ഇന്ത്യ-പാക് നയതന്ത്രബന്ധം കൂടുതൽ വഷളാവുന്നു; ഇന്ത്യൻ ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ പുറത്താക്കി; ന്യൂഡൽഹിയിലെ പാക് അംബസഡറെയും പിൻവലിക്കും; നയതന്ത്രസഹകരണം കുറയ്ക്കുന്നതിന് പുറമേ വ്യാപാരവും നിർത്തി വയ്ക്കും; പാക് വ്യോമമേഖല വീണ്ടും അടച്ചു; ഐക്യരാഷ്ട്രസുരക്ഷാസമിതിയിൽ കശ്മീർ വിഷയം ഉന്നയിക്കാൻ ഇമ്രാൻ ഖാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനം; അതിർത്തിയിൽ ജാഗ്രത പാലിക്കാൻ പാക് സൈന്യത്തിന് നിർദ്ദേശം നൽകി ഇമ്രാൻ

മറുനാടൻ ഡെസ്ക്
ഇസ്ലാമബാദ്: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്നുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഹൈക്കമീഷണറെ പാക്കിസ്ഥാൻ പുറത്താക്കി. അയൽക്കാരുമായുള്ള വ്യാപാരം നിർത്തി വയ്ക്കുന്നതിന് പുറമേ നയതന്ത്രസഹകരണം കുറയ്ക്കും. ഇതോടെ, ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഉലയുകയാണ്. പാക് ഹൈക്കീഷണറെ പുറത്താക്കുന്നതിന് പുറമേ, ന്യൂഡൽഹിയിലെ പാക് അംബസഡറെയും പാക്കിസ്ഥാൻ പിൻവലിക്കും, വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചു.
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. പാക് പ്രതിരോധ മന്ത്രി, വിദേശകാര്യമന്ത്രി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. പാക്കിസ്ഥാൻ സൈന്യത്തിന് ഇമ്രാൻ ഖാൻ ജാഗ്രതാ നിർദ്ദേശവും നൽകി. ഇന്ത്യയിലെ നിയുക്ത ഹൈക്കമ്മീഷണർ ചുമതലയേൽക്കേണ്ടെന്നും ഇമ്രാൻ നിർദ്ദേശിച്ചതായാണ് വിവരം. ജമ്മു കശ്മീർ വിഷയം, സുരക്ഷാ സമിതി അടക്കം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കുമെന്നും ഇമ്രാൻ ഖാൻ അറിയിച്ചു. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഏകപക്ഷീയവും, നിയമവിരുദ്ധവുമായ നീക്കമെന്നാണ് പാക്കിസ്ഥാൻ വിശേഷിപ്പിക്കുന്നത്.
ഓഗസ്റ്റ് 14 സ്വാതന്ത്ര്യദിനത്തിൽ കശ്മീരികളോടുള്ള ഐക്യദാർഢ്യദിനമായി ആചരിക്കും. ഓഗസ്റ്റ് 15 കരിദിനമായും ആചരിക്കും. കശ്മീർ താഴ് വരയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നുകാട്ടാൻ എവ്വാ നയതന്ത്രചാനലുകളും സജീവമാക്കാനും പാക് പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഉന്നത സൈനിക ജനറൽമാരുടെ യോഗത്തിനും പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിനും ശേഷമാണ് പാക് ദേശീയ സുരക്ഷാസമിതി യോഗം ചേർന്നത്. ഈയാഴ്ച സമിതിയുടെ രണ്ടാമത്തെ യോഗമാണിത്.
ഞായറാഴ്ച സമിതിയുടെ യോഗം മേഖലയിലെ സംഭവവികാസങ്ങൾ വിലയിരുത്തിയിരുന്നു. സിവിൽ-മിലിട്ടറി മേഖലയിലെ ഉന്നത നേതാക്കളുടെ കൂട്ടായ്മയാണ് ദേശീയ സുരക്ഷാ സമിതി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങളാണ് ഈ യോഗത്തിൽ ചർച്ച ചെയ്യാറുള്ളത്.പഠാൻകോട്ട് ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഭീകരതയും ചർച്ചയും ഒന്നിച്ചുകൊണ്ടുപോകാനാവില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
അതേസമയം, രാജ്യത്തിനു മുകളിലൂടെയുള്ള വ്യോമപാത പാക്കിസ്ഥാൻ ഭാഗകമായി അടച്ചു. സെപ്റ്റംബർ അഞ്ച് വരെയാണ് വ്യോമമേഖല പാക്കിസ്ഥാൻ അടച്ചത്. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കുറയ്ക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചതിനു പിന്നാലെയാണ് വ്യോമപാതയും അടച്ചത്.ബാലാകോട്ട് ആക്രമണത്തിനുശേഷവും പാക്കിസ്ഥാൻ വ്യോമപാത അടച്ചിരുന്നു. പിന്നീട് നാലര മാസങ്ങൾക്കു ശേഷമാണ് പാക്കിസ്ഥാന്റെ പരിധിയിലുള്ള വ്യോമപാത എല്ലാ യാത്രാ വിമാനങ്ങൾക്കുമായി തുറന്നത്.ഫെബ്രുവരി 26 മുതൽ ജൂലൈ 15 വരെയുള്ള കാലയളവിൽ ഇന്ത്യൻ വിമാനങ്ങൾക്കായുള്ള 11 വ്യോമപാതകളിൽ രണ്ടെണ്ണം മാത്രമാണ് പാക്കിസ്ഥാൻ തുറന്നുകൊടുത്തിരുന്നത്.
ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയ വിഷയം അന്താരാഷ്ട്രസമൂഹത്തിന് മുമ്പാകെ ഉന്നയിച്ച് സഹതാപം തേടാനുള്ള പാക്കിസ്ഥാന്റെ നീക്കം തുടക്കത്തിലേ പാളിയിരുന്നു.. ഇന്ത്യയുടെ നടപടിയെ അപലപിക്കാനോ, ശാസിക്കാനോ ഒന്നും അമേരിക്ക തയ്യാറായില്ല. കശ്മീരിൽ മെഹ്ബൂബ മുഫ്തി, ഒമർ അബ്ദുള്ള എന്നിവരെ അറസ്റ്റ ചെയ്തതിലുള്ള ആശങ്ക രേഖപ്പെടുത്തുന്നതിനൊപ്പം മനുഷ്യാവകാശങ്ങളെ മാനിക്കേണ്ടതിന്റെ ആവശ്യകതയിലുമാണ് യുഎസ് വിദേശകാര്യ വക്താവ് മോർഗൻ ഒർട്ടാഗസ് ഊന്നിയത്. നിയന്ത്രണരേഖയിൽ സമാധാനവും സ്ഥിരതയും പരിപാലിക്കാൻ ബന്ധപ്പെട്ടവരെല്ലാം ശ്രദ്ധ പുലർത്തണമെന്നും അവർ പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും സംസ്ഥാനത്തെ പുനഃസംഘടിപ്പിച്ചതുമായ വിഷയങ്ങൾ ആഭ്യന്തര വിഷയമെന്ന് ഇന്ത്യൻ സർക്കാർ വ്യക്തമാക്കിയതായി മോർഗൻ ഒട്ടാഗസ് അറിയിച്ചു. പാക്കിസ്ഥാനെ കുറിച്ച് ഒരുപരാമർശവും പ്രസ്താവനയിൽ ഉണ്ടായതുമില്ല. നാലുവരി പ്രസ്താവനയിലെങ്ങും ഇന്ത്യയെ അപലപിക്കുന്ന ഒരുവാചകവുമില്ലെന്നതും പാക്കിസ്ഥാന് തിരിച്ചടി തന്നെ. ആർട്ടിക്കിൾ 370 എടുത്തുകളയുന്നതടക്കമുള്ള നടപടികളുടെ വിവരം മോദി സർക്കാർ ട്രംപ് ഭരണകൂടത്തെ നേരത്തെ തന്നെ ധരിപ്പിച്ചിരുന്നതായും സൂചനയുണ്ട്. ഇതോടെ പരോക്ഷമായി ഇന്ത്യയുടെ തീരുമാനത്തെ അംഗീകരിക്കുക കൂടിയാണ് അമേരിക്ക.
കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ സംയമനം പാലിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജമ്മു കശ്മീരിലെ സംഘർഷ സാഹചര്യം ആശങ്കയോടെയാണ് കാണുന്നത്. നിയന്ത്രണ രേഖയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചത് ഐക്യരാഷ്ട്ര സഭ നിരീക്ഷിക്കുന്നുണ്ടെന്നും ഗുട്ടറസ് അറിയിച്ചു. ജമ്മു-കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയത് അനധികൃത നടപടിയെന്നും അത് തടയാൻ സാധ്യമായ എല്ലാ മാർഗ്ഗങ്ങളും ആരായുമെന്നുമാണ് പാക്കിസ്ഥാന്റെ നിലപാട്. അമിത്ഷാ ഭരണഘടനയുടെ 370 ാം അനുച്ഛേദം റദ്ദാക്കിയ വിവരം പ്രഖ്യാപിച്ചത് മണിക്കൂറുകൾക്കകമാണ് പാക്കിസ്ഥാൻ പ്രസ്താവന ഇറക്കിയത്. ആർട്ടിക്കിൾ 35 എ റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം കശ്മീർ പ്രശ്നത്തെ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു.
പുതിയ പ്രഖ്യാപനത്തോടെ ഇന്ത്യ പുറത്തുകാട്ടുന്ന ജനാധിപത്യ മുഖം വെളിച്ചത്തായി കഴിഞ്ഞു. ഇന്ത്യയുടെ തീരുമാനത്തോട് കശ്മീരി നേതൃത്വം യോജിക്കുന്നില്ല. കശ്മീർ പ്രശ്നം വീണ്ടും ഇന്ത്യ കുത്തിപ്പൊക്കിയിരിക്കുകയാണ്, ഖുറേഷി പറഞ്ഞു. ജമ്മു കശ്മീർ തർക്ക പ്രദേശമാണെന്നും ഇവിടെ ഇന്ത്യ നടപ്പിലാക്കുന്ന ഏതു നീക്കത്തെയും എതിർക്കുമെന്നും പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കശ്മീർ അന്താരാഷ്ട്ര അംഗീകൃത തർക്ക പ്രദേശമാണ്. ഐക്യരാഷ്ട്രസഭാ രക്ഷാ സമിതിയുടെ പ്രമേയങ്ങളിലെ മാനദണ്ഡം പാലിച്ചാണെങ്കിൽ തർക്ക ഭൂമിയിൽ ഏകപക്ഷീയമായ ഒരു നടപടിക്കും ഇന്ത്യക്ക് കഴിയില്ല. ജനങ്ങൾക്ക് അത് ഒരിക്കലും സ്വീകാര്യമായിരിക്കില്ലെന്നും പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതൊരു അന്താരാഷ്ട്ര തർക്കമാണെന്നിരിക്കെ, അനധികൃത നടപടി ചെറുക്കാൻ സാധ്യമായ മാർഗ്ഗങ്ങളെല്ലാം നോക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
തങ്ങളുടെ നയങ്ങൾ ഫലപ്രദമാണെന്ന് ഇന്ത്യ കരുതുന്നുണ്ടെങ്കിൽ, അവർ ഗവർണറുടെ ഭരണം അടിച്ചേൽപ്പിക്കുകയോ, രാഷ്ട്രപതിയുടെ ഉത്തരവിലൂടെ രാഷ്ട്രീയം കളിക്കുകയോ ചെയ്യുമായിരുന്നില്ല, ഖുറേഷി, ഡോൺ ന്യൂസ് ടിവിയോട് പറഞ്ഞു. ലഖാക്കിനെയും കശ്മീരിനെയും കേന്ദ്രഭരണപ്രദേശമാക്കാൻ തീരുമാനിച്ചതോടെ, അവർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നാണ് അർഥം. നേരത്തെ അവരെ പിന്തുണച്ചിരുന്ന കശ്മീരികൾ ജയിലിലോ, വീട്ട് തടങ്കലിലോ ആണ്. ഇന്ന് ഒരിക്കൽ കൂടി ഇന്ത്യ കശ്മീർ പ്രശ്നം പുനരുജ്ജീവിപ്പിക്കുകയും, അന്താരാഷ്ട്രവൽകരിക്കുകയും ചെയ്തു. ഇത് പ്രശ്നം പരിഹരിക്കില്ലെന്ന് മാത്രമല്ല, അത് രൂക്ഷമാക്കുകയേ ഉള്ളു, ഖുറേഷി പറഞ്ഞു. പ്രശ്നം അവർക്ക് ഒരിക്കലും അടിച്ചമർത്താനാകില്ല. എന്തൊരു അപകടകരമായ കളിയാണ് കളിച്ചതെന്ന് സമയം തെളിയിക്കും. ഇന്ത്യൻ നീക്കത്തെ അന്താരാഷ്ട്ര സമൂഹം മുഴുവൻ അപലപിക്കേണ്ടെതാണെന്നും ഖുറേഷി പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീരിലെ രക്തച്ചൊരിച്ചിലിന് അവസാനമാകുമെന്നാണ് ഇന്ത്യയുടെ നിലപാട്. ഭീകരതയുടെ അന്ത്യത്തിന് ഇത് വഴിയൊരുക്കുമെന്ന് ഇന്നലെ രാജ്യസഭയിൽ നടന്ന ചർച്ചയ്ക്കുള്ള മറുപടിയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. . ശരിയായ സമയത്ത് ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകുന്നത് ആലോചിക്കുമെന്നും അദ്ദേഹം സഭയെ അറിയിച്ചു.
Stories you may Like
- അതിർത്തിയിലെ സംഘർഷത്തിന്റെ അടിസ്ഥാന കാരണങ്ങളിലൂടെ
- പാക് ഹൈക്കമ്മീഷനിലെ പകുതി ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാൻ ഇന്ത്യ
- പാക്കിസ്ഥാൻ വധശിക്ഷ വിധിച്ച കുൽഭൂഷൺ ജാദവ് പുനപരിശോധനാ ഹർജി നൽകും
- ബാലേകോട്ടിലെ ജെയ്ഷേ താവളങ്ങൾ പൂർവ്വാധികം ശക്തിയായി പ്രവർത്തിക്കുന്നു
- ഇന്ത്യക്ക് പണിതരാൻ ഒരുങ്ങി ഒടുവിൽ ഇംറാൻ ഖാൻ സ്വയം കുഴിതോണ്ടുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- പിജെ ആർമ്മിയെ കൈയിലെടുക്കാൻ ജയരാജനെ കളത്തിൽ ഇറക്കും; മലമ്പുഴയിൽ വിഎസിന്റെ പിൻഗാമിയാകാൻ എംബി രാജേഷും; സമ്പത്തിലൂടെ തിരുവനന്തപുരത്തും നോട്ടം; വിദ്യാർത്ഥി നേതാവ് സാനുവിന് പൊന്നാനിയും നൽകിയേക്കും; തോറ്റ 'പത്ത് എംപി'മാർ മത്സരിക്കാൻ സാധ്യത; കോടിയേരിയും ബേബിയും പോരിന് ഇറങ്ങുമോ?
- ആദ്യ വിദേശ സന്ദർശനം യു കെയിലേക്ക്; ആദ്യദിനം തന്നെ മുസ്ലിം രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കും; ജോ ബൈഡൻ പ്രസിഡണ്ടാവാൻ തയ്യാറെടുപ്പ് തുടരുമ്പോൾ വമ്പൻ പരോഡോടെ വൈറ്റ്ഹൗസിൽ നിന്നിറങ്ങാനുള്ള ട്രംപിന്റെ മോഹത്തിന് തിരിച്ചടി
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- മരുഭൂമിയിൽ മഞ്ഞു പെയ്യുന്നു; അരനൂറ്റാണ്ടിനു ശേഷം സൗദി അറേബ്യൻ മരുഭൂമിയിൽ അന്തരീക്ഷം മൈനസ് രണ്ട് താപനിലയിലേക്ക് താഴ്ന്നു; പലയിടങ്ങളിലും മഞ്ഞുവീഴ്ച്ച; ലോകത്തിന്റെ അതി വിചിത്രമായ കാലാവസ്ഥ മാറ്റം ഇങ്ങനെയൊക്കെ
- പിഎം കിസാൻ സമ്മാൻ നിധി പ്രകാരം വർഷം തോറും നൽകി പോന്നത് 6000 രൂപ; കേരളത്തിൽ നിന്നും അനർഹമായി പണം കൈപ്പറ്റിയത് 15,163 പേർ: മുഴുവൻ പണവു തിരിച്ചു പിടിക്കാൻ സർക്കാർ നടപടി ആരംഭിച്ചു
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
- പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ
- അടുക്കളപ്പണി അത്ര ചെറിയ പണിയൊന്നുമല്ലെന്ന് ഈയ്യിടെ പറഞ്ഞിട്ടുള്ളത് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയാണ്; ഈ അടുക്കള ഒട്ടുമേ മഹത്തരമെന്ന് കരുതുക വയ്യ; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
- മക്കൾ സേവാ കക്ഷിയെന്ന് പാർട്ടി രജിസ്റ്റർ ചെയ്തു; ഓട്ടോ ചിഹ്നമായി നേടുകയും ചെയ്തു; അതിന് ശേഷം സൂപ്പർതാരം നടത്തിയത് രാഷ്ട്രീയ ചതി! രജനിയെ വിട്ട് ആരാധകർ അകലുന്നു; ആദ്യ നേട്ടം ഡിഎംകെയ്ക്ക്; ആളെ പിടിക്കാൻ കരുക്കളുമായി ബിജെപിയും കോൺഗ്രസും; രജനി ഒറ്റപ്പെടുമ്പോൾ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്