Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഭരണപക്ഷ സ്ഥാനാർത്ഥി സജിത് പ്രേമദാസയെ അട്ടിമറിയിലൂടെ വീഴ്‌ത്തി ഗോയതബ രജപക്‌സെ; അഴിമതിയുടെ പേരിൽ പുറത്താക്കിയ സഹോദരനെ പ്രധാനമന്ത്രിയായി വീണ്ടും അവരോധിക്കുമെന്ന് ഗോയതബയുടെ പ്രതിജ്ഞ; മഹീന്ദ്ര രാജപക്‌സെയുടെ പൊതുജന പെരുമന പാർട്ടി ജനങ്ങളിൽ നിന്ന് അകന്നിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം; രാജ്യ സുരക്ഷ ആയുധമാക്കി വോട്ടു പിടിച്ചപ്പോൾ ശ്രീലങ്കൻ ഭരണം വീണ്ടും രജപക്‌സെയുടെ പാർട്ടിക്ക്

ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഭരണപക്ഷ സ്ഥാനാർത്ഥി സജിത് പ്രേമദാസയെ അട്ടിമറിയിലൂടെ വീഴ്‌ത്തി ഗോയതബ രജപക്‌സെ; അഴിമതിയുടെ പേരിൽ പുറത്താക്കിയ സഹോദരനെ പ്രധാനമന്ത്രിയായി വീണ്ടും അവരോധിക്കുമെന്ന് ഗോയതബയുടെ പ്രതിജ്ഞ; മഹീന്ദ്ര രാജപക്‌സെയുടെ പൊതുജന പെരുമന പാർട്ടി ജനങ്ങളിൽ നിന്ന് അകന്നിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം; രാജ്യ സുരക്ഷ ആയുധമാക്കി വോട്ടു പിടിച്ചപ്പോൾ ശ്രീലങ്കൻ ഭരണം വീണ്ടും രജപക്‌സെയുടെ പാർട്ടിക്ക്

മറുനാടൻ ഡെസ്‌ക്‌

കൊളംബോ: ശ്രീലലങ്കൻ സിംഹള ഭരണം മഹീന്ദ്ര രജപക്‌സെയുടെ പാർട്ടി പൊതുജന പെരുമ പാർട്ടിയിൽ ഭദ്രം. ഭരണപക്ഷ സ്ഥാനാർത്ഥിയായ സജിത്ത് പ്രേമദാസിനെതിരെ അട്ടിമറി വിജയമാണ് മഹീന്ദ്ര രജ പക്‌സെയുടെ സഹോദരൻ ഗോയതബ രജ പക്‌സെ നേടിയെടുത്തത്.ഗോതബയയ്ക്കു വ്യക്തമായ മേൽക്കയ്യുണ്ടായിരുന്ന പ്രചാരണം അവസാനിച്ചപ്പോൾ ് പിന്നിൽ പോയിരുന്നു. 80 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. രജപക്ഷെ 50ശതമാനത്തിന് മുകളിൽ വോട്ടുകൾ നേടി. 12 ദശലക്ഷം ജനങ്ങളാമ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതെന്ന ശ്രീലങ്കൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു.

രാജ്യസുരക്ഷയെ മുൻനിർത്തിയുള്ള തിരഞ്ഞെടുപ്പ് പ്രചരണമാണ് രാജപക്ഷെയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയത്. ഈസ്റ്റർ ദിനത്തിൽ ഇസ്ലാമിക്ക് ഭീകരർ പള്ളിയിൽ നടത്തിയ ഭീകരാക്രമണത്തിൽ 269 പേർ കൊല്ലപ്പെട്ടതും രാജപക്‌സെ ആയുധമാക്കിരുന്നു. സ്വജനപക്ഷപാതത്തിന്റെ പേരിലും ചൈനയുമായിട്ടുണ്ടായ കരാർ അഴിമതിയുടെ പേരിലും പ്രധാനമന്ത്രി സ്ഥാനം നഷ്ടമായ സഹോദരൻ രജപക്‌സെയെ പ്രധാനമന്ത്രിയായി അവരോധിക്കുമെന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചു.

Stories you may Like

1993ൽ തമിഴ്പുലി ചാവേർ വധിച്ച മുൻ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ മകനും ഭരണകക്ഷി നേതാവുമായ സജിത്ത് പ്രേമദാസയാണ് മത്സരരംഗത്തുണ്ടായിരുന്നത്. ജനതാ വിമുക്തി പെരമുന പാർട്ടി നേതാവും എംപിയുമായ അനുര കുമാര ദിസനായകേ, മുൻ പട്ടാള മേധാവിയും നാഷണൽ പീപ്പിൾസ് പാർട്ടി നേതാവുമായ മഹേഷ് സേനാനായകേ എന്നിവരാണ് മത്സരിച്ച മറ്റ് പ്രമുഖർ.പ്രസിഡന്റ് മൈത്രിപാല സിരിസേന ശക്തമായ പിന്തുണയാണ് ഗോതാബയയ്ക്ക് നൽകിയിരുന്നത്. പ്രധാനമന്ത്രി റനിൽ വിക്രമസിംഗ പ്രേമദാസയുടെ പക്ഷത്താണ്.2006 ലെ ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിൽ പ്രതിരോധ സെക്രട്ടറിയായിരുന്ന ഗോതാബയ തമിഴ് വംശജർക്ക് എതിരെ ക്രൂരമായ സൈനികാക്രമണങ്ങൾക്ക് നേതൃത്വം നൽകിയെന്ന ആരോപണമുണ്ട്. ഭൂരിപക്ഷ വിഭാഗമായ സിംഹളർ ഇദ്ദേഹത്തിനുകൂലമാണ്.

ഭരണപക്ഷ പാർട്ടിയുടെ സ്ഥാനാർത്ഥിയാണെങ്കിലും റെനിൽ വിക്രമസിംഗയുടെ പ്രധാന വിമർശകനായാണ് പ്രേമദാസ അറിയപ്പെടുന്നത്.ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണത്തിനു ശേഷം നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ സുരക്ഷ മെച്ചപ്പെടുത്താനുള്ള വാഗ്ദാനങ്ങളാണ് മിക്കസ്ഥാനാർത്ഥികളും മുന്നോട്ടുവച്ചത്.ആവേശത്തോടെ തിരഞ്ഞെടുപ്പ് ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് വോട്ടിങ് ആരംഭിച്ചത്. 22 മണ്ഡലങ്ങളിലായി 12,845 പോളിങ് ബൂത്തുകളാണ് ഒരുക്കിയത്. 1.59 കോടി വോട്ടർമാരാണുള്ളത്.

യുഎസ് പൗരത്വം ഉണ്ടായിരുന്നെങ്കിലും ശ്രീലങ്കൻ പ്രസിഡന്റാകാൻ അതുപേക്ഷിച്ചെന്നു ഗോതബയ വ്യക്തമാക്കിയിരുന്നത്. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനൽ പാർട്ടിയുടെ സ്ഥാനാർത്ഥിയാണു സജിത് പ്രേമദാസയെങ്കിലും അദ്ദേഹത്തിന്റെ വിമർശകനായാണ് അറിയപ്പെടുന്നത്.

ഈസ്റ്റർദിന ഭീകരാക്രമണത്തിനു ശേഷം നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ സുരക്ഷ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങളാണ് ഇരുസ്ഥാനാർത്ഥികളും മുന്നോട്ടുവയ്ക്കുന്നത്. താൻ ജയിച്ചാൽ മുൻ സേനാ കമാൻഡർ ശരത് ഫൊൻസേകയെ പ്രതിരോധ മന്ത്രിയാക്കുമെന്നായിരുന്നു പ്രേമദാസയുടെ പ്രഖ്യാപന

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP