Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യയോട് കളിച്ചാൽ പാക്കിസ്ഥാന് കക്ഷത്തിൽ ഇരിക്കുന്നതും പോകുമോ? കാശ്മീർ വിഷയത്തിൽ ട്രംപിനെ കളത്തിലിറക്കാൻ ശ്രമിക്കുന്ന ഇമ്രാൻഖാന് ഇന്ത്യൻ മറുപടി പാക് അധീന കാശ്മീരിൽ അവകാശവാദം ഉന്നയിച്ച്; കാശ്മീർ വിഷയത്തിൽ ചർച്ച നടക്കുമെങ്കിൽ അത് അത് പാക് അധീന കാശ്മീരിന്റെ കാര്യത്തിലാകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്; പാക് അധീന കാശ്മീരിലും ബലൂച്ചിസ്ഥാനും പാക്കിസ്ഥാന് ഒരുപോലെ പണികൊടുക്കാൻ തന്ത്രം മെനഞ്ഞ് ഇന്ത്യ

ഇന്ത്യയോട് കളിച്ചാൽ പാക്കിസ്ഥാന് കക്ഷത്തിൽ ഇരിക്കുന്നതും പോകുമോ? കാശ്മീർ വിഷയത്തിൽ ട്രംപിനെ കളത്തിലിറക്കാൻ ശ്രമിക്കുന്ന ഇമ്രാൻഖാന് ഇന്ത്യൻ മറുപടി പാക് അധീന കാശ്മീരിൽ അവകാശവാദം ഉന്നയിച്ച്; കാശ്മീർ വിഷയത്തിൽ ചർച്ച നടക്കുമെങ്കിൽ അത് അത് പാക് അധീന കാശ്മീരിന്റെ കാര്യത്തിലാകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്; പാക് അധീന കാശ്മീരിലും ബലൂച്ചിസ്ഥാനും പാക്കിസ്ഥാന് ഒരുപോലെ പണികൊടുക്കാൻ തന്ത്രം മെനഞ്ഞ് ഇന്ത്യ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കാശ്മീർ വിഷയത്തിൽ ഇന്ത്യയെ പ്രതിരോധത്തിലാക്കുന്ന വിധത്തിൽ നീക്കം നടത്തി ഇമ്രാൻഖാന് അതേനാണയത്തിൽ തിരിച്ചടി നൽകാൻ ഒരുങ്ങി ഇന്ത്യ. ഭാരതത്തിന്റെ അഭിവാജ്യ ഘടകമാണ് കശ്മീരെന്ന് പറഞ്ഞ കേന്ദ്രസർക്കാർ പാക് അധീന കാശ്മീരിൽ അവകാശവാദം ഉന്നയിക്കാനാണ് ഒരുങ്ങുന്നത്. കാശ്മീർ വിഷയത്തിൽ പ്രതിപക്ഷ ആരോപണങ്ങൾ ഉയർന്നതോടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പാർലമെന്റിൽ വിഷയത്തിൽ പ്രസ്താവന നടത്തുകയായിരുന്നു.

കാശ്മീർ പ്രശ്‌നത്തിൽ മധ്യസ്ഥ വാഗ്ദാനങ്ങൾ അംഗീകരിക്കുന്ന പ്രശ്‌നമില്ല എന്നും ഇന്ത്യയുടെ ആത്മാഭിമാനത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാൻ നമുക്കാവില്ല എന്നും രാജ്‌നാഥ് സിങ് പറഞ്ഞു. കാശ്മീർ പ്രശ്‌നത്തിൽ മധ്യസ്ഥ വാഗ്ദാനങ്ങൾ അംഗീകരിക്കുന്ന പ്രശ്‌നമില്ല എന്നും ഇന്ത്യയുടെ ആത്മാഭിമാനത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാൻ നമുക്കാവില്ല എന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഈ വിഷയത്തിൽ എന്തെങ്കിലും ചർച്ച നടക്കുന്നുണ്ടെങ്കിൽ അത് പാക് അധീന കാശ്മീരിന്റെ കാര്യത്തിലാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.

കാശ്മീരിൽ തീവ്രവാദത്തെ വളർത്തുന്നതും പണം മുടക്കുന്നതും പ്രധാനമായും ചെയ്യുന്നത് പാക്കിസ്ഥാനാണ്. ഇവിടെ ഭീകരവാദത്തിന്റെ ഇരയായി മാറാറുള്ള ഇന്ത്യ ഇത്തവണ കാശ്മീർ വിഷയത്തെ ഉരുക്കു മുഷ്ടികൊണ്ടു നേരിടാനാണ് ഒരുങ്ങുന്നത്. ഭീകരരോട് യാത്ര വിധത്തിലും വിട്ടുവീഴ്‌ച്ചയില്ലെന്നാണ് കേന്ദ്ര നിലപാട്. കാശ്മീർ വിഷയത്തിൽ ബിജെപി സർക്കാർ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഈ വിഷയത്തിൽ എന്തെങ്കിലും ചർച്ച നടക്കണമെങ്കിൽ അത് പാക് അധീന കാശ്മീരിന്റെ കാര്യത്തിൽ മാത്രമാണ് എന്നാണ് ഇന്ത്യ സ്വീകരിച്ച നിലപാട്. ഇതോടെ ഈ വിഷയത്തിൽ അന്തർദേശീയ തലത്തിൽ കാശ്മീർ വിഷയം എന്നതാ പാക് അധീന കാശ്മീരിന്റെ കാര്യത്തിലുള്ളതാണെന്നാണ് ഇന്ത്യൻ പക്ഷം.

കാശ്മീരിൽ നിലപാട് ശക്തമാക്കിയാൽ അതിന് ബദലായി ബലൂച്ചിസ്ഥാനിൽ അടക്കം മറുപടി കൊടുക്കാനാണ് ഇന്ത്യൻ നീക്കം. നിലവിൽ പാക്കിസ്ഥാനിൽ നിന്നും വിഘടനവാദം ഉയർത്തുന്ന പ്രദേശമാണ് ബലൂച്ചിസ്ഥാൻ. ഇവിടുത്തെ വിഘടനവാദികൾക്ക് ഇന്ത്യയാണ് സഹായം ചെയ്യുന്നതെന്ന ആക്ഷേപം നേരത്തെ നിലനിൽക്കുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നയതന്ത്രപരമായ വിഷയം കൂടിയാണിത്. കാശ്മീർ വിഷയത്തിൽ നിലപാട് കർക്കശമാക്കിയാൽ അതിന് ഉചിതമായ മറുപടി ഉണ്ടാകുമെന്നാണ് ഇന്ത്യ നൽകുന്ന കൃത്യമായ സന്ദേശവും.

കാശ്മീർ വിഷയത്തിൽ കൂടുതൽ ശക്തമായ നടപടികളിലേക്ക് നീങ്ങാൻ തന്നെയാണ് ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്ന കാര്യവും. ഇക്കാര്യം ആഭ്യന്തരമന്ത്രി അമിത്ഷാ കാർക്കശ്യത്തോടെയാണ് ഇടപെടൽ നടത്തുന്നതും. കാശ്മീരിൽ വിഘടനവാദികൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന പ്രതീതി ഉണ്ടാക്കുകയാണ് അമിത്ഷാ ആദ്യം ചെയ്തത്. ഇവിടെ യുവാക്കലെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്നവരുടെ മക്കളെ കുറിച്ച് അടക്കം ഷാ എടുത്തു പറഞ്ഞതോടെ കാര്യങ്ങൾ പന്തിയല്ലെന്ന് വിഘടനവാദി നേതാക്കൾക്കും മനസ്സിലായി. രണ്ട് മാസമായി കാശ്മീരിൽ നിന്നും ആക്രമണത്തിന്റെയും കലാപത്തിന്റെയും വാർത്തകൾ അധികമായി പുറത്തുവരുന്നില്ല. ഇത് കാശ്മീർ വിഷയത്തിൽ കേന്ദ്ര ഇടപെടൽ ഗുണം ചെയ്യുന്നു എന്നതിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു.

പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരർ ജമ്മുകശ്മീരിൽ ആക്രമണങ്ങൾ നടത്തുന്നുണ്ടെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. നാൽപ്പതോളം ഭീകരസംഘടനകളും രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഭീകരസംഘടനകൾ പ്രവർത്തിക്കുന്ന കാര്യം മുൻസർക്കാരുകൾ യുഎസ് അധികൃതരിൽനിന്ന് മറച്ചുവെക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി. 30,000 മുതൽ 40,000 വരെ സായുധഭീകരർ പാക്കിസ്ഥാനിലുണ്ടെന്നും അഫ്ഗാനിസ്ഥാനിലോ കശ്മീരിലോ നിന്ന് പരിശീലനം നേടുകയും അവിടങ്ങളിൽ ആക്രമണം നടത്തുകയും ചെയ്തിട്ടുള്ളവരാണിവരെന്നും ഇമ്രാൻ പറയുന്നു.

ഈ ഭീകരർക്കു പിന്നാലെ പൊലീസിനുപോകാനാവില്ലെന്നും അവരെ ഇല്ലാതാക്കാനുള്ള ചുമതല സൈന്യത്തിനാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. സൈന്യത്തിന്റെ പിന്തുണയോടെ ഭീകരപ്രവർത്തനം ഇല്ലാതാക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാക് മണ്ണിൽ കയറി ഭീകരരെ അമർച്ച ചെയ്യുന്ന ഇന്ത്യൻ നടപടിക്കുള്ള സാധൂകരണം കൂടിയാണ് ഇമ്രാന്റെ പ്രസ്താവന.

ജവാന്മാർക്ക് നേരെ കല്ലെറിയുന്നതും ബന്ദു പ്രഖ്യാപിക്കുന്നതും ആക്രമമങ്ങളുമൊക്കെ കാശ്മീർ താഴ്‌വരയിൽ പതിവായിരുന്നു. എന്നാൽ, തീവ്രവാദത്തിന്റെ വിത്തുവിതയ്ക്കുന്നവരെ ഉന്മൂലനം ചെയ്യുന്ന നിലപാടാണ് മോദിക്കും ബിജെപിക്കും ഉള്ളത്. അതുകൊണ്ട് തന്നെ സർക്കാർ കർശന നിലപാടിലേക്ക് നീങ്ങി. അതിർത്തി വഴിയുള്ള നുഴഞ്ഞ കയറ്റവും ഇപ്പോൾ കുറവാണ്. വിഘടനവാദികളുടെ സുരക്ഷ കുറച്ചും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചുമുള്ള നീക്കങ്ങൽ വിജയം കാണുമെന്ന നിലയാണ് ഇപ്പോഴുള്ളത്.

അതേസമയം കാശ്മീർ ശാന്തമാകുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതോടെ കാശ്മീരി പണ്ഡിറ്റുകളെ തിരികെ കാശ്മീരിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങലും മോദിയും കൂട്ടരും നടത്തുന്നുണ്ട്. തീവ്രവാദികളെ ഭയന്ന് നാടുവിടേണ്ടി വന്ന പണ്ഡിറ്റുകളിൽ ചിലർ വർഷങ്ങൾക്ക് ശേഷം ശ്രീനഗറിൽ തിരിച്ചെത്തിയത് അടുത്തിടെയാണ് പണ്ഡിറ്റുകൾ തിരിച്ചെത്തിയപ്പോൾ ആവേശപൂർവ്വമാണ് അവരെ സ്വീകരിക്കാൻ കാശ്മീരികൾ തയ്യാറായത്. മുസ്ലീങ്ങൾ അടക്കമുള്ളവർ പണ്ഡിറ്റുകളെ സ്വീകരിക്കാൻ എത്തിയിരുന്നു.

ഇപ്പോൾ കാശ്മീർ ശാന്തമാകുന്ന മുറയ്ക്ക് കൂടുതൽ പണ്ഡിറ്റുകളെ കാശ്മീരിലേക്ക് പുനരധിവസിപ്പിക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. കാശ്മീർ താഴ്‌വവരയിൽ പണ്ഡിറ്റുകൾക്കായി പ്രത്യേകം ടൗൺഷിപ്പ് നിർമ്മിക്കുന്നതിനെ കുറിച്ചാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. ഇങ്ങനെ സൗകര്യം ഒരുക്കുുമെങ്കൽ 419 കുടുംബങ്ങൾ കാശ്മീരിലേക്ക് ചേക്കേറാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. 1990നുണ്ടായ ലഹളയെ തുടർന്ന് ജമ്മുവിലേക്കും മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കും പണ്ഡിറ്റുകൾ ചേക്കേറിയിരുന്നു. മൂന്ന് ലക്ഷത്തോളം പണ്ഡിറ്റുകൾ ഇങ്ങനെ പലായനം ചെയ്യുകയുണ്ടായി. ഇവരെ മടക്കി കൊണ്ടുവരികയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP