Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ക്രൈം മിനിസ്റ്റർ' എന്ന് വിശേഷിപ്പിക്കുന്ന പ്ലക്കാർഡുകൾ ഉയർത്തി ജനം കൂട്ടത്തോടെ തെരുവിൽ; പ്രധാനമന്ത്രിക്കെതിരെ വിശ്വാസലംഘനം കൈക്കൂലി എന്നീ കുറ്റങ്ങൾ ഉയർത്തി കോടതി വിചാരണ തുടങ്ങിയതോടെ പ്രതിഷേധവും ശക്തം; ഒരു വർഷത്തിലേറെ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം അധികാരമേറ്റ നെതന്യാഹു ജനകീയ പ്രക്ഷോഭത്തിൽ ആടിയുലയുന്നു; ഇസ്രയേലിൽ വീണ്ടും പ്രക്ഷോഭകാലം

'ക്രൈം മിനിസ്റ്റർ' എന്ന് വിശേഷിപ്പിക്കുന്ന പ്ലക്കാർഡുകൾ ഉയർത്തി ജനം കൂട്ടത്തോടെ തെരുവിൽ; പ്രധാനമന്ത്രിക്കെതിരെ വിശ്വാസലംഘനം കൈക്കൂലി എന്നീ കുറ്റങ്ങൾ ഉയർത്തി കോടതി വിചാരണ തുടങ്ങിയതോടെ പ്രതിഷേധവും ശക്തം; ഒരു വർഷത്തിലേറെ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം അധികാരമേറ്റ നെതന്യാഹു ജനകീയ പ്രക്ഷോഭത്തിൽ ആടിയുലയുന്നു; ഇസ്രയേലിൽ വീണ്ടും പ്രക്ഷോഭകാലം

മറുനാടൻ ഡെസ്‌ക്‌

 ടെൽ ആവീവ്: ഇസ്രയേലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാണ് ബെഞ്ചമിൻ നെതന്യാഹു. എന്നാൽ ഇപ്പോൾ അദ്ദേഹം രാജ്യത്ത് വളരെ പെട്ടെന്ന് അസ്വീകാര്യനായി മാറുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി, ആയിരക്കണക്കിന് ഇസ്രയേലികൾ തിരിഞ്ഞതോടെ ശക്തമായ പ്രതിഷേധമാണ് തെരുവുകളിൽ നടക്കുന്നത്. അഴിമതി ആരോപണം നേരിടുന്ന നെതന്യാഹുവിനെതിരെ നൂറുകണക്കിന് പേരാണ് പ്രതിഷേധവുമായി എത്തുന്നത്. നെതന്യാഹുവിന്റെ ജറുസലേം വസതിക്ക് പുറത്തായിരുന്നു ജനങ്ങൾ പ്രതിഷേധിച്ചത്. കുറ്റാരോപിതനായ ആൾ പ്രധാനമന്ത്രിയായി തുടരുന്നതിനെതിരെ റാലി നടത്തിയ ഏഴ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു പുതിയ പ്രതിഷേധങ്ങൾ ഉയർന്നത്.

നെതന്യാഹുവിനെ ''ക്രൈം മിനിസ്റ്റർ'' എന്ന് വിശേഷിപ്പിക്കുന്ന പ്രകടന ബാനറുകൾ ഉയർത്തിയായിരുന്നു പ്രതിഷേധക്കാരെത്തിയത്.പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ച ഏഴു പേരിൽ മുൻ ഇസ്രയേലി വ്യോമസേനാ ജനറൽ ഉണ്ടായിരുന്നു. ഇദ്ദേഹത്തെയും ഇസ്രയേലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.പ്രതിഷേധങ്ങൾ നിയമവിരുദ്ധമാണെന്നാണ് ഇസ്രയേൽ പൊലീസിന്റെ നിലപാട്.വിരമിച്ച ബ്രിഗേഡ് ഉൾപ്പെടെ മൂന്ന് പ്രതിഷേധക്കാരെ ഇസ്രയേലി പൊലീസ് തടവിലാക്കിയിരിക്കുകയാണ്പൊലീസിന്റെ മോചന നിബന്ധനകൾ നിരസിച്ചതും പ്രതിഷേധത്തിൽ പങ്കെടുക്കാൻ മറ്റുള്ളവരെ നിർബന്ധിച്ചതിനുമാണ് ജനറൽ അമീർ ഹസ്‌കലിനെ തടവിലിട്ടതെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജറുസലേമിലെ ഒരു കോടതിയിൽ വഞ്ചന, വിശ്വാസലംഘനം, കൈക്കൂലി എന്നീ കുറ്റങ്ങൾ ചുമത്തി നെതന്യാഹുവിനെതിരെയുള്ള വിചാരണ ആരംഭിച്ചിരുന്നു. അടുത്ത മാസം ഇത് പുനരാരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഴിഞ്ഞ മാസമാണ് നെതന്യാഹുവിന്റെ നേതൃത്വത്തിൽ ഇസ്രയേലിൽ പുതിയ സർക്കാർ അധികാരമേറ്റത്. ഒരു വർഷത്തിലേറെ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷമാണ് നെതന്യാഹു വീണ്ടും അധികാരം കൈപ്പിടിയിലാക്കിയത്.

പാർലമെന്റിനെ മറികടന്ന് , കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള പുതിയ പദ്ധതികൾ നടപ്പാക്കുന്നതിന് സർക്കാരിന് അധികാരം നൽകാനായി നിർദ്ദേശിക്കപ്പെട്ട വോട്ടെടുപ്പിനെതിരെയായിരുന്നു ആദ്യം പ്രതിഷേധം തുടങ്ങിയത്. വെറും ഏഴ് പേർ നടത്തിയ ആ പ്രതിഷേധത്തിൽ പങ്കെടുത്തവരെ ഇസ്രയേലി പൊലീസ് അറസ്റ്റ് ചെയ്തത് ഏറെ പ്രതിഷേധത്തിനാണ് ഇടയാക്കിയത്.നെതന്യാഹുവിനോടുള്ള ഇസ്രയേലികളുടെ അസംതൃപ്തിയാണ് പ്രതിഷേധത്തെ ഇത്രയേറെ രൂക്ഷമാക്കിയതെന്നാണ് റിപ്പോർട്ടുകൾ.കഴിഞ്ഞ ഒരാഴ്ചയായി, ആയിരക്കണക്കിന് ഇസ്രയേലികൾ ഇസ്രയേലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന നെതന്യാഹുവിനെതിരെ തിരിഞ്ഞതോടെ ശക്തമായ പ്രതിഷേധമാണ് ഇസ്രയേലെ തെരുവുകളിൽ നടക്കുന്നത്.

അഴിമതിക്കെതിരെയുള്ള വിചാരണ നടക്കവേ അധികാരത്തിലേറാനുള്ള നെതന്യാഹുവിന്റെ തീരുമാനം ഇസ്രയേലികളിൽ പ്രതിഷേധം വ്യാപകമാക്കിയിരുന്നു.ഇതിന് പുറമേയാണ് കോവിഡ് വൈറസിന്റെ പേരിൽ പാർലമെന്റിനെ മറികടന്ന് സാമ്പത്തിക പാക്കേജുകൾക്കുള്ള ശ്രമം നെതന്യാഹു ആരംഭിച്ചതും. ഇതുരണ്ടും പ്രധാനമന്ത്രിക്കെതിരെതിരിയാൻ ജനങ്ങളെ പ്രേരിപ്പിച്ചുവെന്നാണ് അറിയുന്നത്. നെതന്യാഹുവിനതിരെ പ്രതിപക്ഷവും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP