Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോകത്തെ ഏറ്റവും ചെലവേറിയ പാലങ്ങളിൽ ഒന്ന് തകർക്കുമെന്ന മുന്നറിയിപ്പുമായി യുക്രെയിൻ; റഷ്യയേയും ക്രീമിയയേയും ബന്ധിപ്പിക്കുന്ന പടുകൂറ്റൻ പാലം തകർന്നാൽ റഷ്യയ്ക്ക് പിടിച്ചു നിൽക്കാനാകില്ല; ആണവയുദ്ധ ഭീഷണിയിൽ വീണ്ടും ലോകം

ലോകത്തെ ഏറ്റവും ചെലവേറിയ പാലങ്ങളിൽ ഒന്ന് തകർക്കുമെന്ന മുന്നറിയിപ്പുമായി യുക്രെയിൻ; റഷ്യയേയും ക്രീമിയയേയും ബന്ധിപ്പിക്കുന്ന പടുകൂറ്റൻ പാലം തകർന്നാൽ റഷ്യയ്ക്ക് പിടിച്ചു നിൽക്കാനാകില്ല; ആണവയുദ്ധ ഭീഷണിയിൽ വീണ്ടും ലോകം

മറുനാടൻ ഡെസ്‌ക്‌

കീവ്: റഷ്യൻ യുക്രെയിൻ യുദ്ധം അവസാനമില്ലാതെ നീളുമ്പോൾ വീണ്ടും ഒരിക്കൽ കൂടി ലോകം ആണവയുദ്ധത്തിന്റെ ഭീതിയിൽ വരികയാണ്. റഷ്യയേയും, ഇപ്പോൾ റഷ്യയുടെ അധിനിവേശത്തിലുള്ളക്രീമിയയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കൂറ്റൻ പാലം തകർക്കുമെന്ന് കഴിഞ്ഞ ദിവസം യുക്രെയിനിലെ ഒരു മുതിർന്ന സൈനികോദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണിത്. പാശ്ചാത്യ ശക്തികൾ നൽകിയ ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് പാലം തകർക്കുമെന്ന് ഇക്കഴിഞ്ഞ ബുധനാഴ്‌ച്ചയായിരുന്നു മേജർ ജനറൽഡിമിത്രോ മാർചെൻകോ പറഞ്ഞത്.

പുടിന്റെ അധിനിവേശ സേനക്കെതിരെയുള്ള പോരാട്ടത്തിൽ, യുക്രെയിന്റെ കൃത്യവും നിയമപരവുമായ ഒരു ലക്ഷ്യമാണ് ആ പാലം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ സൈനികർക്ക് തെക്കൻ മേഖലയിലേക്ക് ആവശ്യസാധനങ്ങളും മറ്റും എത്തിച്ചു നൽകുന്നതിൽ വളരെ സുപ്രധാനമായ ഒരു പങ്കാണ് ഈ പാലം വഹിക്കുനന്ത്. 2.7 ബില്യൺ പൗണ്ട് ചെലവിട്ട് നിർമ്മിച്ച ഈ പാലം തകർത്താൽ പിന്നെ തെക്കൻ മേഖലയിൽ റഷ്യയുടെ നിലനിൽപ് തന്നെ അപകടത്തിലാകും.

പാശ്ചാത്യ ശക്തികളോട് ആവശ്യപ്പെട്ട ആയുധങ്ങൾ എത്തിയാൽ എപ്പോൾ ആക്രമണം തുടങ്ങും എന്ന ചോദ്യത്തിനു മറുപടിയായിട്ടായിരുന്നു, ആദ്യ ലക്ഷ്യം ആ പാലമാണെന്ന് മേജർ ജനറൽ പറഞ്ഞത്. പാശ്ചാത്യ ശക്തികളോട് കൂടുതൽ ആയുധങ്ങൾ നൽകി സഹായിക്കണമെന്ന് ഉക്രെയിൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൊടുതൽ മെച്ചപ്പെട്ട ആയുധങ്ങൾ ഇല്ലാതെ റഷ്യയുടെ ആയുധ ശക്തിക്ക് മുൻപിൽ ഏറെനാൾ പിടിച്ചു നിൽക്കാനാവില്ലെന്നും യുക്രെയിൻ വ്യക്തമാക്കുകയൂണ്ടായി.

എന്നാൽ ദീർഘദൂര ആയുധങ്ങൾ നൽകാൻ പാശ്ചാത്യ ശക്തികൾ മടിക്കുകയാണ്. അവ ആക്രമിക്കാൻ ഉപയോഗിച്ചേക്കും എന്നതിനാലാണിത്. ആക്രമണത്തെ ചെറുക്കാൻ ആവശ്യമായ ആയുധങ്ങൾ മാത്രം നൽകിയാൽ മതി എന്നതാണ് പാശ്ചാത്യ സഖ്യത്തിന്റെ നിലപാട്. ദീർഘദൂര മിസൈലുകൾ യുക്രെയിന്റെ കൈവശമെത്തിയാൽ അതുപയോഗിച്ച് ഒരു പക്ഷെ റഷ്യയ്ക്ക് നേരെ ആക്രമണം നടത്തിയേക്കാം. അങ്ങനെ വന്നാൽ അത് വീണ്ടും പല പല രാജ്യങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുവാൻ സാധ്യതയുണ്ട്.

2014-ൽ ക്രീമിയ പിടിച്ചെടുത്ത റഷ്യ 2018ൽ ആയിരുന്നു കെർക്ക് കടലിടുക്കിന്റെ മുകളിലൂടെയുള്ള ഈ പാലം പണി പൂർത്തിയാക്കിയത്. കരിങ്കടൽ മേഖലയിലെ സൈനികർക്ക് ആവശ്യമായ സാധനങ്ങളും ആയുധങ്ങളും എത്തിക്കുന്നത് ഈ പാലം വഴിയാണ്. 2022 ഫെബ്രുവരി 24 ന് യുദ്ധം ആരംഭിച്ചപ്പോൾ ഈ പാലം തന്നെയായിരുന്നു ആക്രമണത്തിനുള്ള ലോഞ്ച് പാഡായി ഉപയോഗിച്ചത്. പാലം റഷ്യൻ സൈനികർ അതീവ സുരക്ഷിതമാക്കി സംരക്ഷിക്കുന്നുണ്ടെന്നായിരുന്നു യുക്രെയിൻ മേജറിന്റെ വാക്കുകൾക്കുള്ള റഷ്യൻ പ്രതികരണം.

റഷ്യയുടെ പ്രതികരണം വന്നതിനു തൊട്ടുപിന്നാലെ ഈ പാലത്തിന്റെ വിശദമായ ഒരു ബ്ലൂപ്രിന്റ് ഇറക്കി, പാലത്തിന്റെ കാര്യം തങ്ങൾ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. അതിനിടയിൽ കരിങ്കടലിൽ തന്ത്രപ്രധാനമായ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു ദ്വീപിലേക്ക് വ്യോമ പ്രതിരോധ സംവിധാനങ്ങളുമായി പോയ റഷ്യയുടെ ഒരു നാവിക യാനം തകർത്തതായി യുക്രെയിൻ അവകാശപ്പെട്ടു.

തന്ത്രപ്രധാനമായ സ്നേക്ക് ഐലണ്ടിലേക്ക് ആയുധങ്ങളും മറ്റും കൊണ്ടുപോകുന്ന യാനമാണ് തങ്ങൾ മുക്കിയതെന്ന് യുക്രെയിൻ നേവി പറയുന്നു. യുക്രെയിൻ തീരത്തുനിന്നും 20 മൈൽ അകലെ മാറിയുള്ള ഈ ദ്വീപ് ഈ അധിനിവേശത്തിനിടയിൽ റഷ്യൻ സൈന്യം യുക്രെയിനിൽ നിന്നും പിടിച്ചെടുത്തതായിരുന്നു. ഇത് പിടിച്ചെടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച റഷ്യയുടേ പ്രധാന നാവിക കപ്പലിനെ പിന്നീട് യുക്രെയിൻ സൈന്യം ആക്രമിച്ച് തകർക്കുകയുണ്ടായി.

മോസ്‌ക്വാ എന്ന, കരിങ്കടലിലെ റഷ്യൻ നാവിക വ്യുഹത്തെ നയിച്ചിരുന്ന കപ്പൽ യുക്രെയിൻ തകർത്തതിനു ശേഷം, സ്നേക്ക് ഐലൻഡിലൊരു വ്യാമപ്രതിരോധ സംവിധാനം നിർമ്മിക്കുകയാണെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. അതിനായുള്ള ഉപകരണണങ്ങളൂം മറ്റുമാണ് ഇപ്പോൾ നശിപ്പിക്കപ്പെട്ടിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP