Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അബദ്ധത്തിലാണ് യുക്രൈൻ വിമാനം വെടിവെച്ചിട്ടതെന്ന് ഇറാൻ ഔദ്യോഗിക ടെലിവിഷന്റെ കുറ്റസമ്മതം; മാനുഷികമായ പിഴവാണ് വിമാനം വെടിവെച്ചിടുന്നതിന് കാരണമായതെന്ന് ടിവി ചാനൽ; വിമാനം തകർന്നു വീഴുന്നതിന് മുമ്പായി രണ്ട് മിസൈലുകൾ ആകാശത്ത് പ്രത്യക്ഷപ്പെട്ടതിന്റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ തെറ്റ് സമ്മതിച്ച് ഇറാൻ; ടെഹ്‌റാനിലെ 176 പേരുടെ ജീവനെടുത്ത ആകാശ അപകടത്തിൽ ചിത്രം തെളിയുമ്പോൾ

അബദ്ധത്തിലാണ് യുക്രൈൻ വിമാനം വെടിവെച്ചിട്ടതെന്ന് ഇറാൻ ഔദ്യോഗിക ടെലിവിഷന്റെ കുറ്റസമ്മതം; മാനുഷികമായ പിഴവാണ് വിമാനം വെടിവെച്ചിടുന്നതിന് കാരണമായതെന്ന് ടിവി ചാനൽ; വിമാനം തകർന്നു വീഴുന്നതിന് മുമ്പായി രണ്ട് മിസൈലുകൾ ആകാശത്ത് പ്രത്യക്ഷപ്പെട്ടതിന്റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ തെറ്റ് സമ്മതിച്ച് ഇറാൻ; ടെഹ്‌റാനിലെ 176 പേരുടെ ജീവനെടുത്ത ആകാശ അപകടത്തിൽ ചിത്രം തെളിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ടെഹ്‌റാൻ: ഇറാൻ മിസൈൽ പതിച്ചാണ് യുക്രെയിൻ വിമാനം തകർന്നതെന്ന ആരോപണം സമ്മതിച്ച് ഇറാൻ. വിമാനം അബദ്ധത്തിൽ ആക്രമിച്ചതാണെന്ന് ഇറാൻ സൈന്യം സമ്മതിച്ചു. മാനുഷികമായ അബന്ധമാണ് ഇതെന്നും വ്യക്തമാക്കി. നേരത്തെ ഈ ആരോപണം ഇറാൻ തള്ളിയിരുന്നു. എന്നാൽ വിമാനത്തിന്റെ ബ്ലാക് ബോക്‌സ് വേണമെന്ന നിലപാടിലേക്ക് അമേരിക്കയും മറ്റും എത്തിയതോടെ ഇറാൻ കുറ്റസമ്മതം നടത്തുകയായിരുന്നു.

അബദ്ധത്തിലാണ്‌യുക്രൈൻ വിമാനം വെടിവെച്ചിട്ടതെന്ന് ഇറാൻ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രാവിലെയാണ് വിമാനാപകടത്തിന്റെ ഉത്തരവാദിത്തം ഇറാൻ ഏറ്റെടുത്തതായുള്ള പ്രസ്താവന പുറത്തുവന്നത്. മാനുഷികമായ പിഴവാണ് വിമാനം വെടിവെച്ചിടുന്നതിന് കാരണമായതെന്നാണ് ഇറാൻ ചാനൽ റിപ്പോർട്ട് ചെയ്യുന്നത്. യുദ്ധസാഹചര്യം നിലനിൽക്കെ, വ്യോമപാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയില്ലെന്നായിരുന്നു അമേരിക്കയുടെ ആദ്യ കുറ്റപ്പെടുത്തൽ. തുടർന്നാണ് ഇറാൻ വ്യോമസേന അവിചാരിതമായി വിമാനം വെടിവെച്ചിടുകയായിരുന്നുവെന്ന ആരോപണവുമായി ട്രംപ് ഉൾപ്പെടെയുള്ളവർ രംഗത്തുവന്നത്. വിമാനം തകർന്നുവീഴുന്നതിന് മുമ്പായി രണ്ട് മിസൈലുകൾ ആകാശത്ത് പ്രത്യക്ഷപ്പെട്ടതിന്റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ആരോപണത്തിന് ശക്തിയേറി. വിമാനം ഇറാൻ വെടിവെച്ചിട്ടതാണെന്ന് തെളിവുകൾ വ്യക്തമാക്കുന്നതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞിരുന്നു.

ബ്രിട്ടൻ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളും ആരോപണം ഏറ്റെടുത്തു. ഇറാനിലേക്കുള്ള എല്ലാ യാത്രയും മാറ്റിവെക്കാൻ ബ്രിട്ടൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. ആദ്യം ഇത് ഇറാൻ നിഷേധിച്ചു. സാങ്കേതിക തകരാറാണെന്ന് വരുത്താനും ശ്രമിച്ചു. ഇതിനിടെ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യമാണെന്ന് യുക്രെയിൻ ആവശ്യപ്പെട്ടു. മിസൈൽ ആക്രമണം, ഡ്രോൺ ആക്രമണം, തീവ്രവാദ ആക്രമണം, സാങ്കേതിക തകരാർ എന്നിവയാണ് യുക്രെയ്ൻ പ്രധാനമായും അന്വേഷിക്കാൻ ആഗ്രഹിച്ചത്. ഇതിനിടെയാണ് കുറ്റസമ്മതം. ഇറാൻ, കാനഡ, യുക്രെയ്ൻ, സ്വീഡൻ, ബ്രിട്ടൻ, ജർമനി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മരണപ്പെട്ടവർ.

ഇറാനിലെ ടെഹ്റാനിൽ ഉക്രൈൻ യാത്രാവിമാനം തകർന്ന് 176 പേരാണ് കൊല്ലപ്പെട്ടത്. വിമാനം അബദ്ധത്തിൽ ഇറാൻ വെടിവെച്ചു വീഴ്‌ത്തുകയായിരുന്നുവെന്ന യുക്രെയിന് സംശയം ശരിയാവുകയാണ്. വിമാനത്തിന് യന്ത്ര തകരാർ ഉണ്ടായിരുന്നുവെന്ന ഇറാന്റെ ആരോപണം യുക്രെയിൻ വിമാനക്കമ്പനി നിഷേധിച്ചിരുന്നു. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് അമേരിക്കയ്ക്കോ വിമാനത്തിന്റെ നിർമ്മാതാക്കളായ ബോയിംഗിനോ കൈമാറില്ലെന്ന് ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ തലവൻ വ്യക്തമാക്കിയതാണ് ഏറെ നിർണ്ണായകമായത്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ ഇമാം ഖുമൈനി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് ആറാം മിനിറ്റിൽ സ്ഫോടന ശബ്ദത്തോടെ വിമാനം നിലംപതിക്കുകയായിരുന്നു. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രെയിന്റെ അന്താരാഷ്ട്ര വിമാന കമ്പനിയുടേതാണ് തകർന്ന ബോയിങ് 737 വിമാനം.

വിമാനം യന്ത്ര തകരാർ കാരണമാണ് തകർന്നതെന്ന ഇറാന്റെ വാദം വിമാനക്കമ്പനി നിഷേധിച്ചിരുന്നു. വിമാനത്തിന് രണ്ടു ദിവസം മുൻപും സുരക്ഷാ പരിശോധനകൾ നടത്തിയിരുന്നുവെന്ന് എയർലൈൻസ് വിശദീകരിച്ചു. മൂന്നുവർഷം മാത്രമാണ് വിമാനത്തിന്റെ പഴക്കം. 82 ഇറാൻകാരും 63 കാനഡക്കാരും 11 ഉക്രെയ്ൻകാരും വിമാനത്തിൽ ഉണ്ടായിരുന്നു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കൈമാറാത്തതും സംശയത്തിന് ഇട നൽകി. ജനറൽ ഖാസിം സുലൈമാനി വധത്തെ തുടർന്നുള്ള സംഘർഷത്തിനിടെയാണ് വിമാനം തകർന്ന് വീണത്. തൊട്ട് മുമ്പ് അമേരിക്കൻ വ്യോമ താവളങ്ങൾ ഇറാൻ ആക്രമിക്കുകയും ചെയ്തു.

പശ്ചാത്തലത്തിലാണ് ഇറാന്റെ തീരുമാനമെന്നാണു പറയുന്നത്. 'ഇറാന്റെ ഏവിയേഷൻ വിഭാഗമാണ് അപകടം അന്വേഷിക്കുന്നത്. പക്ഷേ അന്വേഷണ സമയത്തു യുക്രെയ്ന്റെയും സാന്നിധ്യമുണ്ടാകും. ഏതു രാജ്യമാണു ബ്ലാക് ബോക്സുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുക എന്നതിൽ നിശ്ചയമില്ല. എന്തായാലും വിമാനം നിർമ്മിച്ച ബോയിങ് കമ്പനിക്കോ അമേരിക്കയ്ക്കോ ബ്ലാക് ബോക്സുകൾ നൽകില്ല.'- ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ തലവൻ അലി ആബെദ്സദാ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യാന്തര നിയമപ്രകാരം വിമാനാപകടം നടന്ന രാജ്യമാണ് അന്വേഷിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ടെഹ്‌റാനിലെ ഇമാം ഖുമൈനി വിമാനത്താവളത്തിൽനിന്നു യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്കു പ്രാദേശിക സമയം രാവിലെ 6.12ന് പുറപ്പെട്ട വിമാനമാണ് തകർന്നത്. യുക്രെയ്ൻ ഇന്റർനാഷനൽ എയർലൈൻസിന്റെ വിമാനമാണ് തകർന്നത്. യാത്ര തുടങ്ങി എട്ടു മിനിറ്റിനുള്ളിൽ വിമാനം തകർന്നതായാണ് ഫ്ളൈറ്റ് ട്രാക്കിങ് വെബ്സൈറ്റുകൾ സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP