Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

1908ന് ശേഷം ഏറ്റവുമധികം വോട്ടർമാർ വോട്ടു ചെയ്യപ്പെടും എന്ന് പ്രതീക്ഷിക്കുന്ന തെരഞ്ഞെടുപ്പിൽ ഇരുപക്ഷവും അവസാന റൗണ്ട് പ്രചാരണത്തിലേക്ക്; ഞായറാഴ്‌ച്ച വരെ 58 ദശലക്ഷം വോട്ടർമാർ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു; പലയിടങ്ങളിലും 10 മണിക്കൂർ വരെ കാത്തു നിന്ന് വോട്ടർമാർ; അവസാന വട്ട റാലികളിൽ വിജയപ്രതീക്ഷ കൈവിടാതെ ട്രംപ്

1908ന് ശേഷം ഏറ്റവുമധികം വോട്ടർമാർ വോട്ടു ചെയ്യപ്പെടും എന്ന് പ്രതീക്ഷിക്കുന്ന തെരഞ്ഞെടുപ്പിൽ ഇരുപക്ഷവും അവസാന റൗണ്ട് പ്രചാരണത്തിലേക്ക്; ഞായറാഴ്‌ച്ച വരെ 58 ദശലക്ഷം വോട്ടർമാർ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു; പലയിടങ്ങളിലും 10 മണിക്കൂർ വരെ കാത്തു നിന്ന് വോട്ടർമാർ; അവസാന വട്ട റാലികളിൽ വിജയപ്രതീക്ഷ കൈവിടാതെ ട്രംപ്

മറുനാടൻ മലയാളി ബ്യൂറോ

കദേശം 150 മില്ല്യൺ അമേരിക്കൻ വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുമെന്ന് കരുതപ്പെടുന്ന ഈ വർഷത്തെ തിരഞ്ഞെടുപ്പിലായിരിക്കും 1908 ലെ തെരഞ്ഞെടുപ്പിന് ശേഷം ഏറ്റവുമധികം സമ്മതിദായകർ വോട്ടു ചെയ്യുക എന്നാണ് പ്രതീക്ഷിക്കുന്നത്. അവസാന വട്ട വോട്ടെടുപ്പിന് ഇനി ഒമ്പത് ദിവസങ്ങൾ മാത്രം അവശേഷിക്കേ ഇതുവരെ പലയിടങ്ങളിലായി 58 ദശലക്ഷം പേർ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞതായി രേഖകൾ പറയുന്നു. 2016-ൽ 137 ദശലക്ഷം പേർ വോട്ടു ചെയ്തതാണ് ഈ നൂറ്റാണ്ടിലെ ഏറ്റവുമധികം പേർ വോട്ടു ചെയ്ത തെരഞ്ഞെടുപ്പ്.

ഇതുവരെ വോട്ട് രേഖപ്പെടുത്തിയ ഇടങ്ങളിൽ ടെക്സാസാണ് പോളിങ് ശതമാനത്തിൽ മുന്നിലുള്ളത്. കാലിഫോർണിയയും ഫ്ളോറിഡയും തൊട്ടുപുറകേയുണ്ട്. 30 ദശലക്ഷം പോസ്റ്റൽ വോട്ടുകളും 18.9 ദശലക്ഷം നേരിട്ടുള്ള വോട്ടുകളുമാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. പാർട്ടി റെജിസ്ട്രേഷൻ സൗകര്യമൊരുക്കിയിട്ടുള്ള സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിവരമനുസരിച്ച് 49.2 ശതമാനം ഡെമോക്രാറ്റുകളും 27.8 ശതമാനം റിപ്പബ്ലിക്കൻസുമാണ് ഇതുവരെ വോട്ട് ചെയ്തിരിക്കുന്നത്. 22.4 ശതമാനം വോട്ടർമാർക്ക് പ്രത്യേകിച്ചൊരു പാർട്ടിയോടും പ്രതിബദ്ധതയില്ല.

ജോർജ്ജിയ, വിർജീനിയ, ഓഹിയോ എന്നീ സംസ്ഥാനങ്ങളിൽ പലയിടങ്ങളിലും വോട്ടിനായുള്ള കാത്തിരിപ്പ് മണിക്കൂറുകളോളം നീണ്ടു. ന്യുയോർക്കിലെ ആദ്യ വോട്ടിങ് ദിനമായ ശനിയാഴ്‌ച്ചയും നീണ്ട ക്യു ദൃശ്യമായി. വോട്ടിങ് നല്ലരീതിയിൽ പുരോഗമിക്കുമ്പോഴും അവസാന വട്ട റാലികളുമായി ട്രംപ് പ്രചാരണ രംഗത്ത് സജീവമാകുകയാണ്. അഭിപ്രായ വോട്ടിൽ നേരിയ മുൻതൂക്കം ലഭിച്ച മെയ്നെയിൽ നടത്തിയ റാലിയിൽ ട്രംപ് പ്രധാനമായും ശ്രദ്ധിച്ചത് മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിക്കാനായിരുന്നു.

പിന്നീട് വടക്കൻ പ്രദേശങ്ങളിലേക്ക് പുറപ്പെടുന്നതിനു മുൻപായി ന്യു ഹാംപ്ഷയറിൽ ഇറങ്ങിയ ട്രംപ് ആരാധകർക്ക് ഓട്ടോഗ്രാഫുകൾ നൽകിയും മറ്റും അല്പസമയം ചെലവഴിച്ചു. തൊപ്പികളിലും തണ്ണിമത്തനിലുമെല്ലാമാണ് ട്രംപ് ഓട്ടോഗ്രാഫ് നൽകിയത്. ട്രംപിന് ജയ് വിളിച്ച് വന്നുചേർന്ന ആരാധകവൃന്ദത്തെ സാക്ഷി നിർത്തി ട്രംപ് വിജയ പ്രതീക്ഷ മാധ്യമങ്ങളുമായി പങ്കുവച്ചു. 2016-ൽ ഒരു വിഭാഗത്തെ മാത്രം തന്റെ കൂടെ നിർത്താനായെങ്കിൽ ഈ വർഷം മറു വിഭാഗം കൂടി തന്റെയൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എതിരാളിയായ ജോ ബിഡനെ ഉറക്കം തൂങ്ങി എന്ന് വിശേഷിപ്പിച്ച ട്രംപ് കോവിഡ് നിയന്ത്രണങ്ങളേയും കണക്കറ്റ് പരിഹസിച്ചു. ഷട്ട്ഡൗണിന് വേണ്ടി നിലകൊള്ളുന്ന ഒരു പാർട്ടിയാണ് ഡെമോക്രാറ്റിക് പാർട്ടി എന്നും ട്രംപ് ആരോപിച്ചു. സാമൂഹിക അകലം പാലിച്ച്, സാവധാനമാണ് ബിഡന്റെ പ്രചാരണം മുറുകുന്നത്. നേരെ മറിച്ച്, ഓരോ ദിവസവും മൂന്നും നാലും റാലികളിൽ പങ്കെടുക്കുന്ന ട്രംപ് പക്ഷെ ആളുകളുമായി കൂടിക്കലരുന്നതിൽ പലപ്പോഴും നിയന്ത്രണങ്ങൾ ലംഘിക്കുന്നുണ്ട്.

അതിനിടയിൽ ഞായറാഴ്‌ച്ച പുറത്തുവന്ന രണ്ട് അഭിപ്രായ സർവ്വേകളിൽ ദേശീയ അടിസ്ഥാനത്തിൽ ട്രംപ് ബിഡന് പുറകിലാണെന്നാണ് കാണിക്കുന്നത്. അതിൽ ഡള്ളാസ് മോർണിങ് ന്യുസ് പോളിൽ ബിഡൻ ട്രംപിനേക്കാൾ 48 ന് എതിരെ 45 എന്ന നിലയിൽ മുന്നിട്ടു നിൽക്കുന്നു. എന്നാൽ, യു എസ് സി/ ഡോൺസൈഫ് പോളിൽ ബിഡൻ 10 പോയിന്റുകൾക്കാണ് മുന്നിട്ട് നിൽക്കുന്നത്. ഐ ഡിബി/ ടി ഐ പി പി പോളിൽ 6 പോയിന്റുകൾക്കും. ഫ്ളോറിഡ, ജോർജിയ, നോർത്ത് കരോലിന എന്നിവിടങ്ങളിൽ ബിഡന് നേരിയ ഭൂരിപക്ഷം ലഭിക്കും എന്നാണ് സി ബി എസ്/യു ഗവ് പോൾ വ്യക്തമാക്കുന്നത്.

അഭിപ്രായ സർവ്വേകളിൽ വിപരീതഫലമാണ് ഉണ്ടാകുന്നതെങ്കിലും, പ്രചാരണത്തിന്റെ മികവിൽ അത് മാറ്റിമറിക്കാൻ കഴിയുമെന്നു തന്നെയാണ് ട്രംപ് ക്യാമ്പ് വിശ്വസിക്കുന്നത്. പ്രചാരണത്തിന്റെ കാര്യത്തിലെങ്കിലും ട്രംപ് ബിഡനേക്കാൾ ഏറെ മുന്നിലുമാണ്. ഇനിയുള്ള ഒമ്പത് ദിനങ്ങൾ ട്രംപിന് വളരെ നിർണ്ണായകമാകുന്നത് അങ്ങനെയാണ്. ഒപ്പം, പ്രചാരണത്തിന്ം തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന്റെ സ്വാധീനവും ഇതോടെ തിരിച്ചറിയാൻ കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP