Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202125Saturday

ഇറാനിലെയും യമനിലെയും തീവ്ര വാദികളുമായി ഇടപാട് നടത്തി യുഎഇയുടെ കണ്ണിലെ കരടായി; മനോജ് സബർവാൾ ഓം പ്രകാശിന്റെ ഓപ്പറേഷനും വിവരങ്ങളും ഇപ്പോഴും അജ്ഞാതം; തീവ്രാവദത്തിനെതിരെ നിലപാട് കടുപ്പിക്കാൻ യുഎഇ; അഫ്ഗാനിലെ താലിബാൻ ഭരണത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് ഗൾഫിലെ പ്രമുഖർ; തീവ്രവാദത്തെ നിരീക്ഷിക്കാൻ റെഗുലേറ്ററി അഥോറിറ്റിയും

ഇറാനിലെയും യമനിലെയും തീവ്ര വാദികളുമായി ഇടപാട് നടത്തി യുഎഇയുടെ കണ്ണിലെ കരടായി; മനോജ് സബർവാൾ ഓം പ്രകാശിന്റെ ഓപ്പറേഷനും വിവരങ്ങളും ഇപ്പോഴും അജ്ഞാതം; തീവ്രാവദത്തിനെതിരെ നിലപാട് കടുപ്പിക്കാൻ യുഎഇ; അഫ്ഗാനിലെ താലിബാൻ ഭരണത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് ഗൾഫിലെ പ്രമുഖർ; തീവ്രവാദത്തെ നിരീക്ഷിക്കാൻ റെഗുലേറ്ററി അഥോറിറ്റിയും

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി:തീവ്രവാദത്തെ അതിശക്തമായി എതിർക്കാൻ യുഎഇ. അഫ്ഗാനിലെ ഭരണമാറ്റത്തിന് പിന്നാലെയാണ് തീവ്രവാദത്തെ പിന്തുണയ്ക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും പട്ടികയ യുഎഇ പുറത്തു വിട്ടത്. യുഎഇയുടെ അംഗീകൃത പട്ടികയിൽ ഇന്ത്യക്കാരനും. പ്രാദേശിക പട്ടികയാണ് പുറത്തു വിട്ടത്. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും അംഗീകൃത പട്ടികയിൽ 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യക്തികളുടെ പട്ടികയിൽ ഒരിന്ത്യക്കാരനും ഇടം പിടിച്ചിട്ടുണ്ട്.

മനോജ് സബർവാൾ ഓം പ്രകാശ് ആണ് ഇന്ത്യക്കാരൻ. തീവ്രവാദത്തിനും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ധനസഹായം നൽകുന്ന നെറ്റ്‌വർക്കുകളെ ലക്ഷ്യമിട്ടു തകർക്കുന്നതിനാണ് യുഎഇ പട്ടിക പുറത്തു വിട്ടത്. ഈ സാമ്പത്തിക, വാണിജ്യ, സാങ്കേതിക മേഖലകളുമായി ബന്ധപ്പെട്ട വ്യക്തികളെയോ സ്ഥാപനങ്ങളെയോ നിരീക്ഷിക്കുകയും തിരിച്ചറിയുകയും ഇവർക്കെതിരെ 24 മണിക്കൂറിനുള്ളിൽ നിയമ നടപടികൾ കൈക്കൊള്ളുകയും ചെയ്യും.

ഇറാനിലെയും യമനിലെയും തീവ്ര വാദികളുമായി ഇടപാട് നടത്തിയതിനാണ് ഇന്ത്യക്കാരനായ മനോജ് സബർവാളിനെതിരെ കേസ് . തീവ്രവാദത്തിനും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ധനസഹായം നൽകുന്ന കണ്ണികളെ ലക്ഷ്യമിട്ട് തകർക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധത യുഎഇ മന്ത്രിസഭ 2021 ലെ 83 -ാം നമ്പർ പ്രമേയം അടിവരയിടുന്നു. മൂന്ന് യുഎഇ പൗരന്മാരും ഒരു സൗദി പൗരനും പട്ടികയിലുണ്ട്. കൂടാതെ ലെബനാൻ, യെമൻ, ഇറാഖ്, അഫ്ഗാനിസ്ഥാൻ, സിറിയ, ഇറാൻ, നൈജീരിയ, ബ്രിട്ടൻ, റഷ്യ, ജോർദാൻ, സെയ്ന്റ് കിറ്റ്‌സ് ആൻഡ് നീവസ് എന്നീ രാജ്യങ്ങളിലുള്ള ആളുകളും പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.

റെഗുലേറ്ററി അഥോറിറ്റികൾ പട്ടികയിലുൾപ്പെട്ട വ്യക്തികളെയോ സ്ഥാപനങ്ങളെയും നിരീക്ഷിക്കുകയും തിരിച്ചറിയുകയും 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പ്രാബല്യത്തിലുള്ള നിയമങ്ങൾക്കനുസൃതമായി ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ബോക്കോ ഹറാം എന്ന തീവ്രവാദ സംഘടനയ്ക്ക് വേണ്ടി നിലയുറപ്പിച്ചതിനാണ് നൈജീരിയക്കാരെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

തീവ്രവാദ പട്ടികയിൽ ചേർക്കപ്പെട്ട വ്യക്തികൾ:

1. അഹമ്മദ് മുഹമ്മദ് അബ്ദുല്ല മുഹമ്മദ് അൽഷൈബ അൽനുഐമി (യുഎഇ)
2. മുഹമ്മദ് സാക്കർ യൂസിഫ് സാക്കർ അൽ സാബി (യുഎഇ)
3. ഹമദ് മുഹമ്മദ് റഹ്മ ഹുമൈദ് അൽ ശംസി (യുഎഇ)
4. സഈദ് നാസർ സയീദ് നാസർ അൽതെനിജി (യുഎഇ)
5. ഹസ്സൻ ഹുസൈൻ തബജ (ലെബനൻ)
6. ആദം ഹുസൈൻ തബജ (ലെബനൻ)
7. മുഹമ്മദ് അഹമ്മദ് മുസൈദ് സയീദ് (യെമൻ)
8. ഹെയ്ഡർ ഹബീബ് അലി (ഇറാഖ്)
9. ബാസിം യൂസഫ് ഹുസൈൻ അൽ ഷഗൻബി (ഇറാഖ്)
10. ഷെരീഫ് അഹമ്മദ് ഷെരീഫ് ബാ അലവി (യെമൻ)
11. മനോജ് സബർവാൾ ഓം പ്രകാശ് (ഇന്ത്യ)
12. റാഷിഡ് സാലിഹ് സ്വാലിഹ് അൽ ജർമൗസി (യെമൻ)
13. നായിഫ് നാസർ സാലിഹ് അൽജർമൗസി (യെമൻ)
14. സുബിയുല്ല അബ്ദുൽ ഖാഹിർ ദുരാനി (അഫ്ഗാനിസ്ഥാൻ)
15. സുലിമാൻ സാലിഹ് സേലം അബൗലാൻ (യെമൻ)
16. അഡെൽ അഹമ്മദ് സേലം ഉബൈദ് അലി ബദ്ര (യെമൻ)
17. അലി നാസർ അലസീരി (സൗദി അറേബ്യ)
18. ഫദൽ സാലിഹ് സേലം അൽതയാബി (യെമൻ)
19. അഷുർ ഉമർ അഷുർ ഉബൈദൂൺ (യെമൻ)
20. ഹസീം മൊഹ്സൻ അൽ ഫർഹാൻ (സിറിയ)
21. മെഹ്ദി അസീസൊല്ലാ കിയാസതി (ഇറാൻ)
22. ഫർഷാദ് ജാഫർ ഹകെംസാദെ (ഇറാൻ)
23. സയ്യിദ് റീസ മുഹമ്മദ് ഗസെമി (ഇറാൻ)
24. മൊഹ്സൻ ഹസ്സൻ കർഗരോദ്ജത് അബാദി (ഇറാൻ)
25. ഇബ്രാഹിം മഹ്മൂദ് അഹമ്മദ് മുഹമ്മദ് (ഇറാൻ)
26. ഒസാമ ഹൗസൻ ദുഗേം (സിറിയ)
27. അബ്ദുറഹ്മാൻ അഡോ മൂസ (നൈജീരിയ)
28. സാലിഹു യൂസുഫ് ആദമു (നൈജീരിയ)
29. ബഷീർ അലി യൂസഫ് (നൈജീരിയ)
30. മുഹമ്മദ് ഇബ്രാഹിം ഈസ (നൈജീരിയ)
31. ഇബ്രാഹിം അലി അൽഹസ്സൻ (നൈജീരിയ)
32. സുരാജോ അബൂബക്കർ മുഹമ്മദ് (നൈജീരിയ)
33. അലാ അബ്ദുൽറസാഖ് അലി ഖാൻഫുറ (സിറിയ)
34. ഫാദി സെയ്ദ് കമാർ (ഗ്രേറ്റ് ബ്രിട്ടൻ)
35. വാലിദ് കാമെൽ അവാദ് (സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ്)
36. ഖാലിദ് വാലിദ് അവാദ് (സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ്)
37. ഇമാദ് ഖല്ലക് കണ്ടക്ഡ്ഷി (റഷ്യ)
38. മുഹമ്മദ് അയ്മൻ തയ്‌സീർ റാഷിദ് മറയത്ത് (ജോർദാൻ)

സ്ഥാപനങ്ങൾ:
1. റേ ട്രേസിങ് ട്രേഡിങ് കമ്പനി എൽഎൽസി
2. എച് എപ് ഇസഡ് എ അർസൂ ഇന്റർനാഷനൽ എഫ് ഇസഡ് ഇ
3. ഹനാൻ ഷിപ്പിങ് എൽ.എൽ.സി
4. ഫോർ കോർണർ ട്രേഡിങ് എസ്ടി
5. സാസ്‌കോ ലോജിസ്റ്റിക് എൽ.എൽ.സി.
6. അൽജർമൗസി ജനറൽ ട്രേഡിങ് എൽഎൽസി
7. അൽ ജർമൂസി കാർഗോ & ക്ലിയറിങ് (എൽഎൽസി)
8. ഹെവി & ലൈറ്റ് ട്രക്കുകൾ വഴിയുള്ള അൽ ജർമൂസി ട്രാൻസ്‌പോർട്ട് (എൽഎൽസി)
9. നാസർ അൽജർമൗസി ജനറൽ ട്രേഡിങ് (എൽഎൽസി)
10. നാസർ അൽജർമൗസി കാർഗോ & ക്ലിയറിങ് എൽഎൽസി
11. വേവ് ടെക് കമ്പ്യൂട്ടർ എൽഎൽസി
12. എൻവൈബി െഎ ട്രേഡിങ് -എഫ് ഇസഡ് ഇ
13. കെസിഎൽ ജനറൽ ട്രേഡിങ് എഫ് ഇസഡ് ഇ
14. അലിന്മ ഗ്രൂപ്പ്
15. അൽ-ഓംഗി & ബ്രോസ് മണി എക്‌സ്‌ചേഞ്ച്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP