Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയൽക്കാർ പ്രോത്സാഹിപ്പിക്കുന്നത് ഭീകരതയേയും ചാവേർ ആക്രമണത്തേയും; ശരി സുഹൃത്തുക്കളെ ഇനിയൽപ്പം ചായ കുടിച്ച് ക്രിക്കറ്റ് കളിച്ച് രസിക്കാം എന്ന് പറയാനാകില്ലെന്ന് വിദേശകാര്യമന്ത്രി; കൗൺസിൽ ഓഫ് ഫോറിൻ റിലേഷൻസിന്റെ ചടങ്ങിൽ ക്രിക്കറ്റ് നയതന്ത്രം തള്ളി പാക്കിസ്ഥാനെ കണ്ടംവഴി ഓടിച്ച് എസ് ജയശങ്കർ

അയൽക്കാർ പ്രോത്സാഹിപ്പിക്കുന്നത് ഭീകരതയേയും ചാവേർ ആക്രമണത്തേയും; ശരി സുഹൃത്തുക്കളെ ഇനിയൽപ്പം ചായ കുടിച്ച് ക്രിക്കറ്റ് കളിച്ച് രസിക്കാം എന്ന് പറയാനാകില്ലെന്ന് വിദേശകാര്യമന്ത്രി; കൗൺസിൽ ഓഫ് ഫോറിൻ റിലേഷൻസിന്റെ ചടങ്ങിൽ ക്രിക്കറ്റ് നയതന്ത്രം തള്ളി പാക്കിസ്ഥാനെ കണ്ടംവഴി ഓടിച്ച് എസ് ജയശങ്കർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: ജനാധിപത്യ രാജ്യത്തിൽ ജനവികാരം മാനിക്കേണ്ടതിനാലാണ് ഇന്ത്യ പാക്ക് ക്രിക്കറ്റ് മത്സരം നടക്കാത്തതെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. കൗൺസിൽ ഓഫ് ഫോറിൻ റിലേഷൻസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹം പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. ഭീകരതയും ചാവേർ ബോംബ് സ്‌ഫോടനങ്ങളും പ്രോത്സാഹിപ്പിക്കുന്ന അയൽക്കാരുമായി ക്രിക്കറ്റ് കളിച്ച് രസിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഭീകരതയെ രാജ്യതന്ത്രമായി ഉപയോഗിക്കുന്ന പാക്കിസ്ഥാനുമായി ചർച്ച സാധ്യമല്ലെന്നും ജയശങ്കർ പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം കശ്മീർ ആണെന്നു കരുതുന്നില്ല. ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രശ്‌നങ്ങളിൽ കശ്മീരും ഭാഗമാണെന്നു മാത്രം. അയൽക്കാരുമായി സംസാരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും. എന്നാൽ ഭീകരത സംഘടിപ്പിക്കുകയും അവിശ്വസനീയമാംവിധം അതു നിഷേധിക്കുകയും ചെയ്യുന്ന അയൽരാജ്യവുമായി എങ്ങനെ സംസാരിക്കും എന്നും ജയശങ്കർ ചോദിച്ചു.

ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും അങ്ങനെ ചെയ്തിട്ടില്ലെന്ന് ഭാവിക്കുകയുമാണ് പാക്കിസ്ഥാൻ. അവർക്കറിയാം ഈ ഭാവിക്കൽ ഗൗരവമുള്ളതല്ലെന്ന്. എന്നാലും അവർ അങ്ങനെ ചെയ്യും. ഇതു വലിയ വെല്ലുവിളിയാണു നമുക്ക്. പിന്നെ എങ്ങനെയാണ് അവരെ അഭിമുഖീകരിക്കാൻ സാധിക്കുക എന്നും വിദേശകാര്യമന്ത്രി ചോദിച്ചു. ഇത്തരം വിഷയങ്ങളെ യഥാർഥ ജീവിതത്തിൽനിന്നു വേർപെടുത്തി കാണുക ദുഷ്‌കരമാണ്. ഭീകരത, ചാവേർ ബോംബ് സ്‌ഫോടനം, ആക്രമണങ്ങൾ എന്നിവയാണ് അയൽക്കാരുടെ സവിശേഷതകൾ.

ഇങ്ങനെയെല്ലാം നടക്കുമ്പോൾ, ശരി സുഹൃത്തുക്കളെ ഇനി ചായയ്ക്കുള്ള നേരമാണ്, നമുക്കു കുറച്ചുനേരം ക്രിക്കറ്റ് കളിച്ചു രസിക്കാം എന്ന് ആർക്കെങ്കിലും പറയാനാകുമോ? ജനങ്ങളോടു പറയാൻ ഏറ്റവും പ്രയാസമുള്ള ആഖ്യാനമാണിത്. ഇതു ജനാധിപത്യ രാജ്യമാണ്. ജനങ്ങളുടെ വികാരം മാനിക്കപ്പെടേണ്ടതാണ്. രാത്രിയിൽ ഭീകരത, പകൽ പതിവു പരിപാടികൾ. നിർഭാഗ്യവശാൽ ഈ സന്ദേശമാണ് നമുക്കു കിട്ടുന്നത്. ഈ സാഹചര്യത്തിൽ ക്രിക്കറ്റ് മൽസരം സാധ്യമാകില്ല എന്നും ജയശങ്കർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP