Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുട്ടിനെതിരെ വോട്ട് ചെയ്യാൻ മോദിക്ക് കഴിയില്ല; യുഎൻ സുരക്ഷാ കൗൺസിലിൽ റഷ്യക്കെതിരായ പ്രമേയ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ; വീറ്റോ ചെയ്ത് റഷ്യ; സമ്പൂർണ്ണ യുദ്ധവിരാമത്തിന് സമാധാനം മുൻനിർത്തിയുള്ള നയതന്ത്ര മാർഗ്ഗങ്ങൾ മാത്രം പരിഹാരമെന്ന് വിശദീകരിച്ച് ഇന്ത്യ; മോദി സർക്കാരിന്റെ റഷ്യൻ നയതന്ത്രം തുടരുമ്പോൾ

പുട്ടിനെതിരെ വോട്ട് ചെയ്യാൻ മോദിക്ക് കഴിയില്ല; യുഎൻ സുരക്ഷാ കൗൺസിലിൽ റഷ്യക്കെതിരായ പ്രമേയ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ; വീറ്റോ ചെയ്ത് റഷ്യ; സമ്പൂർണ്ണ യുദ്ധവിരാമത്തിന് സമാധാനം മുൻനിർത്തിയുള്ള നയതന്ത്ര മാർഗ്ഗങ്ങൾ മാത്രം പരിഹാരമെന്ന് വിശദീകരിച്ച് ഇന്ത്യ; മോദി സർക്കാരിന്റെ റഷ്യൻ നയതന്ത്രം തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: യുക്രെയ്നിലെ വിവിധ പ്രവിശ്യകളെ ജനഹിത പരിശോധനയിലൂടെ റഷ്യൻ ഫെഡറേഷനിൽ കൂട്ടിച്ചേർത്ത നടപടിക്കെതിരെ യുഎൻജിസിയിൽ നടന്ന വോട്ടിംഗിൽ നിന്ന് വിട്ട് നിന്ന് ഇന്ത്യ. ഇതോടെ ഇന്ത്യൻ മനസ്സ് റഷ്യയ്ക്ക് അനുകൂലമാണെന്ന വാദം വീണ്ടും ചർച്ചയാകുകയാണ്. നേരത്തെയും യുദ്ധ വോട്ടെടുപ്പിൽ റഷ്യയെ ഇന്ത്യ എതിർക്കാത്തത് ചർച്ചയായിരുന്നു.

ഇന്ത്യയ്‌ക്കൊപ്പം ചൈന, ഗാബോൺ, ബ്രസീൽ എന്നീ രാജ്യങ്ങളും വോട്ടിംഗിൽ നിന്നും വിട്ടുനിന്നു.സംഭാഷണത്തിലൂടെയല്ലാതെ ഒരു പ്രശ്‌നവും പരിഹരിക്കപ്പെടില്ലെന്ന നിലപാടാണ് ഇന്ത്യയുടേതെന്ന് വിഷയത്തിൽ പ്രതികരിച്ച യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു.സമ്പൂർണ്ണ യുദ്ധവിരാമം മാത്രമാണ് പരിഹാരം. അതിന് സമാധാനം മുൻനിർത്തി എല്ലാ നയതന്ത്ര മാർഗ്ഗങ്ങളും തുറക്കണം. വിദേശകാര്യമന്ത്രി ജയശങ്കർ ഐക്യരാഷ്ട്രസഭയിൽ നടത്തിയ പരാമർശങ്ങളെ ഇന്ത്യ രക്ഷാസമിതിയിൽ ഒരിക്കൽകൂടി എടുത്ത് പറഞ്ഞു.

അക്രമവും ശത്രുതയും ഉടനടി അവസാനിപ്പിക്കുന്നതിന് ബന്ധപ്പെട്ട കക്ഷികളിൽ നിന്ന് എല്ലാ ശ്രമങ്ങളും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും പരിഹരിക്കാനുള്ള ഒരേയൊരു മാർഗം ചർച്ചകളാണ്. സമാധാനത്തിലേക്കുള്ള പാതയിൽ നയതന്ത്രത്തിന്റെ എല്ലാ വഴികളും തുറന്നിടണം. വെല്ലുവിളികളും സമ്മർദങ്ങളും വർധിപ്പിക്കുന്നത് ശരിയായ രീതിയല്ല. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് കാര്യങ്ങൾ സംസാരിക്കണം.

അതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന കൃത്യമായ ധാരണയിൽ സാഹചര്യത്തിന്റെ സമഗ്രത കണക്കിലെടുത്താണ് പ്രമേയത്തിൽ നിന്നും വിട്ടുനിൽക്കാൻ ഇന്ത്യ തീരുമാനിക്കുന്നതെന്നും രുചിര പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ, ഉക്രൈൻ അധിപന്മാരടക്കം ലോക നേതാക്കളുമായി നടത്തിയ ചർച്ചകളിലെല്ലാം ഈ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഐക്യരാഷ്ട്ര പൊതുസഭയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഇക്കാര്യം ആവർത്തിച്ചിരുന്നു.

റഷ്യയുമായി വ്യാപാര ബന്ധങ്ങളും ഇന്ത്യ തുടരുന്നുണ്ട്. ക്രൂഡ് ഓയിൽ വളരെ കുറഞ്ഞ വിലയ്ക്ക് ഇന്ത്യ വാങ്ങുന്നു. റഷ്യയെ സാമ്പത്തികമായി തകർക്കാനുള്ള നീക്കങ്ങൾ ഫലിക്കാത്തതിന് കാരണവും ഇന്ത്യയുടേയും ചില രാജ്യങ്ങളുടേയും ഈ ഇടപെടലുകളാണ്. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പുടിനോട് മോദി നർദ്ദേശിച്ചിരുന്നു. ഇത് വലിയ ചർച്ചയുമായി. അപ്പോഴും റഷ്യയെ പൊതുവേദിയിൽ ഇന്ത്യ പരസ്യമായി തള്ളി പറയുന്നില്ല.

ഉക്രൈൻ അതിർത്തിക്കുള്ളിൽ അധികാരം സ്ഥാപിച്ച റഷ്യൻ നിലപാടിനെതിരെ അമേരിക്കയും അൽബേനിയയും ചേർന്നാണ് കരട് പ്രമേയം കൊണ്ടുവന്നത്. സപ്തംബർ 23 മുതൽ 27 വരെ ഉക്രൈനിലെ ലുഹാൻസ്‌ക്, ഡൊനെറ്റ്‌സ്‌ക്, കെർസൺ, സപോരിഷ്യ പ്രദേശങ്ങളിൽ റഷ്യ നടത്തിയ ഹിതപരിശോധന നിയമവിരുദ്ധമാണെന്നും പ്രദേശങ്ങളെ കൂട്ടിച്ചേർത്ത നടപടി സാധുതയില്ലാത്തതാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. റഷ്യ വീറ്റോ ചെയ്തതിനാൽ പ്രമേയം പാസാക്കാനായില്ല.

15 രാജ്യങ്ങളടങ്ങിയ കൗൺസിലിൽ 10 രാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.ഡൊനെറ്റ്‌സ്‌ക്, ലുഹാൻസ്‌ക്, കെർസൺ,സപോരിഷ്യ എന്നീ ഉക്രേനിയൻ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ വെള്ളിയാഴ്ചയായിരുന്നു ലോകത്തോട് പ്രഖ്യാപിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP