Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിർത്തിയിൽ വീണ്ടും നേപ്പാൾ അതിക്രമം; നേപ്പാൾ പൊലീസിന്റെ വെടിവെയ്‌പ്പിൽ ഇന്ത്യക്കാരനായ യുവാവിന് വെടിയേറ്റു

അതിർത്തിയിൽ വീണ്ടും നേപ്പാൾ അതിക്രമം; നേപ്പാൾ പൊലീസിന്റെ വെടിവെയ്‌പ്പിൽ ഇന്ത്യക്കാരനായ യുവാവിന് വെടിയേറ്റു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അതിർത്തിയിൽ വീണ്ടും നേപ്പാളിന്റെ അതിക്രമം. ബീഹാർ അതിർത്തിയിൽ നേപ്പാൾ പൊലീസ് നടത്തിയ വെടിവെയ്‌പ്പിൽ ഒരു ഇന്ത്യക്കാരന് പരിക്കേറ്റു. 25കാരനായ ജിതേന്ദ്ര കുമാർ എന്നായാൾക്കാണ് വെടിയേറ്റതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ന് വൈകീട്ട് 7.30 ഓടെയാണ് സംഭവം. ഇന്ത്യ-നേപ്പാൾ അതിർത്തിയിലുള്ള തോല മാഫി ഗ്രാമത്തിൽ കന്നുകാലികളെ തെരഞ്ഞ് പോയതാണ് ജിതേന്ദ്രർ എന്നാണ് റിപ്പോർട്ട്. സുഹൃത്തുക്കളായ അങ്കിത് കുമാർ സിങ്, ഗുൽഷൻ കുമാർ സിങ് എന്നിവരോടൊപ്പമായിരുന്നു ഇയാൾ ഫാമിലേക്ക് പോകാൻ ശ്രമിച്ചത്.

അതിർത്തിയായ കൃഷ്‌ണഗഞ്ചിലാണ് സംഭവം നടന്നത്. പ്രദേശവാസികളായ മൂന്ന് പേർക്ക് നേരെ നേപ്പാൾ പൊലീസ് വെടിയുതിർത്തുവെന്നും ഒരാൾക്ക് പരിക്കേറ്റെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മൂന്ന് പേർക്ക് നേരെ നേപ്പാൾ പൊലീസ് വെടിയുതിർത്തുവെന്നും ഒരാൾക്ക് പരിക്കേറ്റെന്നും കൃഷ്‌ണഗഞ്ച് എസ്‌പി വ്യക്തമാക്കിയിട്ടുണ്ട്. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമത്തിനു പുറത്തുള്ള ഫാമിലേക്ക് പോകാൻ ശ്രമിച്ച യുവാക്കൾക്കു നേരെ അതിർത്തിയിൽ വിന്യസിച്ച നേപ്പാൾ പൊലീസ് വെടിവെക്കുകയായിരുന്നു. കഴിഞ്ഞമാസവും അതിർത്തിയിൽ സമാനമായ സംഭവം നടന്നിരുന്നു. അന്ന് ഒരു ഇന്ത്യൻ കർഷകൻ നേപ്പാൾ പൊലീസിന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു. അതിർത്തി ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു നേപ്പാൾ പൊലീസ് വെടിയുതിർത്തത്. ബിഹാർ സ്വദേശിയായ വികേഷ് യാദവാണ് അന്ന് മരിച്ചത്. ജൂൺ 12നായിരുന്നു ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP