Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിങ്കളാഴ്‌ച്ച പുലർച്ചെ നാല് മണിയോടെ വടക്കൻ യെമനിൽ കടന്ന് ഹൂതി ലോഞ്ച് പാഡ് തകർത്തത് എഫ് 16 യുദ്ധവിമാനങ്ങൾ; അബുദാബി ലക്ഷ്യമാക്കി തൊടുത്ത ബാലസ്റ്റിക് മിസൈലുകൾ തകർത്ത് പ്രതിരോധ കവചമായ 'താഡ്'; കിമ്മിൽ നിന്നും ദക്ഷിണകൊറിയ രക്ഷിക്കാൻ യുഎസ്എ സ്ഥാപിച്ച താഡ് യുഎഇയുടെയും രക്ഷകനാകുമ്പോൾ

തിങ്കളാഴ്‌ച്ച പുലർച്ചെ നാല് മണിയോടെ വടക്കൻ യെമനിൽ കടന്ന് ഹൂതി ലോഞ്ച് പാഡ് തകർത്തത് എഫ് 16 യുദ്ധവിമാനങ്ങൾ; അബുദാബി ലക്ഷ്യമാക്കി തൊടുത്ത ബാലസ്റ്റിക് മിസൈലുകൾ തകർത്ത് പ്രതിരോധ കവചമായ 'താഡ്'; കിമ്മിൽ നിന്നും ദക്ഷിണകൊറിയ രക്ഷിക്കാൻ യുഎസ്എ സ്ഥാപിച്ച താഡ് യുഎഇയുടെയും രക്ഷകനാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

അബുദാബി: തങ്ങളുടെ നേരെ ഹൂതി വിമതർ തൊടുത്തുവിട്ട മിസൈലിന് യുഎഇയുടെ അതിഗംഭീര മറുപടി. ഹുതികൾ യുഎഇക്കെതിരെ ഉന്നമിടുന്ന മിസൈൽ ലോഞ്ച്പാഡ് തകർത്താണ് യുഎഇ കണക്കു തീർത്തത്. അമേരിക്കൻ നിർമ്മിത എഫ് 16 യുദ്ധ വിമാനങ്ങൾ ഹൂതികളെ കടന്നാക്രമിക്കുകയായിരുന്നു. യുഎഇയുടെ അത്യാധുനിക പോർവിമാനങ്ങൾ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ വ്യോമാക്രമണത്തിൽ തകർക്കുകയായിരുന്നു. ഇതിന്റെ വിഡിയോ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ 4 മണിയോടെയാണ് അബുദാബിയിലേക്ക് മിസൈലുകൾ തൊടുക്കാൻ ഉപയോഗിച്ച മിസൈൽ ലോഞ്ചറുകളും അനുബന്ധ സംവിധാനങ്ങളുമാണ് യുഎഇയുടെ എഫ്16 യുദ്ധവിമാനങ്ങൾ തകർത്തത്. യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയ്ക്ക് പുറത്തുള്ള അൽ ജൗഫിൽ ആണ് എഫ്-16 ജെറ്റുകൾ നടത്തിയത്. അബുദാബിയിൽ നിന്ന് ഏകദേശം 1500 കിലോമീറ്റർ തെക്ക് അകലെയാണ് അൽ ജൗഫ്.

യുഎഇയുടെ രക്ഷകനായി താഡ്

അതേസമയം യുഎഇക്കെതിരെ തൊടുക്കുന്ന മിസൈലുകൾ പ്രതിരോധിച്ചു താഡ് സംവിധാനവും കരുത്തു കാട്ടിയിട്ടുണ്ട്. യുഎഇയിലെ പ്രധാന പ്രദേശങ്ങളെ സംരക്ഷിക്കാൻ അമേരിക്കയുടെ വ്യോമ പ്രതിരോധ സംവിധാനമാണ് ഉപയോഗിക്കുന്നത്. താഡ് എന്ന മിസൈൽ പ്രതിരോധ സംവിധാനങ്ങളാണ് വിന്യസിച്ചിരിക്കുന്നത്. ഹൂതികളുടെയും മറ്റു ശത്രുക്കളുടെയും വെല്ലുവിളികളെ നേരിടാനാണ് അമേരിക്കയുടെ അഡ്വാൻസ്ഡ് ആന്റി മിസൈൽ സിസ്റ്റം യുഎഇയും വിന്യസിച്ചത്.

ലോഞ്ചറുകൾ, മിസൈലുകൾ, കൺട്രോൾ സ്റ്റേഷനുകൾ, റഡാർ എന്നീ സംവിധാനങ്ങൾ ഉൾപ്പെടുന്നതാണ് താഡ്. ദക്ഷിണകൊറിയയിൽ സ്ഥാപിച്ച തെർമിനൽ ഹൈ ആൾറ്റിട്യൂഡ് (താഡ്) സംവിധാനമാണ് ഇവിടെയും സ്ഥാപിച്ചിരിക്കുന്നത്. 1990കളിലാണ് ഹ്രസ്വ, ഇടത്തരം, ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ രൂപകൽപ്പന ചെയ്ത ടെർമിനൽ ഹൈ ആൾട്ടിറ്റിയൂഡ് ഏരിയ ഡിഫൻസ് സിസ്റ്റം അഥവാ 'താഡ്' വികസിപ്പിക്കുന്നത്.

ആദ്യകാല പരീക്ഷണങ്ങൾ അത്രകണ്ട് വിജയമായിരുന്നില്ലെങ്കിലും 2000-ൽ താഡിനെ ഒരു മൊബൈൽ ടാക്ടിക്കൽ ആർമി ഫയർ യൂണിറ്റാക്കി വികസിപ്പിക്കാനുള്ള കരാർ ലോക്ക്ഹീഡ് മാർട്ടിൻ നേടിയത് മുതൽ കഥ മാറി. ഇതിനുശേഷമുള്ള പരീക്ഷണങ്ങളിൽ സ്ഥിരതയുള്ള വിജയം കാഴ്ചവെച്ച് വിശ്വാസ്യത നേടുകയായിരുന്നു. 150 കിലോമീറ്ററാണ് ഇതിന്റെ ദൂരപരിധി.

2019ഓടെ, തുടർച്ചയായി വിജയകരമായ 16 ഇന്റർസെപ്റ്റ് പരീക്ഷണങ്ങൾക്ക് ശേഷം 'താഡ്' എന്ന മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ മികവ് ലോകത്തിന് മുന്നിൽ മിസൈൽ ഡിഫൻസ് ഏജൻസി തെളിയിക്കുകയായിരുന്നു. ലോഞ്ചറുകൾ, മിസൈലുകൾ, കൺട്രോൾ യൂണിറ്റുകൾ, ശത്രു മിസൈൽ കണ്ടെത്താനുള്ള റഡാർ യൂണിറ്റ് എന്നിവ ഉൾപ്പെടുന്നതാണ് 'താഡ്'.

ഗുവാം, ഇസ്രയേൽ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അമേരിക്ക താഡ് നൽകിയിട്ടുണ്ട്. 1500 കോടി ഡോളറിനാണ് 2017 ൽ സൗദി അറേബ്യ അമേരിക്കയിൽ നിന്നും താഡ് വാങ്ങാൻ കരാറായത്. 2022 ജനുവരി 17-ന്, യുഎഇയെ ലക്ഷ്യമാക്കി കുതിച്ചെത്തിയ ബാലിസ്റ്റിക് മിസൈലിനെ തകർത്തതായിരുന്നു താഡിന്റെ ആദ്യത്തെ ഇന്റർസെപ്ഷൻ.

കഴിഞ്ഞ ആഴ്ച ഹൂത്തികൾ അബുദാബിക്ക് നേരെ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആക്രമണ ശ്രമവും ഉണ്ടായിരിക്കുന്നത്. 'താഡ്' സംവിധാനം ഹൂതികളുടെ മിസൈലുകൾ തകർക്കുന്ന ദൃശ്യങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരമാണ് ലഭിക്കുന്നത്.

താഡ് അത്യന്താധുനിക മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ദൂരപരിധി 150 കിലോമീറ്ററാണ്. പാഞ്ഞുവരുന്ന ബാലിസ്റ്റിക് മിസൈലുകളെ ഉൾപ്പെടെ നശിപ്പിക്കാം. ശത്രുമിസൈലിന്റെ സ്ഥാനവും അതു പതിക്കുന്ന ഇടവും കണ്ടെത്തുന്നതു താഡ് സംവിധാനത്തിലെ റഡാറാണ്. അമേരിക്കയുടെ പ്രധാന മിസൈൽ കവചമായ താഡിനൊപ്പമുള്ള സി2ബിഎംസി സോഫ്റ്റ്‌വെയർ സിസ്റ്റവും ഉപയോഗിക്കേണ്ടതുണ്ട്. താഡിന്റെ നിയന്ത്രണം സാറ്റലൈറ്റ്, സോഫ്റ്റ്‌വെയറുകൾ വഴിയാണ് നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP