തീവ്രവാദത്തിനെതിരെ ഉറച്ച നിലപാട്; ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടിയിലെ ചാലക ശക്തി; റിപ്പബ്ലിക് ദിനത്തിൽ അതിഥിയായെത്തിയപ്പോൾ മോദി നേരിട്ടെത്തി സ്വീകരിച്ച സുഹൃത്ത്; ദീപാവലി ആശംസകളുമായി ഉയർത്തി പിടിച്ച മതേതരത്വം; പാക്കിസ്ഥാനും ദാവൂദിനും സുഹൃത്തുമല്ല; യുഎഇയുടെ പുതിയ പ്രസിഡന്റ് ഇന്ത്യയുടെ പ്രിയങ്കരൻ

മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ യുഎഇയുടെ പുതിയ പ്രസിഡണ്ടാകുമ്പോൾ ഇന്ത്യയും അബുദാബിയും തമ്മിലെ ബന്ധം കൂടുതൽ ശക്തമാകും. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടിക്ക് പിന്നിൽ നിന്ന വ്യക്തിയാണ് ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ. ഭീകരവാദത്തെ തുടച്ചു നീക്കാനുള്ള ഇന്ത്യൻ ശ്രമങ്ങൾക്ക് കരുത്ത് നൽകിയ നേതാവ്. ശൈഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചതിനെ തുടർന്നാണ് ,സഹോദരനായ അദ്ദേഹം പുതിയ പ്രസിഡണ്ടായി ചുമതലേയൽക്കുന്നത്. യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റാണ് ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ.
യുഎഇ സുപ്രീം കൗൺസിൽ യോഗമാണ് പുതിയ പ്രസിഡന്റിനെ തീരുമാനിച്ചത്. 61കാരനായ ശൈഖ് മുഹമ്മദ് യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റും അബുദബിയുടെ 17ാമത്തെ ഭരണാധികാരിയുമാകും. യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ് യാന്റെ നിര്യാണത്തെ തുടർന്നാണ് അദ്ദേഹത്തെ സഹോദരൻ കൂടിയായ ശൈഖ് മുഹമ്മദിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. 2004ലാണ് ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ് യാനെ യുഎഇ കിരീടാവകാശിയായി പ്രഖ്യാപിച്ചത്. യുഎഇയുടെ രാഷ്ട്രപിതാവും പ്രഥമ പ്രസിഡന്റുമായ ിരുന്ന ശൈഖ് സായിദിന്റെ മക്കളാണ് ഇരുവരും.
2005 ജനുവരി മുതൽ യു എ ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറായും ശൈഖ് മുഹമ്മദ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ ആസൂത്രണം, പരിശീലനം, സംഘടനാ ഘടന, പ്രതിരോധ ശേഷികൾ പ്രോത്സാഹിപ്പിക്കൽ എന്നിവയിൽ യു എ ഇ സായുധ സേനയെ വികസിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, അന്താരാഷ്ട്ര സൈനിക സംഘടനകൾ വ്യാപകമായി അംഗീകരിക്കുന്ന ഒരു പ്രമുഖ സ്ഥാപനമായി യു എ ഇ സായുധ സേന ഉയർന്നുവന്നു. യുഎഇ സേനയെ നവീകരിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
ഇന്ത്യയുമായി അടുത്ത ബന്ധമാണ് ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനുള്ളത്. 2017ൽ ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായിരുന്നു. അന്ന് ഡൽഹി വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി മോദി അദ്ദേഹത്തെ സ്വീകരിച്ചത്. നഹ്യാന്റെ ഈ സന്ദർശനത്തിന് ശേഷം ഇന്ത്യയും യുഎഇയുമായുള്ള അടുപ്പം കൂടി. സൈനിക സഹകരണത്തിൽ അടക്കം പങ്കാളികളുമായി. തുടർഭരണത്തിൽ മോദിയെ അഭിനന്ദിച്ച് ഇംഗ്ലീഷിലും ഹിന്ദിയിലും ട്വീറ്റും ചെയ്തു. മോദിയെ ഫോണിലും അഭിനന്ദിച്ചു. 2020ൽ ദീപാവലിക്കും ആശംസകളുമായി നഹ്യാൻ എത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ഉറ്റ സുഹൃത്തായി നഹ്യാനെ വിലയിരുത്തപ്പെടുന്നു.
ഭീകരവാദത്തിനെതിരേയും അതിശക്തമായ നിലപാടാണ് നഹ്യാനുള്ളത്. പാക്കിസ്ഥാനെ അകറ്റി നിർത്തിയതും അതിന്റെ ഭാഗമാണ്. തീവ്രവാദത്തിനെതിരെ യുഎഇ മണ്ണുപയോഗിക്കാൻ ആരേയും അനുവദിക്കില്ലെന്ന അദ്ദേഹത്തിന്റെ നിലപാടും തുണച്ചത് ഇന്ത്യയെയാണ്. ദാവൂദ് ഇബ്രാഹിമിനെ പോലുള്ളവർക്ക് യുഎഇയിൽ സുരക്ഷിത താവളം ഇല്ലാതെയുമായി. എല്ലാ തീവ്രവാദ വിഷയത്തിലും ഇന്ത്യയോട് ചേർന്ന് പ്രവർത്തിച്ച വ്യക്തിയാണ് നഹ്യാൻ.
അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാജകുമാരനും തമ്മിൽ ഈ വർഷം വെർച്വൽ കൂടിക്കാഴ്ച്ചയും നടത്തി. സമസ്ത മേഖലകളിലും ഉഭയകക്ഷിബന്ധങ്ങളിലുണ്ടായ തുടർച്ചയായ വളർച്ചയിൽ ഇരുനേതാക്കളും സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത് സമ്പദ് വ്യവസ്ഥ, ഊർജ്ജം , കാലാവസ്ഥാ പ്രവർത്തനം, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, നൈപുണ്യവും വിദ്യാഭ്യാസവും, ഭക്ഷ്യസുരക്ഷ, ആരോഗ്യം, പ്രതിരോധം, സുരക്ഷ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ വ്യാപാര-നിക്ഷേപ-നവീകരണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനാണ്. കൂടാതെ വെർച്വൽ സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി ഒപ്പുവച്ചു. ഇരുനേതാക്കളുടെയും വെർച്വൽ സാന്നിധ്യത്തിൽ കേന്ദ്ര വാണിജ്യവ്യവസായമന്ത്രി പിയൂഷ് ഗോയലും യുഎഇ സാമ്പത്തികമന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മാരിയും ചേർന്നാണ് കരാറിൽ ഒപ്പിട്ടത്.
മെച്ചപ്പെട്ട വിപണി പ്രവേശനവും കുറഞ്ഞ ഇറക്കുമതിത്തീരുവകളും ഉൾപ്പെടെ ഇന്ത്യയുടെയും യുഎഇയുടെയും വ്യവസായ മേഖലയ്ക്ക് ഈ കരാർ വലിയ നേട്ടങ്ങൾ സൃഷ്ടിക്കും. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഉഭയകക്ഷിവ്യാപാരം നിലവിലെ 60 ബില്യൺ ഡോളറിൽ നിന്ന് 100 ബില്യൺ ഡോളറായി ഉയർത്താനും സിഇപിഎ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും യുഎഇ സ്ഥാപിതമായതിന്റെ 50-ാം വാർഷികവും കണക്കിലെടുത്ത് ഇരുനേതാക്കളും സംയുക്ത സ്മരണികസ്റ്റാമ്പും പുറത്തിറക്കി. മാത്രമല്ല ഇന്ത്യയും യുഎഇയും ഒപ്പുവച്ച രണ്ടു ധാരണാപത്രങ്ങളും ഉച്ചകോടിയിൽ പ്രഖ്യാപിച്ചു. ഭക്ഷ്യസുരക്ഷ ഇടനാഴിയെക്കുറിച്ച് എപിഇഡിഎയും ഡിപി വേൾഡ് & അൽ ദഹ്റയും തമ്മിലുള്ള ധാരണപത്രം, സാമ്പത്തിക പദ്ധതികളിലും സേവനങ്ങളിലുമുള്ള സഹകരണം സംബന്ധിച്ച് ഇന്ത്യയുടെ ഗിഫ്റ്റ് സിറ്റിയും അബുദാബി ഗ്ലോബൽ മാർക്കറ്റും തമ്മിലുള്ള ധാരണാപത്രം എന്നിവയിലാണ് ഒപ്പുവെച്ചത്. കൂടാതെ കാലാവസ്ഥാപ്രവർത്തനത്തിലെ സഹകരണത്തിനും വിദ്യാഭ്യാസത്തിനുമായുള്ള മറ്റു രണ്ടു കരാറുകൾക്കും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. അങ്ങനെ ഇന്ത്യയ്ക്കൊപ്പം ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്ന ഭരണാധിപനാണ് ഇനി യുഎഇയെ നയിക്കുന്നത്.
വെള്ളിയാഴ്ച വൈകീട്ടാണ് യുഎഇ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അല നഹ്യാൻ വിടവാങ്ങിയത്. രാഷ്ട്രത്തലവന്റെ മരണത്തെ തുടർന്ന് യുഎഇയിൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. 2004 നവംബർ മൂന്നിനാണ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ യുഎഇയുടെ ഭരണാധികാരിയായി സ്ഥാനമേറ്റെടുത്തത്. യുഎഇ സ്ഥാപകനും ആദ്യ ഭരണാധികാരിയുമായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നിര്യാണത്തെ തുടർന്നായിരുന്നു അദ്ദേഹം ഭരണം ഏറ്റെടുത്തത്. 2004 നവംബർ രണ്ടിനായിരുന്നു ശൈഖ് സായിദ് വിടപറഞ്ഞത്.
യുഎഇ രാഷ്ട്ര സ്ഥാപകൻ ശൈഖ് സായിദിന്റെ മൂത്ത മകനായിരുന്നു ശൈഖ് ഖലീഫ. ഭരണമേറ്റെടുത്ത ശേഷം യുഎഇ ഫെഡറൽ ഭരണകൂടത്തിലും അബുദാബി എമിറേറ്റിലും ഒട്ടേറെ ഭരണപരമായ മാറ്റങ്ങൾക്ക് ശൈഖ് ഖലീഫ നേതൃത്വം നൽകി. വൻ വികസന കുതിപ്പിലേക്ക് രാജ്യത്തെ നയിക്കുകയും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജനങ്ങൾക്ക് തങ്ങളുടെ സ്വന്തം വീടുപോലെ ആ രാജ്യത്തെ പ്രിയങ്കരമാക്കുകയും ചെയ്ത ഭരണാധികാരിയാണ് വിടപറഞ്ഞത്. ഈ മുന്നേറ്റത്തിനെല്ലാം പിന്തുണയുമായി ഒപ്പം നിന്ന വ്യക്തിയാണ് ഇപ്പോൾ പ്രസിഡന്റാകുന്ന ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ.
- TODAY
- LAST WEEK
- LAST MONTH
- 'ഡാ, അവരെ നനക്കല്ലേ; ഇനി പനിയൊക്കെ പിടിപ്പിച്ചാൽ വല്ല്യ പണിയാ; നിങ്ങൾ വാ..എന്റെ കുടയിലേക്ക് കേറി നിൽക്ക്'; മഴയത്ത് കുടക്കീഴിൽ ആ കുടുംബത്തെ ചേർത്തു നിർത്തി മമ്മൂക്ക; ചിത്രത്തിലെ കുടുംബത്തെ തിരഞ്ഞ് ആരാധകർ
- ഇത് പൊലീസല്ല; പിണറായിയുടെ ഊള പൊലീസ്; യഥാർത്ഥ പൊലീസ് വരട്ടേ....; ചോദ്യം ചെയ്യലിനുള്ള നോട്ടീസ് രാഷ്ട്രീയ പ്രേരിതമെന്ന് പിസി ജോർജ്ജ്; തൃക്കാക്കരയിൽ എത്തേണ്ടത് ആവശ്യം; പിണറായിയെ പരിഹസിച്ച് പിസി ജോർജ്ജ് തൃക്കാക്കരയിലേക്ക്; ഫോർട്ട് പൊലീസിന് മുമ്പിൽ ഹാജരാകില്ല; വെണ്ണലയിലേക്ക് പൂഞ്ഞാറിലെ നേതാവ് വീണ്ടും
- വെണ്ണലയിൽ മാലയിട്ട് സ്വീകരിച്ചത് ശോഭാ സുരേന്ദ്രൻ; അഭിമന്യുവിനെ കൊന്നതോടെ ആ ബന്ധം താൻ ഉപേക്ഷിച്ചു; അവരെയാണ് സിപിഎം തലയിൽ വച്ച് നടക്കുന്നത്; കൂടെ കിടന്നവനേ രാപ്പനി അറിയൂ; ഇത് പിണറായിയുടെ പ്രതികാര രാഷ്ട്രീയം; ഞാൻ വിഎസിന്റെ ആളു തന്നെ; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പിസി ജോർജ്
- കൊടുങ്ങല്ലൂരിലെ സെറ്റിൽ നിന്നും ക്രെഡിറ്റ് കാർഡുമായി പോയ നടന് ഒളിത്താവളത്തെ കുറിച്ച് അറിയാം; ദുബായിൽ ഉന്നതന്റെ സംരക്ഷണയിലുള്ള വിജയ് ബാബു നാളെ മടങ്ങി എത്താൻ സാധ്യത കുറവ്; വിവാഹ മോചിതയേയും ചോദ്യം ചെയ്യും; ഹൈക്കോടതിയിലെ ജാമ്യ ഹർജി നിർണ്ണായകം; വിജയ് ബാബു അഴിക്കുള്ളിലാകുമോ?
- റിപ്പോർട്ടറുടെ തന്ത ഗവൺമെന്റ് സെക്രട്ടറിയാണോ? ; മുദ്രാവാക്യം വിവാദത്തിൽ പിതാവിന്റെ ചിത്രം പുറത്തുവിട്ട മാധ്യമപ്രവർത്തകയ്ക്ക് നേരെ സൈബർ ആക്രമണം; തോന്ന്യവാസം കാണിച്ചാൽ അത് ഏത് കേമൻ ആണെങ്കിലും പറയുമെന്നു മാധ്യമപ്രവർത്തകയും; സൈബർ ആക്രമണം ന്യൂസ് 18 റിപ്പോർട്ടർക്കെതിരെ
- ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കൊടുങ്ങല്ലൂരിലെ ലൊക്കേഷനിൽ നിന്നും വിജയ് ബാബുവിനെയും കൂട്ടി വിമാനത്താവളത്തിലെത്തി; ദുബായിലേക്ക് പറന്നത് പ്രമുഖ നടൻ; അക്കൗണ്ടിൽ പണം തീർന്നപ്പോൾ ക്രെഡിറ്റ് കാർഡുമായി ദുബായിലേക്ക് തിരിച്ചത് നടന്റെ ഭാര്യയും; വിജയ് ബാബുവിന് സംരക്ഷണ വലയം തീർത്ത് സിനിമാക്കാർ
- പൾസർ സുനി കാവ്യയുടെ ഡ്രൈവറായിരുന്നു എന്നതിന് തെളിവുണ്ട്; പൾസറിന് ദിലീപ് ഒരു ലക്ഷം രൂപ കൈമാറി; അമ്മയുടെ പേരിലുള്ള മൊബൈൽ കാവ്യ ഉപയോഗിച്ചതിനും തെളിവ്; നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ദിലീപിന്റെ കൈയിലുണ്ട്; ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് നൽകിയത് നിർണ്ണായക തെളിവുകൾ; കാവ്യയെ പ്രതിയാക്കാത്തത് എന്തെന്ന ചോദ്യം ബാക്കി
- ആലപ്പുഴ ബ്ലൂഡയമണ്ട്സിന്റെ ആഘോഷവേദിയിൽ സ്വയം മറന്നുപാടുന്നതിനിടെ നെഞ്ചുവേദന; വേദിയിൽ കുഴഞ്ഞുവീണ് ഗായകൻ ഇടവ ബഷീർ മരിച്ചു; വിടവാങ്ങിയത് ഗാനമേള വേദികളുടെ രൂപഭാവങ്ങൾ മാറ്റിയ കലാകാരൻ; 'ആഴിത്തിരമാലകൾ' പോലെ സിനിമയിൽ സൂപ്പർ ഹിറ്റുകൾ
- കാമറയ്ക്ക് പോസ് ചെയ്യുന്ന ഇസുവിന്റെ ഫോട്ടോ എടുത്ത് മമ്മൂട്ടി; ആ മനോഹര നിമിഷം സ്വന്തം കാമറയിൽ പകർത്തി കുഞ്ചാക്കോ ബോബൻ
- ജനപ്രതിനിധികൾക്ക് ഇനി ഒറ്റ പെൻഷൻ; എംഎൽഎ പെൻഷനും എംപി പെൻഷനും ഒന്നിച്ച് വാങ്ങാനാവില്ല; മറ്റുപെൻഷനുകൾ വാങ്ങുന്നില്ലെന്ന് മുൻ എംപിമാർ എഴുതി നൽകണം; പാർലമെന്റ് സംയുക്ത സമിതിയുടെ ശുപാർശ പ്രകാരം വിജ്ഞാപനം ഇറക്കി
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- യുദ്ധം ഭയന്ന് യുക്രെയിനിൽ നിന്നും ഓടിയെത്തിയവർക്ക് അഭയം നൽകിയവർക്ക് കിട്ടുന്നത് എട്ടിന്റെ പണി; അഭയമൊരുക്കിയ വീട്ടിലെ ഗൃഹനാഥന്മാരെ കാമുകരാക്കുന്ന യുക്രെയിൻ യുവതികൾ; സഹായിച്ചതിന് ലഭിച്ച പ്രതിഫലമോർത്ത് വിലപിക്കുന്ന ബ്രിട്ടീഷ് യുവതികൾ; കൂട്ടത്തിൽ വൈറലാകുന്നത് മൂന്നു മക്കളുടെ അമ്മയുടെ കഥ
- സ്ഫുടമായ മലയാളം, ചെറുപുഞ്ചിരിയോടെ അവതരണം; വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം കിട്ടിയ സുന്ദര മുഹൂർത്തം; അന്തി ചർച്ചകളിൽ അതിഥിയെ അതിഥിയായി കാണുന്ന സൗമ്യസാന്നിധ്യം; ശ്രീജ ശ്യാം മാതൃഭൂമി ന്യൂസ് വിട്ടു; കൊഴിഞ്ഞുപോക്ക് തുടരുന്നു
- മകനെ കാണാതായിട്ട് 17 വർഷം; രാഹുലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അച്ഛൻ ജീവനൊടുക്കി; സങ്കടക്കടലിൽ മിനിയും ശിവാനിയും
- അതിരാവിലെ എത്തി പാർക്കുകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ചാൽ നേരം ഇരുട്ടുമ്പോൾ വന്ന് ദൃശ്യങ്ങൾ ശേഖരിക്കും; പ്രണയ സല്ലാപങ്ങൾ ആരും കണ്ടില്ലെന്ന വിശ്വാസത്തിൽ വീട്ടിലെത്തുന്ന കമിതാക്കൾക്ക് ചൂണ്ടയിട്ട് കോൾ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നിൽ വൻ റാക്കറ്റ്
- ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കൊടുങ്ങല്ലൂരിലെ ലൊക്കേഷനിൽ നിന്നും വിജയ് ബാബുവിനെയും കൂട്ടി വിമാനത്താവളത്തിലെത്തി; ദുബായിലേക്ക് പറന്നത് പ്രമുഖ നടൻ; അക്കൗണ്ടിൽ പണം തീർന്നപ്പോൾ ക്രെഡിറ്റ് കാർഡുമായി ദുബായിലേക്ക് തിരിച്ചത് നടന്റെ ഭാര്യയും; വിജയ് ബാബുവിന് സംരക്ഷണ വലയം തീർത്ത് സിനിമാക്കാർ
- മോഷ്ടാക്കൾ ആകെ എടുത്തത് രണ്ട് ബിയർ; കള്ളന്മാർ ഒരിക്കലും പിടിയിലാകില്ലെന്ന് കരുതി 30,000 രൂപയുടെ മദ്യം മോഷണം പോയെന്ന് കണക്കു കൊടുത്തു; നാളിതുവരെ അടിച്ചു മാറ്റിയതുവരെ മോഷ്ടാക്കളുടെ പറ്റിലെഴുതി; അടൂർ ബിവറേജിലെ മോഷണക്കേസിൽ വമ്പൻ ട്വിസ്റ്റ്
- സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടിയപ്പോൾ കൊല്ലത്തെ ജയിലിലുള്ളവരോട് ഞാൻ ഊരിപ്പോകുമെന്ന് വീമ്പു പറഞ്ഞ് പുറത്തേക്ക്; വിധിക്ക് ശേഷം തിരിച്ചെത്തിയത് തലകുനിച്ച്; മയക്കു മരുന്ന്-മോഷണ കേസ് പ്രതികൾക്കൊപ്പം ഗ്രൗണ്ട് ഫ്ളോറിലെ ഇ വൺ ബ്ലോക്കിൽ രണ്ടു രാത്രി കൊതുകു കടി കൊണ്ടു; വിസ്മയയെ 'കൊന്ന' കിരണിന് ഇനി ഉറക്കം തിരുവനന്തപുരം സെൻട്രൽ ജയിലിൽ
- 'അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്'; ഗോപി സുന്ദറും അമൃതയും ഒന്നിച്ച്; സോഷ്യൽ മീഡിയയിൽ ചർച്ച
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- ലഹരി നൽകിയ ശേഷം ഭാര്യയെ സ്വന്തം ഇഷ്ടപ്രകാരം കളിപ്പാട്ടം പോലെ സജാദ് ഉപയോഗിച്ചതിന് സാഹചര്യ തെളിവുകൾ; ഫുഡ് ഡെലിവറിയുടെ മറവിൽ നടന്നത് മയക്കുമരുന്ന് കച്ചവടം; അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് അവിശ്വസനീയം; മോഡലിനെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കിയതോ?
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- സൈബർ സഖാവിനെ സിപിഎം തള്ളിക്കളഞ്ഞിട്ടും പ്രണയിനി ചതിച്ചില്ല; കൂത്തുപറമ്പുകാരിയെ ജീവിത സഖിയാക്കാൻ ആകാശ് തില്ലങ്കേരി; വധു ഡോക്ടർ അനുപമ; മെയ് 12 ന് മാംഗല്യം; സേവ് ദ ഡേറ്റ് വീഡിയോയുമായി ആകാശ് തില്ലങ്കേരി
- 'ഞാൻ വിറ്റ മദ്യത്തിൽ വിഷം ഉണ്ടായിരുന്നെങ്കിൽ പതിനായിരത്തിലേറെ പേർ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു': അന്നും ഇന്നും മദ്യരാജാവ് ആവർത്തിക്കുമ്പോൾ ചതിച്ചത് ആര്? കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ ഇപ്പോൾ മദ്യത്തിന് പകരം മധുരമുള്ള ജ്യൂസുകൾ വിൽക്കുന്നു; പരിഭവവും പരാതിയും ഇല്ലാത്ത മണിച്ചനെ 22 വർഷങ്ങൾക്ക് ശേഷം മാധ്യമ പ്രവർത്തകൻ കണ്ടുമുട്ടിയപ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്