Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബംഗ്ലാദേശിനെ ഷെയ്ഖ് ഹസീന വീണ്ടും നയിക്കും; തിരഞ്ഞെടുപ്പ് ഫലങ്ങൾ വിരൽ ചൂണ്ടുന്നത് അധികാരത്തിലേക്കുള്ള ഹസീനയുടെ നാലാം വരവ്; അധികാരം പിടിച്ചെടുക്കാൻ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുമായുള്ള പോരാട്ടത്തിൽ ജനമനസ് ഒപ്പം നിന്നത് ഹസീനയ്‌ക്കൊപ്പം

ബംഗ്ലാദേശിനെ ഷെയ്ഖ് ഹസീന വീണ്ടും നയിക്കും; തിരഞ്ഞെടുപ്പ് ഫലങ്ങൾ വിരൽ ചൂണ്ടുന്നത് അധികാരത്തിലേക്കുള്ള ഹസീനയുടെ നാലാം വരവ്; അധികാരം പിടിച്ചെടുക്കാൻ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുമായുള്ള പോരാട്ടത്തിൽ ജനമനസ് ഒപ്പം നിന്നത് ഹസീനയ്‌ക്കൊപ്പം

മറുനാടൻ ഡെസ്‌ക്‌

ധാക്ക : ബംഗ്ലാദേശിന്റെ തലപ്പത്തേക്ക് ഷെയ്ഖ് ഹസീന വീണ്ടും ചുവട് വയ്ക്കും. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുന്ന വേളയിൽ ജനമനസ് ഹസീനയ്‌ക്കൊപ്പമായിരുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. പ്രതിപക്ഷ സഖ്യത്തെ അപ്പാടെ പിന്തള്ളി ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് മികച്ച മുന്നേറ്റമാണ് ഇത്തവണ നടത്തിയത്. ഇതോടെ ബംഗ്ലാദേശിൽ തുടർച്ചയായി നാലു തവണ അധികാരത്തിലെത്തുന്നുവെന്ന റെക്കോർഡും ഹസീന സ്വന്തമാക്കുകയാണ്. രാഷ്ട്രീയത്തിലെ കുടിപ്പകയുള്ള രണ്ടു വനിതാപ്രതിയോഗികൾ തമ്മിലുള്ള തീപാറുന്ന പോരാട്ടമായിരുന്നു രാജ്യത്തു നടന്നത്.

ഭരണം തുടരാൻ ഷെയ്ഖ് ഹസീനയും പിടിച്ചെടുക്കാൻ മുൻ പ്രധാനമന്ത്രി ഖാലിദ സിയയും തമ്മിലായിരുന്നു മത്സരം. ജയിലിൽ നിന്നാണു ഖാലിദ് സിയ മത്സരം നയിച്ചത്. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് 10 വർഷത്തെ തടവുശിക്ഷയനുഭവിക്കുകയാണു ഖാലിദ സിയ. 6 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിലായിരുന്നു തിരഞ്ഞെടുപ്പ്. എന്നിട്ടും തിരഞ്ഞെടുപ്പുദിവസമായ ഞായറാഴ്ച 12 പേർ കൊല്ലപ്പെട്ടു. പ്രചാരണ സമയത്ത് അവാമി ലീഗ് പാർട്ടിയുടെയും സിയയുടെ ബംഗ്ലാദേശ് നാഷനൽ പാർട്ടിയുടെയും (ബിഎൻപി) പ്രവർത്തകർ തമ്മിൽ വിവിധയിടങ്ങളിൽ നടന്ന ഏറ്റുമുട്ടലുകളിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു.

2014ലെ പൊതുതിരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്നെങ്കിലും ഇത്തവണ പ്രശസ്ത അഭിഭാഷകൻ കമാൽ ഹുസൈൻ മുൻകയ്യെടുത്തുള്ള ദേശീയ ഐക്യമുന്നണി സഖ്യത്തിന്റെ ഭാഗമായാണു ബിഎൻപി രംഗത്തുള്ളത്.  ഖാലിദയുടെ മകൻ താരീഖ് റഹ്മാൻ, ഹസീനയ്‌ക്കെതിരെ 2004ലെ ഗ്രനേഡ് ആക്രമണക്കേസിൽ പിടികിട്ടാപ്പുള്ളിയായി ലണ്ടനിലാണെങ്കിലും ബിഎൻപി ആക്ടിങ് മേധാവിയാണ്.

പ്രധാന നേതാക്കൾ രംഗത്തില്ലാതെയായിരുന്നു ബിഎൻപിയുടെ പോരാട്ടം. പാർലമെന്റിൽ ഭൂരിപക്ഷം ലഭിക്കാൻ വേണ്ടത് 151 സീറ്റ്. 1971ൽ, പാക്കിസ്ഥാനിൽനിന്നു സ്വാതന്ത്ര്യം നേടിയശേഷം നടന്ന 11ാമത്തെ തിരഞ്ഞെടുപ്പാണിത്. അധികാര ദുർവിനിയോഗം നടത്തിയാണു തിരഞ്ഞെടുപ്പ് ഹസീന തനിക്കനുകൂലമാക്കിയതെന്നു പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP