Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202322Friday

ചെറിയ പ്രായത്തിൽ ഒരു ഇന്ത്യക്കാരന് എത്താവുന്ന ഏറ്റവും ഉയർന്ന പദവിയിൽ എത്തി; അത്യാഗ്രഹം മൂലം ഗുരുവായ ബോറിസിനെ പിന്നിൽ നിന്നു കുത്തി മുന്നിലെത്താൻ ശ്രമിച്ചു; ലിസ് ട്രസ് തകർത്തത് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരനെന്ന ഋഷിയുടെ മോഹം; രാഷ്ട്രീയത്തിന് ഫുൾസ്റ്റോപ്പിടാതെ രണ്ടാംവട്ടം പൊരുതുമോ സുനക്?

ചെറിയ പ്രായത്തിൽ ഒരു ഇന്ത്യക്കാരന് എത്താവുന്ന ഏറ്റവും ഉയർന്ന പദവിയിൽ എത്തി; അത്യാഗ്രഹം മൂലം ഗുരുവായ ബോറിസിനെ പിന്നിൽ നിന്നു കുത്തി മുന്നിലെത്താൻ ശ്രമിച്ചു;  ലിസ് ട്രസ് തകർത്തത് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരനെന്ന ഋഷിയുടെ മോഹം; രാഷ്ട്രീയത്തിന് ഫുൾസ്റ്റോപ്പിടാതെ രണ്ടാംവട്ടം പൊരുതുമോ സുനക്?

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയിലേക്ക് ഒരു ഇന്ത്യക്കാരൻ എത്തിപ്പിടിക്കും എന്നു തോന്നിപ്പിച്ച വിധത്തിലായിരുന്നു കൺസർവേറ്റീവ് പാർട്ടി ലീഡർഷിപ്പിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഋഷി സുനകിന്റെ കുതിപ്പ്. എന്നാൽ, ലിസ് ട്രസ് മുഖ്യധാരയിലേക്ക് എത്തിയതോടെ കളി മാറി. പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിൽ ആദ്യ റൗണ്ടുകളിൽ മുന്നിൽ നിന്ന സുനക് പിന്നീട് പിന്നോട്ടു പോയി. എങ്കിൽ ലിസ് ശക്തമായ മത്സരം കാഴ്‌ച്ചവച്ചാണ് ഋഷി സുനക് തോൽവി സമ്മതിക്കുന്നത്. ഇതോടെ ഋഷിക്ക് ഇനി എന്തു സംഭവിക്കും എന്ന ചോദ്യങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. രാഷ്ട്രീയം ഉപേക്ഷിക്കുമോ അതോ ഒരു രണ്ടാമൂഴത്തിന് ശ്രമിക്കുമോ എന്ന ചോദ്യങ്ങളാണ് എങ്ങും ഉയരുന്നത്.

ജയിച്ചിരുന്നെങ്കിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യത്തെ ഏഷ്യക്കാരൻ എന്ന വിശേഷണം ഋഷി സുനകിനു സ്വന്തമാക്കാമായിരുന്നു. ഫലം എന്തായാലും കൺസർവേറ്റീവ് സർക്കാരിനെ തുടർന്നും പിന്തുണയ്ക്കുമെന്നാണ് ഋഷി സുനക് കഴിഞ്ഞ ദിവസം ബിബിസിയോട് പറഞ്ഞത്. കൂടാതെ തുടർന്നും രാഷ്ട്രീയത്തിൽ തുടരുമന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പാർലമെന്റ് അംഗമെന്ന നിലയിലുള്ള പ്രവർത്തനങ്ങൾ തുടരും. റിച്ച്മൗണ്ടിലെയും നോർത്ത് യോർക്ക്‌ഷെയറിലെയും മണ്ഡലങ്ങളെ പ്രതിനിധീകരിക്കാൻ കഴിയുക എന്നത് അഭിമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും സജീവമായി ഉണ്ടാകുമെന്ന് ഉറപ്പിക്കുകയാണ് ഋഷി.

ബോറിസ് ജോൺസൺ മന്ത്രിസഭയിലെ രണ്ടാമനും അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തനും എന്ന നിലയിൽ ശ്രദ്ധേയനായിരുന്ന ഋഷി കൺസർവേറ്റുകളുടെ ഭാവി പടത്തലവൻ എന്നു മുൻപേ വിശേഷിപ്പിക്കപ്പെട്ടിരുന്നു. അതേസമയം സുനകിനെ തകർത്തത് അത്യാർത്തിയാണെന്ന ആരോപണങ്ങളുമുണ്ട്. രാഷ്ട്രീയ ഗുരുവായ ബോറിസ് ജോൺസനെ പിന്നിൽ നിന്നും കുത്തിയാണ് പ്രധാനമന്ത്രി പദവിയിലേക്ക് മത്സരിക്കാൻ ഋഷി തയ്യാറായത്. എന്നാൽ, ബോറിസിനെ വീഴ്‌ത്താൻ ഒപ്പം നിന്നവരും പിന്നീട് സുനകിനെ കൈവിട്ടു.

ഇന്ത്യയിൽ കുടുംബവേരുകളുള്ള ഇദ്ദേഹം ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയുടെ ഭർത്താവാണ്. പഞ്ചാബിൽ ജനിച്ച്, ആദ്യം കിഴക്കൻ ആഫ്രിക്കയിലേക്കും തുടർന്നു ബ്രിട്ടനിലേക്കും കുടിയേറിയവരാണു ഋഷിയുടെ പൂർവികർ. ബ്രിട്ടനിൽ അവർ സർക്കാർ ജോലിക്കാരായി. മാതാപിതാക്കളായ ഉഷയും യശ്വീരും ബ്രിട്ടനിലാണു ജനിച്ചത്. ഇവരുടെ മൂത്തമകനായി 1980 മെയ്‌ 12നു ഹാംഷറിലെ സതാംപ്റ്റണിൽ ആണു ഋഷിയുടെ ജനനം. രണ്ടു ഇളയ സഹോദരങ്ങളുണ്ട്. അച്ഛൻ ഡോക്ടറാണ്. അമ്മ ഫാർമസിസ്റ്റും. അമ്മയുടെ അച്ഛൻ (നാനാജി എന്നാണ് ഋഷി വിളിക്കുന്നത്) മെംബർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ ബഹുമതി നേടിയിട്ടുണ്ട്.
കഥകളെ വെല്ലുന്ന വിധമുള്ള രാഷ്ട്രീയ വളർച്ചയാണ് ഋഷി സുനാക്കിന്റേത്.

ഓക്‌സ്ഫഡിലും യുഎസിലെ സ്റ്റാൻഫഡിലുമായി പൊളിറ്റിക്‌സും സാമ്പത്തിക ശാസ്ത്രവും പഠിച്ച്, ഗോൾഡ്മൻ സാക്‌സ് ഉൾപ്പെടെ വൻകിട കമ്പനികളിൽ ജോലി ചെയ്തും സ്വന്തമായി നിക്ഷേപ സഹായ കമ്പനി രൂപീകരിച്ചും ശോഭനമായ കരിയർ കെട്ടിപ്പടുത്ത ശേഷമാണ് അതെല്ലാം വിട്ടു 33-ാം വയസ്സിൽ രാഷ്ട്രീയത്തിലിറങ്ങി അദ്ദേഹം കൺസർവേറ്റിവ് പാർട്ടിയിൽ ചേർന്നത്.

2015ൽ ആദ്യമായി റിച്ച്‌മോണ്ടിൽ നിന്നു പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഋഷി 2019 ജൂലൈയിലാണ് ട്രഷറിയുടെ ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. 2020ൽ ബോറിസ് ജോൺസൺ സർക്കാരിൽ ധനമന്ത്രിയായി നിയമിതനായി. പാക്കിസ്ഥാൻ വംശജനായ സാജിദ് ജാവിദ് അപ്രതീക്ഷിതമായി രാജിവച്ച ഒഴിവിൽ ധനമന്ത്രിയായി നിയമിക്കപ്പെടുകയായിരുന്നു. അതിനു മുൻപു സാജിദ് ജാവിദിന്റെ ചീഫ് സെക്രട്ടറിയായിരുന്നു.

ധനകാര്യ നിർവഹണത്തിലുള്ള വൈദഗ്ധ്യം മൂലം മന്ത്രാലയത്തിൽ പ്രശസ്തനായിരുന്നു അദ്ദേഹം. ബ്രക്സിറ്റ് സാധ്യമാക്കാനുള്ള ബോറിസ് ജോൺസന്റ തീരുമാനത്തിനു പിന്നിലെ പ്രധാന ബുദ്ധികേന്ദ്രമായിരുന്നു ഋഷി. കോവിഡ് കാലത്ത് ഋഷി പ്രഖ്യാപിച്ച പല സാമ്പത്തിക നയങ്ങളുമാണു ബോറിസ ജോൺസണെ സഹായിച്ചത്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങും മുമ്പ് ഗോൾഡ്മാൻ സാച്‌സിൽ വൻ ശമ്പളം പറ്റുന്ന അനലിസ്റ്റ് ആയിരുന്നു അദ്ദേഹം. തെരേസാ മേ സർക്കാരിലും പാർലമെന്ററി അണ്ടർ സെക്രട്ടറി ആയിരുന്നു ഋഷി സുനാക്.

ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പ് നേടി യുഎസിലെ സ്റ്റാൻഫഡ് ബിസിനസ് സ്‌കൂളിൽ എംബിഎയ്ക്കു പഠിക്കുമ്പോഴാണ് ഋഷി ഇൻഫോസിസ് സ്ഥാപക ചെയർമാൻ നാരായണ മൂർത്തിയുടെ മകൾ അക്ഷതയെ പരിചയപ്പെട്ടത്. സഹപാഠികളായിരുന്ന ഇരുവരുടെയും സൗഹൃദം തീവ്രപ്രണയമായി വളരുകയായിരുന്നു. 2009 ഓഗസ്റ്റിൽ വിവാഹിതരായി. ഇവർക്കു രണ്ടു മക്കളാണ് കൃഷ്ണയും അനൗഷ്‌കയും. മരുമകന്റെ രാഷ്ട്രീയപ്രവേശത്തിനു നാരായണ മൂർത്തിയുടെ അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നു.

അതിനിടെ, ഈ വർഷമാദ്യം ഭാര്യ അക്ഷത മൂർത്തി വരുമാനത്തിനനുസരിച്ചു നികുതി അടക്കുന്നില്ലെന്ന വിവാദം തലപൊക്കിയത് ഋഷി സുനാക്കിന്റെ ജനപ്രീതിക്ക് അൽപം മങ്ങലേൽപ്പിച്ചിരുന്നു. എന്നാൽ, ഇക്കാര്യങ്ങളെല്ലാം കൃത്യമാക്കിയാണ് മൽസരത്തിന് അദ്ദേഹം കളത്തിലിറങ്ങിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞു ഫലവും വന്നു. ഇനി ഋഷിയുടെ ഭാവി എന്താകുമെന്ന് കണ്ടു തന്നെ അറിയണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP