Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202203Sunday

ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ടോക്കിയോയിൽ എത്തുന്ന പ്രധാനമന്ത്രി മോദിക്ക് തിരക്കിട്ട പരിപാടികൾ; യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്ട്രേലിയ, ജപ്പാൻ പ്രധാനമന്ത്രിമാർ എന്നിവരുമായി കൂടിക്കാഴ്‌ച്ച; ഇന്ത്യയിലെ ജപ്പാൻ നിക്ഷേപവും ചർച്ചയാകും; ഇന്ത്യൻ സമൂഹവുമായും സംവദിക്കും

ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ടോക്കിയോയിൽ എത്തുന്ന പ്രധാനമന്ത്രി മോദിക്ക് തിരക്കിട്ട പരിപാടികൾ; യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്ട്രേലിയ, ജപ്പാൻ പ്രധാനമന്ത്രിമാർ എന്നിവരുമായി കൂടിക്കാഴ്‌ച്ച; ഇന്ത്യയിലെ ജപ്പാൻ നിക്ഷേപവും ചർച്ചയാകും; ഇന്ത്യൻ സമൂഹവുമായും സംവദിക്കും

മറുനാടൻ ഡെസ്‌ക്‌

ടോക്കിയോ: ന്യൂഡൽഹി ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ടോക്കിയോയിലെത്തും. മോദിക്ക് 40 മണിക്കൂറിനുള്ളിൽ തിരക്കിട്ട പരിപാടികളാണുള്ളത്. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിതയുമായി തന്ത്രപ്രധാന സഹകരണം സംബന്ധിച്ച പ്രത്യേക ചർച്ചകളുണ്ടാകും. കിഷിതയുമായി മാർച്ചിൽ നടത്തിയ ചർച്ചയിൽ 5 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 5 ലക്ഷം കോടി ജാപ്പനീസ് യെന്നിന്റെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു.

ജപ്പാൻ പ്രധാനമന്ത്രിക്കു പുറമേ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് എന്നിവരുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. വിവിധ വിഷയങ്ങളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ തുടർചർച്ചകൾ യുഎസ് പ്രസിഡന്റുമായി ഉണ്ടാകുമെന്ന് മോദി പറഞ്ഞു. ഓസ്‌ട്രേലിയയുടെ പുതിയ പ്രധാനമന്ത്രിയുമായി സമഗ്രസഹകരണ കരാറുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്യും.

ജപ്പാനിലെ ബിസിനസ് സമൂഹവുമായും ഇന്ത്യൻ സമൂഹവുമായും മോദി കൂടിക്കാഴ്ചകൾ നടത്തും. ഇന്ത്യ, ജപ്പാൻ, യുഎസ്, ഓസ്‌ട്രേലിയ എന്നിവയടങ്ങിയ സൈനിക സാമ്പത്തിക സഹകരണ കൂട്ടായ്മയാണ് ക്വാഡ്. ഇന്ത്യയിലെ വ്യാപാര മേഖലക്ക് ഉണർവ് നൽകുന്ന നിർദ്ദേശങ്ങൾ പ്രധാനമന്ത്രി കേൾക്കും.

മെയ് 24 ന് ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്ട്രേലിയ, ജപ്പാൻ പ്രധാനമന്ത്രിമാർ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും. ജപ്പാനിൽ ഏകദേശം 40 മണിക്കൂറിനുള്ളിൽ മൂന്ന് ലോക നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ അടക്കം 23 പരിപാടികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉള്ളത്.

കോവിഡ് സാഹചര്യത്തിലെ വിപണിയും ചർച്ചാ വിഷയമാകും. ചർച്ചക്ക് ശേഷം ടോക്കിയോയിലെ ഇന്ത്യൻ സമൂഹവുമായും സംവദിക്കും. നാളെയാണ് ക്വാഡ് ഉച്ചകോടി. ഇന്തോ - പസഫിക് മേഖലയിലെ സുരക്ഷയും, സാന്പത്തിക സാഹചര്യങ്ങളും ഉച്ചകോടിയിൽ ചർച്ചയാകും. മേഖലയിലെ അനധികൃത മത്സ്യബന്ധനമടക്കം ചർച്ചയാകുമ്പോൾ, ആരോപണം നേരിടുന്ന ചൈനക്കെതിരെ രാജ്യങ്ങൾ നിലപാട് കടുപ്പിച്ചേക്കും.ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഓസ്‌ട്രേലിയ , ജപ്പാൻ പ്രധാനമന്ത്രിമാരുമായും മോദി കൂടിക്കാഴ്ച നടത്തും.

ജപ്പാൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി പ്രസ്താവനയും നടത്തിയരുന്നു. പ്രസ്താവന ഇങ്ങനെ: ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ക്ഷണപ്രകാരം 2021 മെയ് 23 മുതൽ 24 വരെ ജപ്പാനിലെ ടോക്കിയോ സന്ദർശിക്കും. 2022 മാർച്ചിൽ, 14-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രി കിഷിദയ്ക്ക് ആതിഥേയത്വം വഹിക്കാനായത്തിൽ എനിക്ക് സന്തോഷമുണ്ട്. ടോക്കിയോ സന്ദർശന വേളയിൽ, ഇന്ത്യ - ജപ്പാൻ പ്രത്യേക തന്ത്രപരവും ആഗോളതലത്തിലുമുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഭാഷണം തുടരാൻ ആഗ്രഹിക്കുന്നു. ജപ്പാനിൽ, ക്വാഡ് സംരംഭങ്ങളുടെ പുരോഗതി അവലോകനം ചെയ്യാൻ നാല് ക്വാഡ് രാജ്യങ്ങളിലെ നേതാക്കൾക്ക് അവസരം നൽകുന്ന രണ്ടാമത്തെ ഇൻ-പേഴ്സൺ ക്വാഡ് ലീഡേഴ്സ് ഉച്ചകോടിയിലും പങ്കെടുക്കും. ഇന്തോ-പസഫിക് മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും പരസ്പര താൽപ്പര്യമുള്ള ആഗോള പ്രശ്നങ്ങളെക്കുറിച്ചും ഞങ്ങൾ കാഴ്ചപ്പാടുകൾ കൈമാറും.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ഒരു ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തും. അമേരിക്കയുമായുള്ള ബഹുമുഖ ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ദൃഢീകരിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യും. പ്രാദേശിക സംഭവവികാസങ്ങളിലും സമകാലിക ആഗോള പ്രശ്നങ്ങളിലും സംഭാഷണം തുടരും.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ആദ്യമായാണ് ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിന് കീഴിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബഹുമുഖ സഹകരണവും പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെടുന്ന അദ്ദേഹവുമായുള്ള ഒരു ഉഭയകക്ഷി കൂടിക്കാഴ്ച നടക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക സഹകരണം നമ്മുടെ പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തത്തിന്റെ ഒരു പ്രധാന വശമാണ്. മാർച്ച് ഉച്ചകോടിയിൽ, പ്രധാനമന്ത്രി കിഷിദയും ഞാനും ജപ്പാനിൽ നിന്ന് ഇന്ത്യയിലേക്ക് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പൊതു-സ്വകാര്യ നിക്ഷേപത്തിലും ധനസഹായത്തിലും 5 ട്രില്യൺ ജാപ്പനീസ് യെൻ യാഥാർത്ഥ്യമാക്കാനുള്ള ഉദ്ദേശവും പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന സന്ദർശന വേളയിൽ, ഈ ലക്ഷ്യം പിന്തുടരുന്നതിനായി, ഇരു രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജപ്പാനിലെ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ജപ്പാനുമായുള്ള നമ്മുടെ ബന്ധത്തിലെ പ്രധാന ഘടകമായ ഇന്ത്യൻ പ്രവാസികളിൽ നിന്നുള്ള ഏകദേശം 40,000 പേർ ജപ്പാനിലാണ്. അവരുമായി സംവദിച്ചേക്കുമെന്നും മോദി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP