Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുട്ടിയായിരിക്കുമ്പോൾ തുടങ്ങിയ കേസ് തീർന്നത് 80 ാം വയസിൽ; മുക്കാറാമിന് മാത്രമല്ല ഇന്ത്യക്കും ഇത് സന്തോഷത്തിന്റെ ദിവസം; ഹൈദരാബാദ് നൈസാം ലണ്ടൻ ബാങ്കിൽ നിക്ഷേപിച്ച വൻതുകയെ ചൊല്ലിയുള്ള തർക്കത്തിൽ പാക്കിസ്ഥാന് തിരിച്ചടി; 35 ദശലക്ഷം പൗണ്ടിന്റെ അവകാശ തർക്കത്തിൽ നൈസാമിന്റെ പിന്തുടർച്ചാവകാശികൾക്കും ഇന്ത്യക്കും അനുകൂലവിധി പുറപ്പെടുവിച്ച് ലണ്ടൻ കോടതി

കുട്ടിയായിരിക്കുമ്പോൾ തുടങ്ങിയ കേസ് തീർന്നത് 80 ാം വയസിൽ; മുക്കാറാമിന് മാത്രമല്ല ഇന്ത്യക്കും ഇത് സന്തോഷത്തിന്റെ ദിവസം; ഹൈദരാബാദ് നൈസാം ലണ്ടൻ ബാങ്കിൽ നിക്ഷേപിച്ച വൻതുകയെ ചൊല്ലിയുള്ള തർക്കത്തിൽ പാക്കിസ്ഥാന് തിരിച്ചടി; 35 ദശലക്ഷം പൗണ്ടിന്റെ അവകാശ തർക്കത്തിൽ നൈസാമിന്റെ പിന്തുടർച്ചാവകാശികൾക്കും ഇന്ത്യക്കും അനുകൂലവിധി പുറപ്പെടുവിച്ച് ലണ്ടൻ കോടതി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: പാക്കിസ്ഥാനുമായി പതിറ്റാണ്ടുകൾ പഴക്കമുള്ള നിയമ തർക്കത്തിൽ ഇന്ത്യക്ക് അനുകൂലമായി യുകെ കോടതിയുടെ വിധി. ഹൈദരാബാദ് നൈസാം ലണ്ടൻ ബാങ്കിൽ നിക്ഷേപിച്ച പണത്തിന്റെ അവകാശ തർക്കം സംബന്ധിച്ച കേസിലാണ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് േൈഹക്കാടതി അനുകൂല വിധി പുറപ്പെടുവിച്ചത്. 1947 ലെ വിഭജനകാലത്ത് നൈസാം ലണ്ടൻ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച തുകയെ ചൊല്ലിയായിരുന്നു തർക്കം. 1948ൽ ഒരു മില്യൺ പൗണ്ടാണ് നൈസാം ബാങ്കിൽ നിക്ഷേപിച്ചത്. ഇന്ന് അതിന്റെ മൂല്യം ഏകദേശം 35 ദശലക്ഷം പൗണ്ട് വരും. ഇന്ത്യയും നൈസാമിന്റെ പിന്തുടർച്ചക്കാരുമാണ് പാക്കിസ്ഥാനെതിരായ കേസിലെ കക്ഷികൾ.

ജവഹർലാൽ നെഹ്‌റുവിന്റെയും സർദാർ വല്ലഭായി പട്ടേലിന്റെയും നേതൃത്വത്തിൽ ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് നൈസാമിന്റെ ധനമന്ത്രി വൻ തുക ബ്രിട്ടനിലെ ബാങ്കിൽ നിക്ഷേപിച്ചത്. ലണ്ടനിലെ പാക് ഹൈ കമീഷണറായിരുന്ന ഹബീബ് ഇബ്രാഹിമിന്റെ പേരിലായിരുന്നു പണം കൈമാറിയത്. നൈസാമിന്റെ പിൻഗാമികളായ മുക്കാറാം ജാ രാജകുമാരനും ഇളയ സഹോദരൻ മുഫക്കം ജായും നിയമയുദ്ധത്തിൽ കേന്ദ്ര സർക്കാരിനൊപ്പം ചേർന്നിരുന്നു.

നൈസാം ഏഴാമനാണ് ഈ ഫണ്ടിന്റെ അവകാശിയെന്നും, അദ്ദേഹത്തിന്റെ പിന്തുടർച്ചാവകാശിയായ നൈസാം എട്ടാമനും ഭാരതസർക്കാരുമാണ് ഇപ്പോഴത്തെ അവകാശികളെന്നും ജസ്റ്റിസ് മാർക്കസ് സ്മിത്ത് വിധിന്യായത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ തങ്ങളാണ് അവകാശികളെന്ന പാക് വാദം കോടതി തള്ളി. ലണ്ടനിലെ പാക് ഹൈക്കമീഷണറായിരുന്ന ഹബീബ് ഇബ്രാഹിമിന്റെ പേരിലായിരുന്നു പണം കൈമാറിയത്. ഇതിനെ ചുവടുപിടിച്ചാണ് പാക്കിസ്ഥാൻ പണത്തിന് അവകാശവാദം ഉന്നയിച്ചത്. 70 വർഷത്തോളം പഴക്കമുള്ള കേസാണിത്. ലണ്ടനിലെ നാഷണൽ വെസ്റ്റ്മിനിസ്റ്റർ ബാങ്കിലാണ് നിലവിൽ നൈസാമിന്റെ സ്വത്തുക്കൾ സൂക്ഷിച്ചിരിക്കുന്നത്. നൈസാമിന്റെ നിലവിലെ പിൻഗാമി ഇന്ത്യക്ക് അനുകൂലമായതോടെയാണ് കേസിൽ ഇന്ത്യ വിജയിച്ചത്.

1948ൽ ഒരു മില്യൺ പൗണ്ടാണ് നൈസാം ബാങ്കിൽ നിക്ഷേപിച്ചത്. ഇന്ന് അതിന്റെ മൂല്യം ഏകദേശം 35 മില്യൺ പൗണ്ട് ആയാണ് നിശ്ചയിച്ചത്. ഇന്ത്യയും നൈസാമിന്റെ പിന്തുടർച്ചക്കാരുമാണ് പാക്കിസ്ഥാനെതിരായ കേസിലെ കക്ഷികൾ. നൈസാം ലണ്ടനിൽ നിക്ഷേപിച്ച സ്വത്തുക്കൾ തങ്ങൾക്കവകാശപ്പെട്ടതാണെന്ന് മുക്കാറം ജാക്കെതിരെ 2013ലാണ് പാക്കിസ്ഥാൻ പരാതി നൽകിയത്. 1948ലാണ് കേസ് തുടങ്ങുന്നത്. ഹൈദരാബാദ് ആ സമയം ഇന്ത്യയിൽ ലയിച്ചിരുന്നില്ല. 1950ൽ തന്റെ അനുവാദമില്ലാതെ പണം കൈമാറ്റം ചെയ്യരുതെന്നും പണം തിരികെ വേണമെന്നും മുക്കാറം ജാ ആവശ്യപ്പെട്ടു. എന്നാൽ, പാക്കിസ്ഥാനുമായി കരാറില്ലാതെ പണം നിരികെ നൽകാനാകില്ലെന്ന് ബാങ്ക് അറിയിച്ചു. അതോടെ അദ്ദേഹം ബാങ്കിനെതിരെ ഹൗസ് ഓഫ് ലോർഡ്‌സിൽ പരാതി നൽകി. 2013ൽ നിക്ഷേപത്തിൽ പാക്കിസ്ഥാൻ അവകാശം ഉന്നയിച്ചതോടെ നൈസാമിന്റെ പിന്തുടർച്ചക്കാരെ ഇന്ത്യ പിന്തുണച്ചു. കേസ് ആരംഭിക്കുമ്പോൾ മുക്കാറം കുട്ടിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ 80ാം വയസ്സിൽ അനുകൂല വിധിയുണ്ടായതിൽ സന്തോഷമുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. മുക്കാറം ജാ ഇപ്പോൾ തുർക്കിയിലാണ് താമസിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP