Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

232 പേരുടെ പിന്തുണയുണ്ടായിട്ടും പ്രതിപക്ഷത്തിന് ജനപ്രതിനിധി സഭയിൽ കിട്ടിയത് 230 വോട്ട്; രണ്ട് പേർ കൂറുമാറുമ്പോൾ ഇംപീച്ച്‌മെന്റ് പാസായെങ്കിലും ചിരിക്കുന്നത് സാക്ഷാൽ ട്രംപ് തന്നെ; സെനറ്റിൽ പ്രതിപക്ഷ നീക്കം ജയിക്കാൻ വേണ്ടത് 67 വോട്ട്; 100 സെനറ്റർമാരിൽ ട്രംപിനെ എതിർക്കുന്നത് 47പേരും; സർവ്വേയും പ്രസിഡന്റിന് അനുകൂലം; ഇംപീച്ച്‌മെന്റ് പട്ടികയിൽ ആൻഡ്രൂ ജോൺസണും ബിൽ ക്ലിന്റണും ശേഷം ട്രംപും; സെനറ്റിലെ കരുത്തിൽ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്ത് ട്രംപ് തുടരും

232 പേരുടെ പിന്തുണയുണ്ടായിട്ടും പ്രതിപക്ഷത്തിന് ജനപ്രതിനിധി സഭയിൽ കിട്ടിയത് 230 വോട്ട്; രണ്ട് പേർ കൂറുമാറുമ്പോൾ ഇംപീച്ച്‌മെന്റ് പാസായെങ്കിലും ചിരിക്കുന്നത് സാക്ഷാൽ ട്രംപ് തന്നെ; സെനറ്റിൽ പ്രതിപക്ഷ നീക്കം ജയിക്കാൻ വേണ്ടത് 67 വോട്ട്; 100 സെനറ്റർമാരിൽ ട്രംപിനെ എതിർക്കുന്നത് 47പേരും; സർവ്വേയും പ്രസിഡന്റിന് അനുകൂലം; ഇംപീച്ച്‌മെന്റ് പട്ടികയിൽ ആൻഡ്രൂ ജോൺസണും ബിൽ ക്ലിന്റണും ശേഷം ട്രംപും; സെനറ്റിലെ കരുത്തിൽ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്ത് ട്രംപ് തുടരും

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അമേരിക്കൻ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തുവെങ്കിലും ഭരണമാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പ്. 2020-ൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ പ്രധാന എതിരാളിയാകുമെന്ന് കരുതുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും മകൻ ഹണ്ടർ ബൈഡനുംനേരെ കേസുകൾ കുത്തിപ്പൊക്കാൻ യുക്രൈൻ സർക്കാരിനുമേൽ സമ്മർദം ചെലുത്തിയെന്ന കുറ്റത്തിന്മേലാണ് ട്രംപിനെ ഇംപീച്ച് ചെയ്തത്. സെനറ്റ് അംഗീകരിച്ചാൽ മാത്രമേ ട്രംപിന് വൈറ്റ് ഹൗസ് വിടേണ്ടി വരൂ. 100 അംഗ സെനറ്റിൽ ഡെമോക്രാറ്റുകളുടെ അംഗബലം 47 ആണ്. പ്രമേയം പാസാവാൻ 67 പേരുടെ പിന്തുണവേണം. അതായത് ട്രംപിന്റെ പാർട്ടിയായ റിപ്പബ്ലിക്കിന് ഇവിടെ ഭൂരിപക്ഷം ഉണ്ട്. അതുകൊണ്ട് തന്നെ ട്രംപിനെതിരായ പ്രമേയം പാസാകൽ ജനപ്രതിനിധി സഭയിൽ മാത്രമായി ഒതുങ്ങും.

പ്രമേയം പാസായ സാഹചര്യത്തിൽ അടുത്തമാസം ട്രംപ് സെനറ്റിന്റെ വിചാരണ നേരിടണം. എന്നാൽ, സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷമെന്നതിനാൽ ഇംപീച്ച്മെന്റ് നീക്കം അവിടെ പരാജയപ്പെടാം. ജനപ്രതിനിധി സഭയിൽ പ്രമേയത്തെ അനുകൂലിച്ച് 230 പേർ വോട്ട് ചെയ്തു. 197 പേർ എതിർത്തു. അധികാരദുർവിനിയോഗം നടത്തി, ഇംപീച്ച്മെന്റ് നടപടികളോട് സഹകരിക്കാതെ കോൺഗ്രസിന്റെ പ്രവർത്തനത്തിന് തടസ്സമുണ്ടാക്കി എന്നീ കുറ്റങ്ങൾ നേരത്തേ ഹൗസ് ജുഡീഷ്യറി സമിതി അംഗീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിനിധിസഭ പ്രമേയവും പാസാക്കിയത്. രണ്ട് ഡെമോക്രാറ്റുകൾ ജനപ്രതിനിധി സഭയിൽ ട്രംപിന് അനുകൂലമായി നിലപാട് എടുത്തു. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള പ്രതിനിധിസഭയിൽ ഇംപീച്ച്മെന്റ് പാസാകുമെന്ന് ഉറപ്പായിരുന്നു. 435 അംഗ സഭയിൽ 232 അംഗങ്ങൾ ഡെമോക്രാറ്റുകൾക്കുണ്ട്. ഇംപീച്ച്മെന്റ് പ്രമേയം പാസാവാൻ 216 പേരുടെ പിന്തുണ മതിയായിരുന്നു. രണ്ട് പേരുടെ പിന്തുണ അധികമായി കിട്ടിയത് ട്രംപിന് ആത്മവിശ്വാസം കൂട്ടും.

സെനറ്റിലും പാസായാൽ മാത്രമേ ട്രംപിനെതിരെ വിചാരണ നടക്കൂ റിപ്പബ്ലിക്കന്മാർക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ ഇതിന് സാധ്യത കുറവാണ്. ട്രംപിനെതിരെ പാസാക്കിയ പ്രമേയം സെനറ്റിൽ ചർച്ച ചെയ്ത ശേഷം മാത്രമേ ശിക്ഷ വിധിക്കാനാവൂ. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിൽ100 സെനറ്റർമാർ അടങ്ങിയ ജൂറി വിചാരണ ചെയ്യും. അഞ്ച് വിചാരണയുണ്ട്. ഇതിന് ശേഷം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം അംഗീകരിച്ചാൽ ശിക്ഷ വിധിക്കാം. പക്ഷേ സെനറ്റിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷം.

ജനപ്രതിനിധി സഭയിൽ ഇംപീച്ച് ചെയ്യപ്പെട്ട മൂന്നാമത്തെ അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്. 1868 ഫെബ്രുവരി 24ന് ആൻഡ്രൂ ജോൺസൺ ഇംപീച്ച് ചെയ്യപ്പെട്ടു. 1974 ൽ റിച്ചാർഡ് നിക്സൺ ഇംപീച്ച്മെന്റ് വിചാരണ നേരിട്ടു. 1998 ഡിസംബർ 19ന് ബിൽ ക്ലിന്റൺ ഇംപീച്ച് ചെയ്യപ്പെട്ടു ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടിയിൽ യു.എസ്. ഭിന്നിച്ചുനിൽക്കുകയാണ്. രാജ്യത്ത് 47 ശതമാനം പേർ ഇംപീച്ച്മെന്റിനെ പിന്തുണയ്ക്കുമ്പോൾ 46.4 ശതമാനം പേർ എതിർക്കുന്നതായി രാഷ്ട്രീയ വെബ്സൈറ്റായ ഫൈവ് തേർട്ടി എയ്റ്റ് നടത്തിയ സർവേ സൂചിപ്പിക്കുന്നു. മറ്റുള്ളവർക്ക് അഭിപ്രായമില്ല. ഇതും ട്രംപിന് അംഗീകാരമാണ്. ഇംപീച്ച്മെന്റിൽ പ്രതിനിധിസഭയിൽ സംവാദവും വോട്ടെടുപ്പും നടക്കുമ്പോൾ ട്രംപ് മിഷിഗണിലെ ബാറ്റിൽ ക്രീക്കിലാണ്. അവിടെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനൊപ്പം ക്രിസ്മസ് റാലിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

അധികാര ദുർവിനിയോഗം, യുഎസ് കോൺഗ്രസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചത്. 100 അംഗ സെനറ്റ് അനുമതി നൽകിയാൽ മാത്രമാണു ജനുവരിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള വിചാരണ നടക്കുക. എന്നാൽ, സെനറ്റിൽ ട്രംപിന്റെ കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷം ഉള്ളതിനാൽ പ്രമേയം തള്ളിപ്പോകുമെന്ന് ഉറപ്പാണ്. എന്നാൽ അട്ടിമറിയിലൂടെ പ്രമേയത്തിന് സെനറ്റ് വോട്ടെടുപ്പിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന്റെ അംഗീകാരം ലഭിച്ചാൽ ട്രംപിനു വൈറ്റ് ഹൗസ് വിടേണ്ടിവരും.

അടുത്ത വർഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് വീണ്ടും മത്സരിക്കുമ്പോൾ എതിരാളിയാകാൻ സാധ്യതയുള്ള ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ യുക്രൈനിൽ കേസന്വേഷണത്തിനായി അവിടെത്തെ പ്രസിഡന്റിനുമേൽ സമ്മർദം ചെലുത്തിയെന്നാണ് ആരോപണം. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ആവശ്യമുന്നയിച്ചത്. യുഎസിൽനിന്നുള്ള ധനസഹായം തടഞ്ഞുവച്ചായിരുന്നു ഈ സമ്മർദം. ഇതു സംബന്ധിച്ചു വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥൻ നൽകിയ പരാതിയാണ് കുറ്റവിചാരണ നടപടികളിലേക്കു നയിച്ചത്. ഇംപീച്ച് ചെയ്യാനുള്ള നീക്കം അനീതിയാണെന്നും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ട്രംപ് ആവർത്തിച്ചു.

യു.എസിന്റെ ജനാധിപത്യത്തോട് ഡെമോക്രാറ്റുകൾ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കയാണെന്ന് വോട്ടെടുപ്പിന് തൊട്ടുമുമ്പ് പ്രതിനിധിസഭാ സ്പീക്കറും ഡെമോക്രാറ്റിക് അംഗവുമായ നാൻസി പെലോസിക്കെഴുതിയ ആറുപേജുള്ള കത്തിൽ ട്രംപ് ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP