Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേസിന്റെ കുരുക്കിൽ നിന്ന് തലയൂരാൻ വ്യാജ ടെലിഫോൺ സംഭാഷണം കെട്ടിച്ചമച്ചു; അന്വേഷണം വഴിതെറ്റിക്കാൻ സംഭാഷണം വ്യാപകമായി പ്രചരിപ്പിച്ചു; ബേനസീർ ഭൂട്ടോ കൊലപാതക കേസിൽ പർവേശ് മുഷാറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് ഭീകരവിരുദ്ധ കോടതി

കേസിന്റെ കുരുക്കിൽ നിന്ന് തലയൂരാൻ വ്യാജ ടെലിഫോൺ സംഭാഷണം കെട്ടിച്ചമച്ചു; അന്വേഷണം വഴിതെറ്റിക്കാൻ സംഭാഷണം വ്യാപകമായി പ്രചരിപ്പിച്ചു; ബേനസീർ ഭൂട്ടോ കൊലപാതക കേസിൽ പർവേശ് മുഷാറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് ഭീകരവിരുദ്ധ കോടതി

മറുനാടൻ ഡസ്‌ക്

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട കേസിൽ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പാക്കിസ്ഥാൻ ഭീകരവാദ വിരുദ്ധ കോടതിയുടേതാണ് നടപടി.തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിച്ചു കഴിഞ്ഞ് 2007 ഡിസംബർ 27ന് റാവൽപിണ്ടിയിൽ വച്ചാണ് ഭൂട്ടോ കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രസംഗം കഴിഞ്ഞ് പുറത്തേക്ക് വന്ന ഭൂട്ടോ സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടത്.

ഭീകര സംഘടനയായ ടെഹ്‌രീക് ഐ താലിബാൻ പാക്കിസ്ഥാൻ ആണ് ഭൂട്ടോയെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം. പാക്കിസ്ഥാനിലെ നിരോധിത സംഘടനയാണ് ടെഹ്‌രീക് ഐ താലിബാൻ. ഭൂട്ടോയെ കൊലപ്പെടുത്തിയ അഞ്ച് തീവ്രവാദികളെ പാക്കിസ്ഥാനിലെ ഒരു മതപുരോഹിതൻ അഭിനന്ദിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത് വന്നിരുന്നു. ഈ ശബ്ദരേഖ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് വ്യാജമായി നിർമ്മിച്ചതാണെന്ന് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ പ്രോസിക്യൂട്ടർ മുഹമ്മദ് അസർ ചൗധരി കോടതിയെ അറിയിച്ചു.

ഇക്കാര്യം കണക്കിലെടുത്താണ് പർവേസ് മുഷറഫിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഭൂട്ടോ കൊലക്കേസിൽ അന്വേഷണം വഴി തെറ്റിക്കുന്നതിന് മുഷറഫ് വ്യാജ ടെലിഫോൺ സംഭാഷണം കെട്ടിച്ചമച്ചുവെന്നാണ് എഫ്.ഐ.എയുടെ ആരോപണം. തന്നെ രക്ഷിക്കുന്നതിന് വ്യാജമായി കെട്ടിച്ചമച്ച ഫോൺ സംഭാഷണം പർവേസ് മുഷറഫും പാക്കിസ്ഥാൻ നാഷണൽ ക്രൈസിസ് മാനേജ്‌മെന്റ് സെൽ മുൻ ഡയറ്കടർ ജനറൽ ബ്രിഗേഡിയർ ജാവേദ് ഇക്‌ബാൽ ചീമയും ചേർന്ന് പ്രചരിപ്പിച്ചുവെന്നും എഫ്.ഐ.എ പ്രോസിക്യുട്ടർ കോടതിയെ അറിയിച്ചു.

അതേസമയം കേസിൽ അഞ്ച് ടെഹ്‌രീക് ഐ താലിബാൻ തീവ്രവാദികളെ തീവ്രവാദ വിരുദ്ധ കോടതി വെറുതെ വിട്ടു. റഫ്ഖത് ഹുസൈൻ, ഹുസൈൻ ഗുൾ, ഷെർ സമൻ, ഐത്സാസ് ഷാ, അബ്ദുൾ റഷീദ് എന്നിവരെയാണ് വെറുതെ വിട്ടത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP