Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാറ്റോയിലെ അംഗരാജ്യത്തെ തൊട്ടാൽ റഷ്യയെ ഭൂപടത്തിൽ നിന്നും തുടച്ചു നീക്കും; യുക്രെയിന് മുൻപിൽ പതറുന്ന റഷ്യയെ ആക്രമിക്കാൻ 20,000 സൈനികരെ ഒരുക്കി നിർത്തി നാറ്റോ; യുക്രെയിന്റെ പ്രവേശനാപേക്ഷക്ക് യൂറോപ്യൻ യൂണിയന്റെ അംഗീകാരം; അംഗമാകാൻ കടമ്പകളേറെ

നാറ്റോയിലെ അംഗരാജ്യത്തെ തൊട്ടാൽ റഷ്യയെ ഭൂപടത്തിൽ നിന്നും തുടച്ചു നീക്കും; യുക്രെയിന് മുൻപിൽ പതറുന്ന റഷ്യയെ ആക്രമിക്കാൻ 20,000 സൈനികരെ ഒരുക്കി നിർത്തി നാറ്റോ; യുക്രെയിന്റെ പ്രവേശനാപേക്ഷക്ക് യൂറോപ്യൻ യൂണിയന്റെ അംഗീകാരം; അംഗമാകാൻ കടമ്പകളേറെ

മറുനാടൻ ഡെസ്‌ക്‌

മോസ്‌ക്കോ: റഷ്യൻ- യുക്രെയിൻ യുദ്ധം ആരംഭിക്കുന്നതിന് വളരെ മുൻപ് തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ നാറ്റോ ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നു. പ്രകോപനത്തിന്റെ ഫലമാണ് യുദ്ധമെന്ന് കഴിഞ്ഞ ദിവസം മാർപാപ്പ പറഞ്ഞിരുന്നു. ഇപ്പോൾ നാറ്റോ കൂടുതൽ വീര്യത്തോടെ രംഗത്ത് വരികയാണ്. തങ്ങളുടെ സഖ്യത്തിലെ ഏതെങ്കിലുമൊരുഅംഗ രാജ്യത്തെ ആക്രമിച്ചാൽ റഷ്യയെ ഭൂപടത്തിൽ നിന്നു തന്നെ തുടച്ചു നീക്കും എന്ന് മുന്നറിയിപ്പ് നൽകുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് സ്വതന്ത്ര നിരീക്ഷകർ വിലയിരുത്തുന്നു.

ഒരൊറ്റ രാത്രികൊണ്ട് തങ്ങളുടെ മനോഭാവത്തിൽ മാറ്റം ഉണ്ടായിരിക്കുന്നു എന്നാണ് ഒരു സൈനിക ഉദ്യോഗസ്ഥൻ സ്‌കൈ ന്യുസിനോട് പറഞ്ഞത്. മനോഭാവത്തിൽ വന്ന ഈ മാറ്റം ഈ മാസം മാഡ്രിഡിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ ചർച്ചചെയ്യുമെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. നിലപാടിൽ കാര്യമായ മാറ്റം വന്നിരിക്കുന്നു എന്ന് ഒരു നയതന്ത്ര വിദഗ്ധനും സമ്മതിക്കുന്നുണ്ട്. ഏതായാലും നാറ്റോ സഖ്യത്തിന്റെ പ്രതികരണ സേനയുടെ ബലം കൂട്ടുന്നു എന്ന ഒരു റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.

ഈ റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നാറ്റോ ഔദ്യോഗികമായി ഇത് നിഷേധിച്ചിട്ടില്ല എന്നതും വാസ്തവമാണ്. അലൈഡ് റിയാക്ഷൻ ഫോഴ്സും വിപുലപ്പെടുത്തും. 40,000പേരുള്ള ഫോഴ്സിന്റെ അംഗബലം ആറിരട്ടി വർദ്ധിപ്പിച്ച് 2,50,000 ആക്കുമെന്നാണ് കരുതുന്നത്. മാത്രമല്ല, സുരക്ഷയ്ക്കുള്ള പ്രത്യക്ഷവും പ്രധാനവുമായ ഭീഷണി റഷ്യയാണെന്ന വിലയിരുത്തലും ഉച്ചകോടിയിൽ ഉണ്ടാകുമെന്ന് കരുതുന്നു.

എന്നാൽ, ഇക്കാര്യമെല്ലാം ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നും അന്തിമമായി തീരുമാനമെടുക്കുമ്പോൾ സൈനിക ബലം ചെറുതായി മാത്രമേ വർദ്ധിപ്പിക്കാൻ ഇടയുള്ളു എന്നും ചില വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുക്രെയിൻ അധിനിവേശത്തിൽ കൂടുതൽ ഇടപെടലുകൾ നാറ്റോ നടത്തിയേക്കും എന്നൊരു അഭ്യുഹവും പരക്കുന്നുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഈ മാസം ആദ്യം യുക്രെയിൻ യുദ്ധത്തിൽ കൂടുതൽ ഇടപെടലുകൾ നടത്താൻ ഒരുക്കമാണെന്ന് അറിയിച്ചിരുന്നു.

യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള കീവിലെക്കുള്ള രണ്ടാമത്തെ സന്ദർശനത്തിനിടയിൽ നിങ്ങൾ അന്തിമ വിജയം നേടുന്നതു വരെ ബ്രിട്ടൻ നിങ്ങൾക്കൊപ്പമുണ്ടാകുമെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കിയിരുന്നു. അതേ ദിവസമായിരുന്നു യുക്രെയിൻ സൈനികർക്ക് പ്രത്യേക പരിശീലനം നൽകുന്ന പദ്ധതി ഡൗണിങ് സ്ട്രീറ്റ് പ്രഖ്യാപിച്ചതും ഓരോ 120 ദിവസങ്ങളിലും 10,000 സൈനികർക്ക് വരെ പരിശീലനം നൽകാനാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

യുക്രെയിന്റെ അപേക്ഷ അംഗീകരിച്ച് യൂറോപ്യൻ യൂണിയൻ

യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള യുക്രെയിന്റെ അപേക്ഷ യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ചു. മഹാ ഭൂരിപക്ഷം എം പി മാരുടെ പിന്തുണയോടെയാണ് ഇത് അംഗീകരിക്കപ്പെട്ടത്. യുക്രെയിന്റെ കിഴക്കൻ മേഖലയിൽ റഷ്യൻ സൈന്യം സാവധാനത്തിലാണെങ്കിൽ കൂടി ചില മുന്നേറ്റങ്ങൾ നടത്തുന്നതിനിടെയാണ് യുക്രെയിന് ഒരു ആശ്വാസമായി ഈ വാർത്ത വരുന്നത്.

എന്നാൽ, ചില അംഗരാജ്യങ്ങൾ യുക്രെയിനെ യൂറോപ്യൻ യൂണിയനിൽ എടുക്കുന്ന കാര്യത്തിൽ അത്ര താത്പര്യം പ്രകടിപ്പിക്കുന്നില്ല. മാത്രമല്ല, യൂറോപ്യൻ യൂണിയനിൽ അംഗത്വം ലഭിക്കുന്നതിനുള്ള പ്രക്രിയ വർഷങ്ങളോളം, ചിലപ്പോൾ പതിറ്റാണ്ടുകളോളം നീളുവാനും സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP