Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202123Wednesday

വാവെയ് 5ജി കമ്പോണന്റുകൾ വാങ്ങുന്നത് ഡിസംബർ 31 മുതൽ നിയമ വിരുദ്ധമാക്കി ബ്രിട്ടൻ; തിരിച്ചടിക്കുമെന്ന് ഭീഷണി ഉയർത്തി ചൈനയും; ബ്രിട്ടനും ചൈനയും വ്യാപാരയുദ്ധം തുടങ്ങി; ചൈനീസ് കമ്പനിയെ പടിക്കു പുറത്തു നിർത്തിയ ബ്രിട്ടീഷ് തീരുമാനം സ്വാഗതം ചെയ്ത് അമേരിക്കയും; ബ്രിട്ടൻ കടുത്ത നടപടികളിലേക്ക് കടന്നത് ഹോങ്കോങ്കിൽ ചൈന നടത്തിയ ഇടപെടലുകൾ

വാവെയ് 5ജി കമ്പോണന്റുകൾ വാങ്ങുന്നത് ഡിസംബർ 31 മുതൽ നിയമ വിരുദ്ധമാക്കി ബ്രിട്ടൻ; തിരിച്ചടിക്കുമെന്ന് ഭീഷണി ഉയർത്തി ചൈനയും; ബ്രിട്ടനും ചൈനയും വ്യാപാരയുദ്ധം തുടങ്ങി; ചൈനീസ് കമ്പനിയെ പടിക്കു പുറത്തു നിർത്തിയ ബ്രിട്ടീഷ് തീരുമാനം സ്വാഗതം ചെയ്ത് അമേരിക്കയും; ബ്രിട്ടൻ കടുത്ത നടപടികളിലേക്ക് കടന്നത് ഹോങ്കോങ്കിൽ ചൈന നടത്തിയ ഇടപെടലുകൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: സാങ്കേതിക രംഗത്തെ ഭീമനായ വാവെയ് കമ്പനിയെ ബ്രിട്ടനിലെ 5 ജി നെറ്റ്‌വർക്കിൽ നിന്നും ഒഴിവാക്കുന്നതിനുള്ള ആദ്യപടി എന്ന നിലയിൽ എടുത്ത, തെറ്റായ തീരുമാനത്തിനെതിരെ തിരിച്ചടിക്കുമെന്ന് ചൈന ഭീഷണി മുഴക്കി. മറ്റ് രജ്യങ്ങൾക്ക് സുതാര്യമായി വ്യാപാരം ചെയ്യുവാനുള്ള അന്തരീക്ഷം ബ്രിട്ടനിലുണ്ടോ എന്നത് സംശയകരമാണെന്നും ചൈന പറയുന്നു. വാവെയുടെ നിലവിലുള്ള 5 ജി സാങ്കേതികവിദ്യ 2027 ഓടെ ഏതാണ്ട് പൂർണ്ണമായിത്തന്നെ ഇല്ലാതെയാക്കും എന്ന കൾച്ചറൽ സെക്രട്ടറി ഒലിവർ ഡൗഡെൻ പ്രസ്താവിച്ചു. അടിസ്ഥാന സൗമര്യ വികസനത്തിന് വാവെയുടെ സഹായം തേടുമെന്ന ജനുവരിയിൽ നടത്തിയപ്രസ്താവനയിൽ നിന്നുള്ള തിരിച്ചുപോക്കാണിത്.

വാവെയെ സംബന്ധിച്ച് തികച്ചും തെറ്റും അനുയോജ്യമല്ലാത്തതുമായ തീരുമാനം എന്നാണ് ഇതിനെ കുറിച്ച് ചൈനീസ് അംബാസിഡർ ലിയു സിയാവൊമിങ് പറഞ്ഞത്. അഞ്ച് വർഷം മുൻപ് ഡേവിഡ് കാമറൂൺ രണ്ട് രാജ്യങ്ങളും തമ്മിൽ ശക്തിപ്പെടുത്തിയ ബന്ധം തകർച്ചയുടെ വക്കിലേക്ക് നീങ്ങുകയാണെന്നാണ് ചൈനയിൽ നിന്നുള്ള സൂചനകൾ കാണിക്കുന്നത്. തീരുമാനം നിരാശാജനകമാണെന്ന് പറഞ്ഞ വാവെയ്, ബ്രിട്ടനിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെല്ലാം ഇത് നിരാശാജനകമായ ഒരു വർത്തയാണെന്നും കൂട്ടിച്ചേർത്തു. ബ്രിട്ടനിൽ വാവെയുടെ ഭാവി രാഷ്ട്രീയവത്ക്കരിക്കപ്പെട്ടിരിക്കുകയാണെന്നും അവർ പറയുന്നു.

സർക്കാരിന്റെ പുതുക്കിയ നയം അനുസരിച്ച് ഈ വർഷം ഡിസംബറിന് ശേഷം ഒരു ടെലികോം കമ്പനിക്കും വാവായ് 5ജി കമ്പോണന്റുകൾ വാങ്ങുവാൻ അനുവാദം ഉണ്ടായിരിക്കുന്നതല്ല. മാത്രമല്ല, വരുന്ന ഏഴ് വർഷം കൊണ്ട് വാവെയുടെ ഹാർഡ്വെയറുകളെല്ലാം ഈ നെറ്റ്‌വർക്കിൽ നിന്നും ഘട്ടം ഘട്ടമായി നീക്കം ചെയ്യും. ദേശീയ സുരക്ഷാ കൗൺസിൽ അംഗീകരിച്ച ഈ നിർദ്ദേശം പക്ഷെ ബ്രിട്ടനിൽ 5 ജി നെറ്റ് വർക്ക് പ്രവർത്തനം ആരംഭിക്കുന്നതിൽ രണ്ട് വർഷത്തെ കാലതാമസം വരുത്തും. വാവെയ് കമ്പനിയുടെ മേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങളുടേ ആഘാതം വിലയിരുത്തിയതിന് ശേഷമണ് എൻ എസ് സി ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത്.

ദേശീയ സുരക്ഷയെ കുറിച്ചുള്ള ആശങ്കകൾ ഉള്ളതിനാൽ വാവെയ് കമ്പനിയുടെ സാങ്കേതിക വിദ്യ ഒരിക്കലും ഉപയോഗിക്കരുതെന്ന് അമേരിക്ക സഖ്യകക്ഷികൾക്കെല്ലാം മുന്നറിയിപ്പ് നൽകിയിരുന്നു. ബ്രിട്ടന്റെ ഈ പുതിയ തീരുമാനം അമേരിക്ക സ്വാഗതം ചെയ്തിട്ടുമുണ്ട്. സുതാര്യമായ വ്യപാര സംസ്‌കാരത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും വിജയമാണിത് എന്നായിരുന്നു ബ്രിട്ടനിലെ അമേരിക്കൻ അംബാസിഡർ വൂഡി ജോൺസൺ ഇതേക്കുറിച്ച് പറഞ്ഞത്.

വാവെയെ നിരോധിച്ചുകൊണ്ടുള്ള തീരുമാനത്തിന്റെ പ്രത്യാഘാതങ്ങൾ വലുതായിരിക്കുമെന്ന് ബെയ്ജിങ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാസങ്ങളായി ഇത്തരമൊരു തീരുമാനത്തിനായി മുറവിളി കൂട്ടിക്കൊണ്ടിരുന്ന ടോറി എം പി മാർ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. അതേ സമയം 3 ജി 4 ജി നെറ്റ്‌വർക്കിൽ നിന്നും വാവെയ് കമ്പോണന്റുകൾ നീക്കം ചെയ്യേണ്ടതില്ല എന്ന തീരുമാനത്തിൽ ആശങ്കയും അവർ അറിയിച്ചിട്ടുണ്ട്. എന്നാൽ 3 ജി 4 ജി നെറ്റ്‌വർക്കുകളിൽ സുരക്ഷാ ഭീഷണിയില്ലെന്നാണ് സർക്കാർ നിലപാട്.

ഹോങ്കോങ്ങിൽ വിഘടനവാദവും ഭീകരപ്രവർത്തനങ്ങളും വിദേശ ഇടപെടലുകളും തടയുന്നതിന് ചൈന ദേശീയ സുരക്ഷാ നിയമം പാസാക്കിയ നടപടിയാണ് ബ്രിട്ടനെ ശരിക്കും ചൊടിപ്പിച്ചത്. അമേരിക്കയുടെയും ബ്രിട്ടന്റെയും ഭീഷണി അവഗണിച്ചാണ് ചൈന പാർലമെന്റായ പീപ്പിൾസ് കോൺഗ്രസിന്റെ സ്റ്റാൻഡിങ് കമ്മിറ്റി ഏകകണ്ഠമായി നിയമം പാസാക്കിയത്. നിയമത്തിൽ കുറ്റവാളികൾക്ക് വധശിക്ഷ നൽകുന്നത് ഉൾപ്പെടുത്തിയിട്ടില്ലെന്ന് സ്റ്റാൻഡിങ് കമ്മിറ്റിയിലെ ഏക ഹോങ്കോങ് പ്രതിനിധി താം യൂചുങ് വ്യക്തമാക്കി. നിയമലംഘകരായ വളരെ ചെറിയ ഒരു ന്യൂനപഷത്തെമാത്രമാണ് നിയമം ലക്ഷ്യമിടുന്നതെന്ന് ഹോങ്കോങ് ഭരണാധികാരി കാരി ലാം യുഎൻ മനുഷ്യാവകാശ കൗൺസിലിനെ വീഡിയോ സന്ദേശത്തിൽ അറിയിച്ചു. മാത്രമല്ല, മുൻകാലത്തെ കുറ്റങ്ങൾക്ക് നിയമം ബാധകമാക്കില്ല.

ഹോങ്കോങ് സ്വയംഭരണം സംരക്ഷിക്കാനെന്ന പേരിൽ അമേരിക്കൻ സെനറ്റ് ചൈനക്കാർക്കെതിരെ ഉപരോധ ഭീഷണിയുമായി ബിൽ പാസാക്കിയിരുന്നു. ചൈന നിയമം പാസാക്കുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള ഈ ബില്ലിനു പിന്നാലെ ഹോങ്കോങ്ങിലേക്ക് ആയുധങ്ങളടക്കമുള്ള പ്രതിരോധ കയറ്റുമതി ട്രംപ് ഭരണകൂടം തിങ്കളാഴ്ച നിരോധിക്കുകയും ചെയ്തു. കോളനിയായിരുന്ന ഹോങ്കോങ്ങിനെ 1997ൽ ബ്രിട്ടൻ ചൈനയ്ക്ക് കൈമാറിയശേഷം അനുവദിച്ചിരുന്ന പ്രത്യേക വ്യാപാര ആനുകൂല്യങ്ങൾ നിർത്തലാക്കാനും അമേരിക്ക നീക്കമാരംഭിച്ചിട്ടുണ്ട്. ഹോങ്കോങ്ങിലെ 75 ലക്ഷം ജനങ്ങളിൽ 30 ലക്ഷം പേർക്ക് പൗരത്വം നൽകാമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP