Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

വൈറ്റ് ഹൗസിൽ നിന്നിറങ്ങി പോകുമ്പോഴാണോടോ നിന്റെയൊക്കെ ഫോട്ടോഷൂട്ട്; വിമാനത്തിൽ നിന്നറങ്ങി ട്രംപ് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ കൈവെട്ടിച്ച് കൂസലില്ലാതെ നടന്നു മെലാനിയ ട്രംപ്; വൈറൽ വീഡിയോ കാണാം

വൈറ്റ് ഹൗസിൽ നിന്നിറങ്ങി പോകുമ്പോഴാണോടോ നിന്റെയൊക്കെ ഫോട്ടോഷൂട്ട്; വിമാനത്തിൽ നിന്നറങ്ങി ട്രംപ് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ കൈവെട്ടിച്ച് കൂസലില്ലാതെ നടന്നു മെലാനിയ ട്രംപ്; വൈറൽ വീഡിയോ കാണാം

ന്യൂസ് ഡെസ്‌ക്‌

ഫ്‌ളോറിഡ: യുഎസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് ഫ്‌ളോറിഡയിലെ ഫാം ഹൗസിലേക്കുള്ള ഡോണൾഡ് ട്രംപിന്റെയും കുടുംബത്തിന്റെയും മടക്കയാത്രയിലെ സംഭവങ്ങളും വാർത്തകളിൽ ഇടംപിടിക്കുകയാണ്. ട്രംപിനൊപ്പം യാത്രതിരിച്ച 50 കാരിയായ ഭാര്യ മെലാനിയ വിമാനം ലാൻഡ് ചെയ്ത ശേഷം ചിത്രങ്ങൾക്ക് പോസ് ചെയ്യാൻ വിസമ്മതിക്കുന്നതിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
വിമാനത്തിൽ നിന്നിറങ്ങി ക്യാമറകളെ അഭിമുഖീകരിക്കാൻ ട്രംപ് തയ്യാറായെങ്കിലും ഭർത്താവിന്റെ കൈകൾ തട്ടിമാറ്റി മെലാനിയ മുന്നോട്ട് നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.


ട്രംപ് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴും മെലാനിയ അകന്നു നിൽക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ബുധനാഴ്ച പുലർച്ചെ വാഷിങ്ടൺ ഡി.സിയിൽ നിന്ന് എയർഫോഴ്‌സ് വണ്ണിൽ പുറപ്പെട്ട ട്രംപും കുടുംബവും മണിക്കൂറുകൾക്ക് ശേഷം ഫ്‌ളോറിഡയിൽ എത്തിയപ്പോഴാണ് രസകരമായ സംഭവങ്ങൾ അരങ്ങേറിയത്.

വിമാനത്തിൽവച്ച് മെലാനിയ വസ്ത്രങ്ങൾ മാറിയിരുന്നു. പുതിയ ഡിസൈനർ നൽകിയ വേഷത്തിലേക്ക് മാറിയെങ്കിലും വിമാനം ലാൻഡിംഗിന് ശേഷം ഫോട്ടോ എടുക്കുന്നതിൽ വിമുഖത കാണിച്ച മെലാനിയയുടെ നടപടി ആശ്ചര്യം ഉളവാക്കിയിരുന്നു. വൈറ്റ് ഹൗസിൽ നിന്നും ഇറങ്ങേണ്ടി വന്നതിന്റെ നിരാശ പ്രകടമാക്കുന്നതാണ് മെലാനിയയുടെ നടപടി.

ട്രംപ് ക്യാമറയിലേക്ക് മുന്നിലേക്ക് തിരിഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് അഭിവാദ്യം ചെയത്‌പ്പോൾ മെലാനിയ ഫോട്ടോയിൽ ഉൾപ്പെടാതിരിക്കാൻ വേഗത്തിൽ നടന്ന് അകലുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കകം വൈറലായി. ഒട്ടേറെ കമന്റുകളാണ് വീഡിയോയ്്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്.

 

'മെലാനിയ തമാശയോടെയല്ല ഇതൊക്കെ കാണുന്നത്. ആദ്യ 90 ദിവസത്തിനുള്ളിൽ വിവാഹമോചന പേപ്പറുകൾ ഫയൽ ചെയ്യുമെന്ന് പ്രവചിക്കുന്നുവെന്ന് ഒരാൾ കുറിച്ചു. 'വിവാഹമോചന രേഖകളിൽ ഉടൻ ഒപ്പിടാൻ അവൾ ആഗ്രഹിക്കുന്നു,' മറ്റൊരാൾ എഴുതി. 'മെലാനിയ അധികാരത്തിൽ നിന്ന് പുറത്തുപോകുന്നതുവരെ ഓരോ മിനിറ്റിലും എണ്ണുന്നു, അവർക്ക് വിവാഹമോചനം നേടാം. എന്നാണ് ഒരാൾ കമന്റ് ചെയ്തത്.

'ആ ക്ലിപ്പ് അവസാനിക്കുന്നതിനുമുമ്പ് വിവാഹമോചന പേപ്പറുകൾ വിതരണം ചെയ്യുകയായിരുന്നു,' മറ്റൊരാൾ പറഞ്ഞു, 'അവൾ തിരക്കിലാണ്. 10 ൽ വിവാഹമോചന അഭിഭാഷകനുമായി ഒരു കൂടിക്കാഴ്ച നടത്തി. 'മറ്റൊരാളുടെ കമന്റ് ഇങ്ങനെ. 'അവളുടെ വിവാഹത്തിനു ശേഷമുള്ള നിബന്ധനകൾ കാലഹരണപ്പെട്ടുവെന്നാണ് ഒരാൾ ട്വിറ്ററിൽ കുറിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP