Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202304Sunday

ചൈനീസ് ഭീഷണി വകവെക്കാതെ നാൻസി പെലോസി തായ്‌വാനിൽ എത്തിയിട്ട് 12 ദിവസം കഴിഞ്ഞു; പിന്നാലെ യുഎസ് ജനപ്രതിനിധി സഭയിലെ അഞ്ച് അംഗങ്ങളും തായ് വാൻ സന്ദർശിക്കുന്നു; ചൈനയുമായുള്ള സംഘർഷ കാലത്ത് കൂടെനിന്നതിന് ഇന്ത്യ ഉൾപ്പെടെ 50 രാജ്യങ്ങൾക്ക് നന്ദി അറിയിച്ച് തായ്വാൻ

ചൈനീസ് ഭീഷണി വകവെക്കാതെ നാൻസി പെലോസി തായ്‌വാനിൽ എത്തിയിട്ട് 12 ദിവസം കഴിഞ്ഞു; പിന്നാലെ യുഎസ് ജനപ്രതിനിധി സഭയിലെ അഞ്ച് അംഗങ്ങളും തായ് വാൻ സന്ദർശിക്കുന്നു; ചൈനയുമായുള്ള സംഘർഷ കാലത്ത് കൂടെനിന്നതിന് ഇന്ത്യ ഉൾപ്പെടെ 50 രാജ്യങ്ങൾക്ക് നന്ദി അറിയിച്ച് തായ്വാൻ

മറുനാടൻ ഡെസ്‌ക്‌

തായ്‌പെയ്: ചൈനീസ് ഭീഷണി വകവെക്കാതെയാണ് യുഎസ് സ്പീക്കർ നാൻസി പെലോസി തായ്‌വാനിൽ സന്ദർശനം നടത്തിയത്. തുടർന്ന് യുദ്ധസമാനമായ സാഹചര്യങ്ങളും ഉണ്ടായി. എങ്കിലും യുദ്ധം തൽക്കാലത്തേക്ക് വഴിമാറിയെന്ന ആശ്വാസത്തിലാണ് ലോകം. ഇതിനിടെ നാൻസിയുടെ സന്ദർശനത്തിന് ശേഷവും ചൈനയുടെ ഭീഷണി വകവയ്ക്കാതെ യുഎസ് ജനപ്രതിനിധി സഭയിലെ അഞ്ച് അംഗങ്ങൾ തയ്വാൻ സന്ദർശിച്ചു.

സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിന് 12 ദിവസങ്ങൾക്കുശേഷമാണ് പാർലമെന്റ് അംഗങ്ങളുടെ സന്ദർശനം. പെലോസിയുടെ സന്ദർശനം ചൈനയെ രോഷാകുലരാക്കിയിരുന്നു. ദിവസങ്ങളോളം തയ്വാനെ ചുറ്റി മിസൈലുകളും യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളുമായി കടലിലും ആകാശത്തുമായി സൈനിക അഭ്യാസങ്ങളും ചൈന നടത്തി.

ഡെമോക്രാറ്റ് സെനറ്റർ എഡ് മാർക്കെയ്യുടെ (മസാച്ചുസെറ്റ്‌സ്) നേതൃത്വത്തിലാണ് സംഘം ഞായറും തിങ്കളും തയ്വാൻ സന്ദർശിക്കുന്നതെന്ന് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. യുഎസ് തയ്വാൻ ബന്ധത്തെക്കുറിച്ചും പ്രാദേശിക സുരക്ഷ, വ്യാപാരം, നിക്ഷേപം തുടങ്ങിയവയെക്കുറിച്ചും പാർലമെന്റ് അംഗങ്ങൾ തയ്വാനിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും.

സംഘത്തിന്റെ ഏഷ്യാ സന്ദർശനത്തിന്റെ ഭാഗമായാണ് തയ്വാനിലെത്തിയതെന്നാണ് വിവരം. യുഎസ് സർക്കാരിന്റെ വിമാനത്തിൽ സംഘം തായ്‌പെയ് സോങ്ഷാൻ വിമാനത്താവളത്തിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടു. അതേസമയം ചൈനയുമായുള്ള സംഘർഷത്തിൽ തങ്ങൾക്കൊപ്പം നിന്നതിന് ഇന്ത്യ യുൾപ്പെടെയുള്ള രാജ്യങ്ങളോട് നന്ദി പറഞ്ഞ് തായ്വാൻ രംഗത്തെത്തി.

വിഷയത്തിൽ ചൈനയ്ക്ക് എതിരെ ശക്തമായ നിലപാടെടുത്ത അമ്പത് രാജ്യങ്ങളേയും അവിടങ്ങളിലെ പാർലമെന്റ് അംഗങ്ങളോടും നന്ദി പറയുന്നു എന്ന് തായ്വാൻ പ്രസ്താവനയിൽ പറഞ്ഞു. മേഖലയിലെ സ്ഥിതിഗതിൾ ശാന്തമാക്കാൻ ആത്മാർത്ഥമായി ഈ രാജ്യങ്ങൾ ഇടപെട്ടെന്നും തായ്വാൻ സർക്കാർ പറഞ്ഞു. ചൈനയുടെ അകാരണമായ സൈനിക നീക്കത്തിന് എതിരെ തായ്വാൻ കൃത്യതയോടെയാണ് നീങ്ങുന്നതെന്നും അമേരിക്ക, ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള സഹകരണം വർധിപ്പിച്ച് രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും തായ് വാൻ സർക്കാർ പ്രസ്താനയിൽ പറയുന്നു.

അമേരിക്കൻ പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തിന് പിന്നാലെയാണ് മേഖലയിൽ സംഘർഷമുടലെടുത്തത്. തായ്വാൻ തീരത്ത് വിവിധയിടങ്ങളിൽ ചൈന മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. ചൈനീസ് പടക്കപ്പലുകൾ ഇപ്പോഴും തായ്വാൻ തീരത്തിന് സമീപം നങ്കൂരമിട്ടിരിക്കുകയാണ്. അതേസമയം, ലങ്കൻ തീരത്തേക്ക് പുപ്പെട്ട ചൈനീസ് ചാരക്കപ്പൽ ചൊവ്വാഴ്ച ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖത്തിലെത്തും. ഇന്ത്യയുടെ എതിർപ്പ് മറികടന്ന് ശ്രീലങ്ക ചൈനീസ് കപ്പലിന് നങ്കൂരമിടാൻ അനുമതി നൽകിയിരുന്നു.

എന്തുകൊണ്ട് അനുമതി നൽകരുതെന്ന ശ്രീലങ്കയുടെ ചോദ്യത്തിന് ഇന്ത്യ തൃപ്തികരമായ മറുപടി നൽകിയില്ലെന്നും അതുകൊണ്ടാണ് അനുമതി നൽകാനുള്ള നടപടികളുമായി മുന്നോട്ടുപോയതെന്ന് ശ്രീലങ്കൻ സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പ്രതികരിച്ചു. യുവാൻ വാങ് 5 കപ്പൽ ഗവേഷണത്തിനും സർവേയ്ക്കുമായാണ് ഉപയോഗിക്കുന്നത് എന്നാണ് ചൈനയുടെ അവകാശവാദം. എന്നാൽ ബാലിസ്റ്റിക് മിസൈലുകളും സാറ്റലൈറ്റുകളും ട്രാക്ക് ചെയ്യാൻ ശേഷിയുള്ള കപ്പലാണിത്. ഇതാണ് ഇന്ത്യയെ ആശങ്കയിലാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP