Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അയൽക്കാർ രണ്ടും ഒത്തുപിടിച്ചിട്ടും വിറയ്ക്കാതെ തല ഉയർത്തിപ്പിടിച്ച് ഇന്ത്യ; ചൈനയെ തിരികയറ്റി യുഎൻ രക്ഷാസമിതിയെ സമീപിച്ച പാക്കിസ്ഥാന് എടുത്തുപറയാൻ ഒരുനേട്ടവുമില്ല; കശ്മീരിലെ സാഹചര്യം അപകടകരമെന്നും പാക്കിസ്ഥാനുമായി ഇന്ത്യ ചർച്ച നടത്തേണ്ടിയിരുന്നുവെന്നും ചൈനയുടെ വിമർശനം; ഇന്ത്യയെ അനുകൂലിച്ച് ബ്രിട്ടനും ഫ്രാൻസും റഷ്യയും; ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്‌നം തീർക്കണമെന്ന് റഷ്യൻ പ്രതിനിധി; ആഭ്യന്തരവിഷയമെന്ന് ഇന്ത്യ; രക്ഷാസമിതിയുടെ അനൗദ്യോഗിക യോഗം പ്രഖ്യാപനങ്ങളില്ലാതെ പിരിഞ്ഞു

അയൽക്കാർ രണ്ടും ഒത്തുപിടിച്ചിട്ടും വിറയ്ക്കാതെ തല ഉയർത്തിപ്പിടിച്ച് ഇന്ത്യ; ചൈനയെ തിരികയറ്റി യുഎൻ രക്ഷാസമിതിയെ സമീപിച്ച പാക്കിസ്ഥാന് എടുത്തുപറയാൻ ഒരുനേട്ടവുമില്ല; കശ്മീരിലെ സാഹചര്യം അപകടകരമെന്നും പാക്കിസ്ഥാനുമായി ഇന്ത്യ ചർച്ച നടത്തേണ്ടിയിരുന്നുവെന്നും ചൈനയുടെ വിമർശനം; ഇന്ത്യയെ അനുകൂലിച്ച് ബ്രിട്ടനും ഫ്രാൻസും റഷ്യയും; ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്‌നം തീർക്കണമെന്ന് റഷ്യൻ പ്രതിനിധി; ആഭ്യന്തരവിഷയമെന്ന് ഇന്ത്യ; രക്ഷാസമിതിയുടെ അനൗദ്യോഗിക യോഗം പ്രഖ്യാപനങ്ങളില്ലാതെ പിരിഞ്ഞു

മറുനാടൻ ഡെസ്‌ക്‌

യുണൈറ്റഡ് നേഷൻസ്: കശ്മീർ പ്രശ്‌നം ചർച്ച ചെയ്യാൻ ചേർന്ന യുഎൻ രക്ഷാസമിതിയുടെ അനൗദ്യോഗിക യോഗത്തിൽ പാക്കിസ്ഥാന് അനുകൂലമായ നിലപാട് സ്വീകരിച്ച് ചൈന. അതേസമയം, ബ്രിട്ടനും, ഫ്രാൻസും, റഷ്യയും ഇന്ത്യക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. പാക്കിസ്ഥാനുമായി ഇന്ത്യ ചർച്ച നടത്തേണ്ടിയിരുന്നുവെന്ന് ചൈന വിമർശിച്ചു. കശ്മീരിലെ സാഹചര്യം അപകടകരമാണ്. മനുഷ്യാവകാശ സംഘനങ്ങളിലാണ് ചൈന ആശങ്ക പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളും ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു.

യോഗം അനൗദ്യോഗികമായതിനാൽ, ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. ഇന്ത്യയും പാക്കിസ്ഥാനും രഹസ്യയോഗത്തിൽ പങ്കെടുത്തില്ല. സമിതിയിലെ 10 സ്ഥിരാംഗങ്ങൾക്കും സ്ഥിരമല്ലാത്ത 10 അംഗങ്ങൾക്കുമാണ് പ്രവേശനം. 1990 കളുടെ അവസാനത്തിന് ശേഷം ഇതാദ്യമായാണ് കശ്മീർ പ്രശ്‌നം സമിതിയുടെ ചർച്ചാവിഷയമാകുന്നത്. കശമീരിലെ സംഭവവികാസങ്ങളിൽ ആശങ്കയുണ്ടെങ്കിലും ഇതൊരു ഉഭയകക്ഷി പ്രശ്‌നമാണെന്ന് റഷ്യയുടെ യുഎൻ ഡപ്യൂട്ടി അംബാസഡർ ദിമിത്രി പോളിയാൻസ്‌കി യോഗത്തിന് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞു. കശ്മീരിലെ 370ാം അനുച്ഛേദം റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിഷയം ആഭ്യന്തരമെന്ന് ഇന്ത്യ പ്രതികരിച്ചു. ബാഹ്യ ശക്തികളുടെ ഇടപെടൽ ആവശ്യമില്ല. പാക്കിസ്ഥാൻ മേഖലയിൽ അനാവശ്യ പരിഭ്രാന്തി പരത്തുകയാണ്. തീവ്രവാദം അവസാനിപ്പിച്ചാൽ പാക്കിസ്ഥാനുമായി ചർച്ചയ്ക്ക് തയ്യാറെന്നും ഇന്ത്യ വ്യക്തിമാക്കി. അതിനിടെ കശ്മീർ വിഷയം, പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപുമായി ടെലിഫോണിൽ സംസാരിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.

എല്ലാ കാലത്തും പാക്കിസ്ഥാനോട് അടുത്ത് നിൽക്കുന്ന സമീപനമാണ് ചൈന സ്വീകരിച്ചത്. കശമീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വിഷയത്തിൽ, പാക്കിസ്ഥാൻ യുഎൻ സുരക്ഷാ സമിതിക്ക് കത്തയച്ചതാണ് ചൈന ഏറ്റുപിടിച്ചത്. വിഷയത്തിൽ രഹസ്യചർച്ച വേണമെന്നാണണ് ചൈന ആവശ്യപ്പെട്ടത്. സുരക്ഷാ സമിതി അദ്ധ്യക്ഷത വഹിക്കുന്ന പോളണ്ടിനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ആഭ്യന്തര വിഷയമാണെന്നാണ് അന്താരാഷ്ട്ര സമൂഹത്തിന് മുമ്പാകെ ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. പാക്കിസ്ഥാൻ യാഥാർഥ്യം അംഗീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതംഗീകരിക്കാൻ പാക്കിസ്ഥാൻ തയ്യാറായില്ല. സുരക്ഷാ സമിതിയുടെ അടിയന്തരയോഗം ഈ വിഷയം ചർച്ച ചെയ്യണമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാന്റെ സ്ഥിരം പ്രിതിനിധി മലേഹ ലോധി വഴിയാണ് വ്രോണെക്കയ്ക്ക് ഖുറേഷി കത്ത് കൈമാറിയത്.

കഴിഞ്ഞ വെള്ളിയാഴ്ച ഖുറേഷി ബീജിങ്ങിലെത്തി ചൈനീസ് നേതൃത്വവുമായി സുരക്ഷാ സമിതിയിൽ കശ്മീർ വിഷയം ഉന്നയിക്കുന്നത് ചർച്ച നടത്തിയിരുന്നു. ചൈന തങ്ങളെ പൂർണമായി പിന്തുണച്ചുവെന്നും ഖുറേഷി വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചത് ആഭ്യന്തര കാര്യമെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുമ്പോഴും ചൈന അയഞ്ഞിട്ടില്ല. ഇന്ത്യയുടേത് ഏകപക്ഷീയവും തിരക്കിട്ടുള്ളതുമായ തീരുമാനമായിട്ടാണു ചൈന വിലയിരുത്തുന്നത്.'ഇന്ത്യയുടെ ഔന്നത്യത്തിനു ചേർന്ന നടപടിയല്ല' ഇതെന്ന് ഉന്നത ചൈനീസ് വിദേശകാര്യ ഉദ്യോഗസ്ഥൻ പറഞ്ഞു. അതിർത്തിയിലെ സംഘർഷം വർധിപ്പിക്കാനും ഭാവിയിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാനും ഇതു വഴിവയ്ക്കുമെന്നു ചൈന വിലയിരുത്തുന്നു.

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലെത്തുന്നതിനു മുന്നോടിയായി വിദേശ കാര്യമന്ത്രി എസ് ജയശങ്കർ ചൈനയിലെത്തിയിരുന്നു. അതേ സമയം ഈ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷീ ജിൻപിങ് രണ്ടാമത്തെ അനൗദ്യോഗിക കൂടിക്കാഴ്ച നടത്താനിരിക്കുകയാണ് കശ്മീർ വിഷയം ഐക്യരാഷ്ട്ര സഭയിൽ ഉന്നയിക്കുന്നതിനായി പാക്കിസ്ഥാൻ ചൈനയുടെ സഹായം തേടിയിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ജയശങ്കറിന്റെ ചൈനീസ് സന്ദർശനം. നിലവിൽ യു എൻ ഇന്ത്യയ്ക്കാണ് പിന്തുണ അറിയിച്ചിരിക്കുന്നത്. ചൈനയും കൈവിട്ടാൽ കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ ഒറ്റപ്പെടുമായിരുന്നു. .

ഇന്ത്യ അതിർത്തികൾ മാറ്റി വരയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ചൈനയുടെ ആശങ്കകൾ അസ്ഥാനത്താണെന്നുമാണ് ജയശങ്കർ കൂടിക്കാഴ്ചയിൽ പറഞ്ഞത്. പുതിയ തീരുമാനം നയതന്ത്രണ രേഖയെ ബാധിക്കുന്നതല്ല. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനപരമായ നടപടികൾ ഉണ്ടായിട്ടും ഇന്ത്യ സംയമനം പാലിക്കുകയാണുണ്ടായത്. തീവ്രവാദ മുക്തമായ അന്തരീക്ഷത്തിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് ഇന്ത്. പ്രാധാന്യം നൽകുന്നത്, ജയശങ്കർ പറഞ്ഞു. ഏതായാലും തങ്ങളുടെ സുഹൃദ് രാഷ്ട്രത്തെ കൈവിടാൻ ചൈന ഒരുക്കമല്ലെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP