Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎൻ കോടതി വിധി അംഗീകരിക്കാതെ ചൈന; എണ്ണസമ്പത്തുകൊയ്‌തെടുക്കാൻ ഫിലിപ്പീൻസ്; തങ്ങളുടെ വീതം തേടി വിയറ്റ്‌നാമും മലേഷ്യയും തായ്‌വാനും ബ്രൂണെയും; സൗത്ത് ചൈന കടൽ തർക്കത്തെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം?

യുഎൻ കോടതി വിധി അംഗീകരിക്കാതെ ചൈന; എണ്ണസമ്പത്തുകൊയ്‌തെടുക്കാൻ ഫിലിപ്പീൻസ്; തങ്ങളുടെ വീതം തേടി വിയറ്റ്‌നാമും മലേഷ്യയും തായ്‌വാനും ബ്രൂണെയും; സൗത്ത് ചൈന കടൽ തർക്കത്തെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം?

സൗത്ത് ചൈന കടലിൽ ചൈനയ്ക്ക് പരമാധികാരമില്ല എന്ന ഹേഗിലെ അന്താരാഷ്ട്ര ട്രിബ്യൂണലിന്റെ വിധി തങ്ങളുടെ വിജയമാണെന്ന് ഫിലിപ്പീൻസ്. ട്രിബ്യൂണൽ വിധി ചൈന അംഗീകരിക്കാനിടയില്ലെങ്കിലും സൗത്ത് ചൈന കടലിൽ തങ്ങളുടെ അവകാശം അംഗീകരിച്ചുകിട്ടിയ മട്ടിലാണ് ഫിലിപ്പീൻസും വിയറ്റ്‌നാമും മലേഷ്യയും തായ്‌വാനും ബ്രൂണെയുമൊക്കെ.

മൂന്നരലക്ഷം ചതുരശ്ര കിലോമീറ്റർ ഉൾപ്പെടുന്ന മേഖലയാണ് സൗത്ത് ചൈന കടൽ. എണ്ണയുടെയും പ്രകൃതിവാകതത്തിന്റെയും കേന്ദ്രം. അതുകൊണ്ടാണ് ഇവിടെ ചൈന അവകാശ വാദം ഉന്നയിക്കുന്നതും. സൗത്ത് ചൈന കടലിലെ ദ്വീപുകളിൽ നിർമ്മാണ പ്രവർത്തനം നടത്തിയും നാവിക സേനയെ നിയോഗിച്ച് ദ്വീപുകൾ സംരക്ഷിച്ചും പരമാധികാരിയെപ്പോലെയാണ് ചൈന പ്രവർത്തിച്ചിരുന്നത്.

ചൈനയുടെ പരമാധികാര ശ്രമങ്ങൾക്കെതിരെയാണ് അമേരിക്ക ഈ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സൈന്യത്തെ നിയോഗിച്ചും തർക്കത്തിലുള്ള മറ്റു രാജ്യങ്ങളുമായി സഹകരിച്ചും അമേരിക്ക പിടിമുറുക്കുന്നത് ചൈനയെ കൂടുതൽ പ്രകോപിപ്പിക്കുകയും ചെയ്യുന്നു. സൗത്ത് ചൈന കടലിനെ ചൈന സൈനിക വൽക്കരിക്കുകയാണെന്ന് അമേരിക്കയും അമേരിക്കയുടെ ഇടപെടലാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ചൈനയും ആരോപിക്കുന്നു.

ചൈനയുടെ അതിരുകൾ നിശ്ചയിക്കുന്ന നയൻ ഡാഷ് ലൈനിനുള്ളിലാണ് സൗത്ത് ചൈന കടൽ സ്ഥിതി ചെയ്യുന്നതെന്ന് ചൈന അവകാശപ്പെടുന്നു. കടലുകളിലെ അതിർത്തികൾ നിശ്ചയിക്കുന്ന യുണൈറ്റഡ് നേഷൻസ് നിയമങ്ങൾ അനുസരിച്ച് നയൻ ഡാഷ് ലൈനിനുൾപ്പെട്ട പ്രദേശങ്ങൾ ചൈനയുടെ അധീനതയിലുള്ളതാണ്.

നൂറ്റാണ്ടുകളായി ഈ മേഖലയുടെ നിയന്ത്രണം തങ്ങൾക്കാണെന്ന് ചൈന അവകാശപ്പെടുന്നു. എന്നാൽ, വിയറ്റ്‌നാമും തായ്‌വാനും ഇതംഗീകരിക്കുന്നില്ല. സൗത്ത് ചൈന കടൽ സംബന്ധിച്ച തർക്കങ്ങൾ പ്രശ്‌നത്തിലുൾപ്പെട്ട രാജ്യങ്ങളുമായി നേരിട്ട് സംസാരിച്ച് പരിഹരിക്കാമെന്നാണ് ചൈനയുടെ നിലപാട്. അമേരിക്കൻ ഇടപെടലിന് വഴിവെക്കുന്ന തരത്തിൽ അന്താരാഷ്ട്ര പ്രശ്‌നമായി ഇതുയർത്തിക്കൊണ്ടുവരാൻ ചൈന ആഗ്രഹിക്കുന്നില്ല.

ചൈനയുടെ ഇപ്പോഴത്തെ നിലപാട് അനുസരിച്ച് സൗത്ത് ചൈന കടലിൽ അവകാശപ്പെട്ട വലിയൊരു പങ്ക് ഫിലിപ്പിൻസിന് നഷ്ടമാകും. ഇതിനെതിരെയാണ് ഫിലിപ്പിൻസ് ട്രിബ്യൂണലിനെ സമീപിച്ചതും. നിർമ്മാണ പ്രവർത്തനങ്ങളിലൂടെയും മത്സ്യബന്ധനത്തിലൂടെയും അന്താരാഷ്ട്ര അതിർത്തികളിൽ പാലിക്കേണ്ട മര്യാദകൾ ചൈന ലംഘിക്കുകയാണെന്നും ഫിലിപ്പിൻസ് ആരോപിക്കുന്നു.

എന്നാൽ, ട്രിബ്യൂണലിന്റെ വിധി അംഗീകരിക്കില്ലെന്ന് അസന്ദിഗ്ധമായി ചൈന പ്രഖ്യാപിക്കുന്നു. പ്രസിഡന്റ് ഷി ജിൻപിങ്ങടക്കമുള്ള നേതാക്കൾ ഇക്കാര്യം വ്യക്തമാക്കിക്കഴിഞ്ഞു. ഫിലിപ്പിൻസിന്റെയും മറ്റു രാജ്യങ്ങളുടെയും സമ്മർദമാണ് ട്രിബ്യൂണലിന്റെ വിധിക്ക് പിന്നിലെന്ന് ചൈന ആരോപിച്ചു. ഇത് അംഗീകരിക്കില്ലെന്നും നൂറ്റാണ്ടുകളായി തുടരുന്ന അതിർത്തികൾ സംരക്ഷിക്കുമെന്നും ചൈന പ്രഖ്യാപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP