Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ഞങ്ങൾ യുദ്ധത്തിന് ഒരുങ്ങുകയാണ്; ഇസ്രയേലിന് മുകളിലേക്ക് ഫലസ്തീൻ വർഷിച്ചത് ഡസൻ കണക്കിന് മിസൈലുകൾ; ബോംബ് ഷെൽറ്ററുകൾക്ക് കീഴിൽ അഭയം തേടി അനേകായിരങ്ങൾ; കമാൻഡറെ വകവരുത്തിയതിന് പിന്നാലെ ഇസ്രയേലിനെ വളഞ്ഞ് ഫലസ്തീൻ

ഞങ്ങൾ യുദ്ധത്തിന് ഒരുങ്ങുകയാണ്; ഇസ്രയേലിന് മുകളിലേക്ക് ഫലസ്തീൻ വർഷിച്ചത് ഡസൻ കണക്കിന് മിസൈലുകൾ; ബോംബ് ഷെൽറ്ററുകൾക്ക് കീഴിൽ അഭയം തേടി അനേകായിരങ്ങൾ; കമാൻഡറെ വകവരുത്തിയതിന് പിന്നാലെ ഇസ്രയേലിനെ വളഞ്ഞ് ഫലസ്തീൻ

മറുനാടൻ ഡെസ്‌ക്‌

ഗസ്സ: ഫലസ്തീൻ കമാൻഡറെ എയർ സ്ട്രൈക്കിൽ കൊന്നതിന്റെ പ്രതികാരം തീർക്കാൻ മണിക്കൂറുകൾക്കുള്ളിൽ ഇസ്രയലിന് മുകളിലേക്ക് മിസൈലുകൾ വർഷിച്ചു ഫലസ്തീൻ. ഡസൻ കണക്കിന് മിസൈലുകളാണ് ഫലസ്തീൻ ഇസ്രയലിന് മുകളിൽ വർഷിച്ചത്. ഫലസ്തീന്റെ മുതിർന്ന ഇസ്ലാമിക് ജിഹാദ് കമാൻഡറിനെ കരുതിക്കൂട്ടി വക വരുത്തിയതിന്റെ പ്രതികാാരമനായാണ് ഫലസ്തീൻഡ ഇസ്രയേലിനെ ആക്രമിച്ചത്.

Stories you may Like

ഗസ്സയ്ക്ക് സമീപം ഷെജയ്യയിൽ നടന്ന എയർ സ്ട്രൈക്കിലാണ് മുതിർന്ന ഫലസ്തീൻ കമാൻഡറായ ബഹാ അബു അൽ അത്തയെയും ഭാര്യയെയും ഇശ്രയേൽ ബോംബിട്ട് കൊന്നത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. സംഭവം നടന്ന് മണിക്കൂറുകൾഡക്കകം തന്നെ ഫലസ്തീൻ ഇസ്രയേലിന് തിരിച്ചടി നൽകി. 50 റോക്കറ്റുകളാണ് ടെൽ അവീവ് അടക്കം തെക്കൻ ഇസ്രയേലിൽ ഫലസ്തീൻ വർഷിച്ചത്. ഇസ്രയേൽ അപായ സൈറൻ മുഴക്കിയതോടെ നിരവധി കുടുംബങ്ങൾ ബോംബ് ഷെൽറ്ററുകളിൽ അഭയം തേടി.

അൽ അത്തായെ കൊല്ലാൻ ഇസ്രയേൽ നടത്തിയ കരുതി കൂട്ടിയുള്ള ആക്രമണമായിരുന്നു ഗസ്സയിൽ നടന്നതെന്ന് ഇസ്രയേൽ സമ്മതിച്ചു. അടുത്തിടെ ഇസ്രയേൽ അതിർത്തിയിൽ നടന്ന റോക്കറ്റ്, ഡ്രോൺ, സ്നിപ്പർ ആക്രമണങ്ങൾക്കെല്ലാം പിന്നിൽന്ന അത്തയുടെ ബുദ്ധിയായിരുന്നെന്നും ഇസ്രയേൽ ഔദ്യോഗിക വൃത്തങ്ങൾ ആരോപിച്ചു. ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്ന ഭയത്താലാണ് ഫൈറ്റർ ജെറ്റുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നും അത്തയെ കൊലപ്പെടയുത്തിയതെന്നും മിലിട്ടറി വക്താവ് ലെഫ്റ്റനന്റ് കേണൽ ജോനാഥൻ കോൺറിക്കസ് പറഞ്ഞു.

ഇന്നലെ രാവിലെ നാലുമണിക്കാണ് ഇസ്രയേൽ ഗസ്സയ്ക്ക് മുകളിൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയതും അൽ അത്തയെ കൊലപ്പെടുത്തിയതും. വരും ദിവസങ്ങളിൽ ഇസ്രയേലിന് മുകളിൽ ആക്രമണം നടത്താൻ അൽ അത്ത പദ്ധതി ഇട്ടിരുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നതിനാലാണ് കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ സിവിലിയൻസിനെ ലക്ഷ്യം വെച്ച് സ്നിപ്പറുകളും ഐഇഡികളും ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു അത്തയുടെ പദ്ധതി. ഇതോടെ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ അറിവോടും സമ്മതത്തോടും കൂടി ഇസ്രയേൽ ഫലസ്തീനെ ആക്രമിക്കുകയും അൽ അത്തയെ കൊലപ്പെടുത്തുകയും ആയിരുന്നു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP