Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒന്നുകിൽ നമ്മൾ ജയിക്കും; അല്ലെങ്കിൽ ലോകം മുഴുവൻ നശിക്കും; ആണവാക്രമണ സൂചനയുമായി റഷ്യൻ ചാനൽ; യുക്രെയിനിലെ എംബസിക്കു സുരക്ഷയൊരുക്കാൻ പ്രത്യേക സേനയെ അയയ്ക്കാൻ ഒരുങ്ങി അമേരിക്ക; പ്രകോപിതരായി റഷ്യ

ഒന്നുകിൽ നമ്മൾ ജയിക്കും; അല്ലെങ്കിൽ ലോകം മുഴുവൻ നശിക്കും; ആണവാക്രമണ സൂചനയുമായി റഷ്യൻ ചാനൽ; യുക്രെയിനിലെ എംബസിക്കു സുരക്ഷയൊരുക്കാൻ പ്രത്യേക സേനയെ അയയ്ക്കാൻ ഒരുങ്ങി അമേരിക്ക; പ്രകോപിതരായി റഷ്യ

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: കാര്യമായ വിജയങ്ങളൊന്നും നേടാനാകാതെ യുദ്ധം മൂന്നുമാസം പിന്നിടുമ്പോൾ ''നിന്നെക്കൊല്ലും ഞാനും ചാവും'' എന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ് റഷ്യ. അതിന്റെ ഏറ്റവും വലിയ തെളിവാണ് സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്നടി വി ചാനലായ ആർ ടി കഴിഞ്ഞ ദിവസം നടത്തിയ ഒരു പരാമർശം. യുക്രെയിൻ യുദ്ധത്തിൽ റഷ്യ ജയിച്ചില്ലെങ്കിൽ അത് മാനവരാശിയുടെ ദുഃഖകരമായ അവസാനമായിരിക്കും എന്നായിരുന്നു ടി വി ചാനൽ പറഞ്ഞത്. യുദ്ധം പരാജയപ്പെടുമെന്ന ഘട്ടം വന്നാൽ റഷ്യ ഒരു ആണവാക്രമണത്തിന് മുതിർന്നേക്കും എന്നതിന്റെ സൂചനയാണിതെന്ന് പാശ്ചാത്യ നിരീക്ഷകർ വിലയിരുത്തുന്നു.

ഫ്രെബ്രുവരി 24-ന് യുദ്ധം ആരംഭിച്ചതു മുതൽ തന്നെ ഇത്തരത്തിലുള്ള പല പ്രസ്താവനകളും നടത്തി കുപ്രസിദ്ധി നേടിയ ചാനലാണിത്. എന്നാൽ ഇപ്പോഴത്തെ പ്രസ്താവന വന്നിരിക്കുന്നത് മാർഗരിറ്റ സിമോന്യൻ എന്ന അവതാരകയിൽ നിന്നുമാണ് എന്നതാണ് പ്രത്യേകത. അമേരിക്കയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി എത്തിയ ഇവർ, ഭാവിയിൽ റഷ്യൻ കുട്ടികൾക്ക് പാശ്ചാത്യ വിദ്യാഭ്യാസം ലഭിക്കില്ല എന്നതിൽ അഭിമാനിക്കാൻ പറഞ്ഞ വ്യക്തിയാണ്.

പാശ്ചാത്യർ കരുതുന്നത് റഷ്യ തോൽക്കും എന്നാണ്. അത് തീർത്തും അസംഭവ്യ്മാണ്, അവർ ടി വി ചാനലിൽ പറഞ്ഞു. ഒന്നുകിൽ നമ്മൾ ജയിക്കും അല്ലെങ്കിൽ മാനവരാശിക്ക് ദുരിതപൂർണ്ണമായ ഒരു അന്ത്യം ഉണ്ടാകും. ഇതല്ലാതെ മറ്റൊരു വഴിയും ഇല്ല എന്നും അവർ കൂട്ടിച്ചേർത്തു. റഷ്യ ലോകത്തിൽ ഒറ്റപ്പെടുന്നത് ഒരു അനുഗ്രഹമായി എടുക്കണമെന്നും, തങ്ങളുടെ കുട്ടികൾക്ക് പാശ്ചാത്യ വിദ്യാഭ്യാസം ലഭിക്കില്ല എന്നതിൽ മാതാപിതാക്കൾ സന്തോഷിക്കണമെന്നും അവർ പറഞ്ഞു.

റഷ്യൻ സൈന്യത്തിന്റെ കൈയിൽ നിന്നും യുക്രെയിൻ പിടിച്ചെടുത്ത ഡോൺബാസിലെ മേഖലകൾ തിരിച്ചു പിടിക്കാൻ റഷ്യൻ സൈന്യം കടുത്ത പോരാട്ടം തുടരുന്നതിനിടയിൽ യുക്രെയിനുമായി സന്ധിസംഭാഷണത്തിനും റഷ്യ ഒരുങ്ങിയേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനിടയിലായിരുന്നു ഈ ടി വി സംപ്രേഷപണം വന്നത്. അതിനിടയിൽ, വരുന്ന ശരത്ക്കാലത്തോടെ ഡസൻ കണക്കിന് സാർമാറ്റ്- 2 മിസൈലുകൾ ശത്രു രാജ്യങ്ങളെ ലക്ഷ്യമിട്ട് വിന്യസിക്കുമെന്ന് റോസ്‌കോസ്മോസ് മേധാവി ഡിമിത്രി റോഗോസിനും പറഞ്ഞിരുന്നു.

അമേരിക്കൻ എംബസിക്ക് സുരക്ഷയൊരുക്കാൻ പ്രത്യേക സേനയെത്തുന്നു

അതിനിടയിൽ കീവിലെ അമേരിക്കൻ എംബസിക്ക് സുരക്ഷയൊരുക്കാൻ ഒരു പ്രത്യേക സേനാവിഭാഗത്തെ അയയ്ക്കുന്ന കാര്യം അമേരിക്ക ആലോചിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇതിനുള്ള പദ്ധതികൾ തയ്യാറായെങ്കിലും അത് ഇതുവരെ പ്രസിഡണ്ട് ജോ ബൈഡന് മുൻപിൽ സമർപ്പിക്കപ്പെട്ടിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്. റഷ്യൻ മിസൈലുകളുടെ പരിധിക്കുള്ളിൽ വരുന്ന എംബസിയുടെ സുരക്ഷയ്ക്ക് വേണ്ടി മാത്രമായിരിക്കും സൈന്യത്തെ വിന്യസിക്കുക എന്ന് പെന്റഗൺ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. ൻ

കഴിഞ്ഞ ബുധനഴ്‌ച്ചയായിരുന്നു അമേരിക്കയുടെ ദേശീയ പതാക ഉയർത്തി എംബസിയുടെ പ്രവർത്തനം പുനരാരംഭിച്ചത്. യുദ്ധം ആരംഭിച്ചതിനു ശേഷം എംബസി താത്ക്കാലികമായി അടച്ചുപൂട്ടിയിരുന്നു. നിലവിൽ സ്റ്റേറ്റ് ഡിപ്പാർട്ടിന്റെ കീഴിലുള്ള ഡിപ്ലൊമാറ്റിക് സെക്യുരിറ്റി സർവ്വീസാണ് എംബസിയുടെ സുരക്ഷാ ചുമതല വഹിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP