Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202219Friday

ബ്രെക്സിറ്റ് കഴിഞ്ഞിട്ടും യൂറോപ്യൻ കോടതി വിധി എങ്ങനെ ബാധകമാകും? റുവാണ്ട നാടുകടത്തൽ നടക്കില്ലെ? ബ്രിട്ടീഷ് കോടതികളെക്കാൾ എങ്ങനെ യൂറോപ്യൻ കോടതിക്ക് അധികാരം? അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് മാറ്റുന്നതിനെ ബ്രിട്ടീഷ് ജനങ്ങൾ എങ്ങനെ കാണുന്നു ?

ബ്രെക്സിറ്റ് കഴിഞ്ഞിട്ടും യൂറോപ്യൻ കോടതി വിധി എങ്ങനെ ബാധകമാകും? റുവാണ്ട നാടുകടത്തൽ നടക്കില്ലെ? ബ്രിട്ടീഷ് കോടതികളെക്കാൾ എങ്ങനെ യൂറോപ്യൻ കോടതിക്ക് അധികാരം? അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് മാറ്റുന്നതിനെ ബ്രിട്ടീഷ് ജനങ്ങൾ എങ്ങനെ കാണുന്നു ?

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: അനധികൃത കുടിയേറ്റ പ്രശ്നം പരിഹരിക്കാൻ ഇന്ത്യൻ വംശജയായ ഹോം സെക്രട്ടറി പ്രീതി പട്ടേൽ കൊണ്ടുവന്ന റുവാണ്ടൻ പദ്ധതി അട്ടിമറിക്കപ്പെടുമോ ? ചൊവ്വാഴ്‌ച്ച പറന്നുയരാൻതീരുമാനിച്ചിരുന്ന ആദ്യ വിമാനം റദ്ദാക്കേണ്ടിവന്നത് യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ ഇടപെടൽ മൂലമായിരുന്നു. കോടതിയുടെ ഈ ഇടപെടൽ ആശ്ചര്യാജനകമാണെന്നായിരുന്നു പ്രീതി പടേലിന്റെ പ്രതികരണം. എന്നാൽ ഈ സംഭവം ബ്രിട്ടനിലെ സാധാരണക്കാരുടേ മനസ്സിൽ നിരവധി സംശയങ്ങൾ ഉണർത്തിയിട്ടുണ്ട്. അതിലൊന്നാണ് യൂറോപ്യൻ യൂണീയനിൽ നിന്നും പുറത്തു വന്നിട്ടും യൂറോപ്യൻ കോടതിയുടെ വിധി എന്തിനു മാനിക്കണം എന്നതാണ്.

വ്യക്തികളുടേയും ഭരണകൂടങ്ങളുടേയുംമനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച പരാതികൾക്ക് പരിഹാരമുണ്ടാക്കാനായി 1959 ൽ സ്ഥാപിച്ച അന്താരാഷ്ട്രെ കോടതിയാണ് യൂറോപ്യൻ മനുഷ്യാവകാശ കോടതി. മനുഷ്യാവകാശങ്ങളേയും രാഷ്ട്രീയാവകാശങ്ങളേയും സംരക്ഷിക്കാൻ ബാദ്ധ്യസ്ഥമായ യൂറോപ്യൻ കൺവെൻഷൻ ഓൺ ഹ്യൂമൻ റൈറ്റ്സിന്റെ ഭാഗമണിത്. 2021 ജനുവരി 1 ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടെങ്കിലും യൂറോപ്യൻ കൺവെൻഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് വിട്ടിരുന്നില്ല.

ഈ കൺവെൻഷനു കാരണമായ കൗൺസിൽ ഓഫ് യൂറോപ്പിലെ46 അംഗരാജ്യങ്ങളിൽ ഒന്നാണ് ബ്രിട്ടൻ അതുകൊണ്ടു തന്നെ ഈ കോടതിയുടെ വിധി രാജ്യം അനുസരിക്കേണ്ടതുണ്ട്. ബ്രെക്സിറ്റിനു ശേഷം യൂറോപ്യൻ യൂണീയന്റെ നിയമങ്ങൾക്ക് ബ്രിട്ടീഷ് നിയമങ്ങൾക്ക് മേൽ ഉണ്ടായിരുന്ന പ്രാമുഖ്യം ഇല്ലാതായെങ്കിലും യൂറോപ്യൻ കൺവെൻഷൻ ഓൺ ഹ്യൂമൻ റൈറ്റ്സ് നിയമങ്ങൾ ഇപ്പോഴും ബ്രിട്ടന് ബാധകമാണ്.

ബ്രിട്ടനിലെ ഇടതുപക്ഷ ചായ്വുള്ള ചില അഭിഭാഷകർ തന്നെയാണ് റുവാണ്ടയിലേക്ക് അയയ്ക്കാൻ തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു ഇറാൻ പൗരനു വേണ്ടി യൂറോപ്യൻ മനുഷ്യാവകാശ കോടതിയെ സമീപിച്ചത്. റുവണ്ടയിലെ നിലവിലെ ക്രമസമാധാന പ്രശ്നങ്ങളുംദുർബലമായ ആരോഗ്യ സംരക്ഷണമേഖലയുമൊക്കെ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മത്രമല്ല, മനുഷ്യാവകാശ നിയമത്തെ അനുസരിച്ചുകൊണ്ടുള്ളതാണോ പുതിയ നിയമം എന്ന സംശയവും അതിൽ പ്രകടിപ്പിച്ചിരുന്നു.

അതേസമയം ഈ നിയമത്തിന്റെ ലീഗൽ റീവ്യു അടുത്ത മാസം നടക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. നിയമം പ്രാബല്യത്തിൽ വരുത്താനുള്ള എല്ലാ നടപടികളും പൂർത്തിയാക്കുന്നതുവരെ നാടുകടത്തൽ നിർത്തിവെച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവാണ് ഇപ്പോൾ കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ആദ്യ വിമാനം റദ്ദാക്കേണ്ടി വന്നെങ്കിലും ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയതിനു ശേഷം ഈ പദ്ധതിയുമായി മുൻപോട്ട് പോകാൻ തന്നെയാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

അതിനിടയിൽ ഇത്രപെട്ടെന്ന് യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ നിന്നും ഇക്കാര്യത്തിൽ ഒരു ഉത്തരവുണ്ടായതിനേയും പലരും സംശയ ദൃഷ്ടിയോടെയാണ് നോക്കുന്നത്. കോവിഡിനു മുൻപായി 2018 അവസാനത്തിൽ ഏകദേശം 10,000 പരാതികൾ പ്രാഥമിക അന്വേഷണത്തിനായി ഈ കോടതിയിൽ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. അതിൽ 1500 എണ്ണം ഒരു പതിറ്റാണ്ടിലേറെയായി കാത്തുകെട്ടികിടക്കുന്നതായിരുന്നു. എന്നിട്ടും, യു കെ സർക്കാരിനെതിരെ അടിക്കാനുള്ള ഒരു വടി കിട്ടിയപ്പോൾ ഉടനെ അത് കണ്ടെടുത്ത ജഡ്ജിമാരുടെ നടപടി സംശയാസ്പദം എന്നാണ് ഉയരുന്ന വിമർശനം.

യൂറോപ്യൻ മനുഷ്യാവകാശ കോടതി എന്നത് അമിതമായി രാഷ്ട്രീയവത്ക്കരിക്കപ്പെട്ട ഒരു സ്ഥാപനമാണെന്ന ആരോപണവും ഉയരുന്നുണ്ട്. വളരെ അവ്യക്തമായനിർവചനവുമായി മനുഷ്യാവകാശത്തെ ഏത് കാര്യത്തിനും ഉപയോഗിക്കുന്ന ഒരു പ്രവണതഇപ്പോൾ വർദ്ധിച്ചു വരികയാണെന്നും ഇക്കൂട്ടർ പറയുന്നു. നേരത്തേ, ടോണി ബ്ലെയർ പ്രധാനമന്ത്രി ആയിരുന്ന സമയത്ത് ഇസ്ലാമിക തീവ്രവാദത്തെ ചെറുക്കാൻ നടത്തിയ ചില നീക്കങ്ങളും ഈ കോടതിയുടെ ഇടപെടൽ കൊണ്ട് നടത്താൻ ആകാതെ പോയിട്ടുണ്ട്.

അതേസമയം, നിലവിലെ മനുഷ്യാവകാശ കോടതിയിലുള്ള ജഡ്ജിമാരുടെ പലരുടെയും രാജ്യങ്ങൾ പലതും മനുഷ്യാവകാശ ലംഘനങ്ങൾക്ക് കുപ്രസിദ്ധമാണെന്നതാണ്. റഷ്യ, അസർബൈജാൻ സെർബിയ, അൽബേനിയ എന്നിവിടങ്ങളിൽ നിന്നുള്ള ജഡ്ജിമാരാണ് അനധികൃത കുടിയേറ്റക്കാരുടെ മനുഷ്യാവകാശത്തെ കുറിച്ച് ആശങ്കപ്പെടുന്നത്.

അതേസമയം, ബ്രിട്ടനിലെ സാധാരണക്കാർക്ക് റുവാണ്ടൻ പദ്ധതിയെ കുറിച്ച് സമ്മിശ്ര അഭിപ്രായമാണ് ഉള്ളത്. കൺസർവേറ്റീവ് പാർട്ടി അനുഭാവികളുബ്രിക്സിറ്റ് അനുകൂലികളുംറുവാണ്ടൻ പദ്ധതിയെ പിന്തുണയ്ക്കുമ്പോൾ ലേബർ പാർട്ടി അനുയായികളും മറ്റുള്ളവരിൽ ഭൊായിഭാഗവും ഈ പദ്ധതിയെ എതിർക്കുന്നവരാണ്. ഈയടുത്തു നടത്തിയ സർവേയിൽ സർക്കാരിന്റെ റുവാണ്ടൻ പദ്ധതിയെ അനുകൂലിച്ച് 35 ശതമാനം പേർ രംഗത്ത് വന്നപ്പോൾ 45 ശതമാനം പേരാണ് അതിനെ എതിർത്തത്. 12 ശതമാനം പേർ ഇക്കാര്യത്തിൽ വ്യക്തമായ അഭിപ്രായം പറഞ്ഞില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP