Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിജയവാർത്ത എത്തിയയുടൻ ട്രംപ് വിളിച്ചത് ഇസ്രയേൽ പ്രധാനമന്ത്രിയെ; ഫലസ്തീനോടുള്ള അമേരിക്കൻ ക്രൂരത ഇനിയും കൂടുമെന്ന ആശങ്ക ശക്തം; സ്വന്തം മണ്ണിൽ സ്വതന്ത്ര രാഷ്ട്രം സ്വപ്‌നം കണ്ടവരെ നിരാശപ്പെടുത്തിയ ഫലം

വിജയവാർത്ത എത്തിയയുടൻ ട്രംപ് വിളിച്ചത് ഇസ്രയേൽ പ്രധാനമന്ത്രിയെ; ഫലസ്തീനോടുള്ള അമേരിക്കൻ ക്രൂരത ഇനിയും കൂടുമെന്ന ആശങ്ക ശക്തം; സ്വന്തം മണ്ണിൽ സ്വതന്ത്ര രാഷ്ട്രം സ്വപ്‌നം കണ്ടവരെ നിരാശപ്പെടുത്തിയ ഫലം

മറുനാടൻ ഡെസ്‌ക്

ന്യൂയോർക്ക്: അമേരിക്കയുടെ പ്രഥമ പൗരനായുള്ള ഡൊണാൾഡ് ട്രംപിന്റെ പടിയേറ്റം ലോകത്തെ പല രാജ്യങ്ങളിലും വിഭാഗങ്ങളിലും സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്. അറബ് ലോകം ട്രംപിന്റെ വിജയത്തിൽ ആശങ്കപ്പെടുന്നതുപോലെ മറ്റൊരു സമൂഹവും പേടിക്കുന്നുണ്ട്. ഫലസ്തീൻ ജനതയാണത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടയുടൻ ട്രംപ് വിളിച്ചത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയാണ്. ട്രംപും നെതന്യാഹുവും തമ്മിലുള്ള സൗഹൃദമാണ് ഫലസ്തീൻ ജനതയെ അലട്ടുന്നതും.

ഉറ്റസുഹൃത്തെന്നാണ് നെതന്യാഹു ട്രംപിനെ വിശേഷിപ്പിച്ചത്. സാധിക്കുന്നത്ര വേഗത്തിൽ അമേരിക്കയിലേക്ക് വരാൻ ഇസ്രയേൽ പ്രധാനമന്ത്രിയെ ട്രംപ് ക്ഷണിക്കുകയും ചെയ്തു. വിജയവാർത്തയ്ക്ക് പിന്നാലെ തന്നെ വിളിച്ച ട്രംപിനെ പ്രകീർത്തിച്ച നെതന്യാഹൂ, സംഭാഷണം വളരെ സൗഹൃദപരമായിരുന്നുവെന്നും അമേരിക്കയെക്കാൾ ഉറ്റ സുഹൃതത്ത് ഇസ്രയേലിന് വേറെയില്ലെന്ന് പറയുകയും ചെയ്തു.

മേഖലയിലെ സമാധാനവും സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്നതിന് ട്രംപുമായി ചേർന്ന് പ്രവർത്തിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സവിശേഷമായ സൗഹൃദത്തെ ഊട്ടിയുറപ്പിക്കാൻ ട്രംപിന്റെ വിജയം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു പറഞ്ഞു. ഫലസ്തീൻ വിഷയം തന്റെ പ്രസംഗത്തിൽ കലരാൻ നെതന്യാഹു അനുവദിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ട്രംപിന്റെ വിജയത്തെ ഫലസ്തീൻ വിരോധം പ്രകടിപ്പിക്കുന്നതിനുള്ള വേദിയാക്കി.

ഫലസ്തീൻ രാജ്യമെന്ന സങ്കൽപ്പം പോലും ഇല്ലാതാക്കാൻ ട്രംപിന്റെ വിജയം വഴിയൊരുക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി നഫ്താലി ബെന്നറ്റ് അഭിപ്രായപ്പെട്ടത്. ഫലസ്തീന് ശക്തമായ താക്കീത് നൽകാനുള്ള അവസരം കൂടിയാണിതെന്നും മന്ത്രി പറഞ്ഞു. എന്നാൽ, ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രതീക്ഷയോടെയാണ് ട്രംപിന്റെ വിജയത്തെകണ്ടത്. ട്രംപിന്റെ കാലയളവിൽ സമാധാനം പുനഃസ്ഥാപിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇസ്രയേലിലെ അമേരിക്കൻ എംബസ്സി ടെൽ അവീവിൽനിന്ന് ജറുസലേമിലേക്ക് മാറ്റുമെന്ന വാക്ക് ട്രംപ് പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇസ്രയേലിലെ ഭരണകക്ഷിയായ ലുക്കുഡ് പാർട്ടിയുടെ നേതാക്കൾ പറഞ്ഞു. മുൻകാലങ്ങളിലും അമേരിക്കൻ പ്രസിഡന്റുമാർ ഈ വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിലും പാലിച്ചിരുന്നില്ല. ജറുസലേമിലേക്ക് അമേരിക്കൻ എംബസ്സി മാറ്റുന്നത് ഫലസ്തീൻ വിഷയത്തിൽ കൂടുതൽ ശക്തമായി പ്രതികരിക്കാൻ അമേരിക്കയെ പ്രേരിപ്പിക്കുമെന്നാണ് ഇസ്രയേൽ രാഷ്ട്രീയ നേതൃത്വം കണക്കാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP