Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

മത രാഷ്ട്രീയവും പട്ടാള ഭരണവും കൂടി കുഴഞ്ഞ തുർക്കിയിൽ ഇതു നാലാമത്തെ അട്ടിമറി; യൂറോപ്പിന്റെ കവാടത്തിൽ ഇനി ആഭ്യന്തര കലാപത്തിന്റെ നാളുകൾ; അസ്തമിക്കുന്നത് യൂറോപ്യൻ യൂണിയനിൽ ചേർന്ന് സായിപ്പിനെപ്പോലെ ആകാനുള്ള തുർക്കിക്കാരുടെ മോഹം

മത രാഷ്ട്രീയവും പട്ടാള ഭരണവും കൂടി കുഴഞ്ഞ തുർക്കിയിൽ ഇതു നാലാമത്തെ അട്ടിമറി; യൂറോപ്പിന്റെ കവാടത്തിൽ ഇനി ആഭ്യന്തര  കലാപത്തിന്റെ നാളുകൾ; അസ്തമിക്കുന്നത് യൂറോപ്യൻ യൂണിയനിൽ ചേർന്ന് സായിപ്പിനെപ്പോലെ ആകാനുള്ള തുർക്കിക്കാരുടെ മോഹം

മറുനാടൻ മലയാളി ഡെസ്‌ക്‌

അങ്കാര: തുർക്കിയെ മറ്റൊരു ആഭ്യന്തര കലാപത്തിലേക്ക് തള്ളിവിട്ടുകൊണ്ട് പട്ടാളം ഭരണം പിടിച്ചെടുത്തു. എന്നാൽ, പട്ടാളത്തെ അനുസരിക്കേണ്ടതില്ലെന്ന പ്രസിഡന്റ് റൈസെപ്പ് തായിപ്പ് എർഡോഗന്റെ ആഹ്വാനമുൾക്കൊണ്ട് ജനങ്ങൾ പട്ടാളവുമായി നേർക്കുനേർ പോരാട്ടത്തിനൊരുങ്ങിയതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി.

അങ്കാറയിലെ തെരുവുകളിൽ പട്ടാള ടാങ്കുകളെ കൂസാതെ ജനങ്ങൾ തെരുവിലിറങ്ങി. പട്ടാള അട്ടിമറിയിലുള്ള പ്രതിഷേധം അവർ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഇസ്താംബുൾ വിമാനത്താവളം കൈയടക്കിയ പട്ടാളം നഗരത്തിലേക്കുള്ള പാലങ്ങൾ അടച്ചു. തന്ത്രപ്രധാന കേന്ദ്രങ്ങളിലൊക്കെ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച പട്ടാളം പട്ടാളനിയമം നടപ്പിൽ വരുത്തുകയും ചെയ്തു.

പട്ടാളത്തിന്റെ ഏകപക്ഷീയ നടപടിയിൽ പ്രതിഷേധിക്കാനും തെരുവിലിറങ്ങി ജനങ്ങളുടെ ശക്തി തെളിയിക്കാനും പ്രസിഡന്റ് എർഡോഗൻ ജനങ്ങളോട് ആവശ്പ്യശ്യപ്പെട്ടു. പട്ടാള അട്ടിമറി ഉറപ്പായതോടെ പ്രസിഡന്റ് രാജ്യം വിട്ടുവെന്നാണ് കരുതുന്നത്. വീഡിയോ സന്ദേശത്തിലൂടെയാണ് എർഡോഗൻ ജനങ്ങളെ അഭിസംബോധന ചെയ്തത്.

അട്ടിമറിക്കെതിരെ തോളോടുതോൾ ചേർന്ന് പ്രതിഷേധിക്കുന്നു എന്നുറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് ജനങ്ങൾ പട്ടാളത്തെ നേരിട്ടത്. ടാങ്കുകൾക്ക് കുറുകെ കിടന്നും മുന്നിൽക്കയറിനിന്നും അവർ പട്ടാളത്തെ എതിരിട്ടു. എന്നാൽ എവിടെയും അക്രസംഭവങ്ങൾ അരങ്ങേറിയിട്ടില്ല. യൂറോപ്യൻ യൂണിയൻ പ്രവേശം കാത്തുനിന്ന തുർക്കിക്ക് കനത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ പട്ടാള അട്ടിമറി. 56 വർഷത്തിനിടെ നാലാം തവണയാണ് പട്ടാളം തുർക്കിയിൽ അധികാരം പിടിച്ചെടുത്തത്. മുമ്പ് 1960, 1980, 1997 വർഷങ്ങളിലാണ് അട്ടിമറി നടന്നത്.

പട്ടാള ഭരണവും മത രാഷ്ട്രീയവും കൂടിക്കുഴഞ്ഞ തുർക്കിയിൽ മുൻകാലങ്ങളിൽ ആയിരക്കണക്കിനാളുകളാണ് കൊലചെയ്യ്‌പ്പെട്ടത്. ഇക്കുറിയും മറ്റൊരു രക്തരൂക്ഷിത ആഭ്യന്തര കലാപത്തിലേക്കാണ് രാജ്യം പോകുന്നതെന്നാണ് സൂചനകൾ. തുർക്കി ജനാധിപത്യത്തിന്റെ കാവലാൾ എന്ന മട്ടിലാണ് തുർക്കിയിൽ പട്ടാളം പ്രവർത്തിക്കുന്നത്. ആധുനിക തുർക്കിയുടെ ശില്പിയായ മുസ്തഫ കെമാൽ അറ്റാത്തുർക്കിന്റെ ആശയങ്ങളാണ സൈന്യം പിന്തുടരുന്നത്.

മതചിന്ത അടിച്ചേൽപ്പിക്കാൻ സർക്കാരും അധികൃതരും ശ്രമിച്ചപ്പോഴാണ് 1960-ൽ പട്ടാളം ആദ്യം അട്ടിമറി നടത്തിയത്. പ്രധാനമന്ത്രിയായിരുന്ന അഡ്‌നൻ മെൻഡ്രെസ്സിനെ വധിക്കുന്നതുൾപ്പെടെ ഒട്ടേറെ സംഭവ വികാസങ്ങൾക്ക് ഈ അട്ടിമറി വഴിയൊരുക്കി. തുർ്#ക്കി കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെടുകയും നാണയത്തിന് വിലയില്ലാതാവുകയും ചെയ്തപ്പോഴാണ് 1980-ൽ പട്ടാളം വീണ്ടു ഇടപെടത്. പ്രധാനമന്ത്രിയായിരുന്ന സുലെയ്മാൻ ഡെമിറെലിന് ഇതേത്തുടർന്ന് രാജിവെക്കേണ്ടിവന്നു.

1996-ൽ ഇസ്ലാമിസ്റ്റ് വെൽഫെയർ പാർട്ടി അധികാരത്തിലേറിയപ്പോൾ മതത്തെക്കാൾ ജനാധിപത്യത്തിന് പ്രാധാന്യം ലഭിക്കുന്നതിന് പട്ടാളം കുറേ നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. ഈ സംഘർഷം ശക്തമായതോടെ 1997-ൽ പ്രധാനമന്ത്രി മെക്‌മെതിൻ എർബാക്കന് രാജിവെക്കേണ്ടിവരികയും അദ്ദേഹത്തിന് പട്ടാളം അഞ്ചുവർഷത്തെ രാഷ്ട്രീയ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP