Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാ അമേരിക്കക്കാർക്കും സൗജന്യമായ വിശ്വാസ്യതയുള്ള കോവിഡ് പരിശോധന നടപ്പാക്കും; മഹാമാരിയെ നേരിടാൻ ദേശീയ അടിസ്ഥാനത്തിൽ മാർഗനിർദേശങ്ങൾ കൊണ്ടുവരും; പ്രായമേറിയവർക്കും ഉയർന്ന റിസ്‌ക് ഉള്ളവർക്കും സംരക്ഷണമേകും; കോവിഡ് നേരിടാൻ ബൈഡൻ-ഹാരിസ് ഏഴിന പദ്ധതി; ട്രംപിന്റെ കോവിഡ് നയങ്ങൾ പൊളിച്ച് എഴുതുന്നു

എല്ലാ അമേരിക്കക്കാർക്കും സൗജന്യമായ വിശ്വാസ്യതയുള്ള കോവിഡ് പരിശോധന നടപ്പാക്കും; മഹാമാരിയെ നേരിടാൻ ദേശീയ അടിസ്ഥാനത്തിൽ മാർഗനിർദേശങ്ങൾ കൊണ്ടുവരും; പ്രായമേറിയവർക്കും ഉയർന്ന റിസ്‌ക് ഉള്ളവർക്കും സംരക്ഷണമേകും; കോവിഡ് നേരിടാൻ ബൈഡൻ-ഹാരിസ് ഏഴിന പദ്ധതി; ട്രംപിന്റെ കോവിഡ് നയങ്ങൾ പൊളിച്ച് എഴുതുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: കോവിഡ് മഹാമാരി പടർന്നു പടിക്കുമ്പോഴും ഇത് ഒരു രോഗമേ അല്ല എന്ന നിലപാടിലായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ തെറ്റായ നയങ്ങൾ ആണ് അമേരിക്കയിൽ കോവിഡ് പടരാൻ ഇടയാക്കിയതെന്ന് വ്യാപക വിമർശനം ഉണ്ടായിരുന്നു. എന്നാൽ ട്രംപിന്റെ നയങ്ങൾ പൊളിച്ചെഴുതി കോവിഡിനെ പിടിച്ചുകെട്ടാൻ യുഎസിന്റെ നിയുക്ത പ്രസിഡന്റ് ജോ ബൈഡനും നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസും പ്രത്യേക ദൗത്യസേനയ്ക്കു രൂപം നൽകുകയാണ്.

ഇന്ത്യൻ വംശജനായ യുഎസ് മുൻ സർജൻ ജനറൽ വിവേക് മൂർത്തിയും ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ കമ്മിഷണർ ഡേവിഡ് കെസ്ലറും യേൽ പ്രഫസർ മാർസെല്ല നുനെസ് സ്മിത്തുമാണ് സംഘത്തിന്റെ തലപ്പത്തുള്ളത്.അടുത്ത വർഷം ജനുവരി 20ന് ഔദ്യോഗികമായി ചുമതലയേറ്റെടുക്കുമ്പോൾ ബൈഡൻ ഹാരിസ് സംഘത്തിനു മുന്നിൽ കോവിഡിനെ നേരിടാനുള്ള വ്യക്തമായ രൂപരേഖയായിരിക്കും ഇവർ നൽകുക. തങ്ങളുടെ കോവിഡ് പ്രതിരോധ പദ്ധതിയെക്കുറിച്ചുള്ള ഏഴു പോയിന്റ് അജൻഡ ബൈഡനും ഹാരിസും പറത്തുവിട്ടിരുന്നു. 9 മാസമായി ട്രംപ് ഭരണകൂടം നടത്തിവന്നിരുന്ന പ്രതിരോധ നടപടികളെ പൊളിച്ചെഴുതുന്ന സമീപനമാണ് ഈ അജൻഡയിലുള്ളത്.

എല്ലാ അമേരിക്കക്കാർക്കും സൗജന്യ, വിശ്വാസ്യതയുള്ള കോവിഡ് പരിശോധന നടപ്പാക്കും.
പിപിഇ കിറ്റുകളുടെ പ്രശ്നങ്ങൾ പരിഹരിക്കും. എങ്ങനെയാണ് മഹാമാരിയെ സ്‌കൂളുകളും ചെറു കച്ചവട സ്ഥാപനങ്ങളും കുടുംബങ്ങളും നേരിടേണ്ടതെന്നതിന് ദേശീയ അടിസ്ഥാനത്തിൽ മാർഗനിർദേശങ്ങൾ കൊണ്ടുവരും.ചികിത്സയും വാക്സീനും ഫലപ്രദമായി എല്ലാവർക്കും ലഭ്യമാക്കുന്നതിന് പദ്ധതി തയാറാക്കും.പ്രായമേറിയവർക്കും ഉയർന്ന റിസ്‌ക് ഉള്ളവർക്കും സംരക്ഷണമേകും. ചൈനയിൽനിന്നുള്ളതുൾപ്പെടെ മഹാമാരികൾ മുൻകൂട്ടിക്കാണുവാനും പ്രതിരോധിക്കാനുള്ള പുനരുദ്ധാരണ, വിപുലീകരണ നടപടികളും വിഭാവനം ചെയ്യും.ദുരിത സമയങ്ങളെ അമേരിക്കൻ ജനങ്ങൾ എങ്ങനെ നേരിടണമെന്ന് ഗവർണർമാരോടും മേയർമാരോടും ആലോചിച്ചു തീരുമാനമെടുക്കുമെന്നും ഇവർ അറിയിച്ചു.

2017ൽ ട്രംപ് അധികാരമേറ്റെടുത്തതിനു പിന്നാലെ അന്ന് സർജൻ ജനറലായിരുന്ന വിവേക് മൂർത്തിയോട് രാജിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. 2014ൽ ബറാക് ഒബാമയാണ് നാലുവർഷത്തേക്ക് മൂർത്തിയെ നിയമിച്ചത്. എന്നാൽ കാലാവധിയെത്തുന്നതിനു മുൻപ് രാജിവയ്ക്കാൻ ട്രംപ് മൂർത്തിയോട് ആവശ്യപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP