Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

പ്രസിഡന്റ് കാലാവധി 2024ൽ അവസാനിക്കുമെങ്കിലും പുടിൻ അധികാരം ആർക്കും വിട്ടു കൊടുക്കില്ല; ഭരണഘടനാ ഭേദഗതിയിലൂടെ പാർലമെന്റിന് അധികാരം കൈമാറുന്നത് നാല് കൊല്ലത്തിന് ശേഷം പ്രധാനമന്ത്രി പദത്തിൽ സർവ്വ സൈനാധിപനായി തുടരാൻ; ദിമത്രിയെ രാജിവയ്‌പ്പിച്ച് മിഖായിലിനെ ഡമ്മിയാക്കുന്നത് കാര്യങ്ങൾ അതിവഗം നീങ്ങാൻ; റഷ്യയെ മരണം വരെ വ്‌ളാഡിമിർ പുടിൻ തന്നെ നയിക്കും

പ്രസിഡന്റ് കാലാവധി 2024ൽ അവസാനിക്കുമെങ്കിലും പുടിൻ അധികാരം ആർക്കും വിട്ടു കൊടുക്കില്ല; ഭരണഘടനാ ഭേദഗതിയിലൂടെ പാർലമെന്റിന് അധികാരം കൈമാറുന്നത് നാല് കൊല്ലത്തിന് ശേഷം പ്രധാനമന്ത്രി പദത്തിൽ സർവ്വ സൈനാധിപനായി തുടരാൻ; ദിമത്രിയെ രാജിവയ്‌പ്പിച്ച് മിഖായിലിനെ ഡമ്മിയാക്കുന്നത് കാര്യങ്ങൾ അതിവഗം നീങ്ങാൻ; റഷ്യയെ മരണം വരെ വ്‌ളാഡിമിർ പുടിൻ തന്നെ നയിക്കും

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: മരണം വരെ റഷ്യയെ വ്‌ളാഡിമിർ പുടിൻ തന്നെ നയിക്കും. 20 വർഷത്തിലേറെയായി റഷ്യയുടെ അധികാരകേന്ദ്രമായി തുടരുന്ന പുടിന്റെ നിലവിലെ ഭരണകാലാവധി 2024ൽ അവസാനിക്കും. രണ്ട് വട്ടം തുടർച്ചയായി പ്രസിഡന്റ് ആയതിനാൽ ഇനി പുടിന് ആ സ്ഥാനത്തേക്കു മത്സരിക്കാനാവില്ല. അതുകൊണ്ട് തന്നെ അധികാരം നഷ്ടമാകാതിരിക്കാൻ ഭരണ ഘടനാ ഭേദഗതിക്ക് ഒരുങ്ങുകയാണ് പുടിൻ. രാജിവച്ച പ്രധാനമന്ത്രി ദിമിത്രി മെദ്വെദേവിനു പകരം നികുതി വിഭാഗം മേധാവിയായ മിഖായിൽ മിഷുസ്തിനെ (53) പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നാമനിർദ്ദേശം ചെയ്തതും തനിക്ക് വേണ്ടി കാര്യങ്ങൾ നീക്കാനാണ്.

മിഷുസ്തിൻ സമ്മതം അറിയിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ പേര് പാർലമെന്റിന്റെ അംഗീകാരത്തിനായി പുടിൻ സമർപ്പിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കകം പാർലമെന്റ് നിയമനം അംഗീകരിക്കണം. അധികം അറിയപ്പെടാത്ത മിഷുസ്തിന്റെ നിയമനം അപ്രതീക്ഷിതമായിരുന്നു. പുടിന്റെ കൈയിലേക്ക് ഭരണം എത്തുന്നതിന്റെ സൂചയനാണ് ഇത്. പുടിനുമായി ദിമിത്രി മെദ്വെദേവിന് ഭിന്നതകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ദിമത്രിയുടെ രാജി. സുപ്രധാന ഭരണഘടനാ മാറ്റങ്ങൾക്കു പുടിൻ ശുപാർശ ചെയ്തതിനു പിന്നാലെയാണ് താനും മന്ത്രിസഭയും രാജിവയ്ക്കുന്നതായി പ്രധാനമന്ത്രി മെദ്വെദേവ് പ്രഖ്യാപിച്ചത്.

2024 നു ശേഷവും അധികാരകേന്ദ്രമായി തുടരാനുള്ള പുടിന്റെ പദ്ധതിയുടെ ഭാഗമാണു ഭരണഘടനാമാറ്റ നീക്കമെന്നു നിരീക്ഷകർ വിലയിരുത്തുന്നു. ജോസഫ് സ്റ്റാലിൻ കഴിഞ്ഞാൽ റഷ്യ ഏറ്റവും കാലം ഭരിച്ച നേതാവാണു പുടിൻ. പ്രസിഡന്റിൽ നിന്നു പാർലമെന്റിലേക്ക് അധികാരം മാറുന്ന സമഗ്ര ഭരണഘടനാ മാറ്റങ്ങൾക്കു ദേശീയ ഹിതപരിശോധന നടത്തുമെന്നു പുടിൻ പ്രഖ്യാപിച്ചിരുന്നു. പുടിന് വീണ്ടും അധികാരത്തിലെത്താനുള്ള നീക്കമായി ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്. പുടിന്റെ നടപടികൾ എളുപ്പമാക്കാൻ താൻ രാജിവയ്ക്കുകയാണെന്ന് ടിവി പരിപാടിക്കിടെ അദ്ദേഹത്തെ അടുത്തിരുത്തിയായിരുന്നു ദിമിത്രിയുടെ പ്രഖ്യാപനം.

ദിമിത്രിയുടെ സേവനങ്ങളെ പ്രകീർത്തിച്ച പുടിൻ, അദ്ദേഹത്തെ സുരക്ഷാ കൗൺസിൽ ഉപമേധാവിയായി നിയമിച്ചു. എന്നാൽ ഈ പദവിയുടെ പ്രസക്തിയെ കുറിച്ച് ആർക്കും ഒരു വ്യക്തതയില്ല. നിലവിൽ റഷ്യയിൽ പൂർണ അധികാരം കൈയാളുന്നത് പ്രസിഡന്റാണ്. എന്നാൽ പുതിയ ഭേദഗതികൾ വരുന്നതോടെ പ്രസിഡന്റിൽ നിന്ന് അധികാരം പ്രധാനമന്ത്രിക്കും പാർലമെന്റിനും കൈമാറും. നിലവിൽ പ്രസിഡന്റാണ് പ്രധാനമന്ത്രിയെ നാമനിർദ്ദേശം ചെയ്യുന്നത്. എന്നാൽ പുതിയ ഭേദഗതിയിൽ ഇതിന് പാർലമെന്റ് അധോസഭയുടെ അംഗീകാരം കൂടി വേണം. രണ്ട് തവണ മാത്രമേ ഒരാൾ പ്രസിഡന്റാകാൻ സാധിക്കൂ എന്നതാണ് പുതിയ ഭേദഗതിയിൽ ഒന്ന്.

എന്നാൽ പുടിൻ ഇത് നാലാം തവണയാണ് പ്രസിഡന്റ് പദവിയിൽ ഇരിക്കുന്നത്. 2024 ൽ പുടിൻ വിരമിക്കുന്നതോടെ പ്രസിഡന്റിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്താനാണ് പുതിയ നീക്കമെന്നാണ് റിപ്പോർട്ട്. പുടിൻ പ്രധാനമന്ത്രിയായി എത്തുകയും ചെയ്യാൻ സാധ്യതയുണ്ട്. പാർലമെന്റിന് കൂടുതൽ അധികാരം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റഷ്യയുടെ കടിഞ്ഞാൺ പുടിന്റെ നിയന്ത്രണത്തിൽ തന്നെയാകുമെന്നുറപ്പാണ്. മെദ്വദേവിന്റെ തീരുമാനത്തിൽ പുടിൻ അഭിനന്ദനം അറിയിച്ചു. നമ്മുടെ കൂട്ടായ പ്രവർത്തനങ്ങൾക്ക് എല്ലാ സഹകരണവും നൽകിയ സർക്കാരിന് ഞാൻ നന്ദി അറിയിക്കുന്നു. നമ്മൾ ഒരുമിച്ച് നേടിയ ഫലങ്ങൾക്ക് സംതൃപ്തി പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാം ചെയ്തിട്ടില്ല, പക്ഷേ എല്ലാം ഒരിക്കലും പൂർണ്ണമായി പ്രവർത്തിക്കുന്നില്ല- പുടിൻ പറഞ്ഞു. പുടി??െന്റ അടുത്ത അനുയായിയായ മെദ്?വ്യദെവ് 2012 മുതൽ പ്രധാനമന്ത്രിപദത്തിൽ തുടരുകയായിരുന്നു. 2008-12 കാലയളവിൽ റഷ്യൻ പ്രസിഡന്റുമായിരുന്നു.

റഷ്യൻ പ്രസിഡന്റായിരുന്ന ബോറിസ് യെൽറ്റ്സ്റ്റിന്റെ പെട്ടെന്നുണ്ടായ രാജിയെത്തുടർന്ന് 1999 ഡിസംബർ 31നാണ് പുടിൽ താൽക്കാലിക പ്രസിഡന്റ് സ്ഥാനമേറ്റെടുത്തത്. 2000-ൽ നടന്ന റഷ്യൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് പുടിൻ പ്രസിഡണ്ട് പദവി ഏറ്റെടുക്കുകയും, 2004-ൽ നടന്ന തെരഞ്ഞെടുപ്പിൽ വീണ്ടും പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും 2008 മെയ്‌ 7 വരെ ഈ പദവിയിൽ ഇരിക്കുകയും ചെയ്തു. രണ്ടുതവണയിൽ അധികം പ്രസിഡന്റായി ഇരിക്കുവാൻ ഭരണഘടനാ വ്യവസ്ഥകൾ പ്രകാരം കഴിയില്ല എന്നതിനാൽ അദ്ദേഹം തുടർന്ന് റഷ്യയുടെ പ്രധാനമന്ത്രിയായി നാമനിർദ്ദേശം ചെയ്യപ്പെടുകയും 2008 മെയ് 8 മുതൽ 2012 വരെ ആ സ്ഥാനം വഹിക്കുകയും ചെയ്തു.

്. 2012-ൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്ന് പുടിൻ വീണ്ടും റഷ്യയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു് ശേഷം റഷ്യയിൽ രാഷ്ട്രീയ സ്ഥിരതയും നിയമവാഴ്ചയും കൊണ്ടുവരുന്നതിന് പുടിന് കഴിഞ്ഞു എന്ന് വിലയിരുത്തപ്പെടുന്നു. പുടിൻ 1975 ൽ ബിരുദപഠനത്തിനുശേഷം കെ.ജി.ബി യിൽ ചേർന്നു പുടിൻ പരിശീലനത്തിനുശേഷം ലെനിൻ ഗ്രാദിൽ വിദേശിക ളെയും, നയതന്ത്ര പ്രതിനിധികളെയും നിരീക്ഷിക്കുന്ന വിഭാഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 1985 മുതൽ 1990 വരെ കിഴക്കൻ ജർമ്മനിയിലെ ഡ്രെസ്ഡനിലും സേവനം അനുഷ്ഠിച്ചു. കിഴക്കൻ ജർമ്മനിയുടെ പതനത്തിനുശേഷം പുടിനെ സോവിയറ്റ് യൂണിയനിലേയ്ക്കു തിരിച്ചുവിളിക്കപ്പെട്ടു. പിന്നീട് രാഷ്ട്രീയത്തിലും എത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP