Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗദിക്കു വേണ്ടി വീറ്റോ അധികാരം ഉപയോഗിച്ച് ഡൊണാൾഡ് ട്രംപ്; നിർവ്വീര്യമാക്കിയത് ആയുധവിൽപ്പന തടയുന്നതിനുള്ള യുഎസ് കോൺഗ്രസിന്റെ ശ്രമങ്ങളെ; എട്ട് ബില്യൺ ഡോളർ മതിപ്പുള്ള ആയുധങ്ങൾ സൗദിക്കും യുഎഇയ്ക്കുമായി കൈമാറും; സൗദിയുടെ അതിക്രമങ്ങൾക്കു നേരെ ട്രംപ് കണ്ണടക്കുന്നുവെന്ന് വിമർശിച്ച് സ്പീക്കർ നാൻസി പെലോസി

സൗദിക്കു വേണ്ടി വീറ്റോ അധികാരം ഉപയോഗിച്ച് ഡൊണാൾഡ് ട്രംപ്; നിർവ്വീര്യമാക്കിയത് ആയുധവിൽപ്പന തടയുന്നതിനുള്ള യുഎസ് കോൺഗ്രസിന്റെ ശ്രമങ്ങളെ; എട്ട് ബില്യൺ ഡോളർ മതിപ്പുള്ള ആയുധങ്ങൾ സൗദിക്കും യുഎഇയ്ക്കുമായി കൈമാറും; സൗദിയുടെ അതിക്രമങ്ങൾക്കു നേരെ ട്രംപ് കണ്ണടക്കുന്നുവെന്ന് വിമർശിച്ച് സ്പീക്കർ നാൻസി പെലോസി

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: സൗദി അറേബ്യയ്ക്ക് ആയുധങ്ങൾ വിൽക്കുന്നതു തടയാനുള്ള യുഎസ് കോൺഗ്രസ്സിന്റെ ശ്രമങ്ങളെ വീറ്റോ ചെയ്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 8.1 ബില്ല്യൺ ഡോളർ വിലമതിക്കുന്ന ആയുധങ്ങൾ സൗദിക്കും യുഎഈ യ്ക്കും വിൽക്കുന്നതിനെതിരെ കോൺഗ്രസ്സ് അവതരിപ്പിച്ച മൂന്ന് പ്രമേയങ്ങൾ ട്രംപ് വീറ്റോ ചെയ്തു. ഈ പ്രമേയങ്ങൾ ആഗോളതലത്തിൽ അമേരിക്കയെ ദുർബലമാക്കുമെന്നും സഖ്യരാജ്യങ്ങളുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്നും അവകാശപ്പെട്ടാണ് ട്രംപിന്റെ നടപടി.

കോൺഗ്രസ്സിന്റെ രണ്ടു സഭകളും ആയുധവിൽപ്പനക്കെതിരെ വോട്ട് ചെയ്തിരുന്നു. വിമത ജേണലിസ്റ്റ് ജമാൽ ഖഷോഗിയുടെ മരണമുൾപ്പെടെ സൗദി ഭരണകൂടം ഏർപ്പെടുന്ന ഭയാനകമായ മനുഷ്യാവകാശ ലംഘനങ്ങൾ പ്രസിഡന്റ് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സ്പീക്കർ നാൻസി പെലോസി വിമർശിച്ചു.

യെമനിൽ നടക്കുന്ന യുദ്ധത്തിൽ സാധാരണ പൗരന്മാരെ കൊന്നൊടുക്കുവാൻ സൗദിക്കു വിൽക്കുന്ന ആയുധങ്ങൾ ഉപയോഗിക്കപ്പെട്ടേക്കുമെന്ന ആശങ്ക കോൺഗ്രസ്സിലെ പല അംഗങ്ങളും പങ്കു വെച്ചിരുന്നു. യെമൻ യുദ്ധത്തിലെ സൗദിയുടെ പങ്കിനെ അവർ അപലപിച്ചു. ട്രംപിന്റെ വീറ്റോയെ അസാധുവാക്കണോയെന്നു തീരുമാനിക്കാൻ ദിവസങ്ങൾക്കുള്ളിൽ സെനറ്റിൽ വോട്ടെടുപ്പുണ്ടാകുമെന്ന റിപ്പബ്ലിക്കൻ പാർട്ടി നേതാവ് മിച്ച് മക്കൊണൽ അറിയിച്ചു. പക്ഷേ ഇതിനുള്ള ഭൂരിപക്ഷം സെനറ്റിന് ഉണ്ടാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. പ്രസിഡന്റ് പദവിയിലെത്തിയതിനു ശേഷം മൂന്നാമത്തെ തവണയാണ് ട്രംപ് വീറ്റോ അധികാരം ഉപയോഗിക്കുന്നത്.

സൗദിയിലെ എൺപതിനായിരത്തോളം വരുന്ന അമേരിക്കൻ പൗരന്മാരുടെ സുരക്ഷയാണ് തങ്ങളുടെ പ്രഫമ ദൗത്യമെന്നും അതിനായി ആയുധവിൽപ്പന അനിവാര്യമാണെന്നും ട്രംപ് പറയുന്നു. മധ്യപൂർവ്വ ദേശത്ത് ഇറാൻ ഉയർത്തുന്ന വെല്ലുവിളിയെ നിർവ്വീര്യമാക്കാനും ആയുധങ്ങൾ സഹായിക്കുമെന്നാണ് ട്രംപിന്റെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP