Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉത്തരകൊറിയയെ നല്ലവഴിക്കാക്കി നോബൽ സമ്മാനം നേടാനാവാതെ പോയപ്പോൾ ട്രംപിന്റെ നോട്ടം ഇന്ത്യയേയും പാക്കിസ്ഥാനേയും ഒരുമിപ്പിച്ച് സമാധാന പുരസ്‌കാരം കൈക്കലാക്കാൻ; സഹായാഭ്യർത്ഥനയുമായി വാഷിങ്ടണിൽ ചെന്ന ഇമ്രാൻ ഖാനോട് ട്രംപ് പറഞ്ഞത് മോദിയോട് സംസാരിച്ച് നോക്കട്ടേയെന്ന്; ഒരു കോടിയാളുകളെ കൊല്ലാൻ മനസ്സില്ലാത്തതു കൊണ്ടാണ് അഫ്ഗാനിൽ ഞൊടിയിടയിൽ വിജയം നടക്കാത്തതെന്നും ട്രംപ്; പാക് പ്രധാനമന്ത്രിക്ക് വൈറ്റ് ഹൗസിൽ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ച് അമേരിക്ക

ഉത്തരകൊറിയയെ നല്ലവഴിക്കാക്കി നോബൽ സമ്മാനം നേടാനാവാതെ പോയപ്പോൾ ട്രംപിന്റെ നോട്ടം ഇന്ത്യയേയും പാക്കിസ്ഥാനേയും ഒരുമിപ്പിച്ച് സമാധാന പുരസ്‌കാരം കൈക്കലാക്കാൻ; സഹായാഭ്യർത്ഥനയുമായി വാഷിങ്ടണിൽ ചെന്ന ഇമ്രാൻ ഖാനോട് ട്രംപ് പറഞ്ഞത് മോദിയോട് സംസാരിച്ച് നോക്കട്ടേയെന്ന്; ഒരു കോടിയാളുകളെ കൊല്ലാൻ മനസ്സില്ലാത്തതു കൊണ്ടാണ് അഫ്ഗാനിൽ ഞൊടിയിടയിൽ വിജയം നടക്കാത്തതെന്നും ട്രംപ്; പാക് പ്രധാനമന്ത്രിക്ക് വൈറ്റ് ഹൗസിൽ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ച് അമേരിക്ക

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൻ: നോബൽ സമ്മാനമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ലക്ഷ്യം. ഉത്തരകൊറിയയുമായി സമാധാനത്തിന് ശ്രമിച്ചത് പോലും ഈ അന്താരാഷ്ട്ര അംഗീകാരത്തിന് വേണ്ടിയാണ്. സമാധാനത്തിന്റെ വെള്ളരിപ്രാവായി മാറി അമേരിക്കയിൽ വീണ്ടും അധികാരത്തിൽ എത്തുകയാണ് ലക്ഷ്യം. അഫ്ഗാനിസ്ഥാനിലെ ദൗത്യം പോലും ഉപേക്ഷിക്കാൻ ട്രംപ് തയ്യാറാണ്. ഇതിനൊപ്പമാണ് കാശ്മീരിൽ ഇടപെടാനുള്ള നീക്കം. കാശ്മീരിൽ പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ച് സമാധാനത്തിന് പുതിയ മാനം നൽകാനാണ് ട്രംപിന്റെ ലക്ഷ്യം. എന്നാൽ ഇത്തരത്തിലൊരു ചർച്ചയ്ക്ക് ഇന്ത്യ ഇരുന്നു കൊടുക്കില്ലെന്നതാണ് വസ്തുത. അതുകൊണ്ട് എന്തും ഇന്ത്യയ്ക്ക് നൽകാമെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വശീകരിക്കാനാകും ട്രംപിന്റൈ ഇനിയുള്ള ശ്രമം.

തക്കേ ഏഷ്യയിലും അഫ്ഗാനിസ്ഥാനിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലൂടെ പുതിയൊരു നേതാവാകാനാണ് ട്രംപിന്റെ ലക്ഷ്യം. ഉത്തരകൊറിയയെ നല്ലവഴിക്കാക്കിയതും നോബൽ സമ്മാനം ലക്ഷ്യമിട്ടാണ്. എന്നാൽ അത് അങ്ങനെ നേടാനാവാതെ പോയപ്പോൾ ട്രംപിന്റെ നോട്ടം ഇന്ത്യയേയും പാക്കിസ്ഥാനേയും ഒരുമിപ്പിച്ച് സമാധാന പുരസ്‌കാരം കൈക്കലാക്കാനെന്നാണ് പൊതുവേ ഉയരുന്ന വിലയിരുത്തൽ. സഹായാഭ്യർത്ഥനയുമായി വാഷിങ്ടണിൽ ചെന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ട്രംപ് പറഞ്ഞത് മോദിയോട് സംസാരിച്ച് നോക്കട്ടേയെന്നാണ്. ഒരു കോടിയാളുകളെ കൊല്ലാൻ മനസ്സില്ലാത്തതു കൊണ്ട് അഫ്ഗാനിൽ ഞൊടിയടിയിൽ വിജയം നടക്കാത്തതെന്നും ട്രംപ് പറയുന്നു. പാക് പ്രധാനമന്ത്രിക്ക് വൈറ്റ് ഹൗസിൽ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ച് അമേരിക്ക നൽകുന്ന സന്ദേശം സമാധാനത്തിന്റെ വെള്ളരിപ്രാവായി പറക്കാൻ ട്രംപ് കൊതിക്കുന്നുവെന്ന് തന്നെയാണ്.

അഫ്ഗാനിലെ പ്രശ്‌നങ്ങൾ പത്ത് ദിവസം കൊണ്ട് തീരുമെന്നാണ് ട്രംപിന്റെ വിലയിരുത്തൽ. എന്നാൽ അതിന് ഒരു കോടി ആളുകളുടെ ജീവനെടുക്കണം. അതുകൊണ്ടാണ് വേണ്ടെന്ന് വയ്ക്കുന്നതെന്നാണ് ട്രംപ് പറയുന്നത്. നേരത്തെ ഇറാനുമായി വിഷയമുണ്ടായപ്പോഴും തിരിച്ചടിക്ക് അമേരിക്കൻ സൈന്യം ഒരുങ്ങിയിരുന്നു. എന്നാൽ ആളുകളെ കൊല്ലുന്നതിനോട് താൽപ്പര്യമില്ലാത്തതുകൊണ്ട് താൻ തടഞ്ഞുവെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതെല്ലാം സമാധാനത്തിന്റെ വാഹകനാണ് താനെന്ന് വരുത്താനായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയെ അടുപ്പിച്ച് കാശ്മീർ പ്രശ്‌നം പരിഹരിക്കാനുള്ള നീക്കം. മോദിയുടെ അഭ്യർത്ഥന തന്റെ മുന്നിലുണ്ടെന്ന് പറഞ്ഞായിരുന്നു ഇമ്രാൻ ഖാനെ ട്രംപ് അടുപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ അമേരിക്കയെ ഈ വിഷയത്തിൽ അടുപ്പിക്കില്ലെന്ന് ഇന്ത്യ പറയുമ്പോൾ വെട്ടിലാകുന്നത് ട്രംപാണ്. നോബൽ സമ്മാനത്തിനായുള്ള ശ്രമങ്ങൾക്കുള്ള തിരിച്ചടിയും.

കശ്മീർ പ്രശ്‌നത്തിൽ അമേരിക്കൻ മധ്യസ്ഥത തേടി പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വാഷിങ്ടണിലെത്തിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇമ്രാൻ ആവശ്യമുന്നയിച്ചത്. കശ്മീർ പ്രശ്‌നത്തിൽ അമേരിക്കയ്ക്ക് ഇടപെടാൻ കഴിഞ്ഞേക്കുമെന്ന് ട്രംപ് പ്രതികരിച്ചു. ഇതിന് പിന്നിൽ ട്രംപിന്റെ കരങ്ങളാണ്. ഇമ്രാനെ കൊണ്ട് ഇത്തരത്തിൽ ഒരു അജണ്ട ഉണ്ടാക്കിയെടുക്കുകയായിരുന്നു. കശ്മീർ വിഷയം നരേന്ദ്ര മോദി തന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നെന്നും പ്രശ്‌നത്തിൽ മധ്യസ്ഥനാകുന്നതിൽ മോദിക്ക് എതിർപ്പില്ലെന്നാണ് താൻ കരുതുന്നതെന്നും ട്രംപ് പ്രതികരിച്ചു. അഫ്ഗാൻ യുദ്ധം അവസാനിപ്പിക്കാൻ പാക്കിസ്ഥാന്റെ സഹകരണം വേണമെന്ന് ട്രംപ് ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാനിൽ വൻതോതിൽ നിക്ഷേപത്തിന് അമേരിക്ക ആഗ്രഹിക്കുന്നതായും ട്രംപ് കൂടിക്കാഴ്ചയിൽ വെളിപ്പെടുത്തി.

അധികാരം കയ്യാളിയതിനു ശേഷം യുദ്ധക്കൊതിയനാകുമെന്ന് കണക്കാക്കപ്പെട്ടിരുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, തന്റെ ആദ്യ നാലു വർഷത്തിനിടയിൽ യുദ്ധത്തിന് ആഹ്വാനം നൽകാത്ത പ്രസിഡന്റ് എന്ന പേരിനർഹനായേക്കുമായിരുന്നു. ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ പങ്കെടുത്ത വിയറ്റ്‌നാം ഉച്ചകോടി യോഗത്തിൽ നിന്ന് പാതിവഴിയിൽ നിന്ന് പിൻതിരിഞ്ഞെങ്കിലും ഉത്തരകൊറിയൻ മണ്ണിൽ ചുവടുവെച്ച അമേരിക്കയുടെ ആദ്യ പ്രസിഡന്റായി ട്രംപ് മാറി. ഇതിനിടയിൽ ഉത്തരകൊറിയയുടെ 'റോക്കറ്റ് മാൻ' ട്രംപിന്റെ സുഹൃത്തായിത്തീരുകയും ചെയ്തു. അദ്ദേഹം കിമ്മിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്തു. യുഎസ് തെരഞ്ഞെടുപ്പിലെ വിജയം നിർണയിക്കുന്നതിൽ യുഎസ് വിദേശനയം നിർണായകമല്ലെങ്കിലും, ലോകരാജ്യങ്ങൾക്ക് മുൻപിൽ തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനും ചൈനയിൽ നിന്നും ഉത്തര കൊറിയയിൽ നിന്നുമുള്ള ഭീഷണികൾ ഒഴിവാക്കി തന്റെ രാജ്യത്ത ജനങ്ങൾക്ക് സുരക്ഷിതത്വബോധം നൽകാനും അദ്ദേഹം ആഗ്രഹിക്കുന്നു. ഇതിനാണ് ട്രംപ് മനസ്സിൽ നോബൽ സമ്മാനമെന്ന ലക്ഷ്യം സൂക്ഷിക്കുന്നതും.

ട്രംപ് - ഇമ്രാൻ കൂടിക്കാഴ്ചയിൽ പാക്കിസ്ഥാനും അമേരിക്കയും തമ്മിലുള്ള വ്യാപാരമേഖലയിലെ സഹകരണവും തെക്കേ ഏഷ്യയിലും അഫ്ഗാനിസ്ഥാനിലും സമാധാനം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചചെയ്യുമെന്ന് പാക്ക് വാർത്താ വിനിമയ മന്ത്രാലയം ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. അതിനിടെ കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയുടെ സഹായം തേടിയെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയെ പൂർണ്ണമായും തള്ളി ഇന്ത്യയും രംഗത്ത് വന്നു. വിഷയത്തിൽ മധ്യസ്ഥതയുടെ ആവശ്യമില്ലെന്നും മധ്യസ്ഥതയ്ക്കായി ഒരു നിർദ്ദേശവും നരേന്ദ്ര മോദി മുന്നോട്ട് വച്ചിട്ടില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉഭയകക്ഷി ചർച്ചയിലൂടെ മാത്രമേ കശ്മീരിൽ പ്രശ്‌ന പരിഹാരം ഉണ്ടാവൂ എന്ന ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി.

കശ്മീർ വിഷയത്തിൽ രണ്ടാഴ്ച മുമ്പ് മോദി അമേരിക്കയുടെ മധ്യസ്ഥത തേടിയെന്നായിരുന്നു ട്രംപിന്റെ വിവാദ പ്രസ്താവന. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള കൂടിക്കാഴ്ചക്കു ശേഷം വൈറ്റ് ഹൗസിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ട്രംപിന്റെ പരാമർശം. കശ്മീർ വിഷയത്തിൽ ഇടപെടാമെന്ന് ട്രംപ്, മോദി ഈ ആവശ്യം മുന്നോട്ടു വച്ചെന്നും വെളിപ്പെടുത്തൽ എത്തി. രണ്ടാഴ്ച മുമ്പ് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തിയപ്പോൾ കശ്മീർ വിഷയത്തിൽ ഇടപെടാമോ എന്ന് അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. മനോഹരമായ കശ്മീർ ബോംബുകൾ വർഷിക്കുന്ന താഴ്‌വാരയായി മാറി. സ്ഥിതിഗതികൾ തീർത്തും വഷളായ അവസ്ഥായാണുള്ളത്. വിഷയത്തിൽ മധ്യസ്ഥനാകുന്നതിൽ സന്തോഷമേയുള്ളൂ എന്നും ട്രംപ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ പ്രതികരണം ഇങ്ങനെയാണെങ്കിലും പിന്നീട് വൈറ്റ് ഹൗസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ ഇക്കാര്യങ്ങൾ ഒന്നുമുണ്ടായില്ല.

അതേസമയം, ട്രംപിന്റെ പ്രസ്താവന പ്രതിപക്ഷം ഏറ്റെടുത്തു. ട്രംപിന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വിഷയം പാർലമെന്റിലും ഉന്നയിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബറിൽ അമേരിക്ക സന്ദർശിക്കാനിരിക്കെയാണ് ട്രംപിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. ഇതോടെയാണ് ഇന്ത്യ നിലാപട് തള്ളിയത്. ഇതിനിടെ കശ്മീർവിഷയത്തിൽ മൂന്നാംകക്ഷിയുടെ സഹായം തേടില്ലെന്ന പ്രഖ്യാപിതനിലപാടിൽനിന്ന് സർക്കാർ പിന്നോട്ടുപോകുകയാണോയെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രതികരിച്ചു. സർക്കാർ അപ്രഖ്യാപിത നിലപാടുമാറ്റം നടത്തുകയാണോ അതോ ട്രംപിനെ കള്ളനെന്ന് വിളിക്കാൻ തയ്യാറാകുമോയെന്നും ഒമർ അബ്ദുള്ള ട്വിറ്ററിൽ ചോദിച്ചു.

കശ്മീരിലെ സ്ഥിതി സങ്കീർണമാണെന്നും രണ്ട് രാജ്യങ്ങൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അമേരിക്കയ്ക്ക് ഇടപെടാൻ കഴിയുമെങ്കിൽ ഇടപെടാമെന്നുമാണ് ട്രംപ് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞത് ശരിയാണോ എന്നാതാണ് ഉയരുന്ന ചോദ്യം. ട്രംപ് പറഞ്ഞത് ശരിയാണോയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കണമെന്നും ട്രംപ് കള്ളം പറയുകയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ഒമർ അബ്ദുള്ള പറഞ്ഞു. ഇന്ത്യയുടെ പരമാധികാരം അമേരിക്കയ്ക്ക് അടിയറവ് വെയ്ക്കുകയാണോയെന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ച്യൂരിയുടെ പ്രതികരണം.

ഇമ്രാനെ സ്വീകരിക്കാൻ ആരും എത്തിയില്ല

അമേരിക്ക കരിംപട്ടികയിൽ പെടുത്തിയ ഭീകരൻ ഹാഫിസ് സെയിദിനെ അറസ്റ്റ് ചെയ്ത്, മദ്രസകളിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടുമെന്ന് പ്രഖ്യാപിച്ചും ഭീകരവാദത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നുവെന്ന സന്ദേശം നൽകിയിട്ടാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അമേരിക്കയിലേക്ക് പറന്നത്. സാമ്പത്തിക അരക്ഷിതാവസ്ഥയിൽ നട്ടം തിരിഞ്ഞിരിക്കുന്ന പാക്കിസ്ഥാന് അമേരിക്കയുടെ സഹായം കൂടിയേ തീരു. എന്നാൽ ഏറെ പ്രതീക്ഷയോടെ അമേരിക്കയിലേക്ക് പറന്ന ഇമ്രാൻ ഖാന്റെ വിമാനം ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലം തൊട്ടപ്പോൾ സ്വീകരിക്കാൻ ട്രംപ് ഭരണകൂടത്തിലെ ആരും എത്തിയില്ല. പ്രോട്ടോകോൾ പ്രകാരം പേരിന് ഒരു ഉയർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ മാത്രമാണ് എത്തിയത്.

പാക് പ്രധാനമന്ത്രിക്ക് ലഭിച്ച തണുപ്പൻ പ്രതികരണം രാജ്യാന്തര മാധ്യമങ്ങളടക്കം വാർത്തയാക്കിയിരിക്കുകയാണ്.രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്നതിനാൽ ചാർട്ടേഡ് വിമാനം ഒഴിവാക്കി ഖത്തർ എയർവേസിന്റെ വിമാനത്തിലാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. ആഡംബര ഹോട്ടലിലെ താമസം ഒഴിവാക്കി ചെലവ് ചുരുക്കലിന്റെ ഭാഗമായി അമേരിക്കയിലെ പാക് സ്ഥാനപതിയുടെ ഔദ്യോഗിക വസതിയിലാകും പാക് പ്രധാനമന്ത്രി അന്തിയുറങ്ങുന്നത്. ചെലവ് ചുരുക്കലിന്റെ മാതൃകകളായി ഇമ്രാൻ ഖാന്റെ അമേരിക്കൻ യാത്രയെ പാക് മാധ്യമങ്ങൾ വാഴ്‌ത്തുമ്പോൾ അദ്ദേഹത്തിന് നേരിട്ട അപമാനത്തെകുറിച്ചുള്ള വാർത്തകളാണ് ചർച്ചയായത്.

പാക് പ്രധാനമന്ത്രിക്കൊപ്പം സൈനിക, ഐ.എസ്‌ഐ മേധാവിമാരും ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. ഇതാദ്യമായാണ് ഇത്തരത്തിൽ പാക് പ്രധാനമന്ത്രിക്കൊപ്പം സൈനിക, ഐ.എസ്‌ഐ മേധാവിമാർ ചർച്ചയ്ക്കെത്തുന്നത്. പാക് ഭരണകൂടത്തിൻ മേൽ സൈന്യത്തിനുള്ള വർദ്ധിച്ച സ്വാധീനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.ഭ ീകരതയ്ക്കെതിരെ പോരാടാൻ അമേരിക്ക നൽകിയ ശതകോടികൾ ഭീകര പ്രസ്ഥാനങ്ങളെ വളർത്താൻ പാക്കിസ്ഥാൻ ഉപയോഗിക്കുന്നതായി ആരോപണമുയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP