Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജി വെക്കണമെന്ന പാർട്ടി നേതൃത്വത്തിന്റെ ആവശ്യത്തിനും വഴങ്ങാതെ കെ പി ശർമ്മ ഒലി; പാർലമെന്റ് സമ്മേളനം നിർത്തിവെച്ച് അധികാരത്തിൽ തുടരാനും ശ്രമം; ഇന്ത്യയുമായുള്ള തർക്കത്തിന് പിന്നാലെ നേപ്പാളിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; പാർട്ടിയിലും ഭരണതലത്തിലും കൂടുതൽ ഒറ്റപ്പെട്ട് പ്രധാനമന്ത്രി കെ പി ശർമ്മ ഒലി

രാജി വെക്കണമെന്ന പാർട്ടി നേതൃത്വത്തിന്റെ ആവശ്യത്തിനും വഴങ്ങാതെ കെ പി ശർമ്മ ഒലി; പാർലമെന്റ് സമ്മേളനം നിർത്തിവെച്ച് അധികാരത്തിൽ തുടരാനും ശ്രമം; ഇന്ത്യയുമായുള്ള തർക്കത്തിന് പിന്നാലെ നേപ്പാളിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; പാർട്ടിയിലും ഭരണതലത്തിലും കൂടുതൽ ഒറ്റപ്പെട്ട് പ്രധാനമന്ത്രി കെ പി ശർമ്മ ഒലി

മറുനാടൻ മലയാളി ബ്യൂറോ

കാഠ്മണ്ഡു: ഭരണ കക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തർക്കം രൂക്ഷമായതോടെ നേപ്പാളിൽ രാഷ്ട്രീയ പ്രതിസന്ധി. പ്രധാനമന്ത്രി പദവി രാജിവെക്കാനുള്ള പാർട്ടി നിർദ്ദേശം തള്ളിയ കെ പി ശർമ്മ ഒലി, പാർലമെന്റ് സമ്മേളനം നിർത്തിവെക്കാൻ നിർദ്ദേശം നൽകിയതോടെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്. പാർലമെന്റിന്റെ ഇരുസഭകളും സമ്മേളിക്കുന്നത്‌ തൽക്കാലത്തേക്ക് നിർത്തിവെക്കാനാണ് പ്രധാനമന്ത്രി നിർദ്ദേശം നൽകിയത്.

പ്രധാനമന്ത്രി പദത്തിൽ തുടരുന്നതിനുള്ള ഭീഷണി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുസഭകളും നിർത്തിവെക്കാനുള്ള നിർദ്ദേശം ഒലി നൽകിയതെന്നാണ് സൂചന. എന്നാൽ, ഇരുസഭകളുടെയും അധ്യക്ഷന്മാരുമായി കൂടിയാലോചന നടത്താതെ ആയിരുന്നു ഒലിയുടെ നടപടി. ഇത് പാർട്ടിക്കുള്ളിലും ഭരണതലത്തിലും ഒലിക്ക് വലിയ എതിർപ്പുകളാണ് നേരിടേണ്ടി വരുന്നത്. ഒലിയുടെ നടപടി മുൻപ്രധാനമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ പുഷ്പ കമാൽ ദഹാൽ പ്രചണ്ഡയെയും പ്രകോപിപ്പിച്ചിട്ടുണ്ട്. പ്രചണ്ഡ നേപ്പാൾ പ്രസിഡന്റ് ബിന്ധ്യ ദേവി ഭണ്ഡാരിയുമായി കൂടിക്കാഴ്ച നടത്തുകയും ഒലിയുടെ ഭരണഘടനാവിരുദ്ധമായ നടപടിയിൽ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഭരണകക്ഷിയായ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ കോ ചെയർ പേഴ്‌സൺമാരാണ് ഒലിയും പ്രചണ്ഡയും.

പാർട്ടി സ്റ്റാന്റിങ് കമ്മിറ്റി യോഗത്തിൽ സർക്കാരിലെയും പാർട്ടിയിലെയും പ്രശ്‌നങ്ങൾക്ക് ഒലിയും പ്രച്ഛണ്ഡയും പരസ്പരം പഴി ചാരുകയായിരുന്നു. തന്റെ പ്രധാനമന്ത്രി പദം നിലനിർത്താൻ വേണ്ടി ഒലി കാട്ടിയ 'വിരുത്' പ്രചണ്ഡ യോഗത്തിൽ വെളിപ്പെടുത്തിയതായാണ് അറിയുന്നത്. പാക്കിസ്ഥാനി, അഫ്ഗാൻ, ബംഗ്ലാദേശ് മോഡലുകൾ ഒക്കെ അധികാരത്തിൽ നിലനിൽക്കാൻ വേണ്ടി പയറ്റുന്നതായി അറിഞ്ഞു, അതൊന്നും വിജയിക്കാൻ പോകുന്നില്ല എന്നാണ് പ്രചണ്ഡ യോഗത്തിൽ തുറന്നടിച്ചത്.

സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഒലി പക്ഷം ന്യനപക്ഷമാണ്. സൈന്യത്തിന്റെ സഹായത്തോടെ രാജ്യം ഭരിക്കുക എളുപ്പമല്ലെന്നും പാർട്ടിയെ പിളർത്താനും പ്രതിപക്ഷത്തിന്റെ കൂട്ടുപിടിച്ച് സർക്കാരിനെ ഭരിക്കാമെന്ന മോഹം നടപ്പില്ലെന്നും പ്രചണ്ഡ യോഗത്തിൽ പറഞ്ഞു. അതേസമയം, പ്രചണ്ഡയും ഇന്ത്യയോട് സൗഹൃദം കാട്ടുന്ന നേതാവല്ല എന്നതാണ് കുഴയ്ക്കുന്ന പ്രശ്‌നം. എന്നാൽ, ഒലിയെ പോലെ ഇന്ത്യയുടെ താൽപര്യങ്ങൾ ബലി കഴിക്കുന്ന ആളല്ല പ്രചണ്ഡ. അതിനിടെ തങ്ങളുടെ അതിർത്തി ചൈന കയ്യേറിയതായ വാർത്തകൾ നേപ്പാൾ ശക്തമായി നിഷേധിച്ചു. 1961 ലെ കരാർ പ്രകാരം ഇരുസൗഹൃദരാഷ്ടങ്ങളും തമ്മിലുണ്ടാക്കിയ കരാർ പ്രകാരമാണ് മുന്നോട്ടുപോകുന്നതെന്നും നേപ്പാൾ വക്താവ് അറിയിച്ചു.

ഒലി തികഞ്ഞ പരാജയമായതിനാൽ രാജിവെക്കണമെന്ന് മുൻപ്രധാനമന്ത്രിമാരായ പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, മാധവ് കുമാർ നേപ്പാൾ, ഝൽനാഥ് ഖനാൽ തുടങ്ങിയ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ ഗൂഢാലോചന നടത്തുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയപരമായും നയതന്ത്രപരമായും ശരിയല്ലെന്ന് യോഗത്തിന്റെ തുടക്കത്തിൽ തന്നെ പ്രചണ്ഡ പറഞ്ഞു. 'ഇന്ത്യയല്ല, ഞാൻ തന്നെ നിങ്ങളുടെ രാജി ആവശ്യപ്പെടുന്നു. നിരുത്തരവാദപരമായ അത്തരം പരാമർശങ്ങൾക്ക് നിങ്ങൾ തെളിവ് നൽകണം' പ്രചണ്ഡ ഒലിയോട് പറഞ്ഞു.

ഒരു സൗഹൃദ രാജ്യത്തിനെതിരായി നിരുത്തവാദപരമായിട്ടാണ് പരമാർശങ്ങൾ നടത്തിയതെന്ന് മാധവ് കുമാർ നേപ്പാൾ, ഝൽനാഥ് ഖനാൽ എന്നിവരും വ്യക്തമാക്കി. ഇന്ത്യൻ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി ഒലി തന്റെ വാദങ്ങളെ ന്യായീകരിക്കാനും ശ്രമിച്ചു. ചില നേപ്പാളി നേതാക്കളുടെ പിന്തുണയോടെ ഇന്ത്യ തന്റെ സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുന്നു, ഇന്ത്യൻ മാധ്യമങ്ങളിലെ ഉള്ളടക്കവും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനങ്ങളും ഇത് തെളിയിച്ചതായും കെ.പി. ശർമ ഒലി തന്റെ വസതിയിൽ നടന്ന ഒരു യോഗത്തിനിടെയാണ് വെളിപ്പെടുത്തിയത്.

ഒലിയുടെ ഈ പ്രസ്താവനക്കെതിരെ മുൻ ഉപപ്രധാനമന്ത്രി ബംദേബ് ഗൗതമാണ് സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഏറ്റുവമധികം വിമർശിച്ചത്. പ്രധാനമന്ത്രി പദവും പാർട്ടി അധ്യക്ഷ പദവിയും ഒലി രാജിവെക്കണമെന്ന് ഗൗതം ആവശ്യപ്പെട്ടു. പാർട്ടിക്ക് പുറത്തും ഒലി രാജിവെക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. ഇന്ത്യൻ എംബസി അട്ടിമറിക്ക് തുനിഞ്ഞെങ്കിൽ എന്തുകൊണ്ട് അംബാസിഡറെ പുറത്താക്കുന്നില്ലെന്ന് ജന്ത സമാജ്ബാദി പാർട്ടി നേതാവും മറ്റൊരു മുൻ പ്രധാനമന്ത്രിയുമായ ബാബുറാം ഭട്ടറായി ചോദിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP