Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എല്ലാം ഒകെയാണ്..ഞാൻ ഓട്ടോ പൈലറ്റിലേക്ക് നീങ്ങുന്നു'വെന്നായിരുന്നു പൈലറ്റിന്റെ അവസാനവാക്കുകൾ; അസാധാരണമായി ഒന്നുമില്ല; കൃത്യമായ അന്താരാഷ്ട്ര വ്യോമപാതയിലൂടെയാണ് ബോയിങ് സഞ്ചരിച്ചത്; റവല്യൂഷണറി ഗാർഡുകളുടെ തന്ത്രപ്രധാന സൈനിക താവളത്തിന് അടുത്ത് കൂടി പറന്നതുകൊണ്ടാണ് മിസൈൽ തൊടുത്തതെന്ന ഇറാൻ വാദം ശുദ്ധ അസംബന്ധമെന്ന് യുക്രൈൻ; വിമാനാപകടത്തിൽ തങ്ങളുടെ പൗരന്മാർ കൊല്ലപ്പെട്ട അഞ്ച് രാഷ്ട്രങ്ങൾ ഇറാനെതിരെ നിയമനടപടിക്ക്; ഖമനേയിക്കും കൂട്ടർക്കും ഇത് കഷ്ടകാലം

'എല്ലാം ഒകെയാണ്..ഞാൻ ഓട്ടോ പൈലറ്റിലേക്ക് നീങ്ങുന്നു'വെന്നായിരുന്നു പൈലറ്റിന്റെ അവസാനവാക്കുകൾ; അസാധാരണമായി ഒന്നുമില്ല; കൃത്യമായ അന്താരാഷ്ട്ര വ്യോമപാതയിലൂടെയാണ് ബോയിങ് സഞ്ചരിച്ചത്; റവല്യൂഷണറി ഗാർഡുകളുടെ തന്ത്രപ്രധാന സൈനിക താവളത്തിന് അടുത്ത് കൂടി പറന്നതുകൊണ്ടാണ് മിസൈൽ തൊടുത്തതെന്ന ഇറാൻ വാദം ശുദ്ധ അസംബന്ധമെന്ന് യുക്രൈൻ; വിമാനാപകടത്തിൽ തങ്ങളുടെ പൗരന്മാർ കൊല്ലപ്പെട്ട അഞ്ച് രാഷ്ട്രങ്ങൾ ഇറാനെതിരെ നിയമനടപടിക്ക്; ഖമനേയിക്കും കൂട്ടർക്കും ഇത് കഷ്ടകാലം

മറുനാടൻ ഡെസ്‌ക്‌

സിങ്കപ്പൂർ: യുക്രൈൻ ബോയിങ് വിമാനം അബദ്ധത്തിൽ മിസൈൽ തൊടുത്ത് തകർത്തതിന് ശേഷമുള്ള സംഭവവികാസങ്ങൾ ഇറാനെ പിടിച്ചുലയ്ക്കുകയാണ്. അപകടത്തിൽ തങ്ങളുടെ പൗരന്മാർ കൊല്ലപ്പെട്ടതോടെ അഞ്ച് രാഷ്ട്രങ്ങൾ ഇറാനെതിരെ നിയമനടപടി ആലോചിക്കുന്നുവെന്നതാണ് പുതിയ വാർത്ത. ഇതിനായി ആ രാജ്യങ്ങളുടെ പ്രതിനിധികൾ വ്യാഴാഴ്ച ലണ്ടനിൽ കൂടിക്കാഴ്ച നടത്തും. യുക്രൈൻ വിദേശകാര്യ മന്ത്രി റോയിറ്റേഴ്‌സിനെ അറിയിച്ചതാണ് ഇത്. സിങ്കപ്പൂരിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തിയ വാഡിം പ്രിസ്‌തൈകോ ഇത് വെറും ചർച്ചയല്ലെന്ന് സൂചിപ്പിച്ചു. സംഭവത്തിൽ ഇരകളായവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം. ഒപ്പം സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം. 176 യാത്രക്കാരാണ് ടെഹ്‌റാൻ എയർപോർട്ടിൽ നിന്ന് പറന്നുയർന്നയുടൻ മിസൈലേറ്റ് തകർന്നുവീണ വിമാനത്തിൽ ഉണ്ടായിരുന്നത്.

യുഎസുമായി സംഘർഷം മൂർദ്ധന്യാവസ്ഥയിലെത്തി നിൽക്കെ തന്ത്രപ്രധാനമായ സൈനിക താവളത്തിന് അടുത്തുകൂടി പറന്നതുകൊണ്ടാണ് യുക്രൈൻ വിമാനത്തെ വെടിവെച്ചിട്ടതെന്ന ഇറാൻ വാദം ശുദ്ധ അസംബന്ധമെന്നാണ് പ്രിസ്‌തൈകോ വിശേഷിപ്പിച്ചത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് തങ്ങൾക്ക് കൈമാറാമെന്ന് ഇറാൻ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും ജനുവരി 16 ന് ലണ്ടനിൽ ചേരുന്ന അഞ്ച് രാഷ്ട്രങ്ങളുടെ യോഗം ഇറാന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുമെന്ന് ഉറപ്പ്. അഞ്ച് രാഷ്ട്രങ്ങളിൽ 57 പേർ കൊല്ലപ്പെട്ട കാനഡയും ഉൾപ്പെടുന്നു. സ്വീഡൻ, അഫ്ഗാനിസ്ഥാൻ, തുടങ്ങിയ രാജ്യങ്ങളുമുണ്ട്.

ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കാൻ വേണ്ടി നാല് രാഷ്ട്രങ്ങളുടെയും ബ്രിട്ടന്റെയും ഒരു സംയുക്ത ഗ്രൂപ്പ് രൂപീകരിച്ചെന്ന് കാനഡ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരട്ടപൗരത്വമുള്ള പല ഇറാൻകാരും വിമാനത്തിലുണ്ടായിരുന്നു. സംഭവത്തിൽ ആദ്യം ഉത്തരവാദിത്വം നിഷേധിച്ച ഇറാൻ പിന്നീട് അത് സമ്മതിക്കുകയായിരുന്നു. അമേരിക്കൻ വിമാനമെന്ന് തെറ്റിദ്ധരിച്ചാണ് മിസൈൽ ഉതിർത്തതെന്നാണ് ഇറാൻ നൽകിയ വിശദീകരണം. റവല്യൂഷണറി ഗാർഡുകളെ ലാക്കാക്കിയാണ് വിമാനം വന്നതെന്നും ഇറാൻ ഭയന്നിരുന്നു.

എന്നാൽ, ഇറാന്റെ വാദത്തെ യുക്രൈൻ തള്ളിക്കളയുകയാണ്. 'ഈ വാദം തീർത്തും അസംബന്ധമാണ്, കാരണം ഞങ്ങളുടെ വിമാനം അന്താരാഷ്ട്ര വ്യോമപാതയുടെ പരിധിക്കുള്ളിലാണ് സഞ്ചരിച്ചിരുന്നത്. അസാധാരണമായി ഒന്നുമുണ്ടായിരുന്നില്ല', പ്രിസ്‌തൈകോ പറഞ്ഞു. 'എല്ലാം ഒകെയാണ്..ഞാൻ ഓട്ടോ പൈലറ്റിലേക്ക് നീങ്ങുന്നു'വെന്നായിരുന്നു പൈലറ്റിന്റെ അവസാന വാക്കുകളെന്ന അന്വേഷകർ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

'ഞങ്ങളുടെ വിമാനം ദിശ തെറ്റി സഞ്ചരിച്ചുവെന്ന മാധ്യമങ്ങളിൽ കണ്ടു. അതെ...കാരണം അതിന് നേരേ മിസൈൽ ആക്രമണമുണ്ടായി. അത് തകർന്നുവീഴുകയായിരുന്നു ',പ്രിസ്‌തൈകോ കൂട്ടിച്ചേർത്തു. അതേസമയം, ഇറാന്റെ റവല്യൂഷനറി ഗാർഡുകൾ സംഭവത്തിൽ രാജ്യത്തോട് മാപ്പ് പറഞ്ഞിരുന്നു. പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. താൻ കഴിഞ്ഞ ബുധനാഴ്ച തന്നെ ഈ പിഴവിനെ കുറിച്ച് അധികൃതരെ അറിയിച്ചിരുന്നുവെന്ന് സീനിയർ ഗാർഡ്‌സ് കമാൻഡർ അമിറാലി ഹാജിസാദെ പ്രസ്താവിച്ചതോടെ ഇറാൻ അത് നേരത്തെ നിഷേധിച്ചത് എന്തുകൊണ്ടെന്ന ചോദ്യം ഉയർന്നിരുന്നു.

'ഏതെങ്കിലും താഴെ തട്ടിലുള്ള ഒരുസൈനികനാണ് ആ ബട്ടൻ അമർത്തിയതെന്ന തരത്തിലുള്ള പ്രതികരണമല്ല വേണ്ടത്. ഇത് ഇറാൻ സർക്കാരിന്റെ ഉത്തരവാദിത്വമാണ'്, യുക്രൈൻ വിദേശകാര്യമന്ത്രി അർഥശങ്കയില്ലാതെ വ്യക്തമാക്കി. ഏതായാലും ബ്ലാക്ക് ബോക്‌സുകൾ കിട്ടുന്നതോടെ അപകടകാരണം കൂടുതൽ വ്യക്തമാകും. അതേസമയം, രാജ്യത്ത് ഖമനേയിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിന് പുറമേ അഞ്ച് രാഷ്ട്രങ്ങൾ കൂടി തങ്ങൾക്കെതിരെ വാളെടുത്തത് ഇറാന് തലവേദനയായിരിക്കുകയാണ്.യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് പോവുകയായിരുന്ന വിമാനത്തിൽ 167 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണുണ്ടായിരുന്നത്. 82 ഇറാനിയൻ പൗരന്മാരും 63 കാനഡ പൗരന്മാരും 11 യുക്രൈൻകാരുമാണ് കൊല്ലപ്പെട്ടത്.

യുഎസ് വ്യോമാക്രമണത്തിൽ ഇറാൻ റവല്യൂഷണറി ഗാർഡ് കോർപ്‌സ് കമാൻഡർ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇറാൻ - യുഎസ് സംഘർഷം കൂടുതൽ രൂക്ഷമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP