Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെക്ഡോണാൾഡ്സിനു പിന്നാലെ റഷ്യയിലെ 130 ബ്രാഞ്ചുകളൂം അടച്ചുപൂട്ടി സ്റ്റാർ ബക്സും; റഷ്യക്കാരനാണെന്നതിൽ ലജ്ജിക്കുന്നു എന്ന് അറിയിച്ചുകൊണ്ട് റഷ്യയുടെ യു എൻ അംബാസിഡർ രാജിവച്ചു; യുദ്ധത്തിനെതിരെ സെയിന്റ് പീറ്റേഴ്സ് ബർഗിൽ ആയിരങ്ങൽ തെരുവിലിറങ്ങി; യുദ്ധം മൂന്നു മാസം പിന്നിടുമ്പോൾ റഷ്യയ്ക്ക് തിരിച്ചടികൾ തുടരുന്നു

മെക്ഡോണാൾഡ്സിനു പിന്നാലെ റഷ്യയിലെ 130 ബ്രാഞ്ചുകളൂം അടച്ചുപൂട്ടി സ്റ്റാർ ബക്സും; റഷ്യക്കാരനാണെന്നതിൽ ലജ്ജിക്കുന്നു എന്ന് അറിയിച്ചുകൊണ്ട് റഷ്യയുടെ യു എൻ അംബാസിഡർ രാജിവച്ചു; യുദ്ധത്തിനെതിരെ സെയിന്റ് പീറ്റേഴ്സ് ബർഗിൽ ആയിരങ്ങൽ തെരുവിലിറങ്ങി; യുദ്ധം മൂന്നു മാസം പിന്നിടുമ്പോൾ റഷ്യയ്ക്ക് തിരിച്ചടികൾ തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: യുക്രെയിൻ അധിനിവേശം മൂന്നു മാസം കടക്കുമ്പോൾ റഷ്യ ലോകരാജ്യങ്ങൾക്കിടയിൽ കൂടുതൽ ഒറ്റപ്പെടുകയാണ്. അതിനൊപ്പം, റഷ്യൻ സമ്പദ്വ്യവസ്ഥയിൽ ഗണ്യമായ പങ്ക് വഹിച്ചിരുന്ന പല പാശ്ചാത്യ രാജ്യങ്ങളും റഷ്യയിലെ പ്രവർത്തനം നിർത്തലാക്കുകയും ചെയ്യുന്നു. തൊഴിലില്ലായ്മയുടെഭീകരതയ്ക്ക് കനം വർദ്ധിപ്പിച്ചുകൊണ്ട് സ്റ്റാർബക്ക്സും റഷ്യയിലെ പ്രവർത്തനങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കുകയാണ്.

കുവൈറ്റ് ആസ്ഥാനമായ ഫ്രാഞ്ചൈസിയിലൂടെ റഷ്യയിൽ 130 കഫേകൾ: പ്രവർത്തിപ്പിക്കുന്ന സിയാറ്റിൽ ആസ്ഥാനമായ സ്റ്റാർബക്ക്സ് മാർച്ച് 8 ന് റഷ്യൻ ആസ്ഥാനമാക്കി നൽകിയ ലൈസൻസുകൾ റദ്ദാക്കിയിരുന്നു. അത്തരത്തിൽ പ്രവർത്തിച്ചിരുന്ന കഫേകൾ അടച്ചു പൂട്ടിയതിനുശേഷം ഇപ്പോൾ റഷ്യയിൽ നിന്നും പൂർണ്ണമായും പിൻവാങ്ങാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

നേരത്തേ മാർച്ച് 8 ന് പുറപ്പെടുവിച്ച പ്രസ്താവനയിൽ റഷ്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ റഷ്യയിൽ നിന്നും പൂർണ്ണമായും പിൻവാങ്ങാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. റഷ്യയിൽ ഇനി ഈ ബ്രാൻഡിന്റെ സാന്നിദ്ധ്യം ഉണ്ടാകില്ല, കമ്പനി ഇറക്കിയ പുതിയ പത്രപ്രസ്താവനയിൽ പറയുന്നു. റഷ്യ, യുക്രെയിനു മേൽ നടത്തുന്ന ക്രൂരമായ അധിനിവേശ ശ്രമം അപലപനീയമെന്ന് നേരത്തേ സ്റ്റാർബക്ക്സ് സി ഇ ഒ പറഞ്ഞിരുന്നു.

ഇതോടെ 2000 പേർക്കാണ് തൊഴിൽ നഷ്ടമാകുന്നത്. എന്നാൽ, അവർക്ക് അടുത്ത ആറുമാസക്കാലം കൂടി ശമ്പളം നൽകുമെന്നും മറ്റൊരു ജോലി കണ്ടുപിടിക്കുന്നതിൽ സഹായിക്കുമെന്നും കമ്പനി വക്താവ് അറിയിച്ചിട്ടുണ്ട്. നേരത്തേ റഷ്യയിൽ ഈ പേരുനു മേൽ മറ്റൊരു വ്യക്തിക്ക് ബൗദ്ധികാവകാശം ഉണ്ടായിരുന്നതിനാൽ, നീണ്ട നിയമ പോരാട്ടത്തിനൊടുവിലായിരുന്നു സ്റ്റാർബക്ക്സ് റഷ്യയിൽ പ്രവർത്തനം ആരംഭിച്ചത്.

മെക്ഡൊണാൾഡ്സും മറ്റു പല പാശ്ചാത്യ കമ്പനികളും റഷ്യയിലെ അവരുടെ സ്ഥാപനങ്ങൾ വിറ്റ് പിന്മാറുമ്പോൾ പ്രവർത്തനം തീർത്തും അവസാനിപ്പിച്ച് പിന്മാറുകയാണ് സ്റ്റാർബക്ക്സ്. മെക്ഡോണാൾഡ്സിന്റെ റഷ്യൻ റെസ്റ്റോറന്റുകൾ എല്ലാം തന്നെ അവരുടെ പ്രാദേശിക ഏജന്റിനു വിൽക്കുമെന്ന് മെക്ഡൊണാൾഡ്സ് അറിയിച്ചിരുന്നു. അവർ പുതിയ പേരിൽ റെസ്റ്റൊറന്റ് ശൃംഖല നടത്തും. അതേസമയം, റെനോൾട്ട് അവരുടെ റഷ്യൻ കമ്പനിയിലെ ഓഹരികൾ എല്ലാം തെന്നെ ബൈ ബാക്ക് അടിസ്ഥാനത്തിൽ വിൽക്കുകയാണ്.

കെ എഫ് സി, പിസ ഹട്ട് തുടങ്ങിയ പല ആഗോള ബ്രാൻഡുകളും റഷ്യയിൽ നിന്നും പിൻവാങ്ങിയിരിക്കുകയാണ്. റഷ്യൻ സമ്പദ്ഘടനക്ക്വലിയൊരു പ്രഹരം തന്നെയാണ് ഇത് ഏൽപിച്ചിരിക്കുന്നത്. അതിനു പുറമേയാണ് ഈ അടച്ചുപൂട്ടലുകളിലൂടെ ഉണ്ടാകുന്ന തൊഴിൽ നഷ്ടം. ഇത് റഷ്യൻ യുവാക്കൾക്കിടയിൽ സർക്കാർ വിരുദ്ധ വികാരത്തിന് വഴിമരുന്നിട്ടിട്ടുണ്ട് എന്ന് ചില പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

റഷ്യക്കാരനായതിൽ ലജ്ജിക്കുന്നു എന്ന് റഷ്യൻ അംബാസിഡർ

ഐക്യരാഷ്ട്ര സഭയിലെ മുതിർന്ന റഷ്യൻ നയതന്ത്ര പ്രതിനിധി യുക്രെയിൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് രാജിവെച്ചു. ക്രെംലിനിൽ നിന്നും പടച്ചു വിടുന്ന വ്യാജ പ്രചാരണങ്ങളും വെറുപ്പും ആരിലും ലജ്ജയുളവാക്കുന്നതാണെന്ന് തന്റെ സഹപ്രവർത്തകരായ മറ്റു രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾക്ക് അയച്ച കത്തിൽ അദ്ദേഹം പറയുന്നു.

നയതന്ത്ര രംഗത്ത് 20 വർഷക്കാലമായി പ്രവർത്തിക്കുന്ന ബോറിസ് ബോണ്ടറേവ് എന്ന 41 കാരനാണ് മറ്റു 40 നയതന്ത്ര പ്രതിനിധികൾക്ക് കത്ത് നൽകിയശേഷം രാജിവെച്ചത്. ഒരു റഷ്യക്കാരനായതിൽ താൻ ഇത്രയേറെ ലജ്ജിക്കേണ്ട മറ്റൊരു അവസരം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കത്തിൽ സൂചിപ്പിക്കുന്നു. യുക്രെയിനെതിരായി പുടിൻ അഴിച്ചുവിട്ട കൊടിയ ആക്രമണത്തെ കത്തിൽ അദ്ദേഹം കടുത്ത ഭാഷയിൽ അപലപിക്കുന്നുണ്ട്. അത് കേവലം യുക്രെയിനെതിരെ മാത്രമല്ലെന്നും മുഴുവൻ പാശ്ചാത്യ ലോകത്തിനും എതിരെയുള്ള ആക്രമണമാണെന്നും അദ്ദേഹം പറയുന്നു.

ഇതോടെ തന്നെ രാജ്യദ്രോഹിയായി പരിഗണിക്കുമെന്നും, തന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും മനസാക്ഷിയെ വഞ്ചിച്ചുകൊണ്ട് ജീവിക്കാൻ ആകില്ലെന്നും അദ്ദേഹം പറയുന്നു. രാജികത്തിനെസംബന്ധിച്ച് മോസ്‌കോയിൽ നിന്നും ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഓഫീസിലെ സഹപ്രവർത്തകർക്കും ഇതേ മാനസികാവസ്ഥയാണൊ എന്ന ചോദ്യത്തിന് എല്ലാ നയതന്ത്രജ്ഞരും യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നവരല്ല എന്നു മാത്രമായിരുന്നു മറുപടി.

ജീവിതകാലം മുഴുവൻ അധികാരത്തിൽ തുടരാനും ആഡംബര നൗകകളിൽ ആടിത്തിമിർക്കാനും ആഗ്രഹിക്കുന്നവർക്ക് മാത്രമാണ് ഒരു യുദ്ധം ആവശ്യമാണെന്ന തോന്നൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ നയങ്ങൾ കാരണം എടുത്തു പറയാവുന്ന ഒരു സഖ്യകക്ഷി ഇല്ലാത്ത അവസ്ഥയിലാണ് റഷ്യ എന്നും അദ്ദേഹം പറഞ്ഞു.

റഷ്യയിലും യുദ്ധത്തിനെതിരെ പ്രതിഷേധം കനക്കുന്നു

റഷ്യയുടെ രണ്ടാമത്തെ വലിയ നഗരമായ സെയിന്റ് പീറ്റേഴ്സ്ബർഗ് ദർശിച്ചത് അപൂർവ്വമായ ഒരു പ്രതിഷേധമായിരുന്നു. നൂറുകണക്കിന് ചെറുപ്പക്കാരായിരുന്നു യുദ്ധത്തിനോട് വിടപറയാൻ ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. പുടിന്റെ യുക്രെയിൻ ആക്രമത്തെ ശക്തമായി അപലപിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. എന്നായിരുന്നു ഈ പ്രകടനം നടന്നതെന്ന് വ്യക്തമല്ല. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. പ്രതിപക്ഷ നേതാവായ അലക്സീ നവാൽനിയുടെ പാർട്ടിയിലെ ഒരു അംഗമാണ് ഇത് പോസ്റ്റ് ചെയ്തത്.

പേംനഗരത്തിൽ സൈനികരുടെ ആത്മവീര്യം തകർക്കുന്ന രീതിയിൽയുദ്ധവിരുദ്ധ പ്രഭാഷണം നടത്തി എന്നാരോപിച്ച് റോക്ക് ഗായകനായ യൂറി ഷെവ്ചക്കിനെതിരെ കേസെടുത്തതിനു തൊട്ടു പിന്നാലെയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.ആ പ്രഭാഷണത്തിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 8000 ഓളം വരുന്ന ജനങ്ങളോട് യുക്രെയിനിലെ ജനങ്ങളെങ്കൊല്ലുന്നത് എന്തിനെന്ന്യൂറി ചോദിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP