Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

റുവാണ്ടയിലേക്കുള്ള വിമാനം പറന്നുയരുന്നതിനു തൊട്ടുമുൻപ് യൂറോപ്യൻ ഹുമൻ റൈറ്റ്സ് കോടതിയുടെ ഇടപെടൽ; അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത് തടഞ്ഞ് യൂറോപ്യൻ കോടതി; അവസാന നിമിഷം വിമാനം റദ്ദ് ചെയ്തതോടെ പ്രീതി പട്ടേലിന്റെ റുവാണ്ടൻ സ്വപ്നങ്ങൾക്ക് അന്ത്യമായി

റുവാണ്ടയിലേക്കുള്ള വിമാനം പറന്നുയരുന്നതിനു തൊട്ടുമുൻപ് യൂറോപ്യൻ ഹുമൻ റൈറ്റ്സ് കോടതിയുടെ ഇടപെടൽ; അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത് തടഞ്ഞ് യൂറോപ്യൻ കോടതി; അവസാന നിമിഷം വിമാനം റദ്ദ് ചെയ്തതോടെ പ്രീതി പട്ടേലിന്റെ റുവാണ്ടൻ സ്വപ്നങ്ങൾക്ക് അന്ത്യമായി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: അനധികൃത കുടിയേറ്റത്തിന്റെ തലവേദനയിൽ നിന്നും രാജ്യത്തെ രക്ഷിക്കുവാനുള്ള പ്രീതി പട്ടേലിന്റെ മറ്റൊരു ശ്രമം കൂടി പാഴാവുകയാണ്, അനധികൃതമായി എത്തിയ കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് നാടുകടത്താനുള്ള പദ്ധതിക്കാണ് ഇന്നലെ യൂറോപ്യൻ മനുഷ്യാവകാശ കോടതി ചുവപ്പുകൊടി കാട്ടിയത്. കോടതിയുടെ അവസാന നിമിഷത്തിലെ ഇടേടലിനെ തുടർന്ന് ഇന്നലെ റുവാണ്ടയിലേക്ക് പോകേണ്ടിയിരുന്ന വിമാനം പറന്നുയർന്നില്ല.

ബ്രിട്ടനിലെ കോടതിയിലും അവസാന നിമിഷ പരാതികൾ ഏറെ വന്നതിനാൽ വിമാനം നേരത്തേ നിശ്ചിയിച്ചതു പോലെ പരാന്നുയരുമോ എന്ന സംശയം നേരത്തേ ഉണ്ടായിരുന്നു. വിമാനത്തിൽ യാത്ര ചെയ്യേണ്ട പലരും ബ്രിട്ടനിൽ തന്നെ നിയമനടപടികൾസ്വീകരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ സംശയം. എന്നാൽ, ഒരാളേ ഉള്ളുവെങ്കിലും വിമാനം പറഞ്ഞ സമയത്ത് പറന്നുയരും എന്നായിരുന്നു ഹോം ഡിപ്പാർട്ട്മെന്റ് ഉറപ്പിച്ചു പറാഞ്ഞിരുന്നത്. അതിനിടയിലായിരുന്നു സ്രാസ്ബർഗ് കോടതിയുടെ വിധി വരുന്നത്.

കൗൺസിൽ ഓഫ് യൂറൊപ്പിന്റെ ഭാഗമാണ് ഈ കോടതി. യൂറോപ്യൻ യൂണിയനുമായി ഇതിനു ബന്ധമൊന്നുമില്ല. അഭയാർത്ഥികളെ റുവാണ്ടയിലേക്ക് അയയ്ക്കുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ വിധി.ഇതോടെ വിമാന സർവ്വീസ് റദ്ദാക്കുകയായിരുന്നു. മാത്രമല്ല, ബ്രിട്ടീഷ് ഹൈക്കോടതി അടുത്തമാസം ഈ നിയമത്തെ കുറിച്ചുള്ള ജൂഡീഷ്യൽ റീവ്യൂം നടത്താനിരിക്കുകയുമാണ്.

കോടതി വിധി അത്യന്തം നിരാശാജനകമെന്നായിരുന്നു പ്രീതി പട്ടേലിന്റെ വിമർശനം. എന്നാൽ, പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്നും അവർ പറഞ്ഞു. നിയമപരമായി സാദ്ധ്യമായതെല്ലാം ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ലണ്ടൻ മേയർ സാദിഖ് ഖാൻ ഈ വിധിയെ സ്വാഗതം ചെയ്യുകയാണ്. രാത്രി വിധി വന്ന ഉടൻ തന്നെ അദ്ദേഹം അക്കാര്യം ട്വീറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. അക്രമങ്ങൾ കൊടികുത്തി വാഴുന്ന ഒരു രാജ്യത്തേക്ക് ആളുകളെ നാടുകടത്തുന്നത് മനുഷ്യത്വപരമായ ഒരു കാര്യമല്ല എന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ റുവാണ്ടക്കുള്ള ആദ്യ വിമാനം പറന്നുയരാത്തതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ റെഫ്യുജി കൗൺസിൽ ചീഫ് എക്സിക്യുട്ടീവ് എൻവർ സോളമൻ പക്ഷെ സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും പറഞ്ഞു. അതേസമയം, വിധി വരുന്നതിനു മുൻപായി റുവാണ്ടയിലേക്ക് അയയ്ക്കേണ്ട അഭയാർത്ഥികളെ താമസിപ്പിച്ച ക്യാമ്പിന് മിന്നിലേക്ക് ഒരു കൂട്ടം ആളുകൾ പ്രതിഷേധവുമായി എത്തിയിരുന്നു. അവരെ വിമാനത്താവളത്തിലേക്ക് നീക്കുന്നത് തടയുക എന്നതായിരുന്നു ഉദ്ദേശം.

അഭയാർത്ഥികളെ കൊണ്ടുപോകാനായി എത്തിയ സ്പാനിഷ് ചാർട്ടർ കമ്പനിയുടെ ബോയിങ് 767 വിമാനം സ്റ്റാൻസ്റ്റഡിലെ വിമാനത്താവളത്തിൽ എത്തിയിരുന്നു. റുവാണ്ടൻ തലസ്ഥാനമായ കിഗാലിയിലേക്ക് പറക്കുവാനുള്ള ലൈസൻസും വിമാനത്തിനുണ്ട്,. ഇന്നലെ രാത്രി 10.30 നായിരുന്നു വിമാനം പറന്നുയരേണ്ടിയിരുന്നത്. അതിനിടയിലായിരുന്നു യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ ഉത്തരവ് എത്തുന്നത്. ഹോം ഡിപ്പാർട്ട്മെന്റോ വിമാനക്കമ്പനിയോ ഇക്കാര്യത്തെ കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP