Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

2018ൽ ഉഭയകക്ഷി നിക്ഷേപ കരാർ ഒപ്പിട്ടപ്പോൾ വ്യാപാരം 18 ശതമാനമായി വർധിച്ച് 7.2 ബില്യൻ യുഎസ് ഡോളർ ആയി; ഇനി ലക്ഷ്യം ഔ്‌ദ്യോഗിക വ്യാപാര ചർച്ചകൾ; തായ് നിക്ഷേപം രാജ്യത്ത് എത്തിച്ച് ചൈനയ്ക്ക് മറുപടി നൽകാൻ മോദിയുടെ പുതു തന്ത്രം; തായ് വാനെ ഇന്ത്യ അംഗീകരിച്ചേക്കും; അതിർത്തിയിലെ പ്രശ്‌നക്കാരന് പണികൊടുക്കാൻ തായ് വാനെ അടുപ്പിക്കും

2018ൽ ഉഭയകക്ഷി നിക്ഷേപ കരാർ ഒപ്പിട്ടപ്പോൾ വ്യാപാരം 18 ശതമാനമായി വർധിച്ച് 7.2 ബില്യൻ യുഎസ് ഡോളർ ആയി; ഇനി ലക്ഷ്യം ഔ്‌ദ്യോഗിക വ്യാപാര ചർച്ചകൾ; തായ് നിക്ഷേപം രാജ്യത്ത് എത്തിച്ച് ചൈനയ്ക്ക് മറുപടി നൽകാൻ മോദിയുടെ പുതു തന്ത്രം; തായ് വാനെ ഇന്ത്യ അംഗീകരിച്ചേക്കും; അതിർത്തിയിലെ പ്രശ്‌നക്കാരന് പണികൊടുക്കാൻ തായ് വാനെ അടുപ്പിക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചൈനയെ പ്രകോപിപ്പിക്കാൻ തന്നെയാണ് കേന്ദ്ര സർക്കാർ നീക്കം. അതിർത്തിയിൽ ചൈനയ്‌ക്കെതിരെ പിടിമുറുക്കിയതിന് പിന്നാലെ തായ് വാനെ കൂട്ടു പിടിച്ചുള്ള വാണിജ്യ യുദ്ധത്തിനാണ് പദ്ധതി. ചൈനയുമായുള്ള ബന്ധം വഷളാകുന്ന സാഹചര്യത്തിൽ തയ്വാനുമായി വ്യാപാര ചർച്ചകൾ ഔദ്യോഗികമായി ആരംഭിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുകയാണ്. ഇത് ചൈനയ്ക്ക് വലിയ വെല്ലുവിളിയായി മാറും.

ചൈനയിൽനിന്നുള്ള സമ്മർദത്തിൽ വൻ സാമ്പത്തിക ശക്തികളുമായി വ്യാപാര ഇടപാടുകൾ ആരംഭിക്കാൻ പ്രയാസപ്പെടുന്ന തയ്വാൻ, ഇന്ത്യയുമായി ഔദ്യോഗിക തലത്തിൽ എന്തു ചർച്ച നടന്നാലും അതിനെ വലിയ അംഗീകരാമായി കാണും. മറ്റു പല രാജ്യങ്ങളെയും പോലെ തയ്വാനെ 'സ്വതന്ത്രരാജ്യമായി' ഇന്ത്യയും അംഗീകരിച്ചിട്ടില്ല. ഈ സ്ഥിതിക്കും മാറ്റം വരുത്തും. തായ് വാനെ അംഗീകരിക്കാനും സാധ്യതയുണ്ട്. ഇന്ത്യയും തായ് വാനും അനൗദ്യോഗിക നയതന്ത്ര ഓഫിസുകളെ 'പ്രതിനിധി' ഓഫിസ് എന്നാണ് വിശേഷിപ്പിക്കുന്നത്. തായ് വാനെ നയതന്ത്ര പങ്കാളിയായി ഇന്ത്യ കാണുമെന്നും സൂചനയുണ്ട്.

വർഷങ്ങളായി സ്വതന്ത്ര വ്യാപാരത്തിനായി തയ്വാൻ ഇന്ത്യയുമായി ചർച്ചകൾക്കു താൽപര്യം കാണിച്ചിരുന്നു. എന്നാൽ ചൈനയെ ചൊടിപ്പിക്കാതിരിക്കാൻ തായ് വാനെ ഇന്ത്യ അകറ്റി നിർത്തി. എന്നാൽ അതിർത്തിയിൽ ചൈന കാട്ടുന്ന സമർദ്ദത്തിൽ ഈ ചരിത്രം വഴി മാറുകയാണ്. തായ് വാനുമായി ഇന്ത്യ ചർച്ച ഉടൻ തുടങ്ങും. തയ്വാനുമായി ചർച്ച ആരംഭിക്കണമെന്ന് കേന്ദ്ര സർക്കാരിൽ തന്നെ ആവശ്യം ഉയർന്നിരുന്നു. 2018ൽ ഇന്ത്യയും തയ്വാനും ഉഭയകക്ഷി നിക്ഷേപ കരാർ ഒപ്പിട്ടിരുന്നു. 2019ൽ വ്യാപാരം 18 ശതമാനമായി വർധിച്ച് 7.2 ബില്യൻ യുഎസ് ഡോളർ ആയെന്ന് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സ്വതന്ത്ര കരാറിലേക്ക് കാര്യങ്ങളെത്തിയാൽ എല്ലാം മാറി മറിയും. കോടിക്കണക്കിന് ഡോളർ ഇന്ത്യയിലേക്ക് ഒഴുകിയെത്തും.

ടെക്‌നോളജി, ഇലക്ട്രോണിക്‌സ് മേഖലകളിൽ വലിയതോതിലുള്ള തയ്വാൻ നിക്ഷേപം കൊണ്ടുവരാനാള്ള സാധ്യതയാണ് തേടുന്നത്. തായ് വാനുമായി കരാറുണ്ടാക്കിയാൽ അത് ചൈനയ്ക്ക് വലിയ തിരിച്ചടിയാകും. ഇന്ത്യയിലേക്ക് വൻ നിക്ഷേപം എത്തിക്കാൻ ഈ വ്യാപാര കരാറുകൾക്കു സാധിക്കും. ചർച്ചകൾ ആരംഭിക്കുന്നതിന് അന്തിമ തീരുമാനം സർക്കാർ ഉടൻ എടുക്കും. തയ്വാന്റെ ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പ്, വിസ്‌ട്രോൺ കോർപ്പറേഷൻ, പെഗാട്രോൺ കോർപറേഷൻ തുടങ്ങിയവയുടെ നിക്ഷേപങ്ങൾക്ക് ഈ മാസം ആദ്യം കേന്ദ്രം അനുമതി നൽകിയിരുന്നു. അഞ്ച് വർഷം കൊണ്ട് സ്മാർട്‌ഫോൺ ഉൽപ്പാദനമേഖലയിൽ 10.5 ട്രില്യൻ യുഎസ് ഡോളർ നിക്ഷേപം കൊണ്ടുവരിക എന്നതാണ് കേന്ദ്ര പദ്ധതി. ഇതിനാണ് തായ് വാൻ സഹകരണം.

ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകാൻ ഇരുരാജ്യങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരും തയാറായിട്ടില്ല. വാണിജ്യ മന്ത്രാലയ വക്താവ് യോഗേഷ് ബജേവ, തയ്വാന്റെ മുതിർന്ന വ്യാപാര ഇടനിലക്കാരൻ ജോൺ ഡെങ് എന്നിവരോടുള്ള ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചിട്ടില്ലെന്നു റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 1949ൽ രക്തരൂഷിത ആഭ്യന്തരയുദ്ധം അവസാനിച്ച് തയ്വാൻ ചൈനയിൽനിന്ന് പിരിഞ്ഞശേഷം അവരുമായി അടുത്ത ബന്ധമാണു യുഎസ് പുലർത്തുന്നത്. എന്നാൽ ബെയ്ജിങ്ങിനെ പിണക്കാതിരിക്കുന്നതിന്റെ ഭാഗമായി വലിയ സൗഹൃദ പ്രകടനങ്ങൾ ഒഴിവാക്കിയിരുന്നു. കുറച്ചുനാളുകളായി സാമ്പത്തിക മേഖലകളിലുൾപ്പെടെ ചൈനയുമായി ഇടഞ്ഞുനിൽപ്പാണു യുഎസ്. തയ്‌വാനിലൂടെയും ചൈനയ്‌ക്കെതിരായ നീക്കമാണു യുഎസ് ഉന്നമിടുന്നത്. ഇത് തന്നെയാണ് ഇന്ത്യയും ലക്ഷ്യമിടുന്നത്.

തയ്വാനെ മെയിൻലാൻഡിന്റെ ഭാഗമായാണു ചൈന കാണുന്നത്. ഈ ഭാഗത്തെ കൂട്ടിച്ചേർക്കുന്നതു ബഹുമതിയായും ഭരണകൂടം വിലയിരുത്തുന്നു. തന്റെ ഭരണത്തിന്റെ തുടക്കത്തിൽ, ചൈനയുടെ പരമോന്നത നേതാവായിരുന്ന ഡെങ് സിയാവോപിങ് ഈ പുനഃസംഘടനാ വിഷയം രാഷ്ട്രീയ പ്രസംഗങ്ങളിൽ പതിവാക്കിയിരുന്നു. ഇപ്പോൾ, ചൈനയിലെ രാഷ്ട്രീയ ബലഹീനതയും താൻ അംഗമായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിക്കുള്ളിലെ സമ്മർദവും തിരിച്ചറിഞ്ഞു ഇതിനോടു പ്രതികരിക്കാൻ ഉറച്ചിരിക്കുകയാണ് റിപ്പബ്ലിക് ഓഫ് ചൈന എന്ന തയ്വാന്റെ പ്രസിഡന്റ് സായ് ഇങ് വെൻ.

പൂർണ സ്വാതന്ത്ര്യത്തിനായി ആഹ്വാനം ചെയ്തില്ലെങ്കിലും 'ഹോങ്കോങ് മോഡൽ' ദുർബലമായ പശ്ചാത്തലത്തിൽ, ഭാവിയിൽ എപ്പോൾ വേണമെങ്കിലും ഒരുമിക്കുകയെന്ന സാധ്യത ഇല്ലാതായെന്നു സായ് സൂചന നൽകി. കഴിഞ്ഞ മാസങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ, ചൈനയോട് ആർക്കാണു കാർക്കശ്യം കൂടുതലെന്ന ചോദ്യത്തിലാണു പ്രമുഖ നേതാക്കൾ തയ്‌വാനിൽ ഏറ്റുമുട്ടിയത്. ഈ വാഗ്വാദങ്ങളും ചൈനയുമാള്ള ബന്ധം വീണ്ടും വഷളാക്കി. ഇത്തരത്തിലൊരു രാജ്യവുമായാണ് ഇന്ത്യ ഇടപെടെലുകൾക്ക് തയ്യാറെടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP