Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാനെ അനാവശ്യമായി ഭീഷണിപ്പെടുത്തുന്ന നടപടി തുടർന്നാൽ തക്ക തിരിച്ചടി നൽകുമെന്നു പർവേസ് മുഷറഫ്; തങ്ങൾ വേദനിക്കുന്നിടത്ത് ഇന്ത്യയെയും നോവിക്കുമെന്നു മുൻ പ്രസിഡന്റ്

പാക്കിസ്ഥാനെ അനാവശ്യമായി ഭീഷണിപ്പെടുത്തുന്ന നടപടി തുടർന്നാൽ തക്ക തിരിച്ചടി നൽകുമെന്നു പർവേസ് മുഷറഫ്; തങ്ങൾ വേദനിക്കുന്നിടത്ത് ഇന്ത്യയെയും നോവിക്കുമെന്നു മുൻ പ്രസിഡന്റ്

ഇസ്ലാമാബാദ്: പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-പാക് ബന്ധത്തിൽ വന്ന വിള്ളലിന്റെ ആഴം കൂട്ടി പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന്റെ വിവാദ പരാമർശം. പാക്കിസ്ഥാനെ അനാവശ്യമായി ഭീഷണിപ്പെടുത്തുന്ന ഇന്ത്യൻ നിലപാട് തുടർന്നാൽ തക്ക് തിരിച്ചടി നൽകുമെന്നു മുഷറഫ് പറഞ്ഞു.

ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുഷറഫ് ഇക്കാര്യം അറിയിച്ചത്. അനാവശ്യമായി ഭീഷണിപ്പെടുത്തുന്ന പ്രവണത ഇനിയും ഇന്ത്യ തുടർന്നാൽ പാക്കിസ്ഥാൻ തക്ക തിരിച്ചടി നൽകും.

തങ്ങൾക്ക് കൂടുതൽ വേദനിക്കുന്നിടത്ത് ഇന്ത്യയെയും നോവിക്കുമെന്നും മുഷറഫ് ഭീഷണി മുഴക്കി. തങ്ങൾ തീരെ ചെറിയ രാജ്യമല്ല, ഒരിക്കലും മറക്കാനാകാത്ത വിധം ശക്തമായ തിരിച്ചടി നൽകാൻ ആകുമെന്നും മുഷറഫ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP