Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സമ്പൂർണ്ണ വിജയം നേടി ലുഹാൻസ്‌ക് സ്വതന്ത്രമാക്കിയെന്ന് പ്രഖ്യാപിച്ച് റഷ്യ; റഷ്യൻ ഗ്രാമമായ ബെൽഗോറോഡിൽ ബോംബിട്ട് പ്രതികാരം തീർത്ത് യുക്രെയിൻ; ബോംബാക്രമണത്തിൽ മൂന്ന് മരണവും നിരവധി നാശനഷ്ടങ്ങളും

സമ്പൂർണ്ണ വിജയം നേടി ലുഹാൻസ്‌ക് സ്വതന്ത്രമാക്കിയെന്ന് പ്രഖ്യാപിച്ച് റഷ്യ; റഷ്യൻ ഗ്രാമമായ ബെൽഗോറോഡിൽ ബോംബിട്ട് പ്രതികാരം തീർത്ത് യുക്രെയിൻ; ബോംബാക്രമണത്തിൽ മൂന്ന് മരണവും നിരവധി നാശനഷ്ടങ്ങളും

മറുനാടൻ ഡെസ്‌ക്‌

കീവ്: ലുഹാൻസ്‌ക് പ്രവിശ്യയിൽ യുക്രെയിൻ സൈന്യത്തിന്റെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന ലൈസിഷാൻസ്‌ക് മേഖലയുടെ നിയന്ത്രണം കൂടി കൈക്കലാക്കിയതോടെ ലുഹാൻസ്‌ക് പൂർണ്ണ സ്വാതന്ത്ര്യം നേടിയതായി റഷ്യൻ പിന്തുണയുള്ള വിമതർ പ്രഖ്യാപിച്ചു. ഒരാഴ്‌ച്ചയിലധികം നീണ്ടു നിന്ന കനത്ത പോരാട്ടത്തിനൊടുവിലാണ് ഈ വിജയം ഉണ്ടായിരിക്കുന്നത്. ഇതോടെ ഡോൺബാസ് മേഖലയിലെ സുപ്രധാന ഭാഗങ്ങൾ എല്ലാം തന്നെ റഷ്യയുടെ നിയന്ത്രണത്തിൽ ആയിരിക്കുകയാണ്.

റഷ്യൻ സൈന്യവും ലുഹാൻസ്‌ക് പീപ്പിൾസ് റിപ്പബ്ലിക്കിന്റെ സൈനികരും ചേർന്ന് യുക്രെയിൻ സൈനികരെ ലൈസിഷാൻസ്‌കിൽ തുരത്തിക്കൊണ്ടിരിക്കുകയാണെന്ന് നേരത്തേറഷ്യൻ പ്രതിരോധ മന്ത്രി പ്രസ്താവിച്ചിരുന്നു. റഷ്യൻ പ്രതിരോധ മന്ത്രി തന്നെയാണ് ഇപ്പോൾ ലുഹാൻസ്‌ക് സ്വതന്ത്രമായ കാര്യവും പറഞ്ഞത്. വളരെ നേരത്തേ തന്നെ റഷ്യൻ സൈന്യം കീഴടക്കിയ സെവെരോഡോണ്ട്സ്‌കിന് തൊട്ടടുത്തുള്ള നഗരമാണ് ലൈസിഷാൻസ്‌ക്.

ലുഹാൻസ്‌ക് സ്വതന്ത്രമായി എന്ന പ്രഖ്യാപനം വരുന്നതിനു മുൻപ് തന്നെ അധിനിവേശ്ക്കാർ ലൈസിഷാൻസ്‌ക് നഗരത്തെ മുച്ചൂടും മുടിപ്പിച്ചതായി ലുഹാൻസ്‌ക് ഗവർണർ ടെലെഫ്രാഫ് ആപ്പിലൂടെ തന്റെ അനുയായികളെ അറിയിച്ചിരുന്നു. ക്രൂരവും നിന്ദ്യവുമായി രീതിയിലുള്ള ആക്രമണങ്ങളാണ് റഷ്യൻ സൈന്യം നടത്തുന്നതെന്നും അതിൽ പറഞ്ഞിരുന്നു.

തിരിച്ചടിച്ച് യുക്രെയിനും

റഷ്യൻ അധിനിവേശം തുടങ്ങിയിട്ട് മാസങ്ങൾ ഇത്ര കടന്നു പോയിട്ടും യുക്രെയിൻ എന്നും പ്രതിരോധത്തിൽ ഊന്നിയാണ് നിലകൊണ്ടത്. സ്വന്തം രാജ്യത്തെ പ്രതിരോധിക്കുകയല്ലാതെ റഷ്യയെ ഏതെങ്കിലും വിധത്തിൽ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ല. എന്നാൽ, ലുഹാൻസ്‌ക് പ്രവിശ്യ സ്വതന്ത്രമായി എന്ന പ്രഖ്യാപനം വന്നതിനു തൊട്ടു പിന്നാലെ യുക്രെയിൻ ആ പതിവ് തെറ്റിച്ചു. റഷ്യൻ നഗരമായ ബെൽഗൊറോഡ് ആക്രമിച്ചുകൊണ്ടായിരുന്നു യുക്രെയിൻ തങ്ങളുടെ പുതിയ നിലപാട് വ്യക്തമാക്കിയത്. ചുരുങ്ങിയത് മൂന്ന് പേരെങ്കിലും ഈ ആക്രമണത്തിൽ മരണമടഞ്ഞതായി കരുതപ്പെടുന്നു.

യുക്രെയിൻ അതിർത്തിയിൽനിന്നും 40 കിലോമീറ്റർ (25 മൈൽ) വടക്ക് മാറി സ്ഥിതിചെയ്യുന്ന ഈ നഗരത്തിൽ ഏകദേശം 4 ലക്ഷത്തോളം പേർ താമസിക്കുന്നുണ്ട്,. നിരവധി തവണ സ്ഫോടനങ്ങൾ ഉണ്ടായതായി ബെൽഗൊറോഡ് ഗവർണർ അറിയിച്ചു. 11 അപ്പാർട്ട്മെന്റ് കെട്ടിടങ്ങളും 39 വീടുകളും തകർന്നടിഞ്ഞതായും ഗവർണർ പറഞ്ഞു. അവയിൽ അഞ്ചെണ്ണം പൂർണ്ണമായും നശിച്ചുവെന്നും അദ്ദേഹം ടെലെഗ്രാം ആപ്പിലൂടെ അറിയിച്ചു. പ്രാദേശിക സമയം അതിരാവിലെ 3 മണിക്കായിരുന്നു ആക്രമണം നടന്നതെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

വൻ സ്ഫോടന ശബ്ദം കേട്ട് ഞെട്ടി ഉണരുകയായിരുന്നു എന്ന് പ്രദേശവാസികൾ റോയിറ്റേഴ്സിനോട് പറഞ്ഞു. പല വീടുകളുടെയും ജനൽ ചില്ലുകൾ ആ ശബ്ദത്തിന്റെ ആഘാതത്തിൽ തന്നെ തകർന്നു. ഈ ആക്രമണത്തെ അതിശക്തമായി അപലപിച്ച റഷ്യൻ നേതാക്കൾ യുക്രെയിന് കനത്ത തിരിച്ചടി നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP