Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ഭീകരവാദത്തെ സഹായിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണം'; ഇമ്രാനെ മുന്നിലിരുത്തി പാക്കിസ്ഥാനെ കടന്നാക്രമിച്ച് മോദി; ഭീകരവാദത്തിന് പണം നൽകുന്നവരും തീവ്രവാദികളെ സഹായിക്കുന്നവരും ആ കുറ്റം ഏറ്റെടുക്കാൻ തയാറാകണമെന്നും ഇന്ത്യൻ പ്രധാനമന്ത്രി; ഭീകരവാദത്തെ ഇല്ലാതാക്കുന്നത് ചർച്ച ചെയ്യാനായി ഒരു ആഗോള കോൺഫറൻസ് നടത്തണമെന്നും ഷാങ്ഹായ് സഹകരണ സംഘടനയുടെ സമ്മേളനത്തിൽ മോദി

'ഭീകരവാദത്തെ സഹായിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണം';  ഇമ്രാനെ മുന്നിലിരുത്തി പാക്കിസ്ഥാനെ കടന്നാക്രമിച്ച്  മോദി; ഭീകരവാദത്തിന് പണം നൽകുന്നവരും തീവ്രവാദികളെ സഹായിക്കുന്നവരും ആ കുറ്റം ഏറ്റെടുക്കാൻ തയാറാകണമെന്നും ഇന്ത്യൻ പ്രധാനമന്ത്രി; ഭീകരവാദത്തെ ഇല്ലാതാക്കുന്നത് ചർച്ച ചെയ്യാനായി ഒരു ആഗോള കോൺഫറൻസ് നടത്തണമെന്നും ഷാങ്ഹായ് സഹകരണ സംഘടനയുടെ സമ്മേളനത്തിൽ മോദി

മറുനാടൻ ഡെസ്‌ക്‌

ബിഷ്ടെക്: ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടുമായി ഷാങ്ഹായി കോ ഓപ്പറേഷൻ ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന് പിന്തുണ നൽകുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷാങ്ഹായി കോ ഓപ്പറേഷൻ ഉച്ചകോടിയിലാണ് മോദി പാക്കിസ്ഥാനെതിരെ ഒളിയമ്പെയ്തത്.

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മുന്നിലിരുത്തിയായിരുന്നു മോദിയുടെ പരാമർശം. ഭീകരവാദത്തിന് പണം നല്കുന്നവരും, തീവ്രവാദികളെ സഹായിക്കുന്നവരും ആ കുറ്റം ഏറ്റെടുക്കാൻ തയാറാകണമെന്നും, അവരെ ഒറ്റപ്പെടുത്തണമെന്നും, ഭീകരവാദത്തെ ഇല്ലാതാക്കുന്നത് ചർച്ച ചെയ്യാനായി ഒരു ആഗോള കോൺഫറൻസ് നടത്തണമെന്നും ഷാങ്ഹായ് സഹകരണ സംഘടനയുടെ സമ്മേളനത്തിൽ മോദി ആവശ്യപ്പെട്ടു.ഭീകരവാദത്തെ കുറിച്ചുള്ള ഇടുങ്ങിയ ചിന്താഗതി അത് പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദഹത്തെ പറഞ്ഞു.

ഇമ്രാൻ ഖാൻ ഇരിക്കുന്ന വേദിയിൽ മോദി നടത്തിയ ഈ പ്രസ്താവന പാക്കിസ്ഥാനെ തന്നെ ലക്ഷ്യം വച്ചുള്ളതായിരുന്നു. ഒരു ഭീകരവാദ മുക്ത സമൂഹത്തെയാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നതെന്നും അതിനായി എസ്.സി.ഒയിലെ സംഘടന പരിശ്രമിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഭീകരവാദ പ്രശ്‌നത്തിൽ രാജ്യാന്തര ചർച്ചയാകാമെന്ന ഇമ്രാൻ ഖാന്റെ നിർദ്ദേശത്തെ എന്നാൽ മോദി തള്ളി.ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം ഇപ്പോൾ എറ്റവും മോശമായ അവസ്ഥയിലാണെന്നും, ഇത് പരിഹരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മികച്ച തിരഞ്ഞെടുപ്പ് വിജയം ഉപയോഗിക്കുമെന്ന് താൻ കരുതുന്നുവെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു.

അതേസമയം പാക്കിസ്ഥാൻ പ്രധാനമന്ത്രി സമ്മേളനത്തിലെ പ്രോട്ടോക്കോൾ ലംഘിച്ചുകൊണ്ട് സ്വയം നാണം കെടുന്ന അവസ്ഥയമുണ്ടായി. ഇമ്രാൻ ഉച്ചകോടിയുടെ നയതന്ത്ര പ്രോട്ടക്കോൾ തെറ്റിച്ചെന്നാണ് ഇപ്പോൾ വന്നിരിക്കുന്ന ആരോപണം. ഉച്ചകോടി നടക്കുന്ന വേദിയിലേക്ക് വിവിധ രാഷ്ട്രനേതാക്കൾ കടന്നുവരുമ്പോൾ മറ്റെല്ലാവരും എഴുന്നേറ്റുനിൽക്കുന്നതാണു രീതി. എന്നാൽ വേദിയിലെത്തിയ ഇമ്രാൻ ഉടൻതന്നെ തനിക്കായി തയ്യാറാക്കിയ കസേരയിൽ ഇരിക്കുകയാണ് ചെയ്തത്. അതസമയം ലോക് നേതാക്കൾ വരുന്നത് കാത്ത് മറ്റെല്ലാവരും നിൽക്കുകയാിയരുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ അടക്കമുള്ളവർ വരുമ്പോൾ ഇമ്രാൻ എഴുന്നേൽക്കുകയും, അവരെ അഭിവാദ്യം ചെയ്തശേഷം വീണ്ടും ഇരിക്കുകയും ചെയ്തു.

അതേസമയം ഇന്നു രാവിലെ ഇമ്രാൻ ഇന്ത്യയുമായുള്ള ചർച്ചയ്ക്കു വീണ്ടും സന്നദ്ധത അറിയിച്ചിരുന്നു. ഉച്ചകോടിക്കിടെ തമ്മിൽ കണ്ടിട്ടും ചർച്ച നടത്താനോ ഹസ്തദാനം ചെയ്യാനോ മോദി തയ്യാറാകാത്തതിനു തൊട്ടുപിറകെയാണ് ഇമ്രാൻ വീണ്ടും ചർച്ചയ്ക്കു മുൻകൈയെടുത്തത്. ഇന്ത്യയുമായി സമാധാന വഴിയിൽ നീങ്ങിയില്ലെങ്കിൽ ലോകബാങ്കിൽ നിന്നുള്ള വായ്‌പ്പ അടക്കം അവതാളത്തിലാകുന്ന ഘട്ടമാണ് പാക്കിസ്ഥാന് മുന്നിലുള്ളത് അതുകൊണ്ടാണ് ഇമ്രാൻ ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെടുപ്പുമായി രംഗത്തുള്ളത്. രാജ്യാന്തര മധ്യസ്ഥതയ്ക്ക് പാക്കിസ്ഥാനു സമ്മതമാണെന്നും ഇമ്രാൻ വിശദമാക്കി. ഇന്നലെ കിർഗിസ്ഥാൻ പ്രസിഡന്റ് നൽകിയ അത്താഴവിരുന്നിൽ ഇരുനേതാക്കളും പങ്കെടുത്തെങ്കിലും പരസ്പരം സംസാരിച്ചിരുന്നില്ല. ഉച്ചകോടിക്കിടെ കിർഗിസ്ഥാൻ പ്രസിഡന്റ് സൂറോൺബായ് ജീൻബെകോവ് നൽകിയ വിരുന്നിലാണ് ഇരുനേതാക്കളും ഒരുമിച്ച് പങ്കെടുത്തത്.

രണ്ട് ആണവശക്തികൾ തമ്മിലുള്ള തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും റഷ്യൻ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ ഇമ്രാൻഖാൻ വ്യക്തമാക്കിയിരുന്നു. അതേസമയം ഉച്ചകോടിയോട് അനുബന്ധിച്ച് മോദിയും ഇമ്രാൻ ഖാനുമായി ഉഭയകക്ഷി ചർച്ച നടത്താൻ തീരുമാനിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ആയുധങ്ങൾ വാങ്ങാൻ പണം ചിലവഴിക്കാൻ പാക്കിസ്ഥാൻ താൽപര്യപ്പെടുന്നില്ല. പകരം ദാരിദ്ര്യത്തെ നേരിടാൻ ആ പണം ഉപയോഗിക്കാനാണ് പാക്കിസ്ഥാന് താൽപര്യം. അതിനാൽ തന്നെ രണ്ട് ആണവശക്തികളുള്ള ഒരു മേഖലയിൽ സമാധാനമാണ് വേണ്ടത്- ഇമ്രാൻ ഖാൻ വ്യക്തമാക്കി.

അതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായും മോദി കൂടിക്കാഴ്ച നടത്തി. ഷി ജിൻപിങ്ങുമായി നടന്ന ചർച്ച 40 മിനിറ്റ് നീണ്ടു. ഇന്നലെ അനന്ത്‌നാഗിൽ നടന്ന ആക്രമണം പോലും ഭീകരവാദികൾക്കുള്ള പാക് പിന്തുണ വ്യക്തമാക്കിയ മോദി, പാക്കിസ്ഥാനുമായി ചർച്ച നടത്തുന്നതിലെ നിലപാടും അദ്ദേഹത്തെ അറിയിച്ചു. പാക്കിസ്ഥാനുമായി ചർച്ചയ്ക്ക് ഇപ്പോൾ അന്തരീക്ഷമില്ലെന്നാണ് മോദി പറഞ്ഞത്. ഇന്ത്യയിൽ സന്ദർശനം നടത്തുമെന്ന് ഷി ജിൻപിങ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP