Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202227Sunday

യുക്രെയിനിലെ തിരിച്ചടി മറികടക്കൻ മൂന്ന് ലക്ഷത്തോളം ചെറുപ്പക്കാരുടെ റിസർവ് സേന ഒരുക്കാൻ പുടിൻ; റഷ്യയിലെമ്പാടും യുവാക്കളുടെ പുടിൻ വിരുദ്ധ പ്രക്ഷോഭം; 800 ൽ അധികം പേരെ ജയിലിലടച്ചു; 37 നഗരങ്ങളിലേക്ക് കലാപം പടർന്നു

യുക്രെയിനിലെ തിരിച്ചടി മറികടക്കൻ മൂന്ന് ലക്ഷത്തോളം ചെറുപ്പക്കാരുടെ റിസർവ് സേന ഒരുക്കാൻ പുടിൻ; റഷ്യയിലെമ്പാടും യുവാക്കളുടെ പുടിൻ വിരുദ്ധ പ്രക്ഷോഭം; 800 ൽ അധികം പേരെ ജയിലിലടച്ചു; 37 നഗരങ്ങളിലേക്ക് കലാപം പടർന്നു

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: കേവലം രണ്ടു മൂന്ന് ദിവസങ്ങൾ കൊണ്ട് യുക്രെയിനെ കീഴടക്കി പാവസർക്കാരിനെ സ്ഥാപിച്ച് തിരിച്ചു വരാം എന്ന് കരുതി പടയ്ക്കിറങ്ങിപ്പുറപ്പെട്ട പുടിൻ ഇപ്പോൾ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന നിലയിലെത്തിയിരിക്കുകയാണ്. യുദ്ധം അവസാനിപ്പിച്ച് മടങ്ങിയാൽ അത് റഷ്യയിൽ പുടിന്റെ സ്ഥിതി പരുങ്ങലിലാക്കും. ഇപ്പോഴേ ആരോഗ്യ പ്രശ്നങ്ങളാൽ വലയുന്ന പുടിന് പിന്നെ പിടിച്ചു നിൽക്കാനാകാത്ത സാഹചര്യമാണുള്ളത്. അതേസമയം, യുദ്ധ ഭൂമിയിൽ നിന്ന് വരുന്ന വാർത്തകളാണെങ്കിൽ എല്ലാം പുടിനെ വിഷമിപ്പിക്കുന്നതുമാണ്.

ഈ സാഹചര്യത്തിലാണ് 3 ലക്ഷം പേരുടെ റിസർവ് ഫോഴ്സ് ഉണ്ടാക്കാനുള്ള പുടിന്റെ ശ്രമം. പരാജയം മറച്ചുപിടിക്കാനുള്ള ഒരു ശ്രമം മാത്രമായിട്ടാണ് പൊതുവെ ഇതിനെ വിലയിരുത്തുന്നത്. ദേശീയ ബോധമുയർത്തി ആവേശം ജനിപ്പിക്കാനുള്ള പുടിന്റെ ശ്രമമൊന്നും ഫലം കാണുന്നില്ല. ഈ നീക്കത്തിനെതിരെ റഷ്യൻ യുവാക്കൾ കലാപത്തിനിറങ്ങിയിരിക്കുകയാണ്. യുക്രെയിൻ അതിർത്തിയിലേക്ക് അയയ്ക്കുന്നതിനെതിരെ പ്രതിഷേധിച്ച് ആയിരക്കണക്കിന് യുവാക്കളാണ് തെരുവിൽ പ്രതിഷേധത്തിനെത്തുന്നത്.

മോസ്‌കോയും സെയിന്റ് പീറ്റേഴ്സ്ബർഗും ഉൾപ്പടെ 37 നഗരങ്ങളിൽ നിന്നായി കഴിഞ്ഞ ദിവസം 800 ഓളം യുവാക്കളെയാണ് അറസ്റ്റ് ചെയ്തത്. പലയിടങ്ങളിലും പ്രതിഷേധക്കാരും സുരക്ഷാ സൈനികരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാരെ ബലമായി തെരുവുകളിൽ നിന്നും നീക്കം ചെയ്യുകയാണ്. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി പ്രകടനം നടത്തുന്ന യുവാക്കൾ, പുടിനോട് അതിർത്തിയിൽ ചെന്ന് യുദ്ധം ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്. പുടിന് വേണ്ടി മരിക്കാൻ ഒരുക്കമല്ലെന്നും അവർ ഉറപ്പിച്ചു പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം 828 പേരെയായിരുന്നു അറസ്റ്റ് ചെയ്തത്. പ്രതിഷേധം ഇപ്പോഴും തുടരുന്നതിനാൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരാൻ ഇടയുണ്ട്. പ്രതിഷേധം മുറുകിയതോടെ നിരവധി റഷ്യാക്കാർ നാടുവിടാനുള്ള ഒരുക്കത്തിലാണ്. അതിർത്തികൾ ഉടൻ അടച്ചേക്കുമെന്ന ഭീതിയിൽ, കൂടുതൽ കൂടുതൽ ആളുകൾ അതിർത്തി കടക്കുവാൻ ധൃതിപ്പെട്ട് എത്തുകയാണ്.

റഷ്യൻ പൗരന്മാർക്ക് വിസ ആവശ്യമില്ലാത്ത തുർക്കി, അർമേനിയ, ജോർജിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകൾ എല്ലാം തന്നെ വിറ്റു തീർന്നതായി ആർ ബി കെ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ജോർജിയൻ അതിർത്തിയിൽ നിന്നും കുറച്ച് റഷ്യക്കാരെ തിരിച്ചയച്ചതായും റിപ്പോർട്ടുകളുണ്ട്.

പുടിൻ ആണവായുധ ഭീഷണി മുഴക്കിയതോടെ റഷ്യ ലോകരാജ്യങ്ങൾക്കിടയിൽ കൂടുതൽ ഒറ്റപ്പെടുകയാണ്. ഉടനടി യുദ്ധം നിർത്തണം എന്നാവശ്യപ്പെട്ട് ചൈന രംഗത്തെത്തി. റഷ്യയുടെ സുഹൃത്തുകൂടിയായ തുർക്കിയും റഷ്യക്കെതിരെ രംഗത്തെത്തി. പിടിച്ചെടുത്ത സ്ഥലങ്ങൾ എല്ലാം തിരികെ നൽകി യുദ്ധം അവസാനിപ്പിക്കണം എന്നാണ് തുർക്കി ആവശ്യപ്പെടുന്നത്.

ലോക രാഷ്ട്രങ്ങൾക്കിടയിൽ ഒറ്റപ്പെടുന്നതിനിടയിലാണ് സൈബീരിയയിൽ നിന്നാരംഭിച്ച യുദ്ധ വിരുദ്ധ പ്രക്ഷോഭവും. സൈന്യത്തിനെ അവഹേളിക്കുന്നതിനെതിരെ ഉണ്ടാക്കിയ കരാള നിയമം ഉപയോഗിച്ച് അതിനെ അടിച്ചമർത്താൻ പുടിൻ ശ്രമിക്കുന്നുണ്ടേങ്കിലും, അത് എത്രമാത്രം വിജയിക്കുമെന്നതാണ് അറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP