Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

യുഎസ് സേനയുടെ നായ്ക്കൾ അയാളെ വേട്ടയാടി പിടിച്ചപ്പോൾ ഒരുവശം അടഞ്ഞ ടണലിലേക്ക് ഓടിക്കയറി; പിടിയിലാകുമെന്ന് വന്നപ്പോൾ സ്വയം പൊട്ടിത്തെറിച്ചു; ഒപ്പം അയാളുടെ മൂന്നുകുട്ടികളും; അയാളുടെ മരണം ഒരുഭീരുവിനെ പോലെ; ഇനി ഒരാളെ പോലും അയാൾ ദ്രോഹിക്കില്ല; ലോകം ഇനി സുരക്ഷിതം; ഓപ്പറേഷനിടെ ഒരു സൈനികനെ പോലും അമേരിക്കയ്ക്ക് നഷ്ടമായില്ല; 11 കുട്ടികളെ സ്ഥലത്ത് നിന്ന് മോചിപ്പിച്ചു; സൈനിക നടപടിക്കിടെ ഐസിസ് തലവൻ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ഡൊണൾഡ് ട്രംപിന്റെ പ്രഖ്യാപനം

യുഎസ് സേനയുടെ നായ്ക്കൾ അയാളെ വേട്ടയാടി പിടിച്ചപ്പോൾ ഒരുവശം അടഞ്ഞ ടണലിലേക്ക് ഓടിക്കയറി; പിടിയിലാകുമെന്ന് വന്നപ്പോൾ സ്വയം പൊട്ടിത്തെറിച്ചു; ഒപ്പം അയാളുടെ മൂന്നുകുട്ടികളും; അയാളുടെ മരണം ഒരുഭീരുവിനെ പോലെ; ഇനി ഒരാളെ പോലും അയാൾ ദ്രോഹിക്കില്ല; ലോകം ഇനി സുരക്ഷിതം; ഓപ്പറേഷനിടെ ഒരു സൈനികനെ പോലും അമേരിക്കയ്ക്ക് നഷ്ടമായില്ല; 11 കുട്ടികളെ സ്ഥലത്ത് നിന്ന് മോചിപ്പിച്ചു; സൈനിക നടപടിക്കിടെ ഐസിസ് തലവൻ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ഡൊണൾഡ് ട്രംപിന്റെ പ്രഖ്യാപനം

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ഐസിസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി യുഎസ് ആക്രമണത്തിനിടെ കൊല്ലപ്പെട്ടുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. സൈനിക നടപടിക്കിടെ സ്വയം പൊട്ടിത്തറിച്ചാണ് ബാഗ്ദാദി മരിച്ചത്. ഒരുഭീരുവിനെ പോലെയാണ് ബാഗ്ദാദി മരിച്ചത്. ഇനി ഒരാളെ പോലും അയാൾ ദ്രോഹിക്കില്ല. ലോകം ഇനി സുരക്ഷിതം, ട്രംപ് പ്രഖ്യാപിച്ചു.

സൈനിക നടപടി രണ്ടുമണിക്കൂർ നീണ്ടുനിന്നു. തീവ്രവാദ സംഘടനകളെ പൂർണമായി കൊമ്പുകുത്തിക്കാൻ പ്രതിജ്ഞാബദ്ധമാണ് അമേരിക്ക. യുഎസ് സേനയുടെ നായ്ക്കൾ ബാഗ്ദാദിയെ വേട്ടയാടി പിടിച്ചു. ഇതോടെ അയാൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഓപ്പറേഷനിടെ ഒരു സൈനികനെ പോലും യുഎസിന് നഷ്ടപ്പെട്ടിട്ടില്ല. 11 കുട്ടികളെ സ്ഥലത്ത് നിന്നും മോചിപ്പിച്ചു. നായ്ക്കൾ പിന്തുടർന്നപ്പോൾ ഒരുഅടഞ്ഞ ടണലിന് അകത്തേക്ക് ബാഗ്ദാദി ഓടിക്കയറി.കെ9 എന്നറിയപ്പെടുന്ന നായ്ക്കൾ ഇയാളുടെ പിന്നാലെയോടി. ഓടുന്നതിനിടെ വഴിനീളെ ബഗ്ദാദി ഉറക്കെ കരയുകയായിരുന്നു.കെട്ടിടത്തിൽ നിന്ന് ഇറങ്ങിയോടിയവരുടെ കൂട്ടത്തിൽ ബഗ്ദാദി മാത്രമാണ് തുരങ്കത്തിലേക്ക് കടന്നത്. വെടിയേൽക്കാതിരിക്കാനുള്ള 'മറയായാണ്' കുട്ടികളെയും വലിച്ച് ഒപ്പം കൂട്ടിയത്. പിടിക്കപ്പെടുമെന്നുറപ്പായതോടെ സ്വയം പൊട്ടിത്തെറിച്ചു. മൂന്നു കുഞ്ഞുങ്ങളെയും ചേർത്തു നിർത്തിയായിരുന്നു ഇയാൾ പൊട്ടിത്തെറിച്ചത്.സ്‌ഫോടനത്തിൽ ശരീരം ചിന്നിച്ചിതറി. ടണൽ അവർക്ക് മേലേ വീഴുകയും ചെയ്തു. താൻ സൈനിക ഓപ്പറേഷൻ കണ്ടുവെന്നും ട്രംപ് പറഞ്ഞു.

ബാഗ്ദാദിയുടെ മരണം ട്രംപിന് വൻ വിജയമാണ്. കാരണം സിറിയയിൽ നിന്ന് യുഎസ് സൈനികരെ പിൻവലിക്കാനുള്ള തീരുമാനം വലിട വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയും ഇക്കാര്യത്തിൽ ട്രംപിനെ കുറ്റപ്പെടുത്തിയിരുന്നു. സൈനിക ഓപ്പറേഷൻ, ട്രംപിന് പിടിവള്ളിയാകുന്നത് അതുകൊണ്ടാണ്.

ബാഗ്ദാദിയുടെ ഒളിത്താവളം ആഴ്ചകൾക്ക് മുമ്പേ കണ്ടുപിടിച്ചു

ബാഗ്ദാദിയുടെ ഒളിത്താവളം ഏതാനും ആഴ്ചകൾക്ക് മുന്നേ കണ്ടുപിടിക്കാനായതാണ് വിജയമെന്ന് ട്രംപ് പറഞ്ഞു. റഷ്യയാണ് ഓപ്പറേഷന് വേണ്ടിവ്യോമ മാർഗ്ഗം തുറന്നുതന്നത്. എന്നാൽ, ദൗത്യത്തിന്റെ സ്വഭാവം റഷ്യക്കും അറിയില്ലായിരുന്നു. സൈനിക നടപടിക്കിടെ ബാഗ്ദാദിയുടെ നിരവധി അനുയായികൾ കൊല്ലപ്പെട്ടു. ക്യത്യമായ സംഖ്യ പിന്നീട് അറിയിക്കുമെന്നും ട്രംപ് പറഞ്ഞു.

ബാഗ്ദാദി രോഗാതുരനായിരുന്നു. ഇപ്പോൾ അയാൾ പോയിരിക്കുന്നു. ഒരുനായയെ പോലെയും ഭീരുവിനെ പോലെയും ആയിരുന്നു അയാളുടെ മരണം. ഐസിസ് ഭീകരരെ വേട്ടയാടുന്നത് അമേരിക്ക തുടരും. വടക്ക് പടിഞ്ഞാറൻ സിറിയയിൽ നടന്ന സൈനിക നടപടിയിൽ അമേരിക്കയുടെ സ്‌പെഷ്യൽ ഓപ്പറേഷൻ കമാൻഡോകളാണ് പങ്കെടുത്തത്. മേഖലയിൽ നിന്ന് സുപ്രധാനമായ സാധനങ്ങളും കണ്ടെടുത്തു. ദൗത്യത്തിന്റെ വിജയത്തിന് ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് ട്രംപ് നന്ദി പറഞ്ഞു. റഷ്യ, സിറിയ, തുർക്കി, ഇറാഖ് എന്നീ രാജ്യങ്ങൾക്കം നന്ദി പറഞ്ഞു.

ഡിഎൻഎ പരിശോധനയടക്കം നടത്തി സ്ഥിരീകരിച്ചാൽ ബാഗ്ദാദിയുടെ മരണം അമേരിക്കയുടെ ആഗോള തീവ്രവാദ വിരുദ്ധ പോരാട്ടത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരിക്കും. 2011 മെയ് 2 ന് ആബട്ടാബാദിലെ ഒസാമ ബിൻ ലാദനെ വേട്ടയാടി കൊന്നതിന് ശേഷമുള്ള ഏറ്റവും വലിയ വിജയം

നേരത്തെ ഊഹാപോഹങ്ങളെ ശരിവെക്കുന്ന തരത്തിൽ ഒരു ട്വീറ്റും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കുവച്ചിരുന്നു ഒരു വലിയ സംഭവം നടന്നിരിക്കുന്നു എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.കഴിഞ്ഞ അഞ്ച് വർഷമായി ബാഗ്ദാദി ഒളിവിൽ കഴിയുകയാണ്. 2010ലാണ് ബാഗ്ദാദി ഭീകരസംഘടനയായ ഐഎസ്‌ഐയുടെ നേതാവാകുന്നത്. പിന്നീട് അൽഖ്വെയ്ദയെ സംഘടനയിൽ ലയിപ്പിച്ച ശേഷം ഐസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.

ബാഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ (60 കോടി രൂപ) പ്രതിഫലം നൽകുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് 2011-ൽ പ്രഖ്യാപിച്ചിരുന്നു. ബാഗ്ദാദി കൊല്ലപ്പെട്ടോ എന്ന കാര്യത്തിൽ ഉടൻ സ്ഥിരീകരണമുണ്ടാകുമെന്നാണ് കരുതുന്നത്. സിറിയയിൽനിന്നും ഇറാഖിൽനിന്നും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ പൂർണമായും തുരത്തിയെന്നാണ് അമേരിക്ക അവകാശപ്പെട്ടത്. ഇതിനിടെയിലും ബാഗ്ദാദിയെ മാത്രം അവർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ സ്‌ഫോടന പരമ്പര തീർത്ത് 250-ലേറെ നിരപരാധികളെ കൂട്ടക്കുരുതി ചെയ്ത ഭീകരരെ അഭിനന്ദിക്കുന്ന ബാഗ്ദാദിയുടെ വീഡിയോ ഐസിസ് പുറത്തുവിട്ടത്.

2014-നുശേഷം ആദ്യമായാണ ്ബാഗ്ദാദി പ്രത്യക്ഷപ്പെടുന്നത്. ഇറാഖിലെ മൊസൂളിലുള്ള വലിയ പള്ളിയിൽനിന്നാണ് 2014 ജൂലൈയിൽ ബാഗ്ദാദി അവസാന സന്ദേശം നൽകിയിരുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടനയുടെ സൃഷ്ടിയെക്കുറിച്ച് അറിയിക്കുന്നതിനായിരുന്നു അൽ-നൂറി പള്ളിയിൽനിന്നുള്ള ആ വീഡിയോ. ലോകം മുഴുവൻ പ്രചരിച്ച ആ വീഡിയോയ്ക്കുശേഷം ബാഗ്ദാദി അപ്രത്യക്ഷനായി പല തവണ ബാഗ്ദാദി കൊല്ല്‌പെട്ടതായി ഇതിനിടെ അഭ്യൂഹങ്ങളും പരന്നിരുന്നു.

ഇറാഖിലും സിറിയയിലുമുണ്ടായ തിരിച്ചടികൾക്ക് പകരം ചോദിക്കുക തന്നെ ചെയ്യുമെന്ന് 40 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ബാഗ്ദാദി പറയുന്നു. ലങ്കയിലെ ഈസ്റ്റർ ബോംബിങ്ങുകൾ വിശുദ്ധയുദ്ധത്തിന്റെ ഭാഗമാണെന്നും ഭീകരത്തലവൻ പ്രഖ്യാപിക്കുന്നു. 2014-ലെ വീഡിയോയിൽ കണ്ടതിൽനിന്ന് തികച്ചും വ്യത്യസ്തനാണ് പുതിയ ബാഗ്ദാദി. നരച്ച താടി ഹെന്ന പുരട്ടി ചുവപ്പിച്ചിട്ടുണ്ട്. തുടർച്ചയായി സംസാരിക്കാതെ നിർത്തി നിർത്തി പതിഞ്ഞ സ്വരത്തിലാണ് സംസാരം. ഒരു കലാഷ്‌നിക്കോവ് തോക്കും തന്റെ സമീപത്തായി ബാഗ്ദാദി സൂക്ഷിച്ചിരുന്നു. അതിനിടെ 47-കാരനായ ബാഗ്ദാദി കടുത്ത പ്രമേഹ രോഗിയാണെന്ന വാർത്തകളും പുറത്തുവരികയുണ്ടായി. രോഗം മൂർച്ഛിച്ച് ബാഗ്ദാദി മരിച്ചുവെന്നും ഒന്നിലേറെത്തവണ അഭ്യൂഹങ്ങൾ പരന്നിരുന്നു.

1971ൽ ഇറാഖിൽ ജനിച്ച ബാഗ്ദാദി സമാറയിലാണ് ഉള്ളതെന്നാണ് കരുതിയിരുന്നത്. സമാറയിലെ മുസ്ലിം പള്ളിയിൽ പുരോഹിതനായിരുന്ന ബാ്ഗദാദി, 2003-ൽ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തോടെയാണ് ഭീകരതയിലേക്ക് തിരിയുന്നത്. ഇബ്രാഹിം അവാദ് ഇബ്രാഹിം അൽ ബദ്രിയെന്ന് അറിയപ്പെട്ടിരുന്ന ബാഗ്ദാദി 2004 മുതൽ 2008 വരെ അമേരിക്കയുടെ ബുക്ക ക്യാമ്പിൽ തടവുകാരനായിരുന്നു. അൽ ഖ്വയ്ദ ബന്ധമാരോപിച്ചായിരുന്നു തടങ്കൽ. 2010-ൽ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖിന്റെ തലവനായി ബാഗ്ദാദി മാറി. 2011-ൽ ബാഗ്ദാദിയുടെ തലയ്ക്ക് അമേരിക്ക 10 മില്യൺ ഡോളർ വിലയിട്ടു. 2013-ൽ സിറിയയിലെ അൽ നുസ്ര ഗ്രൂപ്പുമായി ചേർന്ന് ഐസിസ് എന്ന പുതിയ രൂപത്തിലേക്ക് സംഘടന മാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP