Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2017ൽ ഹൗസ് ഓഫ് കോമൺസിൽ ഭഗവത് ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അംഗമായ പഞ്ചാബിയായ ഡോക്ടറുടെ മകൻ; മതവും സാസ്‌കാരിക പാമ്പര്യവും ഇന്ത്യയുടേതെന്ന് എപ്പോഴും പറയുന്ന ബ്രിട്ടീഷ് ഇന്ത്യൻ; തലവര മാറിയത് വിവാഹത്തോടെ തന്നെ; ഋഷി സുനക് തുടക്കത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയത് ആഴ്ചയിൽ രണ്ട് ദിവസവും; ബ്രിട്ടന്റെ ധനമന്ത്രിയായി ഇൻഫോസിസ് ഉടമയുടെ മരുമകൻ മാറുന്നത് ബോറിസ് ജോൺസണിന്റെ അതിവിശ്വസ്തനായി

2017ൽ ഹൗസ് ഓഫ് കോമൺസിൽ ഭഗവത് ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അംഗമായ പഞ്ചാബിയായ ഡോക്ടറുടെ മകൻ; മതവും സാസ്‌കാരിക പാമ്പര്യവും ഇന്ത്യയുടേതെന്ന് എപ്പോഴും പറയുന്ന ബ്രിട്ടീഷ് ഇന്ത്യൻ; തലവര മാറിയത് വിവാഹത്തോടെ തന്നെ; ഋഷി സുനക് തുടക്കത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയത് ആഴ്ചയിൽ രണ്ട് ദിവസവും; ബ്രിട്ടന്റെ ധനമന്ത്രിയായി ഇൻഫോസിസ് ഉടമയുടെ മരുമകൻ മാറുന്നത് ബോറിസ് ജോൺസണിന്റെ അതിവിശ്വസ്തനായി

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഹിന്ദു പാരമ്പര്യത്തിൽ അഭിമാനം കൊള്ളുമ്പോഴും താൻ ബ്രിട്ടീഷുകാരനാണെന്ന് പറയുന്ന ഋഷി സുനക്. താൻ അടിമുടി ബ്രിട്ടീഷുകാരനാണെന്നും തന്റെ മാതൃരാജ്യമിതാണെന്നും സുനക് പറയുമ്പോഴും മനസ്സിൽ നിറയുന്നത് ഇന്ത്യൻ സംസ്‌കാരമാണ്. തന്റെ മതവും സാംസ്‌കാരിക പാരമ്പര്യവും ഇന്ത്യയുടേയാണെന്ന് അഭിമാനം കൊള്ളുന്ന യുവാവാണ് ബ്രിട്ടന്റെ ധനമന്ത്രിയാകുന്നത്. തന്റെ ഭാര്യ അക്ഷത ഇന്ത്യക്കാരിയാണെന്നും ഒരു ഹിന്ദുവാണെന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും സുനക് എപ്പോഴും വെളിപ്പെടുത്തുന്ന കാര്യമാണ്. അങ്ങനെ ഇന്ത്യാക്കാർക്ക് എന്നും പ്രതീക്ഷയാണ് ഋഷി സുനക്.

39 കാരനായ ഋഷി സുനക് ട്രഷറി ചീഫ് സെക്രട്ടറിയായിരുന്നു. തദ്ദേശ ഭരണവകുപ്പിൽ ജൂനിയർ മന്ത്രിയായിരുന്ന സുനകിനെ കഴിഞ്ഞ വർഷമാണ് ട്രഷറി ചീ്ഫ് സെക്രട്ടറിയായി ഉയർത്തിയത്. ഇന്ത്യൻ വംശജയായ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനൊപ്പം സർക്കാരിന്റെ ഉന്നത സമിതിയിൽ ഇനി റിഷി സുനകും അംഗമാകും. സുനകിന്റെ വരവോടെ, മന്ത്രിസഭയിലെ രണ്ടാമത്തെയും മൂന്നാമത്തെയും പദവി വഹിക്കുന്നവർ ഇന്ത്യാക്കാരായി എന്ന സവിശേഷതയുമുണ്ട്.

വ്യാഴാഴ്ചയാണ് നിലവിലെ ധനമന്ത്രി സജിദ് ജാവിദ് രാജിവെച്ചത്. ബ്രെക്സിറ്റ് യാഥാർത്ഥ്യമായി കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് രാജി. അടുത്ത മാസം സർക്കാരിന്റെ വാർഷിക ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് രാജി. നാരായണ മൂർത്തിയുടെ മകൾ അക്ഷതയെയാണ് റിഷ് സുനക് വിവാഹം കഴിച്ചിരിക്കുന്നത്. 2015 ൽ യുകെ പാർലമെന്റിൽ ആദ്യം പ്രവേശിച്ചത് മുതൽ സുനകിന്റെ കരിയറിൽ വൻകുതിപ്പാണ് സംഭവിച്ചത്. ബ്രക്സിറ്റിനെ അനുകൂലിച്ച് യൂറോപ്യൻ യൂണിയൻ വിടാനുള്ള ബോറിസ് ജോൺസന്റെ നയതന്ത്രത്തെ പൂർണമായി പിന്തുണയ്ക്കുന്ന നേതാവാണ് റിഷി സുനക്.

റിച്ച്മണ്ടിൽ (യോർക്‌സ്) നിന്ന് 2015ലാണ് ആദ്യമായി സുനക് പാർലമെന്റിലെത്തുന്നത്. ഓക്‌സഫഡിൽ സാമ്പത്തിക ശാസ്ത്രവും രാഷ്ട്രീയവും പഠിച്ചു. യു.എസിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.ബി.എ. കുറച്ചുകാലം അന്താരാഷ്ട്ര ബാങ്കായ ഗോൾഡ്മാൻ സാക്‌സിനു വേണ്ടി ജോലി ചെയ്തിട്ടുണ്ട്. ഹൈന്ദവ വിശ്വാസിയായ സുനക് 2017ൽ ഹൗസ് ഓഫ് കോമൺസിൽ ഭഗവത് ഗീത തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. അക്ഷത മൂർത്തിയുമായുള്ള പ്രണയവും വിവാഹവുമാണ് റിഷിയുടെ തലവര മാറ്റിമറിച്ചത്. ഭാവി മരുമകനിൽ ഒരുപാട് പ്രതീക്ഷ പുലർത്തിയ നാരായണ മൂർത്തിക്കും തെറ്റിയില്ല. കൃത്യമായ ആസൂത്രണം കരിയറിലും വരുത്തിയ റിഷി ആ പ്രതീക്ഷ തെറ്റിച്ചില്ല. അക്ഷതയെ വിവാഹം കഴിച്ചതിലൂടെ ധനാഢ്യനായി മാറിയ റിഷി ബ്രിട്ടനിലെ ഏറ്റവും പണക്കാരനായ എംപികൂടിയാണ്.

ബജറ്റ് അവതരിപ്പിക്കുന്നതിനു നാല് ആഴ്ചമാത്രം ബാക്കിനിൽക്കുന്നതിനിടെ അപ്രതീക്ഷിത നീക്കത്തിൽ സ്ഥാനം പോയ പാക്കിസ്ഥാൻ വംശജൻ സാജിദ് ജാവേദിന് പകരമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ബോറിസ് ജോൺസന്റെ പ്രധാന പ്രചാരണ ചുമതലകളും ഇദ്ദേഹത്തിനായിരുന്നു. പഞ്ചാബിൽ വേരുകളുള്ള ഇന്ത്യൻ ഡോക്ടറുടെ മകനായി 1980ൽ ഹാംപ്ഷയറിലെ സതാംപ്ടണിലാണ് ഋഷി ജനിച്ചത്. 2015ൽ യോർക്ക്ഷയറിലെ റിച്ച്‌മോണ്ടിൽനിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. ബോറിസ് ജോൺസൺ മന്ത്രിസഭ പുനഃസംഘടന പ്രഖ്യാപിച്ചതോടെയാണ് സാജിദ് ജാവേദ് രാജിവെച്ചത്. ഇന്ത്യൻ വംശജനായ അലോക് വർമയെ വാണിജ്യ മന്ത്രിയായും നിയമിച്ചിട്ടുണ്ട്.

നോർത്ത് യോർക്ക്ഷയറിൽ 12 ഏക്കറിലായി പരന്നുകിടക്കുന്ന വലിയൊരു കൊട്ടാരത്തിലാണ് റിഷിയുടെയും അക്ഷതയുടെയും താമസം. 2015-ൽ 15 ലക്ഷം പൗണ്ട് ചെലവിട്ട് വാങ്ങിയ ഈ കൊട്ടാര സദൃശ്യമായ വീട്ടിൽ താമസിക്കുന്ന റിഷിയെ നാട്ടുകാർ വിശേഷിപ്പിക്കുന്നത് ഡെയ്ൽസിലെ മഹാരാജാവ് എന്നാണ്. കൺസർവേറ്റീവ് പാർട്ടി നേതാവ് വില്യം ഹേഗ് 25 വർഷത്തോളം പ്രതിനിധീകരിച്ച റിച്ച്മണ്ട് സീറ്റിലേക്ക് അദ്ദേഹം പരിഗണിക്കപ്പെട്ടതും ഈ ജനസ്വാധീനം കൊണ്ടുതന്നെ. ബ്രിട്ടനിലേക്ക് കുടിയേറിയ ഇന്ത്യൻ കുടുംബത്തിലെ മൂന്നാംതലമുറയിൽപ്പെട്ടയാളാണ് റിഷി.

ഹിന്ദു പാരമ്പര്യത്തിൽ അഭിമാനം കൊള്ളുമ്പോഴും താൻ ബ്രിട്ടീഷുകാരനാണെന്ന് സുനക് എപ്പോഴും പറയാറുണ്ട്. സെൻസസ് നടക്കുമ്പോൾ ബ്രിട്ടീഷ് ഇന്ത്യൻ എന്ന കോളത്തിലാണ് താൻ ടിക്ക് ചെയ്യാറുള്ളതെന്നും താൻ അടിമുടി ബ്രിട്ടീഷുകാരനാണെന്നും തന്റെ മാതൃരാജ്യമിതാണെന്നും സുനക് പറയുന്നു. എന്നാൽ തന്റെ മതവും സാംസ്‌കാരിക പാരമ്പര്യവും ഇന്ത്യയുടേയാണെന്നും ഈ യുവാവ് അഭിമാനം കൊള്ളുന്നുമുണ്ട്. തന്റെ ഭാര്യ അക്ഷത ഇന്ത്യക്കാരിയാണെന്നും ഒരു ഹിന്ദുവാണെന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും സുനക് എപ്പോഴും വെളിപ്പെടുത്തുന്ന കാര്യമാണ്.

സതാംപ്ടണിൽ ജനിച്ച റിഷി ഓക്‌സ്ഫഡിലെ പഠനത്തിനുശേഷം കാലിഫോർണിയയിലെ സ്റ്റാൻഫഡ് സർവകലാശാലയിൽ ചേർന്നപ്പോഴാണ് അക്ഷതയെ കണ്ടുമുട്ടിയത്. ആ പ്രണയം 2009-ൽ വിവാഹത്തിലേക്കെത്തി. ബെംഗളൂരുവിൽ രണ്ടുനാൾ നീണ്ടുനിന്ന വിവാഹച്ചടങ്ങായിരുന്നു ഇവരുടേത്. നിക്ഷേപക രംഗത്ത് പ്രവർത്തിച്ചിരുന്ന റിഷി, വിവാഹത്തിനുശേഷം സ്വന്തം ബിസിനസിന് തുടക്കമിട്ടു. തെലീം പാർട്‌ണേഴ്‌സ് എന്ന സ്ഥാപനം 2010-ലാണ് തുടങ്ങിയത്. തുടക്കത്തിൽ ആഴ്ചയിൽ രണ്ടുദിവസമായിരുന്നു രാഷ്ട്രീയ പ്രവർത്തനം. 700 മില്യൺ പൗണ്ട് മൂലധനവുമായി തുടങ്ങിയ തെലീം വളർന്ന് വികസിച്ചതോടെ, റിഷി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് തിരിഞ്ഞു.

ഇപ്പോൾ ഈ കമ്പനിയുടെ ചുമതല ഭാര്യ അക്ഷതയ്ക്കാണ്. ഇൻഫോസിസിൽ 185 ദശലക്ഷം പൗണ്ടിന്റെ ഓഹരിയുള്ള അക്ഷതയും കഠിനാധ്വാനിയാണ്. അക്ഷത ഡിസൈൻസ് എന്ന പേരിൽ സ്വന്തമായൊരു ഫാഷൻ ബ്രാൻഡ് അവർക്കുണ്ട്. ഇതിന് പുറമെ, നാരായണമൂർത്തി 2010-ൽ സ്ഥാപിച്ച നിക്ഷേപ സ്ഥാപനത്തിന്റെ ഡയറക്ടർകൂടിയാണവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP