Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊറിയൻ സമാധാന നീക്കം പാളി പോവുകയും ഇറാൻ ചീറ്റപുലികളാകുകയും ചെയ്തതോടെ സമാധാനത്തിനുള്ള നോബൽ സമ്മാനം ഉറപ്പിക്കാനുള്ള ഏക വഴിയായി ട്രംപ് കാണുന്നത് കാശ്മീരിലെ ഇടപെടൽ; താൽപ്പര്യമില്ലെന്ന് ആറു വട്ടം വ്യക്തമാക്കിയിട്ടും ഏഴാം തവണയും ഇടപെടൽ വാഗ്ദാനവുമായി ട്രംപ്; ബാഹ്യ ഇടപെടൽ നിഷേധിച്ച് വീണ്ടും ഇന്ത്യ

കൊറിയൻ സമാധാന നീക്കം പാളി പോവുകയും ഇറാൻ ചീറ്റപുലികളാകുകയും ചെയ്തതോടെ സമാധാനത്തിനുള്ള നോബൽ സമ്മാനം ഉറപ്പിക്കാനുള്ള ഏക വഴിയായി ട്രംപ് കാണുന്നത് കാശ്മീരിലെ ഇടപെടൽ; താൽപ്പര്യമില്ലെന്ന് ആറു വട്ടം വ്യക്തമാക്കിയിട്ടും ഏഴാം തവണയും ഇടപെടൽ വാഗ്ദാനവുമായി ട്രംപ്; ബാഹ്യ ഇടപെടൽ നിഷേധിച്ച് വീണ്ടും ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

ദാവോസ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മനസ്സിലുള്ളത് സമാധാനത്തിനുള്ള നോബൽ സമ്മാനമാണ്. ഉത്തര കൊറിയയുമായി പ്രശ്‌ന പരിഹാരത്തിന് ട്രംപ് മുമ്പിട്ടിറങ്ങിയത് ഇതിന് വേണ്ടിയാണ്. എന്നാൽ കൊറിയയിൽ ഇടപെടൽ പൂർണ്ണവിജയമായില്ല. പശ്ചിമേഷ്യയിൽ കാര്യങ്ങൾ കൈവിട്ട് പോകുകയും ചെയ്തു. ഇറാനുമായുള്ള സംഘർഷം തുടരുമ്പോൾ പശ്ചിമേഷ്യയിൽ സമാധാനവും അകന്നു. ഇതോടെ വീണ്ടും കാശ്മീർ ചർച്ചയാക്കുകയാണ് ട്രംപ്. മനസ്സിൽ കാണുന്നത് നോബലും.

കശ്മീർ വിഷയത്തിൽ മധ്യസ്ഥതവഹിക്കാൻ തയ്യാറാണെന്ന് ആവർത്തിച്ച് ട്രംപ് വീണ്ടും വാർത്തകളിൽ എത്തുകയാണ്. കാശ്മീർ പ്രശ്‌ന പരിഹാരത്തിന് നേതൃത്വം നൽകി സമാധാന നോബൽ നേടുകയാണ് ട്രംപിന്റെ ലക്ഷ്യം. കശ്മീരുമായി ബന്ധപ്പെട്ട് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ അടുത്തിടെ ഉടലെടുത്ത തർക്കങ്ങൾ യു.എസ്. സൂക്ഷ്മമായി നിരീക്ഷിച്ചിവരികയാണെന്ന് ട്രംപ് പറഞ്ഞു. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്നുവരുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ വാഗ്ദാനം. എന്നാൽ, കശ്മീർ ഉഭയകക്ഷിവിഷയമാണെന്നും മൂന്നാംകക്ഷി ഇടപെടേണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.

ഇത് ഏഴാംതവണയാണ് കശ്മീർവിഷയത്തിൽ ഇടപെടാനുള്ള താത്പര്യം ട്രംപ് വ്യക്തമാക്കുന്നത്. 2019 ജൂലായിൽ ഇമ്രാൻ ഖാന്റെ വൈറ്റ് ഹൗസ് സന്ദർശനത്തിനിടെയായിരുന്നു ആവശ്യമെങ്കിൽ വിഷയത്തിൽ ഇടപെടാമെന്ന് ട്രംപ് ആദ്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് പറയുകയുണ്ടായി. എന്നാൽ, മോദിയുടെ ഓഫീസ് ട്രംപിന്റെ വാദം തള്ളുകയായിരുന്നു. നോബൽ സമ്മാനമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ലക്ഷ്യം. ഉത്തരകൊറിയയുമായി സമാധാനത്തിന് ശ്രമിച്ചത് പോലും ഈ അന്താരാഷ്ട്ര അംഗീകാരത്തിന് വേണ്ടിയാണ്. സമാധാനത്തിന്റെ വെള്ളരിപ്രാവായി മാറി അമേരിക്കയിൽ വീണ്ടും അധികാരത്തിൽ എത്തുകയാണ് ലക്ഷ്യം. അഫ്ഗാനിസ്ഥാനിലെ ദൗത്യം പോലും ഉപേക്ഷിച്ചത് ഇതിനാണ്.

ഇതിനൊപ്പമാണ് കാശ്മീരിൽ ഇടപെടാനുള്ള നീക്കം. കാശ്മീരിൽ പ്രശ്ന പരിഹാരത്തിന് ശ്രമിച്ച് സമാധാനത്തിന് പുതിയ മാനം നൽകാനാണ് ട്രംപിന്റെ ലക്ഷ്യം. എന്നാൽ ഇത്തരത്തിലൊരു ചർച്ചയ്ക്ക് ഇന്ത്യ ഇരുന്നു കൊടുക്കില്ലെന്നതാണ് വസ്തുത. അതുകൊണ്ട് എന്തും ഇന്ത്യയ്ക്ക് നൽകാമെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വശീകരിക്കാനാകും ട്രംപിന്റൈ ഇനിയുള്ള ശ്രമം. കശ്മീർ പ്രശ്നത്തിൽ അമേരിക്കൻ മധ്യസ്ഥത തേടി പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വാഷിങ്ടണിലെത്തിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇമ്രാൻ ആവശ്യമുന്നയിച്ചത്. കശ്മീർ പ്രശ്നത്തിൽ അമേരിക്കയ്ക്ക് ഇടപെടാൻ കഴിഞ്ഞേക്കുമെന്ന് ട്രംപ് പ്രതികരിച്ചു. ഇതിന് പിന്നിൽ ട്രംപിന്റെ കരങ്ങളാണ്. ഇമ്രാനെ കൊണ്ട് ഇത്തരത്തിൽ ഒരു അജണ്ട ഉണ്ടാക്കിയെടുക്കുകയായിരുന്നു.

അതിന് ശേഷം കശ്മീർ വിഷയം നരേന്ദ്ര മോദി തന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നെന്നും പ്രശ്നത്തിൽ മധ്യസ്ഥനാകുന്നതിൽ മോദിക്ക് എതിർപ്പില്ലെന്നാണ് താൻ കരുതുന്നതെന്നും ട്രംപ് പ്രതികരിച്ചു. അഫ്ഗാൻ യുദ്ധം അവസാനിപ്പിക്കാൻ പാക്കിസ്ഥാന്റെ സഹകരണം വേണമെന്ന് ട്രംപ് ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാനിൽ വൻതോതിൽ നിക്ഷേപത്തിന് അമേരിക്ക ആഗ്രഹിക്കുന്നതായും ട്രംപ് കൂടിക്കാഴ്ചയിൽ വെളിപ്പെടുത്തി. ഇതോടെയാണ് ചർച്ചകൾ തുടങ്ങിയത്. ഇന്ത്യ പാക് വിഷയത്തിൽ മധ്യസ്ഥ വഹിക്കാമെന്ന് ട്രംപ് നിരവധി തവണ പറഞ്ഞിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം പാക്കിസ്ഥാന്റെ അഭ്യർത്ഥന മാനിച്ചാണ് ട്രംപ് നിരവധി തവണ ചർച്ചയ്ക്കും ഇടപെടലിനും ശ്രമം നടത്തിയിരുന്നു.എന്നാൽ ഇത് മോദി നിഷേധിക്കുകയായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം മാത്രമാണ് എന്നും ചർച്ചകളിലൂടെ പരിഹാരം കാണാൻ കഴിയുമെന്നും മോദി ട്രംപിനോട് പറഞ്ഞു.ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ച് ശ്രമിച്ചാൽ മാത്രമെ സമാധാനം സ്ഥാപിക്കാൻ കഴിയുകയുള്ളു എന്ന് ട്രംപിന്റെ സാന്നിധ്യത്തിൽ തന്നെ മോദി വ്യക്തമാക്കി.

1947ന് മുൻപ് ഇരു രാജ്യങ്ങളും ഒന്നായിരുന്നു. എല്ലാ പ്രശ്നങ്ങളും ചർച്ചയിലൂടെ പാക്കിസ്ഥാനുമായി പറഞ്ഞ് തീർക്കും എന്ന് അദ്ദേഹം പറഞ്ഞു.ഇതോടെയാണ് ഇന്ത്യ പാക്കിസ്ഥാൻ വിഷയങ്ങൾ വെറും ഉഭയകക്ഷി പ്രശ്നങ്ങൾ മാത്രമാണ് എന്ന് ട്രംപ് പറഞ്ഞു. മോദിയുമായുള്ള കൂടിക്കാഴ്ചയിൽ കശ്മീർ വിഷയം ചർച്ച ചെയ്തുവെന്ന് ട്രംപ് പിന്നീട് വെളിപ്പെടുത്തി കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്നാണ് മോദി പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കശ്മീരിലെ സ്ഥിതി അതീവ ഗുരുതരമാണെന്നായിരുന്നു നേരത്തെ ട്രംപിന്റെ പ്രതികരണം. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആവശ്യപ്പെടത് അനുസരിച്ചാണ് ട്രംപ് വിഷയയത്തിൽ തന്റെ താൽപര്യം വ്യക്തമാക്കി രംഗത്ത് വന്നത്. ശുഭകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഇരു രാജ്യങ്ങ്ൾക്കും സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.

കാശ്മീർ പ്രശ്നത്തിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ താൻ മദ്ധ്യസ്ഥന്റെ സ്ഥാനം വഹിക്കാമെന്ന് പല തവണ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും മോദിക്കും പാക്കിസ്ഥാൻ പ്രസിഡന്റ് ഇമ്രാൻ ഖാനും ഇടയിൽ മദ്ധ്യസ്ഥത വഹിക്കാൻ താൻ ഇപ്പോഴും തയാറാണെന്നും അമേരിക്കൻ പ്രസിഡന്റ് ജി7 ഉച്ചകോടിക്ക് മുൻപും വ്യക്തമാക്കിയിരുന്നു.'ഇക്കാര്യം തീരുമാനിക്കേണ്ടത് മോദിയാണ് എന്നും രണ്ട് പ്രധാനമന്ത്രിമാരു നല്ല വ്യക്തികളാണെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.അവർക്ക് നല്ല രീതിയിൽ സഹകരിച്ച് മുന്നോട്ട് പോകാനാകും എന്നാണ് ഞാൻ കരുതുന്നത് എന്നും ട്രംപ് പറഞ്ഞിരുന്നു.

ഇതിന് മുൻപ്, കാശ്മീർ പ്രശ്നത്തിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ മദ്ധ്യസ്ഥത വഹിക്കാൻ പ്രധാനമന്ത്രി മോദി തന്നോട് ആവശ്യപ്പെട്ടിരുന്നതായി ട്രംപ് പറഞ്ഞിരുന്നു. പാക്കിസ്ഥാൻ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്കിടയിലായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്.എന്നാൽ മോദി ഇങ്ങനെയൊരു ആവശ്യം ട്രംപിനോട് ഉന്നയിച്ചിട്ടില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. കാശ്മീരിനെ കുറിച്ച് ഒന്നും മോദി ട്രംപിനോട് സംസാരിച്ചിട്ടില്ല എന്നും ഇന്ത്യ വ്യക്തമാക്കി. ട്രംപിന്റെ പ്രസ്താവനയെ തുടർന്ന് ഇന്ത്യൻ പാർലമെന്റിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധവും അരങ്ങേറിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP