Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

ഫ്രാൻസിൽ നടന്ന ആക്രമണങ്ങളെ അപലപിച്ച് എർദോ​ഗന്റെ പുതുവത്സരാശംസ; പിന്നാലെ ‘പ്രിയപ്പെട്ട ത്വയ്യിബ്’ എന്ന് അഭിസംബോധന ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണും; പ്രവാചകന്റെ കാർട്ടൂണിന് പിന്നാലെ വഷളായ നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കുവാൻ മുൻകൈ എടുത്ത് തുർക്കി പ്രസിഡന്റ്

ഫ്രാൻസിൽ നടന്ന ആക്രമണങ്ങളെ അപലപിച്ച് എർദോ​ഗന്റെ പുതുവത്സരാശംസ; പിന്നാലെ ‘പ്രിയപ്പെട്ട ത്വയ്യിബ്’ എന്ന് അഭിസംബോധന ചെയ്ത്  ഫ്രഞ്ച്  പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണും;  പ്രവാചകന്റെ കാർട്ടൂണിന് പിന്നാലെ വഷളായ നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കുവാൻ മുൻകൈ എടുത്ത് തുർക്കി പ്രസിഡന്റ്

മറുനാടൻ ഡെസ്‌ക്‌

പാരിസ്: കത്തിടപാടുകളിലൂടെ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് തുർക്കി പ്രസിഡന്റ് റജബ്ബ് ത്വയ്യിബ് എർദോഗനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണും. ഇതോടെ തുർക്കിക്കും ഫ്രാൻസിനും ഇടയിലെ മഞ്ഞുരുകിത്തുടങ്ങി എന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഷാർലെ ഹെബ്ദോയുടെ വിവാദമായ പ്രവാചകൻ മുഹമ്മദിന്റെ കാർട്ടൂൺ വിവാദത്തെ തുടർന്ന് മാസങ്ങളായി ബഷളായിരുന്ന ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ മുൻകൈ എടുത്തത് തുർക്കിയാണ് എന്നതും സവിശേഷതയാണ്.

തുർക്കി, ഫ്രഞ്ച് പ്രസിഡന്റുമാർ കത്തുകൾ കൈമാറിയിട്ടുണ്ട്, അതിൽ ബന്ധം പുനരാരംഭിക്കാൻ ലക്ഷ്യമിട്ട് ചർച്ചകൾ പുനരാരംഭിക്കാൻ അവർ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഫ്രാൻസിൽ നടന്ന നിരവധി ആക്രമണങ്ങൾക്ക് അനുശോചനം അറിയിച്ചുകൊണ്ടായിരുന്നു തുർക്കിയിലെ റജബ്ബ് ത്വയ്യിബ് എർദോഗൻ, ഇമ്മാനുവൽ മാക്രോണിന് പുതുവത്സര സന്ദേശം അയച്ചത്- തുർക്കി വിദേശകാര്യ മന്ത്രി മെവ്‌ലട്ട് കാവുസോഗ്ലുവിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ കത്തിനോട് നല്ല രീതിയിലാണ് ഫ്രാൻസ് പ്രതികരിച്ചതെന്ന് മെവ്‌ലുട്ട് കാവുസോഗ്ലു പറഞ്ഞു. തുർക്കി അഭിസംബോധനയായ ‘പ്രിയപ്പെട്ട ത്വയ്യിബ്’ എന്ന് സ്വന്തം കൈപ്പടയിലെഴുതികൊണ്ടായിരുന്നു മാക്രോണിന്റെ മറുപടി കത്തെന്ന് കാവുസോഗ്ലു പറഞ്ഞു.

ഇരു പ്രസിഡന്റുമാരും നേരിട്ടുള്ള കൂടിക്കാഴ്ചക്ക് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വൈകാതെ ഇരുവരും തമ്മിൽ വീഡിയോ കോൺഫറൻസ് നടത്തുമെന്നാണ് റിപ്പോർട്ടുകൾ. നാല് മേഖലകകളിൽ തുർക്കിയുമായി സഹകരിക്കാൻ തയ്യാറാണെന്നും ഫ്രാൻസ് അറിയിച്ചിട്ടുണ്ട്. നയതന്ത്ര ഉപദേശങ്ങൾ, തീവ്രവാദത്തെ ചെറുക്കൽ, ലിബിയ, സിറിയ തുടങ്ങിയ രാജ്യങ്ങളുമായുള്ള തുർക്കിയുടെ പ്രാദേശിക പ്രശ്‌നങ്ങൾ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഫ്രാൻസ് സഹകരണം വാദ്ഗാനം ചെയ്തിട്ടുണ്ടെന്ന് കാവുസോഗ്ലു കൂട്ടിച്ചേർത്തു.

എർദോഗനും മാക്രോണും തമ്മിലുള്ള ഈ കത്തിടപാട് ലോകരാഷ്ട്രങ്ങളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. രാജ്യങ്ങൾ തമ്മിലുള്ള തർക്കത്തിനപ്പുറത്തേക്ക് എർദോഗനും മാക്രോണും തമ്മിലുള്ള വ്യക്തിപരമായ വാക് തർക്കത്തിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു. മാക്രോണിനെ പുറത്താക്കണമെന്നും മാനസികാരോഗ്യത്തിന് ചികിത്സ നൽകണമെന്നും എർദോഗൻ കഴിഞ്ഞ മാസം പ്രസ്താവന നടത്തിയിരുന്നു. ലിബിയ, കിഴക്കേ മെഡിറ്ററേനിയൻ തർക്കം തുടങ്ങിയ വിഷയങ്ങളിൽ തുർക്കിക്കെതിരെ ഉപരോധത്തിനും മാക്രോണും ആഹ്വാനം ചെയ്തിരുന്നു.

പ്രവാചക നിന്ദ ആരോപിക്കുന്ന കാർട്ടൂണുകൾ ആക്ഷേപഹാസ്യ മാസികയായ ഷാർലി ഹെബ്ദോ പ്രസിദ്ധീകരിച്ചതോടെയാണ് ഫ്രാൻസും തുർക്കിയും തമ്മിൽ പ്രശ്നങ്ങൾ രൂക്ഷമായത്. വിവാദ കാർട്ടുണുകൾ പുനപ്രസദ്ധീകരിക്കും എന്ന ഷാർലിഹെബ്ദോയുടെ നിലപാടിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രാൺ തന്നെ പിന്തുണ നൽകി.മതനിന്ദ തങ്ങുടെ മൗലിക അവകാശം ആണെന്നായിരുന്നു മാക്രോണിന്റെ വാദം.

ഇതേതുടർന്നാണ് അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് ക്ലാസ് എടുക്കുമ്പോൾ ഷാർലി ഹെബ്ദോയുടെ ചിത്രം കാട്ടിയ സാമുവൽ പാറ്റി എന്ന അദ്ധ്യാപകന്റെ തലയറുത്തത്. സംഭവത്തിന് ശേഷമുണ്ടായ ശക്തമായ പ്രതിഷേധങ്ങൾക്ക് തിരിച്ചടിയെന്നോണം മൂന്നു നിരപരാധികളെ കൂടി പിന്നെയും കൂട്ടക്കുരുതി ചെയ്തു.രണ്ടു ക്രിസ്ത്യൻ പള്ളികളിൽ ആക്രമണം ഉണ്ടായി. ഇതിന്റെ അനുരണനമെന്നോണം, ജിദ്ദയിൽ പ്രവർത്തിക്കുന്ന ഫ്രഞ്ച് കോൺസുലേറ്റിന്റെ സ്‌പെഷ്യൽ ഫോഴ്‌സ് ഡിപ്ലോമാറ്റിക്ക് സെക്യൂരിറ്റി ഗാർഡിന് നേരെ ആക്രമണമുണ്ടായി. ഒരു സൗദി പൗരൻ ഗാർഡിനെ കുത്തി പരിക്കേൽപിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം.

ഷാർലെ ഹെബ്ദൊ മാഗസിനിലെ പ്രവാചകൻ മുഹമ്മദിന്റെ കാർട്ടൂണിനെ പിന്തുണച്ച് മാക്രോൺ രംഗത്തെത്തിയതോടെ ഫ്രാൻസ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ എർദോഗൻ ആഹ്വാനം ചെയ്തിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇത്. യു.എസ് പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വിവിധ രാജ്യങ്ങളുമായി തർക്കങ്ങൾ പരിഹരിച്ച് രമ്യതയിലെത്താൻ തുർക്കി ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP