Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അമേരിക്കൻ മാധ്യമങ്ങൾ ഇന്ത്യാവിരുദ്ധ വാർത്തകൾ നൽകുന്നു; കാശ്മീരുമായി ബന്ധപ്പെട്ട് യു.എസ് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അയഥാർഥ്യം; നമ്മൾ അത് വിട്ടുകൊടുക്കരുത്, നമ്മൾ അതിനെ എതിർക്കണം; വാഷിങ്ടൺ പോസ്റ്റിനെ അടക്കം വിമർശിച്ചു ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

അമേരിക്കൻ മാധ്യമങ്ങൾ ഇന്ത്യാവിരുദ്ധ വാർത്തകൾ നൽകുന്നു; കാശ്മീരുമായി ബന്ധപ്പെട്ട് യു.എസ് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അയഥാർഥ്യം; നമ്മൾ അത് വിട്ടുകൊടുക്കരുത്, നമ്മൾ അതിനെ എതിർക്കണം; വാഷിങ്ടൺ പോസ്റ്റിനെ അടക്കം വിമർശിച്ചു ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: അമേരിക്കൻ മാധ്യമങ്ങളുടെ ഇന്ത്യയിലെ ഇടപെടലുകളെ വിമർശിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. വാഷിങ്ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള അമേരിക്കൻ മുഖ്യധാരാ മാധ്യമങ്ങൾ ഇന്ത്യയെ പക്ഷപാതപരമായി കവറേജ് ചെയ്യുന്നു എന്ന വിമർശനമാണ് ജയശങ്കർ ഉന്നയിച്ചത്. യു.എസിലെ ഇന്ത്യൻ-അമേരിക്കൻ വംശജരുടെ സമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ വിമർശനം.

'ഞാൻ മാധ്യമങ്ങളെ നോക്കുന്നു. നിങ്ങൾക്കറിയാവുന്ന ചില പത്രങ്ങളുണ്ട്. ഈ പട്ടണത്തിൽ ഉൾപ്പെടെ അവർ എന്താണ് എഴുതാൻ പോകുന്നത്' ജയശങ്കർ പറഞ്ഞു. വാഷിങ്ടൺ ഡിസിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ദേശീയ ദിനപത്രമാണ് പ്രശസ്തമായ വാഷിങ്ടൺ പോസ്റ്റ്. നിലവിൽ ആമസോണിലെ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലാണ് പത്രം. 'നോക്കൂ, ഇന്ത്യ എത്രയധികം അതിന്റെ വഴിക്ക് പോകുന്നുവോ, തങ്ങളാണ് ഇന്ത്യയുടെ സംരക്ഷകരും രൂപകൽപ്പകരും എന്ന് വിശ്വസിക്കുന്ന ആളുകൾക്ക് ഇന്ത്യയിൽ സ്ഥാനം നഷ്ടപ്പെടും. ഈ സംവാദകർ പുറത്ത് വരും. -ഈ രാജ്യത്ത് 'ഇന്ത്യ വിരുദ്ധ ശക്തികൾ' വർദ്ധിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ജയശങ്കർ പറഞ്ഞു.

അത്തരം ഗ്രൂപ്പുകൾ 'ഇന്ത്യയിൽ വിജയിക്കുന്നില്ല' എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. അത്തരം ഗ്രൂപ്പുകൾ പുറത്തു നിന്ന് വിജയിക്കാൻ ശ്രമിക്കുമെന്നും അല്ലെങ്കിൽ പുറത്ത് നിന്ന് ഇന്ത്യയെ രൂപപ്പെടുത്താൻ ശ്രമിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കശ്മീർ വിഷയങ്ങൾ അടക്കം മന്ത്രി പരാർമശിച്ചു. 'മാധ്യമങ്ങൾ എന്താണ് കവർ ചെയ്യുന്നത്? മാധ്യമങ്ങൾ എന്താണ് കവർ ചെയ്യാത്തത്' -വിദേശകാര്യ മന്ത്രി ചോദിച്ചു. കശ്മീരുമായി ബന്ധപ്പെട്ട് യു.എസ് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അയഥാർഥ്യമാണെന്നും അദ്ദേഹം പറഞ്ഞു.

'നമ്മൾ അത് വിട്ടുകൊടുക്കരുത്. നമ്മൾ അതിനെ എതിർക്കണം. നമ്മൾ വിദ്യാഭ്യാസം നൽകണം. ആഖ്യാനം രൂപപ്പെടുത്തണം. ഇതൊരു മത്സര ലോകമാണ്. നമ്മുടെ സന്ദേശങ്ങൾ പുറത്തെടുക്കേണ്ടതുണ്ട്. അതാണ് നിങ്ങൾക്കുള്ള എന്റെ സന്ദേശം' -അമേരിക്കയിലെ ഇന്ത്യക്കാരോട് അദ്ദേഹം പറഞ്ഞു.

അതേസമയം ധ്രുവീകരിക്കപ്പെട്ട ഇന്നത്തെ ലോകത്ത് ഇന്ത്യയുടെ ശബ്ദത്തിനു കൂടുതൽ പ്രാധാന്യമുണ്ടെന്നു എസ്.ജയശങ്കർ ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) പൊതുസഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പാശ്ചാത്യ ഇതര ലോകത്തിന്റെ ശബ്ദമായി ഇന്ത്യ മാറി. വികസ്വര രാജ്യങ്ങൾക്കുവേണ്ടി സംസാരിക്കുന്ന ഇന്ത്യ അത്തരം രാജ്യങ്ങളുടെ പ്രശ്‌നങ്ങൾ രാജ്യാന്തര വേദിയിൽ എത്തിക്കുന്നതിൽ വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു. 2 വർഷത്തെ കോവിഡ് ഇടവേളയ്ക്കുശേഷമാണു യുഎന്നിൽ നേരിട്ടുള്ള പൊതുസഭ നടക്കുന്നത്.

'കഴിഞ്ഞ വർഷം ഗ്ലാസ്ഗോയിൽ നടന്ന യുഎൻ കാലാവസ്ഥാ സമ്മേളനത്തിലും അടുത്തയിടെ നടന്ന മറ്റുചില രാജ്യാന്തര സമ്മേളനങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ച് ഒട്ടേറെ ആളുകൾ എന്നോട് സംസാരിച്ചു. രാജ്യത്തെ വേറിട്ട ഭൂപ്രകൃതിയും മോദിയുടെ നേതൃത്വവുമാണ് ഇന്ത്യയെ നിർണായകമാക്കുന്നത്.ജി20 രാജ്യങ്ങളുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് ഭക്ഷണം, ഊർജ സുരക്ഷ, പരിസ്ഥിതി, വായ്പ തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഗ്രൂപ്പിലെ സ്വാധീനശക്തികളുമായി ചർച്ച നടത്തുമെന്നും യുഎൻ ജനറൽ അസംബ്ലിക്കു ശേഷം ജയശങ്കർ മാധ്യമപ്രവർത്തകരോടു പറഞ്ഞു.ഡിസംബർ 1 മുതൽ 2023 നവംബർ 30 വരെയാണ് ഇന്ത്യ ജി20 അധ്യക്ഷപദവി വഹിക്കുന്നത്.

യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് ഇന്ത്യയ്ക്കും ബ്രസീലിനും റഷ്യയുടെ പിന്തുണയും ലഭിച്ചു.. യുഎൻ പൊതുസഭയുടെ 77-ാം സെഷനിലാണു റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ് ഇന്ത്യയ്ക്കു പിന്തുണ അറിയിച്ചത്. വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ പ്രസംഗത്തിന് ഒരു മണിക്കൂർ മുൻപായിരുന്നു ഇദ്ദേഹം സംസാരിച്ചത്. ആഫ്രിക്കൻ, ഏഷ്യൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ പ്രാതിനിധ്യം വിശാലമാക്കുന്നതിലൂടെ രക്ഷാസമിതിയെ കൂടുതൽ ജനാധിപത്യപരമാക്കാനുള്ള സാധ്യതയാണു റഷ്യ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP