Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

ഭീകരവാദത്തിന്റെ ഈറ്റില്ലമായി അറിയപ്പെടുകയും തീവ്രവാദികളെ വളർത്തുകയും ചെയ്യുന്ന പാക്കിസ്ഥാൻ ഇന്ത്യയെ എന്ത് മനുഷ്യാവകാശം പഠിപ്പിക്കാൻ? ബലൂച്ച് ജനതയെ തറപറ്റിക്കാൻ കൂട്ടകുടിയൊഴിപ്പിക്കലുകളും പീഡനക്യാമ്പുകളും നിയമവിരുദ്ധ കൊലപാതകങ്ങളും തടങ്കൽ പാളയങ്ങളും; പാക് അധിനിവേശ കശ്മീരിലാകട്ടെ ജനസംഖ്യാഘടന മാറ്റാനും പരിശ്രമം; പ്രധാനമന്ത്രി നാളെ യുഎൻ പൊതുസഭയിൽ സംസാരിക്കാനിരിക്കെ മനുഷ്യാവകാശ കൗൺസിലിൽ പാക്കിസ്ഥാനെ നിർത്തിപ്പൊരിച്ച് ഇന്ത്യ

ഭീകരവാദത്തിന്റെ ഈറ്റില്ലമായി അറിയപ്പെടുകയും തീവ്രവാദികളെ വളർത്തുകയും ചെയ്യുന്ന പാക്കിസ്ഥാൻ ഇന്ത്യയെ എന്ത് മനുഷ്യാവകാശം പഠിപ്പിക്കാൻ? ബലൂച്ച് ജനതയെ തറപറ്റിക്കാൻ കൂട്ടകുടിയൊഴിപ്പിക്കലുകളും പീഡനക്യാമ്പുകളും നിയമവിരുദ്ധ കൊലപാതകങ്ങളും തടങ്കൽ പാളയങ്ങളും; പാക് അധിനിവേശ കശ്മീരിലാകട്ടെ ജനസംഖ്യാഘടന മാറ്റാനും പരിശ്രമം; പ്രധാനമന്ത്രി നാളെ യുഎൻ പൊതുസഭയിൽ സംസാരിക്കാനിരിക്കെ മനുഷ്യാവകാശ കൗൺസിലിൽ പാക്കിസ്ഥാനെ നിർത്തിപ്പൊരിച്ച് ഇന്ത്യ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യും. 75 ാമത് സമ്മേളനത്തിലെ പൊതുചർച്ചയിലാണ് മോദി പങ്കെടുക്കുക. ശനിയാഴ്ച ഉച്ചയ്ക്ക് മുമ്പ് ആദ്യം സംസാരിക്കുന്ന പ്രഭാഷകൻ മോദിയാണ്.


കോവിഡ് പശചാത്തലത്തിൽ വിർച്വൽ മാർഗ്ഗത്തിലൂടെയാണ് സമ്മേളനം. നേരത്തെ റെക്കോഡ് ചെയ്ത പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ ആയിരിക്കും ന്യൂയോർക്കിലെ പൊതുസഭാഹാളിൽ പ്രദർശിപ്പിക്കുക. ഇന്ത്യയുടെ മുൻഗണനകൾ പ്രധാനമന്ത്രി സമ്മേളനത്തിൽ വ്യക്തമാക്കും.

തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ ആഗോള നടപടികൾ ശക്തിപ്പെടുത്തണമെന്ന കാര്യത്തിലായിരിക്കും ഇന്ത്യയുടെ പ്രധാന ഊന്നൽ. വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും ഉപരോധം ഏർപ്പെടുത്തുന്ന കമ്മിറ്റികളിൽ കൂടുതൽ സുതാര്യത വേണമെന്നും ആവശ്യപ്പെട്ടേക്കും.

യുഎന്റെ സമാധാന ദൗത്യങ്ങളിൽ ഏറ്റവുമധികം സൈനികര നിയോഗിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ദൗത്യങ്ങൾ തീരുമാനിക്കുന്നതിൽ കൂടുതൽ സജീവമായി ഇടപെടാനും ശ്രമമുണ്ടാകും. സുസ്ഥിര വികസനവും കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സജീവ പങ്കാളിത്തം വഹിക്കും. കോവിഡിനെതിരെയുള്ള ആഗോള സഹകരണത്തിൽ 150 ലധികം രാജ്യങ്ങൾക്ക് മരുന്നും സഹായവുമായി നൽകിയ സംഭാവനകളും എടുത്തുകാട്ടും.

പാക്കിസ്ഥാന് യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യയുടെ വിമർശനം

മത-വംശീയ ന്യൂനപക്ഷങ്ങൾക്ക് സുരക്ഷയും സംരക്ഷണവും ഒരുക്കുന്നതിൽ പാക്കിസ്ഥാന്റെ മോശം ചരിത്രം ചൂണ്ടികാട്ടി യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യ ശക്തമായ വിമർശനം ഉന്നയിച്ചു. 45 ാമത് സമ്മേളനത്തിലാണ് യുഎന്നിലെ സ്ഥിരം പ്രതിനിധിയായ ഫസ്റ്റ് സെക്രട്ടറി സെന്തിൽ കുമാർ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചത്. തീവ്രവാദം വളർത്തുകയും, ഭീകരവാദത്തിന്റെ കേന്ദ്രമായി ലോകത്ത് അറിയപ്പെടുകയും ചെയ്യുന്ന രാജ്യത്തിന്റെ കൈയിൽ നിന്ന് ഇന്ത്യക്ക് പഠിക്കാൻ ഒന്നുമില്ലെന്ന് സെന്തിൽ കുമാർ തുറന്നടിച്ചു.

ഭീകരവാദം മനുഷ്യകുലത്തിനെതിരായ കുറ്റകൃത്യമാണെന്നും ഏറ്റവും മോശപ്പെട്ട് മനുഷ്യാവകാശ ലംഘനമാണെന്നും മറ്റുള്ളവരെ ഉപദേശിക്കും മുമ്പ് പാക്കിസ്ഥാൻ ഓർക്കണം. തീവ്രവാദത്തിന്റെ കേന്ദ്രവും നഴ്‌സറിയുമായ ഒരുരാജ്യത്തിൽ നിന്ന് ലോകത്തിന് എന്തുപാഠമാണ് പഠിക്കാനുള്ളത്?


പാക്കിസ്ഥാനിൽ ബലൂച്ചികൾക്ക് അനുവഭിക്കേണ്ടി വരുന്ന പീഡനങ്ങളും സെന്തിൽ കുമാർ പരാമർശിച്ചു. കൂട്ടകുടിയൊഴിപ്പിക്കലുകൾ, പീഡനങ്ങൾ, നിയമവിരുദ്ധ കൊലപാതകങ്ങൾ, സൈനിക നീക്കങ്ങൾ, പീഡന ക്യാമ്പുകൾ, തടങ്കൽ പാളയങ്ങൾ, സൈനിക ക്യാമ്പുകൾ, ആളുകളുടെ അപ്രത്യക്ഷമാകൽ എന്നിങ്ങനെ ബലൂച്ചിസ്ഥാനിൽ നടക്കുന്നത് എന്തെല്ലാമാണ്-സെന്തിൽ കുമാർ പറഞ്ഞു.

അതേസമയം, ബലൂച്ചിസ്ഥാനിലെ പാക് അധിനിവേശ മേഖലകളിൽ പാക്കിസ്ഥാൻ കടുത്ത മതമൗലികവാദം അഴിച്ചുവിടുകയാണ് സ്വതന്ത്ര ബലൂച്ചിസ്ഥാൻ പ്രസ്ഥാനം പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ ഉറ്റവരെ കാണാതായവർ സമാധാനപരമായി നടത്തിയ പ്രതിഷേധ പ്രകടനത്തെ ജമാത്തെ ഇസ്ലാമിയുടെ സായുധ വിഭാഗം സെപ്റ്റംബർ 13 ന് ആക്രമിച്ചായും റിപ്പോർട്ടുണ്ട്.

പാക് അധിനിവേശ കശ്മീരിൽ നിന്ന് യഥാർത്ഥ കശ്മീരികളെ പാക്കിസ്ഥാൻ തുരത്തിയെന്നും സെന്തിൽ കുമാർ സമ്മേളനത്തിൽ പറഞ്ഞു. 1947 ന് ശേഷം പാക്കിസ്ഥാനിൽ മതന്യൂനപക്ഷങ്ങളുടെ ശതമാനം നന്നേ കുറഞ്ഞു. മുമ്പ് 23 ശതമാനമായിരുന്നെങ്കിൽ ഇപ്പോൾ താരതമ്യേന തീരെ ചെറിയ സംഖ്യയായി. പ്രദേശത്തിന്റെ ജനസംഖ്യാഘടന മാറ്റിയെഴുതാനാണ പാക്കിസ്ഥാൻ ശ്രമിക്കുന്നതെന്നും സെന്തിൽ കുമാർ വിമർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP