Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുക്രെയിനിൽ നിന്നു മാത്രം എത്തിയത് രണ്ട് ലക്ഷം പേർ; 73,000 അഭയാർത്ഥികളും എത്തി; 15 ലക്ഷം പേർ വർക്ക് പെർമിറ്റിലും സ്റ്റുഡന്റ് വിസയിലും അവരുടെ ആശ്രിതരുമായും എത്തി; ബ്രിട്ടന്റെ ചരിത്രൽ ഏറ്റവും അധികം കുടിയേറ്റക്കാർ എത്തിയ വർഷം; കാത്തിരുന്ന കണക്കുകൾ പുറത്ത്

യുക്രെയിനിൽ നിന്നു മാത്രം എത്തിയത് രണ്ട് ലക്ഷം പേർ; 73,000 അഭയാർത്ഥികളും എത്തി; 15 ലക്ഷം പേർ വർക്ക് പെർമിറ്റിലും സ്റ്റുഡന്റ് വിസയിലും അവരുടെ ആശ്രിതരുമായും എത്തി; ബ്രിട്ടന്റെ ചരിത്രൽ ഏറ്റവും അധികം കുടിയേറ്റക്കാർ എത്തിയ വർഷം; കാത്തിരുന്ന കണക്കുകൾ പുറത്ത്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: അടുത്തകാലത്ത് ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ഏറ്റവും ചൂടേറിയ ചർച്ചകൾക്ക് വിഷയമായ കുടിയേറ്റത്തിന്റെ കൃത്യമായ ഔദ്യോഗിക കണക്കുകൾ പുറത്തു വന്നിരിക്കുന്നു. നേരത്തേ ഇ രംഗത്തുള്ള വിദഗ്ദ്ധർ പ്രവചിച്ചിരുന്നത് 2022-ൽ നെറ്റ് ഇമിഗ്രേഷൻ 7 ലക്ഷത്തിനും10 ലക്ഷത്തിനും ഇടയിൽ ഉണ്ടാകുമെന്നായിരുന്നു. അത്രയും വലിയൊരു സംഖ്യയിൽ എത്തിയില്ലങ്കിലും, സർവകാല റെക്കോർഡ് ഇട്ടുകൊണ്ട് ബ്രിട്ടനിലെ നെറ്റ് മൈഗ്രേഷൻ 6,06,000 ആയി ഉയർന്നു.

കഴിഞ്ഞ പൊതു തെരെഞ്ഞെടുപ്പിൽ മാത്രമല്ല, ബ്രെക്സിറ്റ് വിഷയത്തിലും പ്രധാന വിഷയം കുടിയേറ്റം തന്നെയായിരുന്നു. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ടുപോരാനുള്ള ഒരു പ്രധാന കാരണം യൂറോപ്യൻ യൂണിയനിലെ മറ്റ് അംഗരാജ്യങ്ങളിൽ നിന്നുള്ള വൻ തോതിലുള്ള കുടിയേറ്റമായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ചില ആഗോള പ്രശ്നങ്ങളും അതുപോലെ കോവിഡ് നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞതും ബ്രിട്ടനിലേക്ക് ആളൂകളുടെ കുത്തൊഴുക്കിനു കാരണമായതായി നാഷണൽ ഓഫീസ് ഫോർ സ്റ്റാറ്റിസ്റ്റിക്സിലെ ഇന്റർനാഷണൽ ഇമിഗ്രേഷൻ സെന്റർ ഡയറക്ടർ ജേ ജിൻഡോപ് പറയുന്നു.

റഷ്യൻ അധിനിന്വേശത്തിനു ശേഷം യുക്രെയിനിൽ നിന്നെത്തിയവരും അതുപോലെ ഹോങ്കോഗിൽ ചൈന പിടിമുറുക്കിയതോടെ അവിടെ നിന്നെത്തിയ ബ്രിട്ടീഷ് ഓവർസീസ് പാസ്സ്പോർട്ട് ഉടമകളും ഇക്കൂട്ടത്തിൽ പെടുന്നു. ദീർഘകാല താമസത്തിനായി കഴിഞ്ഞ വർഷം ബ്രിട്ടനിൽ എത്തിയവരിൽ ഭൂരിഭാഗവിം യൂറോപ്യൻ ഇതര രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. നെറ്റ് ഇമിഗ്രേഷൻ നിരക്ക് റെക്കോർഡ് ഇട്ടെങ്കിലും, ഇക്കഴിഞ്ഞ ത്രൈമാസ കാലയളവിൽ അത് കുറഞ്ഞു വരുന്നതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഒ എൻ എസ് പറയുന്നു.

അതുകൊണ്ടു തന്നെ, ആഗോളതലത്തിൽ ഉണ്ടായ ചില സംഭവങ്ങളുടെ പരിണിതഫലമായ ഒരു താത്ക്കാലിക സംഭവം മാത്രമായി ഈ വർദ്ധനവിനെ കണ്ടാൽ മതി എന്നാണ് ചില വിദഗ്ദ്ധർ പറയുന്നത്. ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെന്റിക് നേരത്തേ പുറത്ത് വിട്ട കണക്കനുസരിച്ച്, 2 ലക്ഷത്തില അധികം പേർ യുക്രെയിനിൽ നിന്നും 1.5 ലക്ഷത്തോളം പേർ ഹോങ്കോംഗിൽ നിന്നും 2022 ൽ ബ്രിട്ടനിൽ എത്തിയിട്ടുണ്ട്. മാത്രമല്ല, 2022 ജോണിനു ശേഷം നെറ്റ് മൈഗ്രേഷൻ നിരക്ക് ഋജു രേഖയായി മാറ്റമില്ലാതെ തുടരുകയുമാണ്.

നെറ്റ് എമിഗ്രേഷൻ നിരക്കിലെ ഈ വർദ്ധനക്ക് മറ്റൊരു പ്രധാന കാരണം, കോവിഡ് നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞതോടെ യു കെയിൽ പഠനത്തിനായി വിദേശ വിദ്യാർത്ഥികളുടെ ഒരു കുത്തൊഴുക്ക് ഉണ്ടായതാണ്. മുൻ വർഷങ്ങളുമായി തട്ടിനോക്കുമ്പോൾ സ്റ്റുഡന്റ് വിസയിൽ എത്തുന്നവരുടെ ആശ്രിതരായി എത്തുന്നവരുടെ എണ്ണം ഏതാണ്ട് എട്ടിരട്ടി വർദ്ധിക്കുകയും ചെയ്തു. അതുപോലെ അഭയാർത്ഥികളുടെ എണ്ണത്തിലും വൻ വർദ്ധനവുണ്ടായി.

2023 മാർച്ചിലെ സ്ഥിതി പ്രകാരം, അഭയത്തിനായി അപേക്ഷ നൽകി തീരുമാനം കാത്തിരിക്കുന്ന അഭയാർത്ഥികളുടെ എണ്ണം 1,72,758 ആണ്. കഴിഞ്ഞ വർഷം മാർച്ചിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 57 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. 2010 ന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യ കൂടിയാണിത് എന്നോർക്കണം. അതുപോലെ, പ്രാഥമിക തീരുമാനത്തിനായി ആറുമാസത്തിലേറെക്കാലമായി കാത്തു നിൽക്കുന്ന അഭയാർത്ഥികളുടെ എണ്ണത്തിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 76 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

കണക്കുകൾ പുറത്ത് വന്നതിനു ശേഷം പ്രധാന മന്ത്രി ഋഷി സുനക് പറഞ്ഞത് കുടിയേറ്റം വളരെ കൂടുതലായിരിക്കുന്നു എന്നാണ്. അതേസമയം അത് നിയന്ത്രണാതീതമല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റുഡന്റ് വിസയിൽ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ വരു കാലങ്ങളിൽ കുടിയേറ്റ നിരക്ക് കുറയ്ക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP